ഇടുക്കിയിലെ മൂന്നാർ മലനിരകളിലൂടെ 45 കിലോമീറ്റർ വടക്കോട്ടു യാത്രചെയ്താൽ വട്ടവടയിലെത്താം. പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗം. സമുദ്രനിരപ്പിൽ നിന്ന് 1450 നും 2695 മീറ്ററിനും മധ്യേ ഉയരത്തിലുള്ള മലനാട്. കോവിലൂർ എന്ന ചെറിയപട്ടണത്തിന് തൊട്ടടുത്തുള്ള സുന്ദരമായ ഗ്രാമം. മലമുകളിൽ നിന്നു നോക്കിയാൽ ദീർഘചതുരാകൃതിയിൽ പച്ച തീപ്പെട്ടിപ്പെട്ടികൾ അടുക്കിവച്ചതുപോലെ കൃഷിയിടം കാണാം. അൽപം കൂടിയടുക്കുന്പോൾ പച്ചയുടെ കാഠിന്യം കൂടിയും കുറഞ്ഞും വരും. കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ തട്ടുകൾ തിരിച്ച് കൃഷിചെയ്തിരിക്കുന്നു. മലകളെ ചെറിയ തട്ടുകളാക്കി ഓരോതട്ടിലും വിവിധയിനം വിളകൾ. കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറികൃഷി നടക്കുന്ന വട്ടവട ഗ്രാമത്തിൽ അധികവും വിളയുന്നത് ശീതകാല പച്ചക്കറികൾ. ഇതിനു സഹായിക്കുന്നത് ഇവിടത്തെ കാലാവസ്ഥ തന്നെ. ശീതകാലത്ത് ശരാശരി താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനുമിടയിൽ. ചിലപ്പോൾ ഇത് പൂജ്യത്തിലേക്കും അതിനു താഴേക്കും താഴുന്നു. ഉഷ്ണകാലത്തെ താപനില 12 മുതൽ 18 ഡിഗ്രി…
Read MoreCategory: Agriculture
വീണ്ടും വാനില വസന്തം
കെ.എ അബ്ബാസ് പൊൻകുന്നം: വാനില കൃഷയിടങ്ങളിൽ ഒരിടവേളയ്ക്കു ശേഷം വസന്തം വിരിയുന്നു. കുറെ വർഷങ്ങൾക്കു മുൻപ്, വാനിലയുടെ വില അപ്രതീക്ഷിതമായി റോക്കറ്റ് പോലെ കുതിച്ചു കയറിയപ്പോൾ, നാട്ടിൽ ഏറെപ്പേർ റബ്ബർ മരങ്ങൾ വെട്ടിമാറ്റി വാനില കൃഷി ചെയ്തിരുന്നു. രാത്രിയിൽ കള്ളന്മാർ വാനില മോഷ്ടിക്കാതിരിക്കുവാൻ പലരും വാനില തോട്ടങ്ങൾക്കു കാവൽ കിടന്നു. തോട്ടത്തിനു ചുറ്റും കന്പിവേലി ചുറ്റി അതിൽ കൂടി വൈദ്യുതി കയറ്റിവിട്ട സംഭവം വരെയുണ്ടായി.എന്നാൽ പലയിടത്തും വിളവെടുപ്പിന്റെ സമയമായപ്പോൾ വാനിലയുടെ അതിപ്രസരം മൂലം വില കുത്തനെ ഇടിയുകയായിരുന്നു. അതോടെ ധാരാളം പേരുടെ സ്വപ്നങ്ങളും തവിടുപൊടിയായിപ്പോയിരുന്നു. പ്രതീക്ഷിച്ചതിന്റെ അഞ്ചിലൊന്നുപോലും വില പലർക്കും കിട്ടിയില്ല.അഞ്ചു വർഷം മുൻപു കിലോഗ്രാമിന് അഞ്ഞൂറ് രൂപ വരെ വിലയായതോടെ വാനില കൃഷി ചെയ്തിരുന്നവരെല്ലാം കൃഷി ഉപേക്ഷിച്ചു. ദീർഘനാളത്തെ വിലക്കുറവും അവഗണനയും മൂലം വാനില കൃഷി ചെയ്ത ഭൂരിഭാഗം കർഷകരും ഓമനിച്ചു വളർത്തിയ വാനില തോട്ടങ്ങൾ…
