ഇനി വാഴക്കുല മൂപ്പെത്താതെ വീണാലും പേടിക്കേണ്ട! പഴങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ  ഉ​പ​ക​ര​ണവുമായ് ടോം

ക​ടു​ത്തു​രു​ത്തി: കൊ​ടും വെ​യി​ലേ​റ്റും മ​ഴ​യി​ലും കാ​റ്റി​ലും ഒ​ടി​ഞ്ഞും മൂ​പ്പെ​ത്താ​തെ ഒ​ടി​ഞ്ഞുവീ​ഴു​ന്ന വാ​ഴ​ക്കുല​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള ക​ർ​ഷ​ക​ന്‍റെ ഉ​പ​ക​ര​ണം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ക​പി​ക്കാ​ട് കു​റ്റ​ടി​യി​ൽ ടോം ​തോ​മ​സാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം നി​ർ​മി​ച്ച​ത്. മൂ​പ്പെ​ത്താ​തെ വീ​ഴൂ​ന്ന വാ​ഴ​ക്കു​ല​ക​ൾ ക​ട​ക​ളി​ൽ ന​ൽ​കി​യാ​ലും വാ​ങ്ങാ​ൻ ത​യാ​റാ​കി​ല്ല. ഇ​തു ക​ർ​ഷ​ക​ർ​ക്ക് പ​ല​പ്പോ​ഴും സാ​ന്പ​ത്തി​ക ബു​ദ്ധിമു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്ന വാ​ഴ​ക്കു​ല​ക​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് ഭ​ക്ഷ​ണ​മാ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ലു​മി​നി​യം, ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ട്രേ ​മോ​ഡ​ലി​ലാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ നി​ർ​മാ​ണം. ഏ​ത്ത​പ്പ​ഴം ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​തു​ത​രം വാ​ഴപ്പ​ഴ​ങ്ങ​ളും ച​ക്ക​പ്പ​ഴ​വു​മെ​ല്ലാം ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ണ​ക്കി​യെ​ടു​ക്കാ​നാ​വും. കൊ​ടും ചൂ​ടി​ൽ ഒ​രു ദി​വ​സം ഉ​പ​ക​ര​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന പ​ഴ​ങ്ങ​ളു​ടെ വെ​ള്ളം വ​റ്റി കേ​ടു​ക​ൾ മാ​റിക്കി​ട്ടും. നാ​ല് ദി​വ​സം കൊ​ണ്ട് ഈ ​പ​ഴ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രു​വ​ത്തി​ലാ​കു​മെ​ന്ന് ടോം ​പ​റ​യു​ന്നു. അ​ണ്ണാ​ൻ, പ​ക്ഷി​ക​ൾ, ഉ​റു​ന്പ്, ഈ​ച്ച എ​ന്നി​വ​യു​ടെ​യൊ​ന്നും ശ​ല്ല്യം ഉ​പ​ക​ര​ണ​ത്തി​ൽ ഉ​ണ​ക്കാ​ൻ വ​യ്ക്കു​ന്ന പ​ഴ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കി​ല്ല. ര​ണ്ട്…

