പൂര്‍ണ ആരോഗ്യത്തോടും ദീര്‍ഘായുസോടും കൂടി ജീവിക്കാന്‍ പ്രതിദിനം 300 ഗ്രാം നല്ല പച്ചക്കറികള്‍ ഭക്ഷിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. വിലകൊടുത്തു വാങ്ങുന്ന പച്ചക്കറികളിലെ രാസകീടനാശിനി സാന്നിധ്യത്തെപ്പറ്റി മലയാളി ബോധവാനാണ്. ഈ കീടനാശിനികള്‍ കണ്ണ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍, ഞരമ്പുകള്‍, ത്വക്ക് എന്നിവയെ നശിപ്പിക്കുന്നു. വയറ്റിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ തുടങ്ങിയവയ്ക്കും ജനിതകപരിണാമത്തിനും വരെ ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങള്‍ കാരണമാകുന്നു. അതുകൊണ്ടാണ് നമുക്കാവശ്യമായ പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കണമെന്നു പറയുന്നത്. വീട്ടിലാവശ്യമായ പച്ചക്കറികള്‍ മണ്ണില്‍ നേരിട്ടുനട്ടോ ചെടിച്ചട്ടിയിലോ പ്ലാസ്റ്റിക് ചാക്കുകളിലോ ടെറസിലോ കൃഷി ചെയ്യാം. പ്ലാസ്റ്റിക്ചാക്കു കഴുകി വെടിപ്പാക്കിയതായിരിക്കണം. ചെടിച്ചട്ടിക്ക് 30-35 സെന്റീമീറ്റര്‍ വ്യാസവും ആഴവും ഉണ്ടായിരിക്കണം. പുരയിട കൃഷിയാണെങ്കില്‍ കിളച്ച് കൃഷിയിടമൊരുക്കണം. കല്ലും കട്ടയും നീക്കിയ ഇളക്കമുള്ള മേല്‍മണ്ണ് പച്ചക്കറികൃഷിക്ക് അത്യന്താപേക്ഷിതമാണ്. ഇതിലേക്ക് ജൈവവളങ്ങളായ പഴകി പൊടിഞ്ഞ ചാണകപ്പൊടി, ആട്ടിന്കാഷ്ഠം, മണ്ണിര കമ്പോസ്റ്റ്…
Read MoreCategory: Agriculture
അറിയുക, ചക്ക കാശാക്കുന്നവരെ…
തമിഴ്നാടിനു പിന്നാലെ കേരളവും ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതുകൊണ്ടു മാത്രം നമുക്കു നേട്ടമില്ല. ചക്കയുടെ വാണിജ്യ- വ്യാപാര സാധ്യത പ്രയോജനപ്പെടുത്തുന്നതിലാണ് സംസ്ഥാനത്തിന്റെ നേട്ടം. 38.4 കോടി ചക്ക ഉണ്ടാകുന്ന കേരളത്തില്‍ അഞ്ചു കോടി ചക്കയേ നാം പ്രയോജനപ്പെടുത്തുന്നുള്ളു. ശേഷിക്കു ന്നവ പഴുത്തും ചീഞ്ഞും തൊടിയില്‍ നഷ്ടമായിപ്പോവുകയാണ്. ശതകോടി പണം ഇത്തരത്തില്‍ മണ്ണിലും മരത്തിലുമായി നഷ്ടപ്പെടുത്തുമ്പോള്‍ നാം കണ്ടറിയണം വിയറ്റ്നാമും ഇന്തോനേഷ്യയും ശ്രീലങ്കയുമൊക്കെ ചക്ക സംസ്കരണത്തിലും കയറ്റുമതിയിലും എത്ര മുന്നിലെത്തിയെന്ന്. വിയറ്റ്നാം ലോകത്തെ അറി യപ്പെടുന്ന ചക്കഉപ്പേരി നിര്‍മാതാക്കളായി നേട്ടമുണ്ടാക്കുന്നു. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്താല്‍ തയാറാക്കുന്ന ചിപ്സ് അമ്പതിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതിചെയ്യു കയാ ണ്. വാക്വം ഫ്രൈഡ് ചിപ്സ് തയാറാക്കുന്ന ഇരുപതു കമ്പനി കളാണ് വിയറ്റ്നാമിലുള്ളത്. മുന്‍നിരയില്‍ ‘വിനാമിറ്റ്’ എന്ന കമ്പനിയാണ്. പന്ത്രണ്ടു മാസവും വിളവു കിട്ടുന്ന പ്ലാവുതോട്ടങ്ങള്‍ അവിടെ ഏറെയുണ്ട്. വേണ്ട വിധം വെള്ളവും വളവും നല്കി…
