ഏതുകാലത്താണെങ്കിലും തെറ്റ് തെറ്റുതന്നെ..! വ്യാ​ജ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ൽ‌ അ​സാ​ധു​വാ​കുമെന്നും നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സു​പ്രീം കോ​ട​തി

ktm-court-lന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ണെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ത്തി​നാ​ണെ​ങ്കി​ലും വ്യാ​ജ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​സാ​ധു​വാ​കു​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സു​പ്രീം കോ​ട​തി. വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ ജാ​തി സ​ർ​ട്ടി​ഫി​ക്കേ​റ്റ് ഉ​പ​യോ​ഗി​ച്ച് ജോ​ലി​ക്കു പ്ര​വേ​ശി​ച്ച​യാ​ൾ ദീ​ർ​ഘ​കാ​ലം സ​ർ​വീ​സ് ചെ​യ്തെ​ന്ന പേ​രി​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്കേ​റ്റു​ണ്ടാ​ക്കി​യ​ത് ഏ​തു കാ​ല​ത്താ​ണെ​ങ്കി​ലും തെ​റ്റ് തെ​റ്റു ത​ന്നെ​യാ​ണെ​ന്നും ന​ട​പ​ടി നേ​രി​ടേ​ണ്ട​തു ത​ന്നെ​യാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ത്ത​രം തെ​റ്റു ചെ​യ്ത​വ​ർ ത​ൽസ്ഥാ​ന​ത്തി​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related posts