Read More

പെറ്റ് വിപണിയും ജീവിതവും രാജകീയം

ഒരുപിടി അവിലിന്റെ ലാളിത്യത്തില്‍ നിന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിലെന്നപോലെ രാജകീയ ജീവിതത്തിലേക്ക് കടക്കുകയാണ് ഓമനമൃഗങ്ങളുടെ ജീവിത നിലവാരം. മറ്റു പല രാജ്യങ്ങളിലു മെന്നപോലെ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും വീട്ടുകാവലിനും വിനോദത്തിനുമപ്പുറം ഓമനമൃഗങ്ങള്‍ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് വളരുന്നത്. വീട്ടില്‍ മാത്രമല്ല, യാത്രയിലും വിനോദങ്ങളില്‍പോലും ഓമനകളെ ഒപ്പം കൂട്ടുന്ന പതിവ് തുടങ്ങിയതോടെ ഈ മേഖലയിലെ വിപണി വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തിയിരിക്കുന്നു. ഓമനമൃഗങ്ങളുടെ ഉപയോഗത്തിനായി മാത്രം ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ വിലയിലും ഗുണത്തിലും വ്യത്യസ്ത പുലര്‍ത്തിക്കൊണ്ട് പെറ്റ്‌സ് വിപണി അടക്കി വാഴുന്നു. നായ്ക്കളും, പൂച്ചകളും, ഓമനപ്പക്ഷികളും അടക്കിവാഴുന്ന പെറ്റ്‌സ് ലോകത്തിനായി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസപിറ്റലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഗ്രൂമിംഗ് സെന്ററുകള്‍, ഡേ കെയറുകള്‍, ബോര്‍ഡിംഗുകള്‍ തുടങ്ങിയവ കേരളത്തിലും സജീവമായിരിക്കുന്നു. കേവലം പട്ടി വില്‍പ്പന നടത്തുന്ന കെന്നലുകള്‍ ഇന്ന് വെല്‍നെസ് കേന്ദ്രങ്ങളായി പരിണമിക്കുന്നു. അവര്‍ നായ്ക്കള്‍ക്ക് ബ്രീഡിംഗ്, കുട്ടികളുടെ വില്‍പ്പന തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കാനും…

Read More

കര്‍ഷകരുടെ കണ്ണീര് ആരു കാണാന്‍! സബ്‌സിഡികള്‍ക്കു മരണമണി

ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകവ്യാപാരസംഘടനാ യോഗത്തില്‍ വീണ്ടും തിരിച്ചടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ചേര്‍ന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) 11 -ാമത് മന്ത്രിതല സമ്മേളനം പൊതുപ്രഖ്യാപനം പോലുമില്ലാതെ അവസാനിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതി തടയുക, ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതിന് കര്‍ഷകരില്‍ നിന്നും താങ്ങുവില നല്‍കി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് ലോക വ്യാപാര സംഘടനയുടെ അംഗീകാരം വാങ്ങിയെടുക്കാനുള്ള നടപടികളാണ് നടപ്പാകാതെ പോ യത്. ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാരകരാറായ ഡബ്ല്യുടിഒ യുടെ ബഹുകക്ഷി ചട്ടക്കൂടിനുള്ളില്‍ നിന്ന് തീരുമാനമെടുക്കുന്നതിനെ തടഞ്ഞത് അമേരിക്കയാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് താത്പര്യമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനെയും ഇവര്‍ അട്ടിമറിച്ചു. വികസ്വരരാജ്യങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ദോഹ വികസനവട്ടം പ്രവര്‍ത്തന പരിപാടികള്‍ക്ക് ബ്യൂനസ് ഐറിസ് സമ്മേളനത്തോടെ മരണമണി മുഴങ്ങിയിരിക്കുകയാണ്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പൊതുവിതരണ സമ്പ്രദായത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് സ്ഥിരം…

