കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാര·ാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിലെത്തണം. ചൊരിമണലിനോട് മല്ലിടുന്ന ഇവരുടെ കഠിനാധ്വാനത്തിന്‍റെ പരിണിത ഫലമാണ് ഇവിടുത്തെ പച്ചക്കറി പ്രദർശനത്തോട്ടം. കുറച്ചുനാൾ മുന്പുവരെ ന്ധചാണകമോ ? അയ്യേ!…ന്ധ എന്നു പറഞ്ഞിരുന്ന കുട്ടികൾ ഇപ്പോൾ പറയുന്നത് ന്ധ ചാണകമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം ’എന്നാണ്. ഇതു കോളജിൽ പരീക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസ രീതിയുടെയും എൻഎസ്എസിന്‍റെയും വിജയം കൂടിയാണ്. കാന്പസിലെ അഞ്ചേക്കർ ചൊരിമണലിൽ വിരിയുന്നത് ജൈവ പച്ചക്കറിയുടെ പുത്തൻ പാഠങ്ങളാണ്. നൂതന സാങ്കേതിക വിദ്യയായ ഓപ്പണ്‍ പ്രസിഷൻ ഫാമിംഗ് സന്പ്രദായത്തിലാണ് ഇവിടെ കൃഷി നടത്തുന്നത്. 100 കുട്ടികളടങ്ങുന്ന എൻഎസ്എസിന്‍റെ കാർഷിക കർമസേനയ്ക്കാണ് പച്ചക്കറി തോട്ടത്തിന്‍റെ ചുമതല. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെ അതീവ ശ്രദ്ധയോടുള്ള ആസൂത്രണമാണ് ഈ കുട്ടികർമസേനയെ ശ്രദ്ധേയമാക്കുന്നത്. ഈ സാന്പത്തിക വർഷത്തിൽ തന്നെ മൂന്ന് വിളയിറക്കി നാടിന്‍റെ ആകെ…
Read MoreCategory: Agriculture
ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
ആയിരം കോഴിക്ക് അരകാട മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം തന്നെ കാട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാടമുട്ടയ്ക്കും ഇറച്ചിക്കും പ്രിയം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ വിപണന സാധ്യത മനസിലാക്കി കാടവളർത്തലിലേക്ക് തിരിഞ്ഞ യുവകർഷകനാണ് എറണാകുളം ജില്ലയിലെ തുറവൂർ വാതക്കാട് തളിയൻ ബൈജു. സാന്പത്തിക പ്രശ്നങ്ങളെ നേരിടാൻ പുത്തൻ വഴികൾ തേടിയുള്ള യാത്രയിലാണ് കാട വളർത്തൽ ആരംഭിക്കുന്നത്. മലപ്പുറത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് 50 കാടകളെ വളർത്തിയാണ് തുടക്കം. 16 വർഷം മുന്പ് ആരംഭിച്ച കാട വളർത്തൽ ഫാം, ഇന്ന് പട്ടാന്പിയിലെ സ്വന്തം സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ഘട്ടം ഘട്ടമായി കാടവളർത്തിൽ വികസിപ്പിച്ച കർഷകനാണ് ബൈജു. പരിചരണത്തിലൂടെ നേടുന്ന പുത്തൻ അറിവുകൾ പരീക്ഷിച്ച് മികച്ച വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണ കർഷകർക്ക് ഇന്നത്തെ ഹൈടെക് കൂടുകൾ ഉപയോഗിച്ചുള്ള കാടവളർത്തൽ ലാഭകരമല്ലന്ന അഭിപ്രായക്കാരനാണ് ബൈജു. കുറഞ്ഞ മുതൽ മുടക്കിൽ കൂടുൽ…
Read Moreഅറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ…
വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം മുതലായവക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ. ഈ ചെടികൾ വായു സഞ്ചാരം കുറയ്ക്കുന്നതോ ടൊപ്പം ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ധർമ്മങ്ങൾ മാറ്റിമറിക്കുകയും അതോടൊപ്പം തദ്ദേശീയ സസ്യങ്ങളുടെ വംശനാശത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന കളവർഗത്തിൽപ്പെട്ട സസ്യങ്ങൾ കൂടിയാണ് ഇവ. മാത്രമല്ല വിളകളുടെ വളർച്ചക്കും പുനരുത്പാദനത്തിനുമെല്ലാം വിഘാതം സൃഷ്ടിക്കുന്നവരാണ് അധിനിവേശസസ്യങ്ങൾ. വേനൽക്കാല ങ്ങളിൽ തീ പടരുന്നതിനും ഇവരുടെ സാന്നിധ്യം കാരണമായിത്തീരാം. എന്നാൽ ഇവയ്ക്കു ചില നല്ല ഉപയോഗങ്ങളുമുണ്ട്. ഇവയെ പരിചയപ്പെടാം. മൂടില്ലാത്താളി ശാസ്ത്രീയ നാമം : Cuscuta chinensis കുടുംബം : Convolvulaceae പ്രജനനം : വിത്തു വഴി പ്രകൃതം : വള്ളിച്ചെടി പുഷ്പിക്കലും കായ് പാകമാകലും: ഓഗസ്റ്റ് ഡിസംബർ ആവാസസ്ഥലം: സമതല പ്രദേശങ്ങൾ, ഇലപൊഴിയും കാടുകൾ. ഉത്ഭവം…
Read Moreമണം തരും മുല്ല പണവും തരും
ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്. കൂണ്‍ കൃഷിയിലെ വരുമാനവും അത്ഭുതവും നിറഞ്ഞ കാഴ്ചകളായിരുന്നു ടിവി ചാനലുകളെ ഈ വീട്ടിലെത്തിച്ചതിനു പിന്നിൽ. എറണാകുളത്ത് കരുമാലൂർ കളത്തിൽ വീട്ടിൽ സിന്ധു അജിത്ത് എന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ നല്ല സുഗന്ധമാണ്. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് ചെന്നാൽ കാണാം ചെടിച്ചട്ടികളിൽ നിരനിരയായി കൃഷി ചെയ്യുന്ന കുറ്റിമുല്ലകൾ. കുറ്റിമുല്ലച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന മുല്ലമൊട്ടുകൾ കണ്ടാൽ അറിയാതെ കൃഷി ചെയ്യാൻ തോന്നിപ്പോകും. രാവിലെതന്നെ തിരക്കിലാണ് സിന്ധു അജിത്ത്. കുറ്റിമുല്ലകളെ പരിചരിക്കുന്ന തിരക്ക്. മുല്ലമൊട്ടുകൾ പറിച്ചെടുത്ത് ഒരു ബാഗിലാക്കി ഇളയമകൻ ആദിത്യന്‍റെ കൈയിൽ കൊടുത്തുവിട്ടു. സൈക്കിളിൽ അവന്‍റെ പതിവ് യാത്ര പരവൂർ താലൂക്കിൽ പ്രവർത്തിക്കുന്ന പുഷ്പകൃഷി വികസന സമിതിയിലേക്കാണ്. പൂവ്, തൂക്കം നോക്കിയെടുത്ത് 806ാം അംഗമായ സിന്ധു അജിത്തിന്‍റെ ബുക്കിൽ അന്നത്തെ തുകയും എഴുതിക്കൊടുത്തു വിടും. അപ്പോഴേക്കും അമ്മ…
Read Moreഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി
വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്പേ പച്ചക്കറികൾ നട്ടാൽ ജൂണ്‍ജൂലൈ മാസത്തിൽ വിള വെടുക്കാം. വേനൽ അവസാ നമായ മേയ് പകുതിക്കുശേഷം നട്ട് മഴയെത്തുന്നതോടെ വളർച്ച പ്രാപിക്കുന്ന പച്ചക്കറികൾക്കാണ് ഏറ്റവും മികച്ച വിളവു ലഭ്യമാകു ന്നത്. കീടങ്ങളുടെ ശല്യവും പൊതുവേ കുറവായിരിക്കും. പ്രത്യേകിച്ച് നീരൂറ്റി കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മണ്ഡരി, ഇല പ്പേൻ എന്നിവ. വെണ്ട, വഴുതിന, മുളക്, പാവൽ, പയർ തുടങ്ങിയ പച്ചക്കറികളുടെ കൃഷി മേയ് മാസത്തിൽ ആരംഭിക്കാം. വെണ്ട: മഴക്കാലത്തെ താരം കേരളത്തിലെ കാലാവസ്ഥയിൽ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്തിയെടുക്കുവാൻ കഴിയുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. വെണ്ടയുടെ പ്രാധന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കുമെന്നതിനാൽ വെണ്ടച്ചെടികൾ ആരോഗ്യത്തോ ടെ വളർന്ന് നല്ല കായ്ഫലം നൽ കുന്നു. ജ·ം കൊണ്ട് ആഫ്രിക്കൻ വംശജനായ ഈ പച്ചക്കറി…
Read Moreമണ്ണറിഞ്ഞുവേണം തെങ്ങിൻതൈ നടാൻ
മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക് എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താനാവൂ. അപ്പോൾ മാത്രമെ തെങ്ങിനു നൽകേണ്ട വളത്തിന്‍റെ അളവ് കൃത്യമായി നിർണ്ണയിക്കാനും കഴിയൂ. ആധുനിക കൃഷി സന്പ്രദായത്തിൽ മണ്ണു പരിശോധന അനിവാര്യമാണെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ഫലഭൂയിഷ്ഠമായ എക്കൽ മണ്ണോ, പശിമരാശി മണ്ണോ ആണ് തെങ്ങു കൃഷിക്ക് ഏറ്റവും യോജിച്ചത്. ചെങ്കൽ നിറഞ്ഞ പശിമരാശി മണ്ണും നീർവാർച്ചയുള്ള ചെളിപ്രദേശങ്ങളും മണൽ പ്രദേശങ്ങളും തെങ്ങുകൃഷിക്കു പറ്റിയതുതന്നെ. ഖരജലവാതകങ്ങളുടെ ഒരു പ്രത്യേക മിശ്രിതം കൂടിയാണ് ഈ മണ്ണ്. 25 ശതമാനം വായുവും അത്രതന്നെ വെള്ളവും 50 ശതമാനം ഖര പദാർഥങ്ങളും ഈ മണ്ണിൽ പൊതുവെ കാണപ്പെടുന്നുണ്ട്. ഖരപദാർഥങ്ങളിൽ അഞ്ചുശതമാനം ജൈവാംശമാണ്. മണ്ണിലെ സൂക്ഷ്മജീവികളും ജന്തുജാലങ്ങളും ജൈവ പദാർഥങ്ങളെ വിഘടിപ്പിച്ച് ജൈവാശം ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇതാണ് തെങ്ങിൻ തൈകളുടെ വളർച്ചയ്ക്കാവശ്യമായ പോഷകാംശങ്ങളും വെള്ളവും അവയ്ക്കു ലഭ്യമാക്കി കൊടുക്കുന്നത്. പഴമക്കാർ…
Read Moreകക്കയിൽ നിന്ന് മുത്ത്, മുത്താണ് മാത്തച്ചൻ
കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ. വ്യത്യസ്തമായ കൃഷികളും കൃഷിരീതികളും പരീക്ഷിക്കുന്നതിൽ അതീവ തത്പരനാണദ്ദേഹം. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കൃഷിയാണ് ഇപ്പോൾ മാത്തച്ചൻ നടത്തിക്കൊണ്ടിരിക്കുന്നത്. മുത്തുകൃഷി! ആഭരണങ്ങളിൽ ഉപയോഗിക്കുന്ന മുത്തുകളാണ് അദ്ദേഹം തന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നത്. മാത്തച്ചന്‍റെ മുത്തുകൃഷിയെക്കുറിച്ചറിയാം. കേരളത്തിൽ 52 ഇനം ശുദ്ധജല കക്കകളുണ്ട്. ഇതിൽ 49 ഇനം കക്കകളുടെയും തോടിലുള്ളത് ചുണ്ണാന്പാണ് (calcium carbonate). ഇത് നീറ്റിയെടുത്ത് കുമ്മായ നിർമാണത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബാക്കി മൂന്നിനം കക്കകളിൽ നാക്രി (nacre) എന്ന പദാർഥമാണുള്ളത്. പുഴകളിലും തടാകങ്ങളിലും കാണപ്പെടുന്ന കക്കയായ ലാംലിഡൻസ് മാർജിനാലിസ് (lamellidens marginalis) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഫ്രെഷ് വാട്ടർ മസിൽസ് നാക്രി ലെയർ നിർമിക്കുന്ന കക്കകളാണ്. പല ലെയറുകളിലാണ് ഇത് കാണപ്പെടുന്നത്. ഇതിനകത്താണ് കടലിൽ മുത്തുണ്ടാവുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജല തടാകങ്ങളിലും…
Read Moreഅനന്തപുരിയിലെ എള്ളുകൃഷി
എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു. ഇന്ന് അതിമനോഹരങ്ങളായ എള്ളിൻ തോട്ടങ്ങൾ കാണാമറയത്തായി. എന്നാൽ എള്ളുകൃഷി അപൂർവമായെങ്കിലും ചിലസ്ഥലങ്ങളിൽ നടക്കുന്നുണ്ട്. തിരുവനന്തപുരം ഇൻഫർമേഷൻ കേരള മിഷനിൽ ഉദ്യോഗസ്ഥനായ സുനിൽരാജിന്‍റെ എള്ളുകൃഷി വിജയം എള്ളുകൃഷിയുടെ സാധ്യതകളിലേക്കു കൂടിയാണ് വിരൽചൂണ്ടുന്നത്. കേരളത്തിൽ ഓണാട്ടുകരയിലാണ് (ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഭാഗം)ഏറ്റവും കൂടുതൽ എള്ളുപാടങ്ങൾ കണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ കാച്ചാണി ചെക്കകോണത്ത് 17 സെന്‍റ് പാടത്ത് ഇപ്പോൾ സുനിൽരാജ് എള്ള് വസന്തം തീർത്തിരിക്കുകയാണ്. സുനിൽരാജിന്‍റെ എള്ളുപാടത്തിന് തിരുവനന്തപുരം ജില്ലയിലെ തന്നെ ഏക എള്ളിൻ പാടമെന്ന സവിശേഷതയുമുണ്ട്. കൃഷിയിൽ അതീവ താല്പരനായ സ്കൂൾ അധ്യാപകനായി വിരമിച്ച കെ. മാധവൻനായരുടെ പാത പിന്തുടർന്നാണ് സുനിൽരാജ് പത്തു വർഷങ്ങൾക്കു മുന്പ് കൃഷി ഭൂമിയിലേക്കിറങ്ങുന്നത്. നെൽകൃഷി, ഉഴുന്നു കൃഷി, പച്ചക്കറി കൃഷി, പുല്ലുവളർത്തൽ അങ്ങനെ എല്ലാമുണ്ട് ചെക്കകോണത്തെ കുടുംബവക പാടത്ത്. നെൽകൃഷിയും എള്ളുകൃഷിയുമൊക്കെ…
Read Moreബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം
കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചതുമൂലമാണ് ഈ വാതകങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിന് ഒരു ആഗോള ഉടന്പടി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയും ഈ ഉടന്പടിയിൽ പങ്കാളിയാണ്. ഈ അവസരത്തിൽ മലിനീകരണം കുറഞ്ഞ പ്രകൃതിദത്ത ഇന്ധനങ്ങളുടെ പ്രാധാന്യം വളരെ വർധിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ അവസരോചിതമായി പ്രകൃതിദത്ത ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് സംരംഭകരെ തേടിക്കൊണ്ടിരിക്കുന്നു. സസ്യജന്യ ഇന്ധനം ഉപയോഗിച്ച് ബംഗളൂരുവിൽ ബസുകൾ വിജയകരമായി ഓടിച്ചതായുള്ള പത്രവാർത്ത സമീപകാലത്തു വന്നിരുന്നു. ഡീസലിനെ അപേക്ഷിച്ച് യാതൊ രുവിധ മലിനീകരണവും സസ്യജന്യ ഇന്ധനത്തിന് ഇല്ലായിരുന്നെന്നാണ് വാർത്തയിൽ നിന്ന് മനസിലാകുന്നത്. കൂടാതെ സൗത്ത് സെൻട്രൽ റയിൽവേ, ഡീസലിനോടുകൂടെ അഞ്ചു ശതമാനം ബയോഡീസൽ ചേർത്ത് എൻജിനുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത ഇന്ധനങ്ങളുടെ വൻ സാധ്യതയിലേക്കാണ് ഈ വാർത്തകൾ വിരൽ ചൂണ്ടുന്നത്. കാർഷിക മേഖലയ്ക്ക്…
Read Moreകാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്
വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്. കാര്യം ഇതൊക്കെയാണെങ്കിലും കുറച്ചു കാലങ്ങളായി കാബേജ് എന്നു കേൾക്കുന്പോൾ പലർക്കും ചതുർഥിയാണ്. രാസ കീടനാശിനി പ്രയോഗങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് കാബേജിൽ നിന്നും മലയാളിയെ അകറ്റുന്നത്. പണം മാത്രം ലക്ഷ്യമാക്കുന്ന ചില കച്ചവടക്കാർ കാബേജിനെ ഡിഡിറ്റി തുടങ്ങിയ കീടനാശിനികളിൽ മുക്കിയാണ് വില്പനയ്ക്കു വയ്ക്കുന്നതെന്നും മനുഷ്യശരീരത്തിനു ഹാനികരമായ കീടനാശിനികളാണ് കാബേജ് കൃഷിയിൽ ഉപയോഗിക്കുന്നതെന്നുമുള്ള വാർത്തകൾ കാബേജിന്‍റെ വലിയ ഇഷ്ടക്കാരെ വരെ മാറ്റി നിർത്തി. എന്നാൽ പല കൃഷി സ്നേഹികളും ഇപ്പോൾ വീട്ടമ്മമാരും കാബേജിനെ വിഷരഹിതമാക്കാനുള്ള പ്രയത്നങ്ങൾ വിജയകരമായി തുടങ്ങിയിട്ടുണ്ട്. വിളഞ്ഞു നില്ക്കുന്ന കാബേജ് കാണുവാനും അഴകാണ്. കീടനാശിനി തളിക്കാത്ത ശുദ്ധമായ പച്ചക്കറിയും ലഭിക്കും. ഇതിന്‍റെ കൃഷിരീതിയും എളുപ്പമാണ്. നല്ല വിത്ത് കിളിർപ്പിച്ചോ തൈകൾ നട്ടോ…
Read More