ആറ്റിങ്ങൽ: മുദാക്കലിലും മുന്തിരിവള്ളികൾ തളിർത്തു. മുദാക്കൽ പരമേശ്വരം സ്വാതിയിൽ ആനന്ദന്റെ വീടിന്റെ മട്ടുപ്പാവിൽ ആണു നാട്ടുകാരിൽ കൗതുകമുണർത്തി മുന്തിരി കായ്ച്ച് നിൽക്കുന്നത്. വെഞ്ഞാറമൂട്ടിൽ നടന്ന ഒരു മേളയിൽ നിന്നാണു കൗതുകത്തിനായി മുന്തിരി തൈകൾ വാങ്ങി വീടിനോട് ചേർന്ന് നട്ടത്. മുന്തിരി വള്ളി തളിർത്ത് വളർന്നതോടെ മട്ടുപ്പാവിലേക്ക് വളർത്തി പന്തലൊരുക്കുകയായിരുന്നു. മീൻ കഴുകിയ വെള്ളവും അടുക്കള വേസ്റ്റും മാത്രമാണു വളമായി നൽകിയിട്ടുള്ളത്. ശാഖകൾ വർഷത്തിൽ രണ്ട് തവണ വെട്ടി ഒതുക്കുന്നത് മാത്രമായിരുന്നു ആകെ നൽകിയ പരിചരണം ജൂൺ മാസത്തോടെ പൂവിട്ട് കായ്ക്കുകയായിരുന്നു. മട്ടുപ്പാവിൽ കായ്ച്ച് നിക്കുന്ന മുന്തിരിക്കുല കാണാൻ സന്ദർശകരുടെ തിരക്കാണ്.
Read MoreCategory: Agriculture
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ 38ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കരടു രൂപത്തിന്റെ മേലുള്ള പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കാൻ 30 ദിവസം സമയവും നൽകി. പിന്നീട് 2017 മേയ് 23 ന് പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൻ (കന്നുകാലി ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങൾ 2016 അന്തിമമായി വിജ്ഞാപനം ചെയ്തു. പ്രധാനമായും കന്നുകാലി ചന്തകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും കന്നുകാലി ചന്തകൾ നടത്താനും നിയന്ത്രിക്കാനുമായി കമ്മിറ്റികളുടെ രൂപീകരണം, ഘടന, കന്നുകാലി ചന്തകളുടെ രജിസ്ട്രേഷൻ, ചന്തകളിൽ മൃഗങ്ങൾക്ക് നൽകേണ്ട പരിചരണവും സൗകര്യങ്ങളും തുടങ്ങിയ പുതിയ നിർദേശങ്ങൾ ഈ ചട്ടങ്ങൾ മുന്‍പോട്ടു വയ്ക്കുന്നു.…
Read Moreസകുടുംബം കൃഷി
സകുടുംബം കൃഷി’ ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ വിഷമാകാതിരിക്കാൻ കഴിവതും സ്വന്തമായി വിളയിക്കുക എന്നത് തന്നെയാണ് പോംവഴി. കൂടുന്പോൾ ഇന്പമുണ്ടാക്കുന്ന കുടുംബം മണ്ണൊരുക്കാൻ, വിത്തിടാൻ, വിളയൊരുക്കാൻ, വിളവെടുക്കാൻ, കുത്തിയൊരുക്കി, അടുപ്പത്തിട്ട് നാവിൽ വയ്ക്കും വരെ ഒത്തുചേർന്നാൽ അതാണ് നല്ലകാര്യം. കോട്ടയം വാഴൂരിലെ പൊടിപാറക്കൽ വീട്ടിൽ ഈപ്പൻ വർഗീസെന്ന ബിനുവിന് കൃഷിയെന്നാൽ കുടുംബകാര്യമാണ്. ഭാര്യ സ്കൂൾ ടീച്ചറായ ബിന്ദുവിന് കൃഷികാര്യം സ്കൂൾകാര്യത്തിനൊപ്പമാണ്. മകൻ ഒൻപതാം ക്ലാസുകാരനായ ബിന്േറാ ഈപ്പന് കൃഷികാര്യം