ബെയ്ജിംഗ്: ചൈനയും അമേരിക്കയും തമ്മിലുള്ള കച്ചവടയുദ്ധമാണു വരാനിരിക്കുന്നതെന്ന് ഇ-കൊമേഴ്സ് ഭീമൻ ആലിബാബാ സ്ഥാപകൻ ജാക്ക് മാ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ ലോകത്തിലെ രണ്ടു വൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള മത്സരങ്ങൾക്കു വഴിയൊരുക്കും. അത് ചൈനയ്ക്ക് അത്ര ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Business
സിയാൽ അന്താരാഷ്ട്ര ടെർമിനൽ മാർച്ച് ആദ്യവാരം പ്രവർത്തനക്ഷമമാകും
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ (സിയാൽ) അന്താരാഷ്ട്ര ടെർമിനൽ മാർച്ച് ആദ്യവാരത്തിൽ പ്രവർത്തനക്ഷമമാകും. പുനർ സമർപ്പണത്തിന്റെ മുന്നോടിയായി ഈ ടെർമിനൽ ഓഹരി ഉടമകൾക്കും മാധ്യമ പ്രവർത്തകർക്കും സന്ദർശിക്കുന്നതിന് അവസരം ക്രമീകരിച്ചിട്ടുണ്ട്. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനൽ നിർമാണത്തിന് 1100 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. ഇരുനിലകളിലായിട്ടാണ് ടെർമിനൽ പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിൽനിന്നാണ് പുറപ്പെടൽ. ആഗമനം താഴത്തെ നിലയിലാണ്. നിലവിൽ ഈ ടെർമിനലിൽ 84 ചെക്ക് ഇൻ കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇത് അടുത്ത ഘട്ടത്തിൽ 112 ആകും. ഷോപ്പിംഗ് ആർക്കേഡ്, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ, എയ്റോ ബ്രിഡ്ജുകൾ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, മൂവിംഗ് വാക്ക് വേയ്സ്, ലിഫ്റ്റ് എസ്കലേറ്റർ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. 2100 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സൗരോർജ പാനലുകൾ വച്ചിട്ടുള്ള മേൽക്കൂരയോടു കൂടിയുള്ളതാണ് കാർ പാർക്കിംഗ് ഏരിയ.
Read Moreനികുതി ഒഴിവുപരിധി കൂട്ടുമെന്നു റിപ്പോർട്ട്
ന്യൂഡൽഹി: ആദായനികുതി ഒഴിവുപരിധി കൂട്ടും, നികുതി വിമുക്തമായ നിക്ഷേപത്തിന്റെ പരിധി കൂട്ടും, ഭവനവായ്പയുടെ പലിശയ്ക്ക് നികുതി ഒഴിവാക്കാനുള്ള പിരിധി കൂട്ടും. വരുന്ന പൊതുബജറ്റിൽ ഇതൊക്കെ ഉണ്ടാകുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ ഗവേഷണവിഭാഗം.ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. അതിനു മുന്നോടിയായി എസ്ബിഐ റിസർച്ച് പുറത്തിറക്കിയ ഇക്കോറാപ് എന്ന റിപ്പോർട്ടിലാണ് ഈ പ്രവചനങ്ങൾ. നികുതി ഒഴിവു പരിധി രണ്ടര ലക്ഷം രൂപയിൽനിന്നു മൂന്നു ലക്ഷം രൂപയായി കൂട്ടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 80 സി പ്രകാരം നികുതി ഒഴിവായ നിക്ഷേപങ്ങളുടെ പരിധി ഒന്നര ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമാക്കും. ഭവനവായ്പയുടെ പലിശയ്ക്ക് നികുതി ഒഴിവ് ഇപ്പോൾ രണ്ടുലക്ഷം രൂപവരെ ഉള്ളത് മൂന്നുലക്ഷം രൂപയാക്കും. ബാങ്കിലെ അഞ്ചുവർഷ സ്ഥിരനിക്ഷേപത്തിനു മാത്രം ഒഴിവ് എന്നത് മൂന്നുവർഷ സ്ഥിരനിക്ഷേപത്തിനുംകൂടിയാക്കും. ഇതാണ് എസ്ബിഐ റിസർച്ചിന്റെ നിഗമനങ്ങൾ. ഈ ഇളവുകൾക്കെല്ലാംകൂടി 35,300 കോടിരൂപയാണ് അവർ ചെലവ് പ്രതീക്ഷിക്കുന്നത്. കറൻസി…
Read Moreബാങ്കിനേക്കാൾ കൂടുതൽ പലിശ കിട്ടുമോ?
നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആശങ്കയാണ് ബാങ്കിനേക്കാൾ കൂടുതൽ പലിശ കിട്ടുമോ? ഇതിനു പരിഹാരമായി കേന്ദ്രസർക്കാർതന്നെ രംഗത്തുണ്ട്. ഇന്ത്യാ ഗവൺമെന്റ് തന്നെ അവതരിപ്പിക്കുന്ന ബോണ്ടാണ് ഇതിനു പരിഹാരമാകുന്നത്. ആറു വർഷ കാലാവധിയിൽ എട്ടു ശതമാനം വാർഷിക പലിശയിൽ (10% yield) ഇതിനു ലഭിക്കുന്നതാണ്. (1000 രൂപ നിക്ഷേപിക്കുന്നവർക്കു കാലാവധി കഴിയുമ്പോൾ 1601 രൂപ ലഭിക്കും). ആറു വർഷം കാലാവധിയുണ്ടെങ്കിലും ബാങ്കുകളിൽ പണയപ്പെടുത്താനുള്ള സൗകര്യവും നിലനിൽക്കുന്നു. 1000 രൂപയുടെ ഗുണിതങ്ങളായിട്ടാണ് നിക്ഷേപം സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം പാൻകാർഡ് നിർബന്ധമായും സമർപ്പിക്കണം. ചെക്കുകളും ഡ്രാഫ്റ്റുകളുമാണ് സ്വീകരിക്കുന്നത്. പലിശയുടെ ഏറ്റക്കുറച്ചിലുകൾ ഈ നിക്ഷേപത്തിനെ ബാധിക്കുന്നില്ല എന്നത് വളരെ ആശ്വാസകരമായ ഒന്നാണ്. കാലാവധി കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കുന്നതാണ്. വ്യക്തികൾ, സർവകലാശാലകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ഹിന്ദു കുടുംബങ്ങൾ എന്നിവർക്ക് ഈ ബോണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഇതിന്റെ പലിശ ആദായനികുതിയുടെ പരിധിയിൽ വരുമെങ്കിലും സ്വത്ത് നികുതി…
Read Moreദുബായിൽ പാർപ്പിടസമുച്ചയവുമായി ശോഭാ ഗ്രൂപ്പ്
ദുബായ്: പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ശോഭ ഗ്രൂപ്പ്, ദുബായ് നഗരത്തിൽ ഹാർട്ട് ലാൻഡ് എസ്റ്റേറ്റ്- ക്വാഡ് ഹോംസ് എന്ന ആഡംബര പാർപ്പിട സമുച്ചയം അവതരിപ്പിച്ചു.നിർമാണഘട്ടത്തിൽ ക്വാഡ് ഹോം വിലയുടെ 50 ശതമാനവും പണി പൂർത്തിയാക്കിക്കഴിഞ്ഞാൽ 10 ശതമാനവും വീട് സ്വന്തമാക്കി രണ്ടു വർഷത്തിനുള്ളിൽ ബാക്കി 40 ശതമാനവും അടയ്ക്കാവുന്ന ആകർഷകമായ പേമെന്റ് പ്ലാൻ ശോഭ ഗ്രൂപ്പ് നൽകുന്നു. ഇത്തരത്തിലുള്ള അനന്യമായ ഉദ്യമത്തോടെ പുതുവർഷത്തെ വരവേൽക്കാൻ കഴിഞ്ഞതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് പിഎൻസി മേനോൻ പറഞ്ഞു.
