’നോട്ടുപിന്‍വലിക്കലും പണരഹിത സമ്പത്ത് വ്യവസ്ഥയും’ രാജസ്ഥാനില്‍ ഇനി പാഠ്യവിഷയം; വിദ്യാര്‍ഥി സേവാ കേന്ദ്രങ്ങളും ‘ക്യാഷ്‌ലെസ്’ ആകും

cashlessഅജ്മീര്‍:സമീപകാലത്ത് രാജ്യത്ത് ഏറ്റവും അധികം ചര്‍ച്ചപ്പെട്ട നോട്ടുപിന്‍വലിക്കലും പണരഹിത സമ്പത്ത് വ്യവസ്ഥയും ഇനി പാഠ്യവിഷയം.രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍(ആര്‍ബിഎസ്ഇ) ആണ് ഈ വിഷയങ്ങള്‍ പ്ലസ്ടുവിലെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചത്. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഈ വിഷയങ്ങള്‍ ഉള്‍പ്പെട്ട പുസ്തകമായിരിക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ പഠിക്കുക.

കുട്ടികള്‍ക്ക് പണരഹിത സാമ്പത്തിക വ്യവസ്ഥയെയും മൊബൈല്‍ വാലറ്റ് സംവിധാനത്തെയും പറ്റി മനസിലാക്കാന്‍ ഇതുപകരിക്കുമെന്ന് ആര്‍ ബിഎസ്ഇ ചെയര്‍മാന്‍ ബി എല്‍ ചൗധരി പറയുന്നു. നോട്ടു പിന്‍വലിക്കല്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത് കുട്ടികള്‍ക്ക് ഇതിന്റെ ഗുണദോഷങ്ങളെക്കുച്ച് മനസിലാകാനാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.നോട്ടു പിന്‍വലിക്കലിന്റെ ഗുണത്തേക്കുറിച്ചോ ദോഷത്തെക്കുറിച്ചോ മാത്രം പഠിപ്പിക്കുന്നത് സന്തുലിതമല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പണരഹിത സമ്പത്ത വ്യവസ്ഥയേക്കുറിച്ച് പഠിപ്പിക്കുന്നതിനൊപ്പം  വിദ്യാര്‍ഥി സേവാ കേന്ദ്രങ്ങളില്‍ സൈ്വയ്പ് മെഷീനുകള്‍ സ്ഥാപിക്കുമെന്നും ആര്‍ബിഎസ്ഇ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക്ഷീറ്റിന്റെ സര്‍ട്ടിഫൈ ചെയ്ത കോപ്പികളും സര്‍ട്ടിഫിക്കറ്റുകളും ഇങ്ങനെ ‘ക്യാഷ്‌ലെസ് സിസ്റ്റം’ വഴി നേടിയെടുക്കാമെന്നാണ് ചൗധരി പറയുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്കും കോപ്പികള്‍ക്കുമുള്ള തുക അടയ്ക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാപരിശോധകരുടെ ശമ്പളം മുമ്പേതന്നെ ക്യാഷ്‌ലെസ് ആക്കിയിരുന്നു. ഇനി മുതല്‍ എല്ലാ വിനിമയങ്ങളും ഓണ്‍ലൈനില്‍ കൂടി ആക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. ആര്‍ടിജിഎസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്). എന്ന ഫണ്ട് കൈമാറ്റരീതിയെയാണ് ഇതിനായി ആശ്രയിക്കുക. സംസ്ഥാന ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദ്ദേശമനുസരിച്ച് പരീക്ഷാ നടപടികളും ഓണ്‍ലൈനാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്.

Related posts