Read Moreഇറച്ചിക്കോഴി വളര്‍ത്തലും ശാസ്ത്രീയ പരിപാലനവും
ഭൂരിഭാഗം പേരും മാംസാഹാര പ്രേമികളായുള്ള കേരളത്തില്‍ ‘ചിക്കനില്ലാതെ നമുക്കെന്താഘോഷം’ എന്നു പലരും ചോദിക്കാറുണ്ട്. ദ്രുതഗതിയിലു ള്ള വളര്‍ച്ച ലക്ഷ്യമാക്കി വര്‍ഷങ്ങളുടെ ഗവേഷണഫലമായി ഉരുത്തിരിച്ചെടുത്തവയാണ് ‘ബ്രോ യ്ലര്‍’ എന്നറിയപ്പെടുന്ന ഇറച്ചിക്കോഴികള്‍. ശരാശരി 1.6 കിലോ തീറ്റകൊണ്ട് ഒരു കിലോ ശരീരഭാരം കൈവരിക്കുന്ന ഇന്നത്തെ ബ്രോയ്ലര്‍ ഇനങ്ങള്‍ കേവലം ആറാഴ്ച കൊണ്ട് വിപണനത്തിനു തയാറാകുന്നു. എന്നാല്‍ ഹോര്‍മോണുകള്‍, ഉത്തേജകങ്ങള്‍ എന്നിവ നല്കി തൂക്കം കൂട്ടുന്നുവെന്ന അബദ്ധധാരണകള്‍ കര്‍ഷകരെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നു. ഗുണമേന്മയുള്ള ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, ഗുണനിലവാരമുള്ള തീറ്റയും ശാസ്ത്രീയ പരിചരണവും ലഭ്യമാക്കിയാല്‍ത്തന്നെ ആറാഴ്ച കൊണ്ട് ഇറച്ചിക്കോഴികള്‍ക്ക് രണ്ട് -രണ്ടര കിലോ തൂക്കം ലഭിക്കും. വെന്‍കോബ് 400, കോബ് 100, റോസ് 308, ഹബാര്‍ഡ് എന്നിവ കേരളത്തില്‍ പ്രചാരത്തിലുള്ള ബ്രോയ്ലര്‍ ഇനങ്ങളാണ്. കേരളത്തിലെ പൊതുമേഖലയില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാന്‍ സാഹചര്യമില്ല. ഇതിനാല്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ഫാമുകളെ കുഞ്ഞുങ്ങളെ വാങ്ങുന്നതിനായി ആശ്രയിക്കേണ്ടിവരും.…
Read Moreമോഹനമലര്‍വാടിയൊരുക്കി അസീന
മൂവാറ്റുപുഴ പാലത്തിങ്കല്‍ ഹസന്റെയും സൈനബയുടെയും നാലാമത്തെ മകള്‍ അസീനയ്ക്ക് കുഞ്ഞുനാള് മുതലേ പൂക്കളോടും ചെടികളോടുമായിരുന്നു പ്രണയം. കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. വാപ്പ ഹസന്, നാലു പതിറ്റാണ്ടുമുമ്പ് കോട്ടയം ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബിഎസ്സി ബോട്ടണിക്കു ചേര്‍ന്നു. ബിരുദ പഠനം കഴിഞ്ഞ് മതിലകം കാക്കശേരി സുലൈമാന്റെ ഭാര്യയായപ്പോഴും കൃഷിയോടുള്ള പ്രണയം മനസില്‍ കത്തുന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞയുടനെ ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ദുബായിലേക്ക് പറന്നു. അവിടെ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്ലോമ നേടി, തുടര്‍ന്ന് ഗ്രാഫിക് ഡിസൈനിംഗും പഠിച്ചു. പിന്നീട് 15 വര്‍ഷത്തോളം ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മക്കളൊന്നു വലുതായതോടെ ഇരുവരും ജോലിയുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവ് ഹോട്ടലുള്‍പ്പെടെയുള്ള വിവിധതരം ബിസിനസിലേക്ക് തിരിഞ്ഞപ്പോള്‍ അസീന തന്റെ സ്വപ്നം പൂവണിയിക്കാന്‍ തുടങ്ങി. ക്രോട്ടന് ചെടികളുടെ ഒരു വലിയ ശേഖരം…
