തൊഴിൽരഹിതർക്കും പ്രവാസം മതിയാക്കി വരുന്നവർക്കും സ്വീകരിക്കാവുന്ന ഒരു സ്വയംതൊഴിലാണ് കേന്ദ്രീകൃത പശുപരിപാലനം അഥവാ ഡയറി ഫാമിംഗ്. വിലസ്ഥിരതയും വിപണിയുമുളള ഏക കാർഷിക ഉത്പന്നമാണ് പാൽ. മത്സരം നേരിടാത്ത ഒരു സംരംഭവും പശുപരിപാലനം തന്നെ. ഏത് ബിസിനസിനെപ്പോലെയും ആസൂത്രണവും ഏകോപനവും ഡയറിഫാമിന്‍റെ നടത്തിപ്പിന് ആവശ്യമാണ്. ലാഭവും അധ്വാനത്തിന് സംതൃപ്തിയും കിട്ടുന്നതിന് ഇത് അത്യാവശ്യമാണ്. ഡയറിഫാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. പരിശീലനം: – ഫാം തുടങ്ങുന്നതിനുളള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം പരിശീലനവും ഫാം സന്ദർശനങ്ങളും ആവശ്യമാണ്. പരിശീലനത്തിന് ക്ഷീരവികസന വകുപ്പിന്‍റെ പരിശീലന കേന്ദ്രങ്ങളെ സമീപിക്കാം. ശാസ്ത്രീയമായ പശുപരിപാലനത്തിലും ക്ഷീരോത്പന്ന നിർമാണത്തിനും ഇവർ സഹായിക്കും. വിജയകരമായി പ്രവർത്തിക്കുന്ന ഫാമുകൾ സന്ദർശിച്ച് പ്രായോഗിക അറിവുകൾ നേടുകയാണ് അടുത്ത ഘട്ടം. സന്ദർശനത്തിൽ ഓരോ ഫാമിന്‍റെയും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കണം. നല്ല വശങ്ങൾ പ്രാവർത്തികമാക്കണം. ഫാം വിജയകരമായി നടത്തുന്നതിനുളള ആശയങ്ങൾക്ക് വ്യക്തത…
Read MoreCategory: Agriculture
ലിംഗനിർണയം പ്രധാനം, അറിഞ്ഞു തെരഞ്ഞെടുക്കാം അരുമപക്ഷികളെ
മരച്ചില്ലകളിൽ ചേർന്നിരുന്ന് കൊക്കുരുമ്മി പ്രണയസല്ലാപം നടത്തുന്ന ഇണക്കിളികളാണ് പക്ഷികളുടെ ലോകത്തിലെ സുന്ദരദൃശ്യങ്ങളിലൊന്ന്. അലങ്കാരപക്ഷികളുടെ പ്രജനനത്തിലെ പ്രഥമവും പ്രധാനവുമായ ഭാഗമാണ് നമ്മൾ വളർത്തു ന്ന പക്ഷികളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക എന്നത്. ചില അരുമപക്ഷികളിൽ ഇത് കാഴ്ചയിൽ തന്നെ കണ്ടുപിടിക്കാവുന്ന വിധം എളുപ്പമാണെങ്കിലും തത്തയിനത്തിലെ മിക്ക പക്ഷികളിലും ഇത് പ്രയാസമേറിയ, പലപ്പോഴും അസാധ്യമായ കാര്യമാവുണ്. വിലയേറിയ അലങ്കാരപക്ഷികളെ പ്രജനനം ലക്ഷ്യം വെച്ച് വാങ്ങുന്പോൾ അവ ആണും പെണ്ണുമാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പക്ഷിവളർത്തലിലെ തുടക്കക്കാരും പരിചയമില്ലാത്തവരും കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലയാണിത് അതിനാൽ പക്ഷി പരിപാലനത്തിലെ തുടക്കക്കാർ ആദ്യമായി നേടേണ്ട അറിവ് തെരഞ്ഞെടുക്കുന്ന അരുമപക്ഷികളിലെ ലിംഗനിർണയ മാർഗങ്ങളേക്കുറിച്ചുള്ളതായിരിക്കണം. ഇണ ചേർന്നില്ലെങ്കിലും പെണ്‍ പക്ഷികൾ മുട്ടയിടും. എന്നാൽ മുട്ടകൾ വിരിയണമെങ്കിൽ ഇണചേരൽ ആവശ്യമാണ്. ആണ്‍,പെണ്‍ പക്ഷികളുടെ കൃത്യമായ അനുപാതം പ്രജനനത്തിൽ പ്രത്യേകിച്ച് പക്ഷികളെ കൂട്ടമായി പാർപ്പിക്കുന്ന കോളനി പ്രജനന രീതിയിൽ ഏറെ ആവശ്യമാണ്. പക്ഷികളെ…
Read Moreകാർഷിക പ്രസിസന്ധിക്കു പരിഹാരം ജിഎം വിളകളോ?
