ചെറുതോണി: വളക്കടയിൽനിന്നു മരുന്ന് മാറിനൽകിയതിനെത്തുടർന്നു കർഷകന്റെ 300 ഏത്തവാഴകൾ നശിച്ചതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിൽ ചുള്ളിക്കൽ ഫ്രാൻസിസിന്റെ അഞ്ചു മാസം പ്രായമായ ഏത്തവാഴകളാണ് നശിച്ചത്. വാഴയ്ക്ക് കുമിൾരോഗം പിടിപെട്ടതിനെത്തുടർന്ന് കർഷകൻ കഞ്ഞിക്കുഴി കൃഷിഓഫിസിൽ വിവരം അറിയിച്ചു.കൃഷി ഓഫീസർ നിർദേശിച്ച മരുന്ന് കഞ്ഞിക്കുഴിലെ സ്വകാര്യ വളക്കടയിൽനിന്നു വാങ്ങി തളിക്കുകയായിരുന്നു. ഇതോടെ വാഴകൾ പഴുത്ത് ഉണങ്ങുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കടയിൽനിന്ന് മരുന്ന് മാറിയാണ് നൽകിയതെന്നു കണ്ടെത്തി. ഫ്രാൻസിസ് കഞ്ഞിക്കുഴി കൃഷിഭവനിലും കഞ്ഞിക്കുഴി പോലീസിലും പരാതി നൽകി. പലരിൽനിന്നും കടംവാങ്ങിയാണ് ഫ്രാൻസിസ് കൃഷി ചെയ്തിരുന്നത്. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറഞ്ഞു.
Read MoreCategory: Agriculture
കിടാരികള്‍ക്കു മാത്രം ജന്മം നല്കാന് ലിംഗനിര്‍ണയം; ഒരു സ്ട്രോയ്ക്ക് 500 രൂപയാണ് വില
കോട്ടയം: കിടാരികള്‍ക്കു മാത്രം ജന്മം നല്കാന് ലിംഗനിര്‍ണയം നടത്തിയ ബീജം (സെക്സ് സോള്‍ട്ടഡ് സെമന്‍) ജില്ലയിലെ 29 മൃഗാശുപത്രികളില്‍ ലഭ്യമാക്കുന്നു. പശുക്കിടാരികളെ കൂടുതലായി ഉത്പാദിപ്പിക്കാനും പാലുത്പാദനം കൂട്ടാനും ലക്ഷ്യമിട്ട് രാഷ്ട്രീയ ഗോകുല്‍ മിഷന് പദ്ധതിയുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയില്‍ അത്യുത്പാദന ശേഷിയുള്ള ബീജമാണ് കുത്തിവയ്ക്കുന്നത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ബീജത്തില്‍ 99 ശതമാനവും കിടാരികള്‍ ജനിക്കുമെന്നതാണ് പ്രത്യേകത. അത്യുത്പാദന ശേഷിയുള്ള കാളകളുടെ ബീജത്തില്‍നിന്നും മൂരിക്കിടാവ് ജനിക്കാന്‍ സാധ്യതയുള്ള ക്രോമസോമിനെ നീക്കം ചെയ്യും. ലാബിലെ ശസ്ത്രക്രിയാ പ്രക്രിയയിലൂടെ മൂരിക്കിടാവിനു സാധ്യതയുള്ള വൈ -ക്രോമസോമിനെ നീക്കിയാണ് ഇതിന്റെ ഉത്പാദനം. 10 ലിറ്റര്‍ പാല് തരുന്ന പശുക്കളിലാണ് ഈ ബീജം കുത്തിവയ്ക്കുക. ഈ രീതിയില്‍ പ്രത്യുത്പാദനം നടത്തി ജനിക്കുന്ന പശുക്കളില്‍ നിന്നും ഒരു ദിവസം 40 ലിറ്റര്‍ പാല്‍വരെ കിട്ടുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.…
Read Moreകർഷകരെ കൈവെടിയരുത്; ഏത്തവാഴ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണം
