ജ​യം; മാ​ഞ്ച​സ്റ്റ​ർ‌ സി​റ്റി വീ​ണ്ടും ത​ല​പ്പ​ത്ത്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ജ​യം. ഹോം ​പോ​രാ​ട്ട​ത്തി​ൽ 2-0ന് ​കാ​ർ​ഡി​ഫ് സി​റ്റി​യെ സി​റ്റി കീ​ഴ​ട​ക്കി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ലാ​ണ് ഇ​രു​ഗോ​ളും പി​റ​ന്ന​ത്. കെ​വി​ൻ ഡി ​ബ്രു​യി​ൻ (ആ​റാം മി​നി​റ്റ്), ലെ​റോ​യ് സ​നെ (44 -ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്.

ജ​യ​ത്തോ​ടെ സി​റ്റി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. 32 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 80 പോ​യി​ന്‍റാ​ണ് സി​റ്റി​ക്കു​ള്ള​ത്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 79 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഇ​നി ആ​റു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മേ ലീ​ഗി​ൽ ബാ​ക്കി​യു​ള്ളൂ.

Related posts