പ്രതിസന്ധിയിൽ നട്ടം തി രിയുന്ന രാജ്യത്തെ ചെ റുകിട-നാമമാത്ര കർഷകർക്ക് ഓർക്കാപ്പുറത്ത് ഏറ്റ അടിയായിരുന്നു 500 ന്‍റെയും 1000 ത്തിന്‍റെ യും നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചുകൊണ്ടുള്ള നോട്ടുനി രോധനം. ഇതിനെ തുടർന്നുണ്ടായ സാന്പത്തിക മാന്ദ്യം കാർഷിക മേഖലയിലേക്കും വ്യാപിച്ചിരിക്കു കയാണ്. കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നു. കഴിഞ്ഞ 22 വർഷത്തി നിടയി ൽ 3.30 ലക്ഷം കർഷകരാണ് രാജ്യ ത്ത് ആത്മഹത്യ ചെയ്തത്. കർ ഷകരുടെ കടം എഴുതിത്തള്ളാൻ ചില സംസ്ഥാനങ്ങൾ നടത്തുന്ന നീക്കവും കർഷ കർക്ക് കാര്യമായ ആശ്വാസം പകർന്നിട്ടില്ല. കാർഷിക മേഖലയിലെ പ്രതിസന്ധി എ ങ്ങനെ പരിഹരിക്കണമെന്നറിയാ തെ ഭരണാധികാരികളും വിദഗ്ധ രും ഇരുട്ടിൽ തപ്പുകയാണ്. രാജ്യ ത്തെ കാർഷിക പ്രതിസന്ധി പ രിഹരിക്കാൻ ഉത്പാദനക്ഷമത കൂട്ടണമെന്നും ഇതിന് ജിഎം കടുക് ഉൾപ്പെടെയുള്ള ജനിതക മായി പരിവർത്തനം ചെയ്ത എല്ലാ ജിഎം വിളകളുടെയും കൃഷി ഉടൻ…
Read Moreഉരുളക്കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ ഉരുളക്കിഴങ്ങിന്‍റെ പകരക്കാരൻ എന്നു വിശേഷിപ്പിക്കാം. ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും. പക്ഷെ ഉരുളക്കിഴങ്ങിന്‍റെ അത്ര രുചിയില്ല. എന്നിരുന്നാലും ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ് പതിറ്റാണ്ടു കൾക്കു മുന്പ് നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പുരയിടത്തിൽനിന്നും ഒഴിവാക്കിയതിന്‍റെ പതി·ടങ്ങ് വേഗത്തിൽ ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിലർ വൻതോതിൽ കൃഷി നടത്തുന്നുണ്ട്. അവയ്ക്ക് ആവശ്യക്കാരുമുണ്ട്. കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിള. നിൽക്കുന്ന ഭാഗത്തെ മണ്ണിന്‍റെ ഇളക്കം, വളക്കൂറ്, ചുറ്റിപ്പടർന്നു കയറുന്ന വൃക്ഷത്തിന്‍റെ ഉയരം, സൂര്യപ്രകാശം എന്നിങ്ങനെ എല്ലാഘടകങ്ങളും ഒത്തിരുന്നാൽ ചുവട്ടിൽ നിന്നും സാമാന്യം വലുപ്പമുള്ള ഒരു കിഴങ്ങ് ലഭിക്കും. പത്തു കിലോഗ്രാമിന് മേൽ തൂക്കമുള്ള കിഴങ്ങുലഭിച്ചതായറിയാം. കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനും ഒക്കെ കൊള്ളാം. മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. അനുകൂലസാഹചര്യമാണെങ്കിൽ മുട്ടിന്…
Read Moreസൂര്യകാന്തിയിൽ നിന്ന് എണ്ണ മാത്രമല്ല, തേനും
