നൗഷാദ് മാങ്കാംകുഴി കായംകുളം: മലയാളി മനസുകളെ ചുവപ്പിച്ച് അഭിനയവും സംഗീതവും കൈകോർത്ത സുവർണ നിമിഷങ്ങളിലൂടെ നാടക ലോകത്തെ വാനന്പാടിയായി തീർന്ന കെപിഎസി സുലോചനയുടെ ഓർമകൾക്ക് ഇന്ന് പതിനഞ്ച് വയസ്. 2005 ഏപ്രിൽ 17 ന് പുലർച്ചെയാണ് ഒരു പിടി മനോഹര ഗാനങ്ങൾ ജന മനസുകൾക്ക് സമ്മാനിച്ച സുലോചന വിടപറഞ്ഞത്. വർഷം നിരവധി കഴിഞ്ഞിട്ടും ആസ്വാദക മനസുകളിൽ അനശ്വര ഗാനങ്ങളിലൂടെ ഇന്നും ഈ കലാകാരി ജീവിക്കുന്നു. മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ച സുലോചന തിരുവനന്തപുരം ആകാശവാണിയിലെ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേക്ക് പ്രവേശിച്ചു. തടിയൂർ ഗോപാലകൃഷ്ണനിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്. മുൻഷി പരമുപിള്ളയുടെ അധ്യാപകൻ എന്ന നാടകത്തിൽ നടൻ പ്രേംനസീറിനൊപ്പം അഭിനയിച്ചു. 1951 ൽ എന്റെ മകനാണ് ശരി എന്ന നാടകത്തിൽ ശാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കെപിഎസിയിൽ നാടകാഭിനയത്തിന് തുടക്കമിട്ടു. ഇതോടെ സുലോചന കെപിഎസി…
Read MoreCategory: Alappuzha
12,500 സ്വകാര്യ ബസുകളിലായി അരലക്ഷത്തോളം ജീവനക്കാര്‍; ആനുകൂല്യങ്ങളോ സഹായമോ ഇല്ലാതെ സ്വകാര്യബസ് ജീവനക്കാർ
പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാരണം പൂര്‍ണമായി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ജിവനക്കാര്‍. 12,500 സ്വകാര്യ ബസുകളിലായി അരലക്ഷത്തോളം ജീവനക്കാര്‍ പണിയെടുക്കുന്നതായാണ് പ്രാഥമിക വിവരം. സംസ്ഥാനത്തു കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ പട്ടിണിയിലായതാണ് സ്വകാര്യബസ് മേഖല. മാര്‍ച്ച് പകുതിയോടെ തന്നെ ഭൂരിഭാഗം ബസുകളും ഷെഡില്‍ കയറിയിരുന്നു. കോവിഡ് ഭീതി കാരണം നിരത്തുകളില്‍ ആളൊഴിഞ്ഞതോടെ ബസുകള്‍ നഷ്ടത്തിലായി. വരുമാനക്കുറവ് കാരണം മാര്‍ച്ച് പകുതിയോടെ സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തി. പിന്നാലെ ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ സമ്പൂര്‍ണ സ്തംഭനവുമായി. ഒരു മാസത്തിലേറെയായി വരുമാനമൊന്നുമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യബസ് ജീവനക്കാരും അവരുടെ കുടുംബങ്ങളും. ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായ തൊഴിലാളികള്‍ക്ക് 5,000 രൂപയുടെ സാമ്പത്തിക സഹായം ക്ഷേമനിധിയില്‍ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും ക്ഷേമനിധി അംഗങ്ങളല്ല. സ്വകാര്യ ബസ് മേഖല അടുത്തകാലത്തായി വന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തൊഴിലാളികള്‍ക്കു…
Read Moreശക്തമായ മഴയും കാറ്റും; കുട്ടനാട്ടിൽ വ്യാപക നാശം; കടുത്ത ആശങ്കയിൽ കർഷകർ
എടത്വ/ മങ്കൊന്പ് : മഴയിലും ശക്തിയായ കാറ്റിലും എടത്വ, തകഴി, തലവടി പഞ്ചായത്തുകളിൽ വ്യാപകനാശമാണുണ്ടായത്. മരം കടപുഴകിവീണും മേൽക്കൂര പറന്നുപോയും നിരവധി വീടുകൾ തകർന്നു. വീടിനു മുന്പിൽ പാർക്കുചെയ്ത ഓട്ടോ മരം വീണു തകർന്നു. നെൽകൃഷിയും കരകൃഷിയും വ്യാപകമായി നശിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് വ്യാപകനാശം നേരിട്ടത്. എടത്വ-മാന്പുഴക്കരി റോഡിൽ പത്തിൽ പാലത്തിന് സമീപം പത്തിൽ സിബിച്ചന്റെ വീട് ഭാഗീകമായി തകർന്നു. പറന്പിൽ നിന്നിരുന്ന