Read Moreവിദ്യാർഥികളുടെ ഞവരകൃഷി കതിരണിഞ്ഞു
എടത്വാ: കരനെൽകൃഷി പരീക്ഷണത്തിന് തുടക്കമിട്ട വിദ്യാർഥികളുടെ ഞവരകൃഷി കതിരണിഞ്ഞു. തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റേറയും എൻഎസ്്എസ് യൂണിറ്റിന്േറയും നേതൃത്വത്തിലാണ് വിദ്യാർഥികൾ ഞവരകൃഷിക്ക് വിതയിറക്കിയത്. അറുപത് ദിവസം പിന്നിട്ട ഞവരകൃഷി കതിരണിഞ്ഞതോടെ കൃഷി കാണാൻ അടുത്തുള്ള സ്കൂളുകളിലെ വിദ്യാർഥികൾക്കൊപ്പം നാട്ടുകാരും എത്തുന്നുണ്ട്. പുരയിടങ്ങളിലും നെൽകൃഷി ചെയ്യാമെന്ന വിദ്യാർഥികളുടെ ആശയം സ്കൂൾ അധികൃതരും ഏറ്റെടുത്തതോടാണ് കഴിഞ്ഞ സീസണിൽ നെൽകൃഷിക്ക് വിതയിറക്കിയത്. വ്യത്യസ്തത തേടുന്ന ഒരുപറ്റം വിദ്യാർഥികൾ ഇത്തവണ ഞവരകൃഷിയിലേക്കാണ് തിരിഞ്ഞത്. തലവടി കൃഷിഭവൻ ഉദ്യോഗസ്ഥരും വാർഡ് അംഗം അജിത്ത് കുമാർ പിഷാരത്തും വിദ്യാർഥികൾക്ക് വേണ്ട പ്രോത്സാഹനം നൽകിയിരുന്നു. 11-ാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ് കൃഷിക്ക് അനുയോജ്യമായ പറന്പിലെ പൊന്തക്കാടും, പുല്ലുകളും വെട്ടിമാറ്റി ഞവരകൃഷിക്കുള്ള സ്ഥലം കണ്ടെത്തിയത്. അരയേക്കറോളം വരുന്ന പുരയിടത്തിൽ വിതയിറക്കാൻ പര്യാപ്തമായ രീതിയിൽ ഭൂമി തയാറാക്കിയാണ് കൃഷി ആരംഭിച്ചത്. ഞവരകൃഷി കൂടാതെ ജൈവ പച്ചക്കറിയും വിവിധയിനം…
Read Moreനെല്ലിനൊപ്പം ചെണ്ടുമല്ലികൃഷിയും; കൊയ്യാം നെല്ലിനൊപ്പം പൂവും, വരുമാനവും
വടക്കഞ്ചേരി: മിത്രകീടങ്ങളെ സൃഷ്ടിച്ച് ശത്രുകീടങ്ങളെ അകറ്റാനും നെൽകൃഷിയെ രക്ഷിക്കാനുമുള്ള കണ്ണന്പ്ര പഞ്ചായത്തിന്റെയും കൃഷി ഓഫീസറുടെയും പരീക്ഷണം വൻ വിജയം. കണ്ണന്പ്ര പന്നിക്കോട് പാടശേഖരത്തിൽ നെല്ലിനൊപ്പം ചെണ്ടുമല്ലിയും വളർത്തിയായിരുന്നു പരീക്ഷണം. വിളവെടുത്ത ചെണ്ടുമല്ലിക്കു കിലോക്ക് 120 എന്നനിലയിൽ നല്ല വിലയും ലഭിച്ചു. ചെറുകോട് പാടശേഖരത്ത് ഒന്നാം വിളയായ നെല്ലിനൊപ്പം ചെണ്ടുമല്ലിയും നട്ടിരുന്നു. പന്നിക്കോട് സുദേവന്റെ നാലേക്കറോളം പാടത്താണു കണ്ണന്പ്ര കൃഷി ഭവന്റെ കീഴിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത്. നെല്ലിനെ കീടങ്ങളിൽ നിന്നു രക്ഷിക്കാനും ഈ കാർഷിക രീതിയിലൂടെ കഴിയുമെന്നു തെളിഞ്ഞതോടെ പുതുകൃഷി രീതി അടുത്ത വർഷം വിപുലീകരിക്കുമെന്നും, രാസവളങ്ങളിൽനിന്നു ജൈവ കൃഷി രീതിയിലേക്കു കൃഷി രീതികളിൽ മാറ്റം വരുത്തി ലാഭകരമാക്കാൻ വേണ്ട നടപടികൾ കണ്ണന്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കുമെന്നും, കർഷകർ ഉത് പ്പാദിപ്പിക്കുന്ന വിളകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപണന കേന്ദ്രം ഒരുക്കി വിതരണം ചെയ്യുമെന്നും കണ്ണന്പ്ര പഞ്ചായത്ത്…