സൂര്യകാന്തിയിൽ നിന്ന് എണ്ണമാത്രമല്ല, തേനും ലഭിക്കും. സമശീതോഷ്ണ മേഖ ലയിലെ എണ്ണക്കുരുവാണ് സൂര്യ കാന്തി. സസ്യഎണ്ണയുടെ പ്രധാന ഉറവിടം. പൂവിടലിനെ തുടർന്ന് സൂര്യകാന്തിച്ചെടി ചൊരിയുന്ന പൂന്തേൻ അഥവാ നെക്ടർ ശേഖരിക്കാൻ തേനീച്ചയെ തോട്ട ത്തിലിറക്കാം. ഇങ്ങനെ സൂര്യകാന്തിത്തോട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചാൽ ഇവമൂലമുണ്ടാ കുന്ന പരപരാഗണം മൂലം ഭാരം കൂടിയ വിത്തുകളുമുണ്ടാകും. ഇതിൽ നിന്ന് കൂടുതൽ എണ്ണ ലഭ്യമാകും. ഒപ്പം തേനും ശേഖരിക്കാം. 30 കിലോ തേൻവരെ ഒരു ഇറ്റാലിയൻ തേനീച്ചക്കൂട്ടിൽ നിന്നു ലഭിക്കും. വർധിച്ച തോതിലുള്ള ആന്‍റി ഓക്സിഡന്‍റുകളുടെയും ആന്‍റി കാൻസർ, ആന്‍റിറ്റ്യൂമർ വസ്തു ക്കളുടെയും സാന്നിധ്യം കാൻസർ ചികിത്സയിൽ സൂര്യകാന്തിതേനി നെ ഫലപ്രദമായ ഒൗഷധമാക്കു ന്നു. ഈ തേനിലുള്ള ആന്‍റി ഓക്സിഡന്‍റുകൾ ക്രമാതീതമായ കോശവിഭജനം തടയുകയും പുതിയ കോശനിർമാണത്തിന് സഹായിക്കുകയും ചെയ്യും. കൂടാ തെ രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് വാർദ്ധക്യത്തെ കുറച്ച് നിത്യയൗവനം കാത്തുസൂക്ഷി ക്കും.…
Read Moreസാധ്യത തുറന്ന് സൂപ്പർ ഫുഡ് മുട്ടപ്പഴം
പറന്പുകളിൽ വീണുകിടക്കുന്ന സ്വർണത്തിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എ.വി. സുനില ഗവേഷണം നടത്തുന്നത്. പറന്പിലെ സ്വർണം എന്നുദ്ദേശിച്ചത് മുട്ടപ്പഴമാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും പോലും വേണ്ടാതെ വെറുതെ പഴുത്തു വീണുപോകുന്ന മുട്ടപ്പഴം കണ്ടപ്പോൾ അതിന്‍റെ ഗുണങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അറിയാൻ താത്പര്യമായി. പല ഘട്ടങ്ങൾ പിന്നിട്ട ഗവേഷണം തീരാൻ ഇനി കുറച്ചു മാസങ്ങൾ മാത്രം. യൂണിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. കെ. മുരുകനാണ് സുനിലയുടെ ഗൈഡ്. സപ്പോട്ട കുടുംബത്തിൽപ്പെട്ട മുട്ടപ്പഴം മധ്യ അമേരിക്ക, മെക്സിക്കോ സ്വദേശിയാണ്. കേരളത്തിന്‍റെ കാലാവസ്ഥയിൽ നന്നായി വളരുന്നു. മിക്ക വീടുകളിലും ഇതു കാണാറുണ്ടെങ്കിലും ഇതിന്‍റെ ഗുണം ആരും അറിയുന്നില്ല. മുട്ടപ്പഴത്തിന്‍റെ രൂക്ഷഗന്ധം അതിനെ മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടാത്ത ഒന്നായി മാറ്റി. നമ്മുടെ നാട്ടിൽ ഇതിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെങ്കിലും അമേരിക്ക, തായ്വാൻ, ബ്രസീൽ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കൃഷിചെയ്യുന്നുണ്ട്. ഗവേഷണത്തിന്‍റെ വഴിയിൽ പഞ്ചസാരയാണ് പഴത്തിലെ…
Read Moreഇടുക്കിയിൽ വിളഞ്ഞു, ഹിമാലയൻ പേരേലം