മാവ് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. തകഴി പഞ്ചായത്ത് ഒന്‍പതാം വാർഡിൽ ചെക്കിടിക്കാട് മാലിയിൽചിറ ചെല്ലമ്മയുടെ ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര പറന്നുപോയി. ചെക്കിടിക്കാട്-പോച്ച റോഡിലും സമീപത്തെ തോട്ടിലുമായാണ് മേൽക്കൂര പതിച്ചത്. വീടിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. എട്ടാം വാർഡ് ചെക്കിടിക്കാട് ഇരുനൂറ്റി പുതുവൽ മഹേന്ദ്രന്റെ വീടിന് മുകളിൽ മരം മറിഞ്ഞു വീണ് ഭാഗികമായി തകർന്നു. മഹേന്ദ്രന്റെ വീട്ടിൽ കുട്ടികളടക്കം…
Read Moreആശങ്കയ്ക്കിടയാക്കി മാനദണ്ഡം പാലിക്കാതെ നീർക്കുന്നം കുപ്പി മുക്കിൽ മത്സ്യബന്ധനം
അമ്പലപ്പുഴ: സാമൂഹിക അകലം പാലിക്കാതെയുള്ള മത്സ്യവിപണനം ആശങ്കയ്ക്ക് ഇടയാക്കുന്നു. നീർക്കുന്നം കുപ്പി മുക്കിലാണ് സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി മത്സ്യബന്ധനം നടക്കുന്നത്. ജില്ലയിൽ തോട്ടപ്പള്ളി, അർത്തുങ്കൽ എന്നിവിടങ്ങളിൽ മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിരുന്നത്. തോട്ടപ്പള്ളി തുറമുഖത്ത് വള്ളങ്ങൾക്കു കയറാൻ പറ്റാത്ത അവസ്ഥയായതിനാൽ കൂടുതൽ വളളങ്ങളും പറവൂർ കടപ്പുറത്ത് വള്ളമടുപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇവിടെ കടൽ ശക്തമായതോടെയാണ് നീർക്കുന്നം കുപ്പിമുക്കിൽ വള്ളങ്ങൾ അടുക്കാൻ തുടങ്ങിയത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും പുറത്തിറക്കിയിരിക്കുന്ന ഒരു മാനദണ്ഡവും ഇവിടെ പാലിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കണമെന്ന പ്രധാന നിർദേശവും ഇവിടെയെത്തുന്ന തൊഴിലാളികൾ പാലിക്കുന്നില്ല.കോവിഡ് റിപ്പോർട്ടു ചെയ്ത മറ്റുജില്ലകളിൽ നിന്നടക്കം അനേകം വാഹനങ്ങളാണ് മത്സ്യമെടുക്കാൻ എത്തുന്നത്. മത്സ്യത്തൊഴിലാളികളടക്കം നൂറുകണക്കിനു പേർ ഇവിടെയെത്തിയതോടെ നിരവധി കടകളും ഇവിടെ തുടങ്ങി. ഇത്തരം കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയുമാണ് ആളുകൾ എത്തുന്നത്.…
Read Moreപാനൂർ പീഡനം; ഇരയ്ക്കും കുടുംബത്തിനും സംരക്ഷണം നൽകണം; അന്വേഷണ ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്കു നല്‍കണമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ
തുറവൂർ : പാനൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ ചുമതല വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകി. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ പരാതി നൽകി ഒരു മാസമായിട്ടും നടപടിയെടുക്കാത്തത് ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം ശൈലജ ടീച്ചർക്ക് കത്ത് നൽകിയതായി ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പരാതി നൽകി 27 ദിവസത്തിനുശേഷം മാത്രം പ്രതിയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി എംഎൽഎ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയായ വിദ്യാർഥിനിക്കും അമ്മയ്ക്കും പോലീസ് സംരക്ഷണം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
Read Moreനോക്കുകൂലി അനുവദിക്കില്ല; തിരുവല്ല സംഭവത്തില്‍ കേസെടുത്തതായി പോലീസ്