കളികാര്യമല്ല. ബിനുവിന് മൂന്നേക്കറാണ് കൃഷിക്കുള്ളത്. ഒന്നരയേക്കറിലാണ് സകുടുംബം ജൈവ ഭക്ഷ്യക്കൃഷി. ഒന്നരയേക്കറിൽ റബറാണ് വിള. വീടിനോട് ചേർന്നുള്ള പുരയിടത്തെ സമ്മിശ്ര ഭക്ഷ്യ കൃഷിയിടത്തിന്റെ ശരിയായ മാതൃകയെന്നുതന്നെ വിളിക്കാം. നീളനും കുള്ളനുമായി നാൽപ്പതോളം തെങ്ങുകൾ. മാവ്, പ്ലാവ്, കൊക്കോ, കുരുമുളക്, വാഴയിനങ്ങൾ, കവുങ്ങ്, പച്ചക്കറി, ചേന, ചേന്പ്, കാച്ചിൽ, മരച്ചീനിയിനങ്ങൾ, പച്ചക്കറി വിളകൾ,…
Read Moreഔഷധമൂല്യം! പാഷൻ ഫ്രൂട്ടിന് വീണ്ടും പ്രിയമേറുന്നു
നിലന്പൂർ: ഒരുകാലത്ത് വീടിനു മുകളിൽ മുറ്റത്തുമെല്ലാമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വള്ളികളിൽ പച്ചയും മഞ്ഞയും നിറത്തിൽ തൂങ്ങിക്കിടക്കുന്ന പാഷൻ ഫ്രൂട്ടുകൾ സജീവ കാഴ്ചയായിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ പറഞ്ഞ വീട്ടുകാർ വെട്ടിമാറ്റിയ ഇവ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. പുളിയും മധുരവും കലർന്ന പാഷൻ ഫ്രൂട്ട് ഏറെ രുചികരവും അതോടൊപ്പം ഒൗഷധമൂല്യമുള്ളവയുമാണ്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ കൗണ്ട് വർധിപ്പിക്കുന്നതിനും ഇവ സഹായകമാണ്. അതിനാൽ തന്നെ ഡെങ്കിപ്പനി രോഗ ബാധിതരും ക്യാൻസർ രോഗികളുമെല്ലാം വൻ തോതിൽ ഇവ വാങ്ങാൻ തുടങ്ങിയതോടെയാണ് വീണ്ടും വീട്ടുമുറ്റങ്ങളിലേക്ക് പാഷൻ ഫ്രൂട്ട് വള്ളികൾ തിരിച്ചെത്തുന്നത്. ഡോക്ടർമാരുടെ നിർദേശപ്രകാരം തിരുവനന്തപുരം ആർസിസിയിൽ നിന്നുൾപ്പെടെ ആവശ്യക്കാർ പാഷൻ ഫ്രൂട്ട് തേടിയെത്തുന്നുണ്ട്. പാഷൻ ഫ്രൂട്ട് രോഗികൾക്ക് ഗുണകരമാണെന്ന് ആർസിസി ഡോക്ടർമാർ നിർദേശിച്ചതായി വണ്ടൂർ സ്വദേശിയായ സ്ത്രീ പറയുന്നു. ആവശ്യക്കാർ വർധിച്ചതോടെ ഫ്രൂട്ട് സംസ്കരിച്ച് സ്ക്വാഷാക്കി വിപണിയിൽ വിൽപ്പനയും ആരംഭിച്ചു കഴിഞ്ഞു.…
Read Moreവരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്റെ അലങ്കാരക്കോഴികൾ
ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ കണ്ടാനന്ദിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്ന പക്ഷികളുടെ കൂട്ടത്തിലാണ് അലങ്കാരക്കോഴികൾ. ഈയിടെ പ്രചാരം വർധിച്ച പക്ഷിയാണ് കരിങ്കോഴി. മട്ടയുടെയും ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ കരിങ്കോഴികൾ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. മറ്റു വിളകളെപ്പോലെ ആദായത്തിന്റെ കാര്യത്തിൽ അത്രതന്നെ മുന്നിലല്ലെങ്കിലും അടുക്കളത്തോട്ടത്തോടൊപ്പം ആനന്ദത്തിനായി വളർത്താവുന്ന ഒന്നാണ് പക്ഷികൾ. ആദായം