Read Moreചോളംകൃഷിയിൽ നൂറുമേനിയുമായി സെബാസ്റ്റ്യൻ
കോട്ടയം: വടക്കേ ഇന്ത്യയിൽ മാത്രം കൃഷി ചെയ്യുന്ന കാർഷിക വിളയായ ചോളം കേരളത്തിലും വിജയകരമായി കൃഷി ചെയ്തിരിക്കുകയാണ് അതിരന്പുഴ പാറോലിക്കൽ തറപ്പേൽ വി.എസ്. സെബാസ്റ്റ്യൻ എന്ന കർഷകൻ. തന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിൽ അറുപതോളം ചോളം ചെടികൾ വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. സെബാസ്റ്റ്യന്റെ സഹോദരന്റെ മകൻ മണിപ്പൂരിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പഠിക്കുകയാണ്. അവിടെനിന്നുമാണു ചോളത്തിന്റെ വിത്ത് കൊണ്ടുവന്നത്. ഒരു കൗതുകമെന്ന നിലയിൽ സെബാസ്റ്റ്യൻ ചോളം കൃഷി പരീക്ഷിക്കുകയായിരുന്നു. ഒരു ദിവസം മുഴുവൻ വിത്തുകൾ വെള്ളത്തിൽ കുതിർത്ത ശേഷം തുണിയിൽ പൊതിഞ്ഞ് വീണ്ടും ഒരു ദിവസം കാത്തിരുന്ന് മുള വരുന്പോഴാണ് നടേണ്ടത്. എന്നാൽ നല്ല മഴ ലഭിച്ചതിനാൽ ജൂലൈ അവസാനത്തോടെ സെബാസ്റ്റ്യൻ വിത്തുകൾ നട്ടു. ചാണകപ്പൊടിക്കു പുറമേ അൽപം രാസവളവും നൽകി. മൂന്നു മാസമായപ്പോഴേക്കും ചോളം പൂവിട്ടു. ഇപ്പോൾ കായ്കൾ മൂപ്പായി വിളവെടുപ്പിനു പാകമായിരിക്കുകയാണ്. നൂറുമേനി വിളവ് ലഭിച്ചതോടെ…
Read Moreസമ്മിശ്ര കൃഷിയിൽ ‘സണ്ണിസാർ സ്റ്റൈൽ’
പേരാമ്പ്ര: പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച മടുക്കാവുങ്കൽ അശോകൻ സമ്മിശ്രകൃഷിയിൽ മാതൃകയാകുന്നു. കഴിഞ്ഞ കർഷക ദിനത്തിൽ മികച്ച നാളികേര കർഷകനായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ആദരിച്ചത് നാട്ടുകാർ സണ്ണി സാറെന്നു വിളിക്കുന്ന ഇദ്ദേഹത്തെയാണ്. സണ്ണിസാറിന്റെ രണ്ടേമുക്കാൽ ഏക്കർ കൃഷിയിടം സമ്മിശ്ര കൃഷിയുടെ പൂങ്കാവനമാണ്. ഇവിടുത്തെ ഒന്നര ഏക്കറോളം വരുന്ന പാറയുള്ള ഭാഗം ഉപേക്ഷിച്ചിട്ടിരിക്കുകയായിരുന്നു. ഇത് മുഴുവനും മണ്ണടിച്ചു നികത്തി കൃഷിയോഗ്യമാക്കുന്ന വെല്ലുവിളി ഇദ്ദേഹം ഏറ്റെടുത്തു. ഇന്നിത് നിറയെ കായ്ഫലമുള്ള നൂറോളം തെങ്ങുകളുടെ തോപ്പാണ്. തിക്കോടി സർക്കാർ ഫാമിൽ നിന്നുള്ള അത്യുത്പാ ദനശേഷിയുള്ള തൈകളാണു നട്ടത്. കൃഷിയിടത്തിൽ 14 സെന്റു വരുന്ന ജലസമൃദ്ധമായ കുളമുണ്ട്. ഇത് ചുറ്റും കരിങ്കല്ലിട്ടു കെട്ടി സംരക്ഷിച്ചിരിക്കുന്നു.