എടത്വ: ഏത്തവാഴ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍. കുട്ടനാട്ടിലെ നൂറുകണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ഏത്തവാഴകൃഷി. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭത്തില്‍ ഏത്തവാഴ കൃഷി അപ്പാടെ നശിക്കുകയാണെന്നും ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കാലവര്‍ഷക്കെടുതിയിലും വേനല്‍ മഴയിലും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. ഓണം സീസണ് മുന്നില്‍കണ്ടാണ് ഒട്ടുമിക്ക കര്‍ഷകരും ഏത്തവഴ കൃഷി ഇറക്കുന്നത്. സീസണ് അടുക്കുന്നതിന് മുന്‍പ് തന്നെ വേനല്‍ മഴയും തുടര്‍ന്ന് കാലവര്‍ഷവും എത്തും. ഇതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. നഷ്ടപരിഹാരം ഇക്കുറി കാലവര്‍ഷം കര തൊടുന്നതിന് മുന്‍പേ ശക്തമായ കാറ്റും പേമാരിയും അടിച്ച് നിരവധി ഏത്തവാഴയാണ് കുട്ടനാട്ടില്‍ നിലംപറ്റിയത്. ഇന്‍ഷ്യുറന്‍സ് പരിരക്ഷ ലഭ്യമാണന്ന് കൃഷിവകുപ്പ് പറയുമ്പോഴും മുന്‍കാലങ്ങളിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം പലര്‍ക്കും ലഭിച്ചിട്ടില്ല. ഓരോ സീസണിലും പ്രതീക്ഷയോടു കൂടിയാണ് കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് കുട്ടനാട്ടില്‍ എത്തുന്ന ഏത്തവാഴ വിത്ത് 70…
Read Moreപുഞ്ചനെല്ലിന്റെ പണം കിട്ടിയില്ല; ഇനിയുമൊരു നഷ്ടക്കൃഷി എന്തിന് ?
കോട്ടയം: നെല്‍ കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് അപ്പര്‍ കുട്ടനാട്ടിലെ ഒട്ടേറെ കര്‍ഷകര്‍ അടുത്ത വിത ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഫെബ്രുവരി മുതല്‍ മേയ് വരെ സംഭരിച്ച പുഞ്ച നെല്ലിന്റെ വില സര്‍ക്കാര്‍ കൊടുക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇനിയൊരു നഷ്ടക്കൃഷി എന്തിനെന്നാണ് കര്‍ഷകരുടെ ചോദ്യം. 89 കോടി രൂപയുടെ നെല്ല് സപ്ലൈകോ സംഭരിച്ചതില്‍ ഇതുവരെ കര്‍ഷകര്‍ക്ക് കൊടുത്തത് 27 കോടി രൂപ മാത്രം. ശേഷിക്കുന്ന 62 കോടി രൂപ അടുത്ത വിതയും കൊയ്ത്തും കഴിഞ്ഞാലും കൊടുത്തു തീര്ക്കാനിടയില്ല. കൃഷിച്ചെലവും താങ്ങാനാവാത്ത വിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വളം, കീടനാശിനി വില വര്‍ധനയും തൊഴില്‍ കൂലിയും താങ്ങാനാവാതെ വന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പുഞ്ച സംഭരണത്തില്‍ ഈര്‍പ്പത്തിന്റെ പേരില്‍ 30 കിലോ വരെ മില്ലുകള്‍ക്ക് കിഴിവു കൊടുക്കേണ്ടി വന്നതും ബാധ്യതയായി. സംഭരിച്ച നെല്ലിന് വില നല്കുന്നതില് വരുത്തുന്ന വീഴ്ച പോലെ കര്‍ഷകരെ…
Read Moreകര്‍ഷക രജിസ്ട്രേഷൻ: വെബ്സൈറ്റ് ഓപ്പണായി; സ്വന്തമായോ അക്ഷയ വഴിയോ ചെയ്യാം