ഇടുക്കിയിലെ കാർഷിക ഗ്രാമമായ തങ്കമണിയിൽ നിന്ന് ഒരു വിജയഗാഥ. ദീർഘനാളത്തെ ഗവേഷണങ്ങൾ ഫലം കാണാത്തിടത്ത് ഒരു കർഷകന്‍റെ പരീക്ഷണം വിജയം കണ്ടു. ഹിമാലയൻ ബെൽറ്റിൽമാത്രം കായ്ക്കുന്ന ഹിമാലയൻ പേരേലം എന്ന വലിയ ഏലം(large cardamom) സഹ്യസാനുവിലെ ഇടുക്കിയിൽ വിളയിച്ചിരിക്കുകയാണ് തങ്കമണി പേഴത്തുംമൂട്ടിൽ ജോസഫ് സെബാസ്റ്റ്യൻ എന്ന കർഷകൻ. സുഗന്ധമേഖലയിലെ കാർഷികശാസ്ത്രജ്ഞർ വർഷങ്ങളായി ഗവേഷണം നടത്തിയിട്ടും നടക്കാത്ത കാര്യമാണ് ജോസഫ് സെബാസ്റ്റ്യനിലൂടെ യഥാർഥ്യമായത്. സ്പൈസസ്ബോർഡിലെ അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. ജോണ്‍സി മണിത്തോട്ടമാണ് ഹിമാലയൻ മലനിരകളിൽ നിന്ന് പേരേലത്തിന്‍റെ വിവിധയിനങ്ങളിൽപ്പെട്ട 40 തൈകൾ ജോസഫ് സെബാസ്റ്റ്യനു നൽകിയത്. ജൈവരീതിയിൽ കൃഷിനടത്തുന്ന ഇദ്ദേഹം തന്‍റെ തോട്ടത്തിൽ ഇവ നടുകയായിരുന്നു. ഹിമാലയത്തിൽ കാണുന്ന ബംബിൾ ബീ എന്ന ഈച്ചയാണ് പേരേലത്തിൽ പരാഗണം നടത്തുന്നത്. ഈ ഈച്ചയെ കേരളത്തിൽ കാണാത്തതിനാൽ പരാഗണം നടക്കില്ല. ഇതാണ് പേരേലം കേരളത്തിൽ വിളയാതിരിക്കുന്നതിനു കാരണം. ജോസഫിന്‍റെ പുരയിടത്തിൽ ജൈവകൃഷി…
Read Moreകൊച്ചു കർഷകൻ ആൽവിൻ!
നെയ്യാറ്റിൻകര: കൃഷി എന്നു പറഞ്ഞാൽ ആൽവിന് ജീവനാണ്. വീടിന്റെ മട്ടുപ്പാവിലാണ് ഈ കൊച്ചുമിടുക്കന്റെ കൃഷിയിടം. പയർ, പടവലം, പാവൽ, തക്കാളി, മുളക്, മഞ്ഞൾ, ഇഞ്ചി എന്നിങ്ങനെ വൈവിധ്യമാർന്ന ഇനങ്ങൾ ആൽവിന്റെ കൃഷിയിടത്തിലുണ്ട്. ഇവയെല്ലാം പരിപാലിക്കുക മാത്രമല്ല, വിളവെടുക്കുന്നതും വിൽക്കുന്നതുമൊക്കെ ആൽവിൻ ഒറ്റയ്ക്കാണ്. മണ്ണിനെയും പ്രകൃതിയെയും കാർഷികവൃത്തിയെയും ഇത്തരത്തിൽ നെഞ്ചേറ്റിയ ആൽവിന്റെ പ്രായം അറിയുന്പോഴാണ് കൗതുകം വർധിക്കുക. കേവലം എട്ട് വയസ്സ്. ബാല്യത്തിൽ മറ്റു കുട്ടികൾ കളിപ്പാട്ടങ്ങളുമായി സമയം ചെലവഴിക്കുന്പോൾ ആൽവിന്റെ ലോകം ഈ കൃഷിയിടത്തിലാണ്. പിതാവ് അഗസ്ത്യാനോസാണ് കൃഷിയിൽ ആൽവിന്റെ ഗുരു. ആലപ്പുഴ തലവടി ഗവ. വി.എച്ച്.എസ്.എസിലെ ഉദ്യോഗസ്ഥനായ അഗസ്ത്യാനോസിന്റെ കാർഷിക താത്പര്യമാണ് വളരെ കുഞ്ഞുന്നാളിലേ ആൽവിന്റെ ഹൃദയത്തിലും ഇടം പിടിച്ചത്. ബീമാപള്ളി ഗവ. യുപിഎസ്സിലെ അധ്യാപിക ഡാൽബൻ സുജയാണ് മാതാവ്. ഇതേ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആൽവിൻ. വീടിന്റെ മട്ടുപ്പാവിലെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് കഴിഞ്ഞാൽ…
Read Moreമത്സ്യകൃഷിയിൽ ബെന്നിയുടെ പുനഃചംക്രമണ പാഠങ്ങൾ