Read Moreപച്ചക്കറി കൃഷിയിലെ മുത്ത്
യുവതലമുറ കൃഷിയെ മറന്ന് കോര്‍പ്പറേറ്റ് ജോലികള്‍ തേടി പോകുമ്പോള്‍ തനിക്ക് പൈതൃകമായി ലഭിച്ച കൃഷിയറിവും ആധുനിക കൃഷിരീതിയും സംയോജിപ്പിച്ച് ഹൈടെക് കൃഷിയില്‍ നൂറുമേനി വിജയം നേടി മാതൃകയാകുകയാണ് കരിമണ്ണൂര്‍ പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ മുത്ത് ലിസ ജോണ്‍. മലയാളിക്ക് അത്ര പരിചിതമല്ലാത്ത അക്വാപോണിക്സ് കൃഷി ഹൈടെക്കാക്കി പത്തുസെന്റ് സ്ഥലത്ത് ഒരേക്കര്‍ കൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ നേടുകയാണിവര്‍. ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഈ യുവ കര്‍ഷക. ബംഗളൂരു ഓക്സ്ഫഡ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു പത്തുവര്‍ഷത്തോളം ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ മികച്ചശമ്പളത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി നോക്കി.ഇതിനിടെ ബംഗളൂരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായ നോയല്‍ ജോണുമായുള്ള വിവാഹവും നടന്നു. ജോലിയും കുടുംബജീവിതവുമായി കഴിഞ്ഞുവരുന്നതിനിടെ മൂന്നുവയസുകാരന് മകന് മാര്ട്ടിന് ബംഗളൂരുവിലെ കാലാവസ്ഥ യോജിക്കാതെ വന്നു. രോഗങ്ങള്‍ വിട്ടുമാറാതെ വന്നതോടെ ജോലി രാജിവച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടിയുമായി പള്ളിക്കാമുറിയിലുള്ള സ്വന്തം വീട്ടിലേക്കു…
Read Moreകൃഷിചെയ്യാം, കദളിവാഴ
ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയും ഉണ്ട്. ചില ആയൂര്‍വേദ ഔഷധക്കൂട്ടുകളിലും ഉപയോഗിക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്കും തുലാഭാരത്തിനും ഒക്കെയായി കദളി വാഴകുല ആവശ്യമായി വരുന്നു. എവിടെയാണ് ഇതിന്റെ വിപണി എന്നറിയാവുന്നവര്‍ക്ക് വളരെ നല്ല സാമ്പത്തിക നേട്ടം ഈ കൃഷിയിലൂടെ കൈവരുന്നുണ്ട്. യഥാര്‍ഥ ആവശ്യക്കാര്‍ ആരാണെന്നറിയാതെ വെറുതെ കടകളില്‍ കൊണ്ടുചെന്നാല്‍ ചുമട്ടു കൂലിയിലും താഴ്ന്ന ഒരു തുക കിട്ടിയാല്‍ ഭാഗ്യമായി. അതോടെ കദളി കൃഷി നിറുത്തുകയും ചെയ്യും. ഈ വര്‍ഷം കിലോഗ്രാമിന് എണ്‍പതുരൂപയ്ക്കു കുലകള്‍ വിറ്റ കര്‍ഷകരെയും കാണാനിടയായി. ഒരു വാഴക്കുലയില്‍ നിന്നും ആയിരത്തിനടുത്തതുക വരുമാനം ലഭിക്കുക എന്നു പറയുന്നത് ഒട്ടും നിസാരകാര്യമല്ലല്ലോ. ഏതിനം വാഴക്കുലയാണെങ്കിലും വില്‍പ്പനയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് വാഴപ്പഴം ഉണക്കിയെടുക്കാം. സമയവും സൗകര്യവുമുള്ളവര്‍ക്ക് ഇതൊരു മുഴുവന്‍ സമയ സംഭരവും ആക്കാവുന്നതാണ്. ഉണങ്ങിയ വാഴപ്പഴങ്ങളില്‍…