കോട്ടയം: കര്‍ഷക രജിസ്ട്രേഷനായി ദിവസങ്ങള്‍ കൃഷി ഭവനുകളില്‍ കാത്തുനിന്നിട്ടും കഴിയാത്തവര്‍ക്ക് ആശ്വാസമായി. ഇനിമുതല്‍ കര്‍ഷക രജിസ്ട്രേഷന് ഫാര്‍മര്‍ ലോഗിന്‍ വഴി സ്വന്തമായോ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയോ ചെയ്യുന്നതിന് വെബ്സൈറ്റ് ഓപ്പണായി. ഇതുവരെ കര്‍ഷക രജിസ്ട്രേഷന് ചെയ്യാന്‍ സാധിച്ചിരുന്നതു കൃഷിഭവനുകള്‍വഴി മാത്രമായിരുന്നു.അതിനാൽ രജിസ്ട്രേഷന് നടത്തുന്നതിനു കൃഷിഭവനുകളില്‍ നീണ്ട ക്യൂവായിരുന്നു. ഇതോടെ കൃഷിഭവനുകളിലെ ദൈനംദിന ജോലികള്‍ നടക്കുന്നില്ലെന്ന് പരാതിയും വ്യാപകമായിരുന്നു. ദീര്‍ഘനേരം ക്യൂവില്‍ നിന്നശേഷം രജിസ്ട്രേഷന് നടത്താന്‍ സാധിക്കാതെ പലര്‍ക്കും മടങ്ങേണ്ട അവസ്ഥയുമായിരുന്നു. ഒടിപി ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഏറെനേരം കൃഷിഭവനുകളില്‍ കാത്തുനില്ക്കുന്നതും പതിവു കാഴ്ചയായിരുന്നു. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാമെന്നതോടെ കൃഷിക്കാര്‍ക്ക് ഏറെ സൗകര്യമായി. കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ രജിസ്ട്രേഷന് നടത്തണം. കര്‍ഷകരുടെ വിവരങ്ങളും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഏകീകരിക്കാനാണ് അഗ്രി സ്റ്റാക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയാറാക്കിയിരിക്കുന്നത്. പിഎം കിസാന്‍ സമ്മാന്‍നിധി പദ്ധതിപ്രകാരം…
Read Moreമണ്ണിനെ പൊന്നാക്കും ഈ പോലീസുകാരൻ; കാഞ്ഞിരം മലരിക്കലിലെ കർഷകൻ വേലുവിനെ അടുത്തറിയാം
കാക്കിക്കുള്ളിലെ കലാകാരനെ എന്ന പോലെ കാക്കിക്കുള്ളിലെ കർഷകനെയും അടുത്തറിയാൻ അവസരമുണ്ടായിരിക്കുന്നു. കോട്ടയം ജില്ലയിൽ മലരിക്കൽ മുപ്പതിൽ ചിറയിൽ റിട്ട. അസിസ്റ്റന്റ് എസ്ഐ എം.വേലു സർവീസിൽ നിന്നു വിരമിച്ചിട്ടും വെറുതെയിരിക്കാൻ തയാറായില്ല. പുരയിടത്തോടു ചേർന്നു കിടക്കുന്ന രണ്ടേക്കർ പാടത്ത് നൂറ് മേനി വിളയിച്ചിട്ട് തന്നെ കാര്യമെന്ന തീരുമാനത്തോടെ തുനിഞ്ഞിറങ്ങുകയായിരുന്നു. മക്കളും മരുമക്കളും നൽകിയ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. അതോടെ കപ്പയും പയറും പാവലും പടവലവും ചീരയുമൊക്കെയായി പുരയിടവും കൃഷി സമൃദ്ധമായി. രാവിലെ മുതൽ തന്നെ വേലു കൃഷിയിടത്തിൽ സജീവമാണ്. രാസവളങ്ങൾ തെല്ലും ഉപയോഗിക്കാതെ പൂർണമായും ജൈവ വളങ്ങളെയാണ് ആശ്രയിക്കുന്നത്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന കൂട്ടുവളങ്ങളാണ് ഏറെയും. സാന്പത്തിക ലാഭം മാത്രം നോക്കിയല്ല കൃഷിയിലേക്ക് ഇങ്ങിയത്. 29 വർഷത്തെ സർവീസിൽ നിന്ന് വിരമിച്ച ശേഷം വീട്ടിൽ വെറുതെ ഇരിക്കാൻ മനസ് വന്നില്ല. ജോലിക്കു…
Read Moreനെല്ല് സംഭരണം പാളിയതിനു പിന്നാലെ അടുത്തകൃഷിക്കുള്ള വിത്തുവിതരണത്തിലും വീഴ്ച; വിത ഉപേക്ഷിച്ച് കര്‍ഷകര്‍