കാർഷിക മേഖലയിൽ പുനഃചംക്രമണ മത്സ്യകൃഷിയിലൂടെ പുതുവഴിതേടുകയാണ് വയനാട്, പുൽപള്ളി കാപ്പിസെറ്റിലെ ചിറ്റേത്ത് ബെന്നിയും കുടുംബവും. കാർഷികവൃത്തി ഇഷ്ടപ്പെടുന്ന കർഷകർക്ക് ഒരുപോലെ അദ്ഭുതമാവുകയാണ് ബെന്നിയുടെ നൂതന കൃഷിരീതി. വീടിനോടുചേർന്ന അഞ്ചുസെന്‍റ് സ്ഥലത്ത് മത്സ്യകൃഷിയും പച്ചക്കറിക്കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന രീതിയാണ് ബെന്നിയുടേത.് ഉൾനാടൻ മത്സ്യകൃഷിയുടെ ഭാഗമായി നൂതന മത്സ്യകൃഷിയാണ് ബെന്നി ചെയ്യുന്നത്. സംസ്ഥാന മത്സ്യവകുപ്പ് ജില്ലയിൽ തെരഞ്ഞെടുത്ത അഞ്ചുപേരിൽ ഒരാളാണ് ബെന്നി. ഒരു സെന്‍റ് സ്ഥലത്ത് 80 മുതൽ 120 വരെ മത്സ്യക്കുഞ്ഞുങ്ങളെയാണ് സാധാരണമത്സ്യകൃഷിയിൽ നിക്ഷേപിക്കാറുള്ളതെങ്കിലും പുനഃചംക്രമണ മത്സ്യകൃഷിയിൽ 4000 വരെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെന്നതാണ് പ്രത്യേകത. ഒരു സെന്‍റ് സിൽപ്പോളിൻ കുളത്തിൽ 4000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അമോണിയ ഉണ്ടാകുന്നത് തടയാൻ 24 മണിക്കൂറും വെള്ളം ഫിൽട്ടർ ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒന്നാം ടാങ്കിൽ വെള്ളംകയറ്റി അത് ഫിൽട്ടർ ചെയ്ത് രണ്ടാം ടാങ്കിലേക്ക് കടത്തിവിടുന്നു. പിന്നീട് ആ…
Read More66-ലും അമ്മിണിചേച്ചി സൂപ്പറാ…
പ്രായം ഇത്രയുമൊക്കെയായില്ലെ ഈ അമ്മയ്ക്ക് ഇനിയെങ്കിലും അടങ്ങിയൊതുങ്ങി എവിടെയെങ്കിലും ഇരുന്നൂടെ… എന്നുള്ള മക്കളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ പോലും അങ്കമാലി പീച്ചാനിക്കാട് പൈനാടത്ത് അയ്യംപിള്ളി അമ്മിണി പൗലോസിനു നേരമില്ല. കാരണം അിണിയുടെ കൈയ്യും കണ്ണുമെത്തിയില്ലെങ്കിൽ മക്കളെപ്പോലെ സ്നേഹിക്കുന്ന കൃഷിയിടവും പശുവും ആടും താറാവും കോഴിയും മീനുകളുമൊക്കെ പിണങ്ങും. കൃഷിയെന്നാൽ ജീവിതമാർഗം മാത്രമല്ല അമ്മിണിക്ക്, അതിനപ്പുറം ജീവവായുവാണ്. തെൻറ അറുപത്തിയാറാം വയസിലും പതിനാറു വയസിെൻറ ചുറുചുറുക്കോടെയാണ് അമ്മിണി എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഓർമവച്ച നാൾ മുതൽ ആരംഭിച്ചതാണ് കൃഷിക്കും ആടിനും കോഴിക്കും താറാവിനും മീനിനുമൊപ്പമുള്ള അമ്മിണിയുടെ ജീവിതം. വീടിനോടു ചേർന്നുള്ള സ്ഥലം പോരാതെ വന്നതോടെ വീടിനടുത്തു തന്നെ നാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. നാല് ഏക്കറിൽ നെൽ കൃഷി, എള്ളു കൃഷി, തീറ്റപ്പുൽ കൃഷി, കപ്പ, ചേന, ചേന്പ്, കാച്ചിൽ, കൂർക്ക തുടങ്ങിയ കിഴങ്ങുകളുടെ കൃഷി,…
Read More