Read More

വേറിട്ട കൃഷിപരിചരണ രീതി! യൂറോപ്പിലെ പഴങ്ങള്‍ കാന്തല്ലൂരില്‍

കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്‍ക്കണമെങ്കില്‍ വിഷരഹിത ഭക്ഷണം ആവശ്യമാണെന്ന തിരിച്ചറിവാണ് തന്റെ കൃഷി ഈ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫ്രൂട്ട് ഗാര്‍ഡനിംഗിലൂടെ തന്റെ ആശയം പ്രചരിപ്പിക്കുകയാണ് ജോര്‍ജ് ജോസഫ്. വേറിട്ട കൃഷിപരിചരണ രീതിയിലൂടെ കാര്‍ഷിക മേഖലയിലെ വെല്ലുവിളികളെ കരുത്തോടെ അഭിമുഖീകരിച്ച പാലാക്കാരനാണ് ജോര്‍ജ്. താമസിക്കുന്ന കൃഷിയിടത്തിന് അനുയോജ്യമായ വിളകള്‍ തെരഞ്ഞെടുത്തു. അനുകൂലമായ കാലാവസ്ഥയെ വേണ്ട രീതിയില്‍ പ്രയോജനപ്പടുത്തി. ഇതുകൊണ്ട് കൃഷിയില്‍ ആരോഗ്യപൂര്‍ണമായ ജീവിതം കരുപ്പിടിപ്പിക്കുവാനും ഇദ്ദേഹത്തിനു സാധിച്ചു. ഇരുപതിലധികം ഇനങ്ങളി ല്‍പ്പെട്ട പഴവര്‍ഗച്ചെടികളുണ്ട് ജോര്‍ജിന്റെ ഫാമില്‍. ഭൂരിഭാഗവും വിദേശ ഇനങ്ങള്‍. വര്‍ഷം മുഴുവനും ഫലവര്‍ഗങ്ങള്‍ നിറഞ്ഞു കിടക്കുന്ന തോപ്പില്‍ ഫാം കാണാന്‍ നിരവധി വിനോദസഞ്ചാരികളും എത്തുന്നു. പാലായില്‍ നിന്ന് കാന്തല്ലൂരില്‍ കായികാധ്യാപകനായി ജോര്‍ജ് എത്തുന്നത് മുപ്പതു കൊല്ലം മുമ്പാണ്. വിനോദം എന്ന രീതിയിലായിരുന്നു ആദ്യം…

Read More

വെള്ളാരംകുന്നിലെ റോസപ്പൂ വസന്തം

മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി വെള്ളാരംകുന്ന് പറന്പകത്ത് സജി തോമസ് (40) വീടിനോടു ചേർന്ന ഹൈടെക് പോളി ഹൗസിൽനിന്ന് ദിവസവും മുറിച്ചെടുക്കുന്നത് ആയിരം റോസാപ്പൂമൊട്ടുകളാണ്. അഞ്ചു നിറങ്ങളിലുള്ള റോസമൊട്ടുകളും പൂക്കളും പത്തും ഇരുപതും വീതം കെട്ടുകളിലാക്കി കട്ടപ്പന, കുമളി എന്നിവിടങ്ങളിലെ പൂക്കടകളിലെത്തിക്കും. റോസപ്പൂ വിൽക്കാൻ കടയും കന്പോളവുമില്ലെന്ന ആശങ്ക സജിയെ രണ്ടു വർഷമായി അലട്ടിയിട്ടേയില്ല. പൂക്കടകളിൽ ഒരു മൊട്ടിന് അഞ്ചു രൂപ ഉറപ്പ്. വീട്ടിൽ വിൽക്കുന്നത് ആറു രൂപയ്ക്ക്. സീസണിൽ എട്ടും പത്തും രൂപവരെ വില കിട്ടാറുണ്ട്. ഏലത്തിനും കുരുമുളകിനും വിലസ്ഥിരതയില്ലെന്നായതോടെ രണ്ടും കൽപിച്ച് രണ്ടു വർഷം മുൻപാണ് സജി റോസച്ചെടികളെ ആശ്രയിക്കാൻ തീരുമാനിച്ചത്. മികച്ചയിനം റോസച്ചെടികൾ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബംഗളുരൂവിൽനിന്നാണ് വാങ്ങിയത്. തൈ ഒന്നിന് ഒൻപതു രൂപ വിലയായി. പോളിഹൗസ് നിർമിച്ച് അതിനകത്ത്…