കോട്ടയം: പുഞ്ച നെല്ല് സംഭരണം പാളിയതിനു പിന്നാലെ അടുത്തകൃഷിക്കുള്ള വിത്തുവിതരണത്തിലും വീഴ്ച.കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഉമ വിത്ത് കിട്ടാനില്ലാതെ വന്നതോടെ ചില പാടശേഖരങ്ങളില്‍ ഒന്നാം കൃഷി വേണ്ടെന്നുവച്ചു. കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കണമെന്ന് ഉപദേശിക്കുന്ന സര്‍ക്കാരിന് വിത്ത് എത്തിക്കുന്നതില്‍ വലിയ വീഴ്ചയാണുണ്ടായിരിക്കുന്നത്. നാഷണള്‍ സീഡ് കോര്‍പറേഷന്റെ വിത്ത് കൃഷി ഓഫീസുകള്‍ മുഖേനയാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. മിക്കയിടങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് വിത്തിന് സബ്സിഡി നല്‍കുന്നുണ്ട്. ഗുണമേന്മയുള്ള വിത്ത് പലപ്പോഴും കിട്ടാറില്ലെന്ന പരാതി വ്യാപകമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഉമ എന്ന പേരില്‍ എത്തുന്ന വിത്തിനൊപ്പം മറ്റ് ഇനങ്ങളും കയറിവരിക പതിവാണ്. കക്ക അഞ്ചു രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. രാസവളത്തിനും കീടനാശിനിക്കും യാതൊരു സബ്സിഡിയുമില്ല.
Read Moreമഴ ചതിച്ചു, കായ്കള്‍ കൊഴിഞ്ഞുവീഴുന്നു; റന്പുട്ടാൻ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കോട്ടയം: കായ് കൊഴിച്ചില്‍ മൂലം റമ്പുട്ടാന് കര്‍ഷകര്‍ പ്രതിസന്ധിയിലായി. വിളവെടുപ്പ് അടുത്തസമയത്ത് നേരം തെറ്റിയെത്തിയ മഴയാണു കായ്കള്‍ വ്യാപകമായി കൊഴിയാന്‍ തുടങ്ങിയത്. കനത്ത വേനല്‍ മഴയ്ക്കു പിന്നാലെ മേയ് മാസം അവസാന ആഴ്ചയില്‍ പെയ്ത ശക്തമായ കാലവര്‍ഷവുമാണ് കായകള്‍ പൊഴിയാന്‍ കാരണമായത്. വളര്‍ച്ചാഘട്ടത്തിലെ പ്രധാന പ്രശ്നമാണ് കായ് പൊഴിച്ചില്‍. ഡിസംബര്‍-ജനുവരി മാസത്തില്‍ തളിര്‍ത്ത് ഫെബ്രുവരി മാസത്തോടെ പൂവിട്ട റമ്പുട്ടാന്റെ വിളവെടുപ്പ് ജൂണ്‍ അവസാനത്തോടെയാണ് ആരംഭിക്കുന്നത്. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കവേയാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി മൂപ്പെത്താത്ത കായ്കള്‍ പൊഴിയുന്നത്. കായ്കള്‍ പൊഴിഞ്ഞതോടെ തമിഴ്നാട്ടില്‍നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയ കര്‍ഷകര്‍ ദുരിതത്തിലായി. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ നല്ല കായ്ഫലമാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കിലോ ഗ്രാമിനു 150 രൂപ വിലയ്ക്കാണ് പലരും കച്ചവടം ഉറപ്പിച്ചത്. കായ്കള്‍ പൊഴിഞ്ഞു തുടങ്ങിയതോടെ വാങ്ങിയ തുക തിരിച്ചു നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കായ്പൊഴിച്ചിലിനു കൂടുതല്‍…