Read Moreട്രംപിന്റെ നയങ്ങള്‍: വാണിജ്യമേഖല ആശങ്കയില്‍
ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ ആവേശത്തേക്കാള്‍ ആശങ്കകളാണു ലോകമെങ്ങും. പൊതുഭരണരംഗത്തു നവാഗതന്, അസാധാരണമായ നിലപാടുകള്‍ ഉള്ളയാള്‍, ചട്ടക്കൂടുകളില്‍ ഒതുങ്ങാത്ത സ്വഭാവം ട്രംപിനെ ഭയപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്.ഇന്ത്യയുടെ ആശങ്കയിലാണ് മോദി ഭരണകൂടം. ട്രംപിന്റെ ഭരണമാറ്റ ടീമുമായി നല്ല ബന്ധം സ്ഥാപിച്ചെങ്കിലും വ്യാപാരരംഗത്ത് പല തിരിച്ചടികള്‍ ഇന്ത്യക്കുണ്ടാകും. എച്ച് വണ്‍ ബി വീസ നിയന്ത്രണവും 35 ശതമാനം ഇറക്കുമതിച്ചുങ്കവും ആണു ഭീതിപ്പെടുത്തുന്ന ഘടകങ്ങള്‍. ഐടി മേഖല: ട്രംപ് പുറംജോലി കരാറിനും കുടിയേറ്റത്തിനും എതിരാണ്. എച്ച് വണ്‍ ബി വീസ വ്യവസ്ഥ കര്‍ക്കശമാക്കും. അത് ഇന്ത്യന്‍ ഐടി കമ്പനികളെയും ഇന്ത്യന്‍ തൊഴിലാര്ഥികളെയും ബാധിക്കും. കൂടുതല്‍ പേരെ അമേരിക്കയില്‍നിന്നു റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകും. ഇന്ത്യക്കാര്‍ക്ക് അവസരം കുറയും. കമ്പനികള്‍ കൂടുതല്‍ വേതനം നല്‍കേണ്ടിവരും. അതു കമ്പനികളുടെ ലാഭം കുറയ്ക്കും. ടിസിഎസിനു 16ഉം ഇന്‍ഫോസിസിന് 11ഉം വിപ്രോ, ടെക് മഹീന്ദ്ര എന്നിവയ്ക്ക് 15…
Read Moreഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം ഉയര്‍ന്നു
കൊച്ചി: ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 45.91 ശതമാനം ഉയര്‍ന്ന് 474.90 കോടി രൂപയിലെത്തി. 201516 സാന്പത്തികവര്‍ഷം ഇതേ കാലയളവില്‍ 325.48 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ അറ്റാദായം 26.39 ശതമാനം വര്‍ധനയോടെ 205.65 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസില്‍ 26.91 ശതമാനം വളര്‍ച്ചയും ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 23.32 ശതമാനം വളര്‍ച്ചയുമാണ് കൈവരിച്ചത്. സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ 33.19 ശതമാനം വളര്‍ച്ച നേടാനായെന്ന് ഓഡിറ്റ് ചെയ്യാത്ത പ്രവര്‍ത്തന ഫലങ്ങള്‍ വ്യക്തമാക്കുന്നതായി ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആകെ നിക്ഷേപങ്ങള്‍ 92,235.65 കോടി രൂപയായി ഉയര്‍ന്നു. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ 21.72 ശതമാനം ഉയര്‍ന്ന് 34,546.66 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തികള്‍ 2.77 ശതമാനമായി കുറഞ്ഞു 1951.55 കോടി രൂപയിലും അറ്റ നിഷ്ക്രിയ ആസ്തികള്‍…
Read Moreഎഫ്സിഐക്കു 45,000 കോടി രൂപയുടെ വായ്പ
ന്യൂഡല്‍ഹി: ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ (എഫ് സിഐ)ക്ക് നാഷണല്‍ സ്മോള്‍ സേവിംഗ്സ്
Read Moreവളർച്ച 6.6 ശതമാനം മാത്രമെന്ന് ഐഎംഎഫ്
ന്യൂഡൽഹി: കറൻസി പിൻവലിക്കലിന്റെ ഫലമായി ഇന്ത്യയുടെ ഈ വർഷത്തെ (2016-17) സാമ്പത്തിക (ജിഡിപി) വളർച്ചാ
Read Moreലോകസന്പത്ത് എട്ടു പേരിലേക്കു ചുരുങ്ങി
ദാവോസ്: ലോക സമ്പത്ത് കേവലം എട്ടു പേരിലേക്ക് ചുരുങ്ങി. ദാരിദ്ര്യ നിർമാർജന സന്നദ്ധസംഘടനയായ ഓക്സ്ഫാം
Read More