Read More

പാടം പരീക്ഷണശാലയായി; ഗോപിക പിറന്നു

ഉരുണ്ട മട്ട അരി. പാലക്കാടൻ മട്ടയോടു ചേർത്തുവയ്ക്കാം. രോഗപ്രതിരോധ ശേഷി കൂടുതൽ, വർഷം മൂന്നു വിളവുവരെയെടുക്കാം. തണ്ടിനു ബലമുള്ളതായതിനാൽ കാറ്റു പിടിക്കില്ല. സ്വാദേറിയ അരി. കരനെൽകൃഷിയായും വെള്ളമുള്ള പാടങ്ങളിലും ഒരുപോലെ ഉപയോഗിക്കാം. വരണ്ടഭൂപ്രദേശങ്ങൾക്കും അനുയോജ്യം. 120-130 ദിവസം മൂപ്പ്. മലപ്പുറം പുലാമന്തോൾ ചോലപ്പറന്പത്ത് സി. ശശിധരൻ എന്ന കർഷകൻ വികസിപ്പിച്ചെടുത്ത ഗോപിക എന്ന നെല്ലിന്‍റെ സവിശേഷതകളാണിവയെല്ലാം. ഇതുകൊണ്ടും തീർന്നില്ല. തണ്ടിന് ഒരു മീറ്റർ വരെ നീളമുണ്ട്. പാലക്കാട്ട് ഒരു ഹെക്ടറിന് എട്ടു ടണ്‍ വിളവുകിട്ടി. കേരളത്തിലെ 12 ജില്ലകളിലും മംഗലാപുരത്തും ഗോപിക കൃഷിചെയ്യുന്ന കർഷകർ ഹാപ്പി. ഒരേക്കർ കൃഷി ചെയ്യാൻ 28 കിലോ വിത്തെന്നാണ് കണക്ക്. ജൈവരീതിയിലും രാസരീതിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഐശ്വര്യ- ജ്യോതി ഇനങ്ങളുടെ സങ്കര ഇനമാണ് ഗോപിക. ഇന്ന് ശശിധരന്‍റെ പാടംകണ്ട് കൃഷിപഠിക്കാൻ നിരവധിപേരെത്തുന്നു. കൈക്കുന്പിളിൽ നിന്ന് കൈയെത്താ…

Read More

അനുമതിയില്ലാതെ ജാതിത്തൈ വളർത്തിയാൽ വധശിക്ഷ?

അമൂല്യമായ സുഗന്ധവിളകളുടെ ചരിത്രത്തിൽ ഒരുപക്ഷെ ഏറ്റവുമധികം മത്സരങ്ങളുണ്ടാക്കിയ വിള ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ-ജാതിക്ക. ജാതിക്കയുടെ കുത്തകയ്ക്കുവേണ്ടി നടന്നത് രക്തരൂഷിതമായ നിരവധി യുദ്ധങ്ങൾ. ഉത്പാദന കേന്ദ്രങ്ങൾ കൈയടക്കാനുള്ള തത്രപ്പാടിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. ജാതിക്കൃഷിയുടെ തലസ്ഥാനമെന്നു പേരെടുത്തിരുന്നത് ഇന്തോനേഷ്യയിലെ ന്ധബൻഡ’ ദ്വീപുകളാണ.് ബൻഡ കടലിലെ ഈ ദ്വീപസമൂഹം അഗ്നിപർവതലാവ ഉറഞ്ഞു രൂപം കൊണ്ടതാണ്. പത്തു ചെറിയദ്വീപുകളുടെ ഒരു കൂട്ടം. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പകുതിവരെയും ജാതിക്കയുടെ ജാതിപത്രിയുടെയും ഏക സ്രോതസായിരുന്നു ബൻഡ ദ്വീപുകൾ. ഇതുകൊണ്ടു തന്നെ ചൈന, ഏഷ്യ തുടങ്ങി എല്ലാ രാജ്യങ്ങളുടെയും ശ്രദ്ധ ഈ ദ്വീപുകളിലായിരുന്നു. വിദേശികൾ അക്കാലത്ത് നട്ട്മെഗ് ഐലൻഡ്സ് എന്നാണ് ബൻഡ ദ്വീപുകളെ വിശേഷിപ്പിച്ചിരുന്നത്. ബൻഡ ദ്വീപുകളിലെ സുവർണവിളയായിരുന്നു ജാതിക്ക. ജാതിക്ക ഉത്പാദനത്തിലും വ്യാപാരത്തിലും കുത്തക ഉറപ്പിക്കാൻ ഡച്ച് ഈസ്റ്റ് ഇന്ത്യകന്പനി 1621-ൽ ബൻഡ ദ്വീപുകളലെത്തി. രക്തരൂഷിത യുദ്ധത്തിനാണ് പിന്നീട് ദ്വീപ് സാക്ഷിയായത്. യുദ്ധത്തിനു…