Read Moreവില കൂപ്പുകുത്തി; കന്പനികളുടെ തന്ത്രത്തിൽ വലഞ്ഞ് കൊക്കോ കർഷകർ
തൊടുപുഴ: കന്പനികളുടെ തന്ത്രത്തിൽ സംസ്ഥാനത്തെ കൊക്കോ വില കൂപ്പുകുത്തി. ഇതുമൂലം ആയിരക്കണക്കിന് ഇടത്തരം കൊക്കോകർഷകരുടെ ഉപജീവനമാർഗമാണ് വഴിമുട്ടിയത്. മഴക്കാലമായതോടെ മറ്റുവിളകളിൽനിന്നു വരുമാനമാർഗം കുറഞ്ഞ കർഷകർ പ്രതീക്ഷയർപ്പിച്ചിരുന്നത് കൊക്കോ കൃഷിയിലാണ്. കൊക്കോ ബീൻസിന് ഇന്നലെ അന്താരാഷ്ട്ര വിപണയിൽ ഒരു ടണ്ണിന് 8,000 ഡോളറാണ് വില. പ്രധാന കൊക്കോ ഉത്പാദക രാജ്യങ്ങളായ ഐവറികോസ്റ്റ്, ഘാന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോലും കർഷകർക്ക് ഈ വില ലഭിക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ കർഷകർക്കു ലഭിക്കുന്നതു കിലോയ്ക്ക് 250-300 രൂപ മാത്രം. അന്താരാഷ്ട്ര വിപണി വിലയനുസരിച്ച് കുറഞ്ഞത് നിലവിൽ 750-800 രൂപയെങ്കിലും ലഭിക്കേണ്ട സ്ഥാനത്താണ് തുച്ഛമായ ഈ വില ലഭിക്കുന്നത്. കാഡ്ബറി, കാംകോ, ജിൻഡാൽ, മോർഡേ തുടങ്ങിയ കന്പനികളാണ് സംസ്ഥാനത്ത് കൂടുതലായും കൊക്കോ സംഭരിക്കുന്നത്. ഇവർ വിപണിയിൽനിന്നു വിട്ടുനിന്നു വിലയിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മഴക്കാലമായതിനാൽ ഗുണനിലവാരമില്ലെന്ന കാരണമാണ് പറയുന്നതെങ്കിലും കർഷകരെ വഞ്ചിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ.…
Read Moreകാലവർഷം കനത്തതോടെ ഉത്പാദനം നിലച്ചു; റബര്‍ വിലയില്‍ ഉണര്‍വ്
കോട്ടയം: കാലവര്‍ഷം കനത്തതോടെ റബര്‍ ടാപ്പിംഗ് നിലച്ചു. ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ കിലോയ്ക്ക് 201 രൂപയ്ക്ക് വരെ ഇന്നലെ ചില വ്യാപാരികള്‍ ചരക്ക് വാങ്ങി. ടയര്‍ കമ്പനികള്‍ 203 രൂപയ്ക്ക് ഡീലര്‍മാരില്‍നിന്നു റബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തിലും ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് റബര്‍ ബോര്‍ഡ് 200 രൂപയും ഗ്രേഡ് അഞ്ചിന് 197 രൂപയുമാണ് ഇന്നലെ നിശ്ചയിച്ചത്. മഴ ശക്തമായതിനാല്‍ മരങ്ങളില്‍ മഴമറ വയ്ക്കുന്ന ജോലി നിലച്ചതും പ്രായം കുറഞ്ഞ മരങ്ങളിലെ ടാപ്പിംഗ് നിർത്തിയതും ഉത്പാദനം കുറയാന്‍ കാരണമായി. ജൂണിലും ജൂലൈയിലും മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ റബറിന് കടുത്ത ക്ഷാമം നേരിടും. വിദേശ വിലയിലും നേരിയ കയറ്റമുള്ളതിനാല് ആഭ്യന്തരവില മെച്ചപ്പെടുമെന്നാണ് വിപണി സൂചന. അനിയന്ത്രിതമായ ഇറക്കുമതിയാണ് വില കയറാന്‍ മടിക്കുന്നതിനും പിന്നിലെ പ്രധാന പരിമിതി. സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് കോമ്പൗണ്ട്…
Read More