Read Moreനിയമപാലനം മാത്രമല്ല കാർഷിക പരിപാലനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് സബ് ഇൻസ്പെക്ടർ ജോയ് പുളിക്കൽ
മുക്കം: നിയമപാലനം മാത്രമല്ല കാർഷികപരിപാലനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോയ് പുളിക്കൽ. നിയമ ലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്ന ഇദ്ദേഹം കൃഷിയിൽ അവലംബിക്കുന്ന ജൈവരീതിയിലും അണുവിട തെറ്റാൻ ഒരുക്കമല്ല. പുളിക്കൽ മത്തായി -ത്രേസ്യ ദമ്പതികളുടെ എട്ടു മക്കളിൽ ഇളയവനാണു ജോയ് . ചെറുപ്രായത്തിൽ തന്നെ കൃഷിയിൽ തത്പരനായിരുന്നു. അത്രയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പഠന കാലത്ത് തന്നെ പിതാവിനൊപ്പം ചെറിയ കൃഷിപ്പണികൾക്കു പോയിരുന്നു. ഈ വരുമാനമാണ് പുസ്തകങ്ങളും മറ്റും വാങ്ങുന്നതിന് ഉപയോഗിച്ചത്. ചെറുപ്പത്തിലെ താത്പര്യം പോലീസിൽ ചേർന്നപ്പോഴും മാറ്റിവച്ചില്ല. ഇപ്പോഴും സ്റ്റേഷനിലേക്ക് പോവുന്നതിന് മുൻപ് അഞ്ച് കിലോമീറ്റർ ദൂരത്തുള്ള കൃഷിയിടത്തിൽ ജോയിയെത്തും. പുലർച്ചെ അഞ്ചിന് തുടങ്ങുന്ന കൃഷി പരിപാലനം ഏഴ് വരെ തുടരും. രണ്ട് ഇടങ്ങളിലായി ആറ് ഏക്കർ സ്ഥലത്ത് ജാതി, കൊക്കോ, എണ്ണപ്പന, മാവ്, കൊടംപുളി,…
Read Moreറബറിന്റെ വിലയിടിഞ്ഞു;റബർ മരങ്ങൾ കുരുമുളകിന് താങ്ങുതടിയാക്കി കൊട്ടാരത്തിൽ തോമസ്
വടക്കഞ്ചേരി: മംഗലംഡാമിന്റെ മലന്പ്രദേശമായ കടപ്പാറ തളികകല്ല് മലയിൽ കൊട്ടാരത്തിൽ തോമസിന്റെ പത്ത് ഏക്കർ തോട്ടത്തിലെ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷി. റബറിന്റെ വിലയിടിവും ഉയർന്ന ഉല്പാദന ചെലവും രോഗബാധയുമൊക്കെയായപ്പോൾ കുരുമുളകിന്റെ താങ്ങുതടിയായി റബറിനെ തരംതാഴ്ത്തി. ഭേദപ്പെട്ട വില, അനായാസ പരിചരണം, ഉല്പാദനത്തിലെ ചെലവ് കുറവ് തുടങ്ങിയവയാണ് റബറിനെ തള്ളി കുരുമുളകിനോട് പ്രിയംകൂടാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. രണ്ടായിരം റബർ മരങ്ങളിലാണ് തോമസ് കുരുമുളക് പിടിപ്പിച്ചിട്ടുള്ളത്. ആറ്, ഏഴ് വർഷം പ്രായമുള്ള തൈറബ്ബർ മുതൽ വലിയ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷിയാണ്. ഉല്പാദന ചെലവിന്റെ വർധനവും റബറിന് വിലയുമില്ലാത്ത സ്ഥിതിയും തുടരുന്നതിനാൽ വർഷങ്ങളായി തോമസ്, ടാപ്പിംഗ് നടത്തുന്നില്ല. മലയോരത്തെ തോമസിന്റെ മാത്രം കൃഷികാര്യമല്ലിത്. പ്രദേശത്തെ മുഴുവൻ കർഷകരും ഈ രീതിയിലാണ് തോട്ടങ്ങളിൽ വിള വിന്യാസം നടത്തുന്നത്. തട്ടിൽ ജോസ്, കൊട്ടാരത്തിൽ ജെയിംസ്, ഗംഗാധരൻ, സതീശൻ തുടങ്ങി മലയോരത്തും താഴ് വാരങ്ങളിലും…