ഇതിന്റെ കര ഭാഗത്തു തെങ്ങുകളും റോബസ്റ്റ കാപ്പിയും വിളഞ്ഞു നിൽക്കുന്നു. കുളത്തിൽ മത്സ്യം വളർത്തൽ കാര്യക്ഷമമായി നടത്തുന്നു. രോഹു, കാർപ്പ്, കട്ല എന്നിവയാണു മുഖ്യമായുള്ളത്. കൃഷി നനയ്ക്കാനുള്ള വെള്ളവും…
Read Moreഎലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയോ ആയി ഏതാണ്ട് ഇരുനൂറിലേറെ ഒൗഷധച്ചെടികൾ കേരളത്തിലുണ്ട്. ഇവയെല്ലാം തന്നെ വൈദ്യ·ാർ പ്രാദേശികമായി ചികിത്സയ്ക്കുപയോഗിക്കുന്നവയാണു താനും. ഇത്തരത്തിലൊന്നാണ് എലിത്തടി (ശാസ്ത്രനാമം: റാഫിഡോഫോറ ലാസിനിയേറ്റ) മരങ്ങളിൽ പറ്റിച്ചേർന്ന് വളർ ന്നുകയറുന്ന വലിയ ഇലകളുള്ള ഒരു ആരോഹിസസ്യമാണ് എലിത്തടി. ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ ആതിഥേയവൃക്ഷത്തിൽ പറ്റിച്ചേർന്നുവളരുന്ന ഇതിന്റെ തണ്ട് പമ്മിയിരിക്കുന്ന എലിക്കു സദൃശ്യമാണ്. അതുകൊണ്ടായിരിക്കാം ഈ ചെടിക്ക് എലിത്തടി എന്ന പേരു സിദ്ധിച്ചത്. എലിത്തടിയുടെ തണ്ടിന്റെ മണ്ണിനോടു ചേർന്ന ഭാഗത്തിന് വണ്ണം കുറവെങ്കിലും മേൽപോട്ടു പോകുന്തോറും തണ്ടിന്റെ വണ്ണം പ്രകടമായി വർധിച്ചുകാണുന്നു. തണ്ടിൽ പറ്റുവേരുകളും താഴേ ക്കു വളരുന്ന വായവ മൂലങ്ങളുമുണ്ടാകും. അടുത്തകാലം വരെ നാം അലങ്കാരസസ്യമെന്ന നിലയിൽ വ്യാപകമായി നട്ടുവളർത്തിയിരുന്ന മണിപ്ലാന്റ് (ശാസ്ത്രനാമം: എപ്പിപ്രെമ്നം ഓറം) എന്ന…
Read Moreഎംബിഎയ്ക്കുശേഷം കൃഷി! പിന്തുണയുമായി അച്ഛനും അമ്മയും
കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇവിടെയുണ്ട്. ഒരുവർഷം 100 കിലോ ഗ്രാന്പൂ ഇതിൽ നിന്നും വിളവെടുക്കുന്നു. പ്രത്യേക വളപ്രയോഗമൊന്നും നടത്താറില്ല. സ്പൈസസ് ബോർഡിന്റെ കൊച്ചിയിലെ കേന്ദ്ര ഓഫീസിലാണ് ഗ്രാന്പൂ നൽകുന്നത്. പുറംമാർക്കറ്റിലെ വിലയേക്കാൾ മെച്ചപ്പെട്ട വില ഇതുമൂലം അവിരാച്ചന് ലഭിക്കുന്നു. ശബരിമല സീസണിൽ ഇത്തവണ നല്ല വില ഗ്രാന്പൂവിന് ലഭിച്ചു. നാടൻ ഇനമാണ് കൃഷിക്കുപയോഗിക്കുന്നത്. നല്ല വിളവു ലഭിക്കുന്നുണ്ടെങ്കിലും ഗ്രാന്പൂ വിളവെടുപ്പിലെ ബുദ്ധിമുട്ട് അവിരാച്ചൻ മറച്ചുവയ്ക്കുന്നില്ല. വലിയ മരങ്ങളിലെ പൂ കൃത്യസമയത്ത് പറിച്ചെടുത്ത് ഉണക്കുന്നതും അവിരാച്ചൻ തന്നെ. മൂന്നു തരം കുരുമുളകാണ് ഇവിടെ കൃഷിചെയ്യുന്നത്. കരിമുണ്ട, പെരുംകൊടി, പാലായിലെ തനതു ജനുസായ കാണിയക്കാടൻ എന്നിവയാണിവ. ഒന്നരാടം വർഷം കയ്ക്കുന്ന സ്വഭാവമുള്ള കാണിയക്കാടന് തൊലിക്കനം കുറവായതിനാൽ പക്ഷികൾ…