Read More

കേട്ടാൽ മാങ്ങ, കണ്ടാൽ ഇഞ്ചി

പേരുകേട്ടാൽ മാങ്ങയെന്നു തോന്നും, കണ്ടാൽ ഇ ഞ്ചിപോലിരിക്കും. ഇതാണ് ഇഞ്ചിമാങ്ങ. ഏതൊരു വിളയും മൂപ്പെ ത്തിയതിനുശേഷമേ വിളവെടുക്കാനാകൂ. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ വിളയാണ് ഇഞ്ചിമാങ്ങാ. സീസണ്‍ ഒന്നും നോക്കാതെ നമുക്ക് എപ്പോൾ വേണമെന്നു തോന്നുന്നുവോ അപ്പോഴെല്ലാം പറിച്ചെടുത്ത് നല്ല ഒന്നാംതരം ചമ്മന്തിയും അച്ചാറും ഉണ്ടാക്കാം. വർഷത്തിൽ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഒരേ പോലെ ഉപയോഗയോഗ്യമാണ്. മറ്റൊരു കാർഷിക വിളയ്ക്കും ഈ മേ· അവകാശപ്പെടാനില്ല. കൃഷിരീതികൾ മഞ്ഞളും കൂവയും ഒക്കെ പോലെ തടയും വിത്തും ഉണ്ട്. പറിച്ചെടുത്ത് വിത്തുകൾ അടർത്തി മഞ്ഞൾ നടുന്ന അതേ രീതിയിൽ പുരയിടത്തിൽ ഒഴിവുള്ള ഭാഗത്ത് എവിടെയെങ്കിലും ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ പിറ്റേ വർഷം മുതൽ വേണ്ടപ്പോഴൊക്കെ പറിച്ചെടുക്കാം. പറിച്ചെടുക്കുന്പോൾ അടർന്നു പോകുന്ന ചെറിയ വിത്തുകൾ വീണ്ടും തനിയെ കിളിർത്ത് വളർന്നുകൊള്ളും നമ്മൾ മനപൂർവം നശിപ്പിച്ചു കളഞ്ഞില്ലെങ്കിൽ എത്ര പതിറ്റാണ്ടു കഴിഞ്ഞാലും നശിച്ചു…

Read More

പളുങ്കുപാത്രത്തിലെ ഗപ്പിയഴക്

അലങ്കാരമത്സ്യകർഷകരുടെയും ഹോബിയിസ്റ്റുകളുടെയും ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ന് നിരവധി നിറവൈവിധ്യമുള്ള മുന്തിയ ഇനം ഗപ്പികൾ ലഭ്യമാണ്. നൂറു മുതൽ ആയിരങ്ങൾ വിലവരുന്ന ഗപ്പികൾ വരെ ഇന്ന് കേരളത്തിൽ സുലഭമാണ്. ഇറക്കുമതി ചെയ്യുന്ന ഗപ്പി ഇനങ്ങളും ഇക്കൂട്ടത്തിൽ പെടും. കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം നേടാൻ കഴിയുന്ന ഗപ്പികളുടെ പരിചരണത്തിൽ കൃത്യമായ ശ്രദ്ധ അനിവാര്യമാണ്. ബ്രൂഡർ സ്റ്റോക്ക് 3-4 മാസം പ്രായമായ ഗപ്പികളെ വാങ്ങി വളർത്തിയെടുക്കുന്നതാണ് ബ്രീഡിംഗിന് നല്ലത്. ഇതിൽ നല്ല നിറവും ആരോഗ്യവും ചുറുചുറുക്കുമുള്ള ആണ്‍-മത്സ്യങ്ങളെയായിരിക്കണം ബ്രീഡിംഗിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. രണ്ടു മത്സ്യങ്ങളും ഒരേ നിറത്തിലുള്ളവയായിരിക്കുന്നതാണ് ഏറ്റവും നല്ലത്. മികച്ച നിറമുള്ള കുഞ്ഞുങ്ങളെ ലഭിക്കാനാണിത്.1:2, 1:1 ആണ്‍-പെണ്‍ അനുപാതത്തിൽ ഗപ്പികളെ പ്രജനന ടാങ്കിൽ നിക്ഷേപിക്കാം. 1:1 മത്സ്യങ്ങൾക്ക് കൂടുതൽ മാനസിക സമ്മർദമുണ്ടാക്കുന്നതിനാൽ 1:3 വരെ നല്ലതാണ്. എന്നാൽ, മൂന്നു പെണ്‍മത്സ്യങ്ങൾക്കു മുകളിൽ…