എന്ന കാഴ്ചപ്പാടില്ലാതെ രണ്ട് കരിങ്കോഴികളുമായി പന്ത്രണ്ടു വർഷം മുന്‍പ് തുടങ്ങിയ പക്ഷിവളർത്തൽ ഇന്നും തുടരുകയാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനം വലിയപറന്പിൽ പ്രദീപ്കുമാർ. കിളികളോടുള്ള കന്പമായിരുന്നു ഇതിനു കാരണം. ഇന്ന് വ്യത്യസ്തമായ കന്പക്കിളി കളുമായി മികച്ച വരുമാനം കൈവരിക്കുന്ന യുവകർഷകരിൽ ഒരാളാണ് ഇദ്ദേഹം. ഏറ്റൂമാനൂരിലെ തറവാട് വീട്ടിലായിരുന്നു ആദ്യകാലത്തെ കന്പക്കിളികളുടെ പരിപാലനം. പിന്നീട് കുറിച്ചിത്താനത്ത് സ്ഥലം വാങ്ങി പക്ഷികളെ അങ്ങോട്ട് മാറ്റി പാർപ്പിച്ചു. കിളികളിൽ കന്പമായി മാറിയവരുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന പ്രദീപ്കുമാറിന്റെ…
Read Moreഅത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും ഉത്പാദനക്ഷമതയിലും പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. എന്നാൽ കശുവണ്ടി സംസ്കരണ കയറ്റുമതി രംഗത്ത് കേരളം ഇന്നും മുൻപന്തിയിൽ തന്നെ. കേരളത്തെ സംബന്ധിച്ച് സാന്പത്തികമായി വളരെ പ്രാധാന്യമുള്ള ഒരു നാണ്യവിളയാണ് കശുമാവ്. ആഗോളതലത്തിൽ വർധിച്ചു വരുന്ന കശുവണ്ടി പരിപ്പിന്റെ ആവശ്യകത നിറവേറ്റാൻ ഉത്പാദനം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞുവരുന്ന കൃഷി വിസ്തൃതിയോടൊപ്പം തന്നെ, നമ്മുടെ കശുമാവ് തോട്ടങ്ങളുടെ കുറഞ്ഞ ഉത്പാദനക്ഷമതയും തോട്ടണ്ടിയുടെ മൊത്തം ഉത്പാദനം കേരളത്തിൽ കുത്തനെ കുറഞ്ഞുവരുന്നതിന് കാരണമായിട്ടുണ്ട്. കേരള കാർഷിക സർവകലാശാല നമ്മുടെ സംസ്ഥാനത്തിനനുയോജ്യമായ അത്യുത്പാദന ശേഷിയുള്ള 16 കശുമാവിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പൂവിടുന്ന സമയം, വളർച്ചാരീതി, ഉത്പാദനക്ഷമത, പരിപ്പിന്റെ ഗുണം എന്നിവയിൽ വൈവിധ്യം പുലർത്തുന്ന ഈ ഇനങ്ങൾ ഉയർന്ന മലന്പ്രദേശങ്ങളിൽ ഒഴികെ കേരളത്തിൽ എവിടെയും കൃഷി ചെയ്യാം. വിവിധ ഇനങ്ങളുടെ സവിശേഷതകൾ ചുവടെ ആനക്കയം1 ആനക്കയത്തെ കേരള…
Read Moreകാർഷികരംഗത്ത് യുവതിയുടെ ജൈത്രയാത്ര തുടരുന്നു ; സിമി സ്വന്തമായി ഒരുക്കിയത് 20,000 കുരുമുളക് വള്ളികൾ
തളിപ്പറമ്പ്: യുവകര്‍ഷക അവാര്‍ഡ് ജേതാവ് ബക്കളം തട്ടുപറമ്പിലെ കെ.വി.സിമി പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹകരണത്തോടെ ഇത്തവണ സ്വന്തമായി ഉത്പാദിപ്പിച്ചത് 20,000 കുരുമുളക് വള്ളികള്‍. വീടിനോടുചേർന്ന സ്ഥലത്താണ് പന്നിയൂര്‍ ഒന്ന്, രണ്ട് ഇനം കുരുമുളക് വള്ളികള്‍ തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ പ്രമുഖ കുരുമുളകു തോട്ടങ്ങളില്‍നിന്ന് ശേഖരിച്ച വിത്തുവള്ളികളാണ് തൈകള്‍ തയാറാക്കാൻ ഉപയോഗിച്ചത്. മണ്ണും വളവും ചേര്‍ത്ത പോളിത്തീന്‍ ബാഗുകളില്‍ നാല് തൈകളാണ് വേരുപിടിപ്പിച്ചെടുത്തിരിക്കുന്നത്. മൂന്നുവര്‍ഷം പ്രായമായതും തുടര്‍ച്ചയായി മികച്ച വിളവ് തരുന്നതും നീണ്ട തിരികളുള്ളതും രോഗബാധയേല്ക്കാത്തതുമായ മാതൃവള്ളിയാണ് വിത്തുവള്ളികൾ ശേഖരിക്കാനായി തെരഞ്ഞെടുക്കുന്നത്. കൊടിയുടെ ചുവടുഭാഗത്ത് 30 മുതല്‍ 50 മീറ്റര്‍ ഉയരത്തില്‍നിന്നുവരെ വിത്തുവള്ളികള് ഉണ്ടാകുന്നുണ്ട്. ഇവ മണ്ണിലേക്കു പടര്‍ന്ന് വേരുപിടിക്കാതിരിക്കാന്‍ ചുരുട്ടിക്കെട്ടി വയ്ക്കും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഇവ മുറിച്ചെടുത്ത് വാലറ്റവും തലയറ്റവും നീക്കംചെയ്ത് രണ്ടോ മൂന്നോ മുകുളങ്ങളുള്ള കഷണങ്ങളാക്കി പ്രത്യേകം തയാറാക്കിയ തടങ്ങളില്‍ നട്ട് വേരുപിടിപ്പിച്ചെടുക്കുന്നത്. ഇപ്പോഴും കുരുമുളക് കര്‍ഷകര്‍…
Read Moreഎണ്ണപ്പനയ്ക്ക് റിക്കാർഡ് വിളവെടുപ്പ്
കൽപ്പറ്റ: എണ്ണപ്പന വിളവെടുപ്പിൽ വയനാട് മുന്നേറുന്നു. ഇത്തവണത്തെ കടുത്തവേനലിൽ മികച്ച വിളവാണ് എണ്ണപ്പന കർഷർക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരൾച്ച പ്രതികൂലമായി ബാധിച്ചപ്പോൾ ജില്ലയിൽ മുപ്പത് ഡിഗ്രിമുതൽ ഉയർന്ന താപനിലയിൽ എണ്ണപ്പനകൾ നന്നായി കായ്ച്ചു. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിളവെടുപ്പ് നടന്ന സീസണാണിത്. കൊല്ലത്തുള്ള സംസ്കരണ കേന്ദ്രത്തിലേക്കാണ് എണ്ണക്കുരുക്കൾ കയറ്റിയയക്കുന്നത്. കൃത്യമായ പരിപാലനമുണ്ടെങ്കിൽ വയനാട്ടിലെ മാറിയ കാലാവസ്ഥ എണ്ണപ്പനക്കൃഷിക്ക് അനുയോജ്യമാണെന്നാണ് കർഷകർ പറയുന്നത്. പൊതുവെ വേനൽക്കാലം കൂടുതലുള്ള മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലായിരുന്നു എണ്ണപ്പനക്കൃഷി കൂടുതലായുള്ളത്. വർഷങ്ങൾക്ക് മുന്‍പ് തലപ്പുഴയിലെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് വയനാട്ടിൽ എണ്ണപ്പനക്കൃഷി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. പിന്നീട് ചെറുകിട കർഷകരും ഏറ്റെടുത്തുതുടങ്ങി. കുറഞ്ഞത് അഞ്ചുമണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. രണ്ട് മുതൽ നാലുമാസംവരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനങ്കുലയിൽ പരാഗണത്തിന് സഹായിക്കുന്നത്. തൈനട്ട്…