Read Moreവീട്ടുമുറ്റത്ത് ജൈവപച്ചക്കറികൃഷിയുമായി ദിലീഷ് പോത്തന്റെ ഭാര്യ; എല്ലാ പിൻതുണയും നൽകി ദിലീഷ് പോത്തന്റെ മാതാപിതാക്കളും
കടുത്തുരുത്തി: വീട്ടുമുറ്റത്ത് ജൈവപച്ചക്കറി കൃഷിയുമായി ദേശീയതലത്തിൽ ശ്രദ്ധ നേടിയ മലയാള സിനിമയുടെ സംവിധായകനും പ്രമുഖ നടനുമായ ദിലീഷ് പോത്തന്റെ ഭാര്യ. കുറുപ്പന്തറ ഓമല്ലൂർ കൊല്ലംപറന്പിൽ വീടിന്റെ മുറ്റത്താണ് 50 സെന്റ് സ്ഥലത്ത് ദിലീഷ് പോത്തന്റെ ഭാര്യ ജിംസി ദിലീഷ് വിവിധതരം പച്ചക്കറി കൃഷികൾ ആരംഭിച്ചിരിക്കുന്നത്. തുള്ളിനന കൃഷിയാണ് ജിംസി നടത്തുന്നത്. ഒരു മാസം മുന്‍പാണ് കൃഷി ആരംഭിച്ചത്. മാഞ്ഞൂർ കൃഷി വകുപ്പാണ് കൃഷിക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്നത്. 29 തട്ടുകളായിട്ടാണ് കൃഷി നടത്തുന്നത്. പിവിസി പൈപ്പുകൾ വഴി ഏല്ലാ തട്ടുകളും ബന്ധിപ്പിച്ചുകൊണ്ടാണ് വെള്ളവും ജൈവവളവും ഓരോ തൈയുടെയും ചുവട്ടിൽ ലഭ്യമാക്കുന്നത്. ദിവസവും പത്ത് മിനിറ്റ് നേരം നനയ്ക്കും. ചാണകം, ഗോമൂത്രം, കഞ്ഞിവെള്ളം എന്നിവയാണ് വളമായി ഉപയോഗപ്പെടുത്തുന്നത്. കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ വശങ്ങളിൽ മല്ലിച്ചെടി നട്ടു വളർത്തിയിട്ടുണ്ട്. പടവലം, കോവൽ, ബീൻസ്, വെള്ളരി, പയർ, വെണ്ട, വഴുതന, ഉണ്ട…
Read Moreടെറസിന് മുകളിൽ മൂന്നാം ക്ലാസുകാരന്റെ കാർഷിക വിപ്ലവം; പന്നിക്കോട് ജിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഹദാണ് ടെറസ് കൃഷിയിൽ വിജയം കൊയ്യുന്നത്
മുക്കം: വീടിന്റെ ടെറസിന് മുകളിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്ത് വിജയം വരിച്ചിരിക്കുകയാണ് ഒരു മൂന്നാം ക്ലാസുകാരൻ. പന്നിക്കോട് ജിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഹദാണ് പുതിയ കൃഷിപാഠം രചിച്ചത്. രാവിലെ സ്കൂളിൽ പോവുന്നതിന് മുന്‍പും വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷവുമാണ് പരിപാലനം . പയർ, വെണ്ട, വഴുതിന, തക്കാളി, ചുരങ്ങ, ചീര, കാബേജ് എന്നിവക്കൊപ്പം തണ്ണിമത്തനും ഈ ടെറസ്സിൽ സമൃദ്ധമായി വളരുന്നുണ്ട്. 100 ഓളം ഗ്രോബാഗുകളിലാണ് കൃഷി. പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിക്ക് ചാണകപ്പൊടി മാത്രമാണ് വളമായി ഉപയോഗിച്ചത്. കൊടിയത്തൂർ കൃഷി ഓഫീസർ എം.എം.സബീന, ഓമശേരി കൃഷി ഓഫീസർ സാജിദ് അഹമ്മദ് എന്നിവരുടെ ഉപദേശ നിർദേശവും മാതാവ് മുൻഷിറയുടെ സഹായവും സഹദിന് കരുത്തായി. സഹദിനൊപ്പം എൽകെജി വിദ്യാർഥിയായ സഹോദരൻ മുഹമ്മദ് സഹലും ഒരു കൈ സഹായവുമായി കൂടെയുണ്ട്.
Read More