Read Moreമണ്ണില്ലാ കൃഷിയുമായി യുവ എൻജിനിയർമാർ
എസ്. മഞ്ജുളാദേവി തിരുവനന്തപുരം: നിറയെ ചുവന്നു പഴുത്ത തക്കാളിയുമായി ചാഞ്ഞു നിൽക്കുന്ന തക്കാളിച്ചെടി. പടർന്നു പന്തലിച്ച പയർ വള്ളിമേൽ നല്ല പച്ച പയറുകൾ, നീളമുള്ള വെണ്ടച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന ഇളം വെണ്ടയ്ക്കകൾ. ഇത് യുവ എൻജിനിയർമാരായ അശ്വിൻ വിനുവും അർജുൻ സുരേഷും എസ്.ജെ. അഭിജിത്തും ചേർന്ന് വിളയിച്ചെടുക്കുന്ന മണ്ണില്ലാ കൃഷി വസന്തം. തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിൽ കൊല്ലൂർ ഗാർഡൻസിൽ സ്ഥിതിചെയ്യുന്ന അർജുനൻ സുരേഷിന്റെ വീടായ സംഗീതിന്റെ ടെറസിലാണ് കാർഷിക രംഗത്ത് ചരിത്രം കുറിക്കുന്ന ഈ എയ്റോ പോണിക്സ് കൃഷിയുടെ സമൃദ്ധി. കൃഷിയോടുള്ള താത്പര്യവും ഐടി മേഖലയിലെ സഞ്ചാര വഴികളിൽ നിന്നും ലഭിച്ച അറിവുംകൂടി ചേരുന്പോഴാണ് കേരളത്തിൽ തന്നെ അത്യപൂർവമായ മണ്ണില്ലാ കൃഷി സാധ്യമാകുന്നത്. മണ്ണില്ലാത്തതിനാൽ കൃഷി നടത്തുവാൻ കഴിയുന്നില്ലെന്നു പറഞ്ഞ് വിഷമിക്കുന്ന അനേകം കൃഷി സ്നേഹികളായ മലയാളികൾക്കും കർഷകർക്കും വലിയ ആശ്വാസമാവുകയാണ് എൻജിനിയർമാരുടെ എയ്റോ പോണിക്സ് കൃഷി.…
Read Moreതിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ഗാർസീനിയ ഗമ്മിഗട്ട(Garcinia gummigtuta)’ എന്നാണ്. കുടംപുളിയുടെ ഉണക്കിയ പുറംന്തോടാണ് കറികളിൽ ഉപയോഗിക്കുന്നത്. തോട്ടുപുളി, റന്പുളി, പിണറ്റുപുളി, മലബാർ പുളി എന്നീ പേരുകളിലും കുടംപുളി അറിയപ്പെടുന്നു. തൈകൾ നട്ടാൽ 50 – 60 ശതമാനം ആണ്മരങ്ങളാകാൻ സാധ്യതയുണ്ട്. പെണ്മരങ്ങളായാൽത്തന്നെ കായ്ക്കാൻ 10-12 വർഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകൾ നടുന്നതാണ് ഉത്തമം. തനിവിളയായോ തെങ്ങിൻത്തോപ്പുകളിൽ ഇടവിളയായോ കുടംപുളി കൃഷി ചെയ്യാം. വെട്ടുകൽ മണ്ണുപോലെ ഉറപ്പുളള മണ്ണാണെങ്കിൽ 0.75 ഃ 0.75 ഃ 0.75 മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമാണ് കുഴികൾ എടുക്കേണ്ടത്. നല്ല നീർവാർച്ചയുളള മണ്ണാണെങ്കിൽ 0.5 ഃ 0.5 ഃ 0.5…
Read More