Read Moreകേരളത്തിലെ മത്സ്യക്കർഷകർക്കു ഭീതി വേണ്ട! നിരോധിച്ചത് ശുദ്ധജല മത്സ്യങ്ങളെയല്ല, സമുദ്രജല മത്സ്യങ്ങളെ
കേരളത്തിലെ മത്സ്യക്കർഷകർക്കു ഭീതി വേണ്ട. നിരോധിച്ചത് ശുദ്ധജല മത്സ്യങ്ങളെയല്ല, സമുദ്രജല മത്സ്യങ്ങളെയാണ്. കേന്ദ്രസർക്കാരിന്റെ ഉത്തരവിനെക്കുറിച്ച് പൂർണ അറിവു ലഭിക്കാതെ എടുത്തുചാടി മത്സ്യക്കൃഷി ഉപേക്ഷിക്കേണ്ട ആവശ്യവും ഇല്ല. കൈവശം വയ്ക്കാൻ കഴിയാത്ത മത്സ്യങ്ങളുടെയും ജീവികളുടെയും പട്ടികയിൽ 158 ഇനങ്ങളുടെ പേര് സർക്കാരിന്റെ ഉത്തരവിലുണ്ട്. എന്നാൽ, പട്ടികയിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ ഇനങ്ങളും സമുദ്രജലമത്സ്യങ്ങളും ജീവികളുമാണ്. ക്ലൗണ്‍ഫിഷ്, എയ്ഞ്ചൽ ഫിഷ്, ബട്ടർഫ്ളൈ ഫിഷ്, പാരറ്റ്, റാസ്, ടാങ് പോലുള്ള എല്ലാ മത്സ്യങ്ങളും സമുദ്ര ഇനങ്ങളാണ്. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് പ്രധാനമായും ഇവയുടെ ഉത്പാദനം നടത്തിവരുന്നത്. കൂടാതെ സമുദ്രമത്സ്യങ്ങളിൽ ഏറിയ പങ്കും ശ്രീലങ്ക പോലുള്ള വിദേശരാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലെത്തുന്നതും. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരം വിഴിഞ്ഞത്ത് ക്ലൗണ്‍ ഫിഷ് ഫാമുണ്ട്. അവയെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രജനനവുമാണ് ഇവിടെ നടക്കുന്നത്. ഉത്തരവ് പ്രാബല്യത്തിലായാൽ ആദ്യം അടച്ചുപൂട്ടപ്പെടുന്നത് ഇത്തരം സ്ഥാപനങ്ങളായിരിക്കും. നഷ്ടപ്പെടുന്നത് അവിടത്തെ…
Read Moreവർഷകാല കൃഷിക്ക് കാന്താരി
നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്. കടുത്ത വേനലിനെ പോലും അതിജീവിക്കുവാൻ കരുത്ത്. മഴക്കാലം കാന്താരിക്കും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ഉണ്ടകാന്താരി തുടങ്ങി നിരവധി ഇനങ്ങൾ കേരളത്തിൽ കാണുന്നു. എങ്കിലും പച്ചകാന്താരിക്കാണ് ഗുണം കൂടുതൽ. പഴുത്ത് പാകമായ മുളക് ഉണക്കിയെടുത്താണ് കാന്താരി വിത്തു ശേഖരിക്കുന്നത്. വിത്തു പാകിയ ശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നൽകാം. കീടബാധ കാര്യമായി ബാധിക്കാത്ത കാന്താരിക്ക് മറ്റു കൃഷികളെ പോലെ വലിയ പരിചരണമോ, വളപ്രയോഗമോ ആവശ്യമില്ല. വേനൽക്കാലത്ത് ആവശ്യമായ വെള്ളം നല്‍കാം. വലിപ്പം കുറവെങ്കിലും എരിവ് അല്പം മുന്നിലാണെങ്കിലും നമ്മുടെ സ്വന്തം കാന്താരി മുളകിനു ഇപ്പോൾ ആരാധകർ ഏറെയാണ്. ദിവസം കഴിയുന്തോറും കുഞ്ഞ് കാന്താരിയുടെ ഡിമാൻഡും വിലയും കുത്തനെ വർധിക്കുകയാണ്. ഒരുകിലോ കാന്താരിക്കു കുറച്ചു നാൾ…
Read More