Read More

ഇ​തു സു​ഹ​റ സ്റ്റൈ​ൽ ..! കൃ​ഷി ചെ​യ്യാ​ൻ ഇ​ട​മി​ല്ലെ​ന്നു പ​റ​ഞ്ഞു കാ​ർ​ഷി​ക മേ​ഖ​ല​യോ​ടു വി​മു​ഖ​ത കാ​ട്ടു​ന്ന​വ​ർ​ക്കു ടെറസ് കൃഷിയിലൂടെ മാതൃകയായി  വീട്ടമ്മ

കൂ​ത്തു​പ​റ​മ്പ്: കൃ​ഷി ചെ​യ്യാ​ൻ ഇ​ട​മി​ല്ലെ​ന്നു പ​റ​ഞ്ഞു കാ​ർ​ഷി​ക മേ​ഖ​ല​യോ​ടു വി​മു​ഖ​ത കാ​ട്ടു​ന്ന​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണു മാ​ങ്ങാ​ട്ടി​ടം ക​രി​യി​ലെ സു​ഹ​റ​യെ​ന്ന വീ​ട്ട​മ്മ. സു​ഹ​റ​യു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ലെ​ത്തി​യാ​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ലി​യൊ​രു കൃ​ഷി​ത്തോ​ട്ട​ത്തി​ലെ​ത്തി​യ പ്ര​തീ​തി​യാ​ണു​ണ്ടാ​വു​ക. ടെ​റ​സി​ലെ കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി ചെ​യ്യാ​ത്ത​താ​യി ഒ​രി​ന​വും ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം. വീ​ട്ടു​പ​റ​മ്പി​ൽ കൃ​ത്യ​മാ​യി സൂ​ര്യ​പ്ര​കാ​ശം കി​ട്ടാ​ത്ത​താ​ണു സു​ഹ​റ​യെ ടെ​റ​സ് കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. പ​രീ​ക്ഷ​ണ​മെ​ന്നോ​ണം ഓ​രോ ഇ​ന​ങ്ങ​ളും കൃ​ഷി ചെ​യ്തു തു​ട​ങ്ങി​യ സു​ഹ​റ നാ​ട്ടി​ൽ അ​ധി​കം കൃ​ഷി ചെ​യ്തു വ​രാ​ത്ത ഇ​ന​ങ്ങ​ളും കൃ​ഷി ചെ​യ്ത് വ​രു​ന്നു. കോ​ളി ഫ്ല​വ​ർ, മു​ള​ക്, കാ​ര​റ്റ്, മ​ല്ലി​ച്ച​പ്പ്, ത​ക്കാ​ളി, കാ​ബേ​ജ്, ബീ​റ്റ്റൂ​ട്ട്, ഉ​ള്ളി, വ​ഴു​തി​ന, മ​ത്ത​ൻ, വെ​ണ്ട ഇ​ങ്ങി​നെ നീ​ളു​ന്നു സു​ഹ​റ​യു​ടെ ടെ​റ​സ് കൃ​ഷി​യി​ലെ ഇ​ന​ങ്ങ​ൾ. തീ​ർ​ന്നി​ല്ല, ചെ​റു​നാ​ര​ങ്ങ, മു​രി​ങ്ങ, പേ​ര, മാ​വ്, സ്ട്രോ​ബ​റി, റം​ബൂ​ട്ടാ​ൻ, തു​ട​ങ്ങി​യ​വ​യും ടെ​റ​സി​ൽ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു. കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​ത്തു​ക​ളും തൈ​ക​ളും ഉ​പ​യോ​ഗി​ച്ചു കൃ​ഷി ചെ​യ്തു​വ​രു​ന്ന…

Read More