പിരിയാൻ വയ്യ…അവൻ എനിക്ക് മകനെപ്പോലെ..! കാറിടിച്ച് ജീവന്‍ നഷ്ടമായ തന്‍റെ പ്രിയപ്പെട്ട പൂച്ചയെ സ്റ്റഫ് ചെയ്ത് കൂടെ കൂട്ടി യുവതി


അപകടത്തിൽ  ജീവന്‍ നഷ്ടമായ തന്‍റെ  ഓമന പൂച്ചയെ പിരിയാന്‍ മനസില്ലാത്തതിനാല്‍ അതിനെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുകയാണ് സ്കോട്‌ലന്‍ഡിലെ ഒരു യുവതി.

സ്കോട്‌ലന്‍ഡിലെ അയിര്‍ഷെയറിലെ ഹാരിയറ്റ് പീസ് എന്ന 28 കാരിയാണ് തന്‍റെ പ്രിയപ്പെട്ട പൂച്ചയായ ടാംഗോയെ ഇങ്ങനെ സൂക്ഷിക്കുന്നത്.

ഒമ്പതു വയസുള്ളപ്പോൾ കാറിടിച്ചായിരുന്നു ടാംഗോയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കാറിടിച്ചെങ്കിലും പുറമെ മുറിവുകളൊന്നും ഇല്ലായിരുന്നു. ഹാരിയറ്റ് ഉടന്‍തന്നെ പൂച്ചയുടെ മൃതദേഹം ഒരു ഫ്രീസറിലേക്ക് മാറ്റി.

പിന്നീട് അവര്‍ ഒരു ടാക്സിടെര്‍മിസ്റ്റിനെ സമീപിച്ച് പൂച്ചയെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കാനുള്ള തന്‍റെ ആഗ്രഹം പറയുകയായിരുന്നു.

മൃഗത്തോല്‍ ഉപയോഗിച്ച് ജീവനുള്ളതു പോലെ രൂപകല്‍പന ചെയ്യാനായി 4000 പൗണ്ടാണ് ഹാരിയറ്റ് ചെലവാക്കയത്.

തന്‍റെ ആണ്‍ സുഹൃത്തിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ലെന്നും എന്നാല്‍ തനിക്ക് ടാംഗോ മകനെപ്പോലെ ആയിരുന്നെന്നും നേഴ്സിംഗ് അസിസ്റ്റന്‍റായി ജോലി ചെയ്തു വരുന്ന ഹാരിയറ്റ് പറയുന്നു.

സ്റ്റഫ് ചെയ്ത് കിട്ടുമ്പോള്‍ ടാംഗോയുടെ ആകൃതിക്ക് മാറ്റമുണ്ടാകുമൊ എന്ന് ഹാരിയറ്റ് ഭയന്നിരുന്നു. എന്നാല്‍ സ്റ്റഫ് ചെയ്ത് ലഭിച്ചപ്പോള്‍ രൂപത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല.

ഒറ്റ നോട്ടത്തില്‍ പൂച്ച കിടന്നുറങ്ങന്ന പോലെയാണ് ടാംഗോയെ സ്റ്റഫ് ചെയ്തിരിക്കുന്നത്.ഹാരിയറ്റിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്.

എന്നാല്‍ തന്‍റെ പ്രിയപ്പെട്ട പൂച്ചയെ കത്തിച്ചു കളയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് പ്രിയപ്പെട്ട ഇടത്താണ് ടാംഗോ ഉറങ്ങുന്നതെന്നും ഹാരിയറ്റ് പീസ് പറയുന്നു.

Related posts

Leave a Comment