പത്തനംതിട്ട: സാധനങ്ങള്‍ ഇറക്കുന്നതിന് അട്ടിമറി, നോക്കുകൂലികള്‍ അനുവദിക്കാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍. തിരുവല്ല സംഭവത്തില്‍ ക്രിമിനില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു. നോക്കുകൂലി, അമിതകൂലി സംബന്ധമായ പരാതികള്‍ ഉണ്ടാവാന്‍ പാടില്ല. നോക്കുകൂലി പൂര്‍ണമായും നിരോധിച്ചിട്ടുള്ളതിനാല്‍ ഒരുകാരണവശാലും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവല്ലയിലുണ്ടായതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ജാമ്യമില്ലാ വകുപ്പുകള്‍ നിലവിലുണ്ടെന്നും പരാതികളുണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിബന്ധനകള്‍ പാലിക്കാത്തതിന് ഇന്നലെ വൈകുന്നേരംവരെ 24 മണിക്കൂറില്‍ 414 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 422 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 335 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. 20 ലിറ്റര്‍ കോട പിടികൂടിയതുമായി ബന്ധപ്പെട്ട് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് ഉള്‍പ്പെടെയാണിത്. ലോക്ഡൗണ്‍ മേയ്…
Read Moreനോക്കുകൂലി ആവശ്യപ്പെട്ട സിഐടിയുക്കാരുടെ കാര്‍ഡ് സസ്പെന്‍ഡ് ചെയ്ത് ലേബര്‍ വകുപ്പ്; കേസെടുക്കാതെ പോലീസ്
പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗജന്യ കിറ്റിനൊപ്പം നല്‍കേണ്ട ഭക്ഷ്യഎണ്ണ ഇറക്കാന്‍ അട്ടിമറിക്കൂലി ചോദിച്ച സിഐടിയു പ്രവര്‍ത്തകരുടെ ചുമട്ടുതൊഴിലാളി കാര്‍ഡ് ലേബര്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. തിരുവല്ല കറ്റോട് സപ്ലൈകോ ഗോഡൗണില്‍ കഴിഞ്ഞ ദിവസം സണ്‍ഫ്ളവര്‍ ഓയില്‍ ലോഡ് ഇറക്കുന്നതിന് വിസമ്മതിച്ച ആറു ചുമട്ടുതൊഴിലാളികളുടെ കാര്‍ഡാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി അറിയിച്ചു. എന്നാല്‍ ലോഡ് ഇറക്കാന്‍ വിസമ്മതിച്ച് അട്ടിമറിക്കൂലി ആവശ്യപ്പെട്ട തൊഴിലാളികള്‍ക്കെതിരെ പോലീസ് ഇനിയും കേസെടുത്തിട്ടില്ല. സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിക്കുകയും നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സപ്ലൈകോയുടെയോ മറ്റോ പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറും തിരുവല്ല അസിസ്റ്റന്റ്് ലേബര്‍ ഓഫീസറും സ്ഥലത്തെത്തി യൂണിയന് നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തുവര, ഉഴുന്ന് എന്നിവ അടങ്ങിയ രണ്ട് ലോഡ് സാധനങ്ങള്‍ തൊഴിലാളികള്‍ ഇറക്കി. വരും…
Read Moreകുഞ്ഞുകുടുക്കയിൽ നിറഞ്ഞ വലിയ നന്മ; ഒരു വര്‍ഷമായി തന്റെ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി ടോം ജിജു
പത്തനംതിട്ട: സര്‍ക്കാര്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ തന്റെ കുടുക്കയില്‍ ഒരു വര്‍ഷമായി സൂക്ഷിച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു മാതൃകയാകുകയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഇവാന് ടോം ജിജു. പത്തനംതിട്ട കളക്ടറേറ്റിലെത്തി തന്റെ സമ്പാദ്യം വിഷു കൈനീട്ടമായി ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് ഇവാന് ടോം ജിജു കൈമാറി. നേരത്തെ മഹാപ്രളയ കാലത്തും താന്‍ സൂക്ഷിച്ചുവച്ചിരുന്ന കുടുക്കയിലെ തുക അന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ നിരണം സ്വദേശി ജിജു വൈക്കത്തുശേരിയുടെയും ബിന്ദുവിന്റെയും രണ്ടു മക്കളില്‍ ഇളയമകനാണ് ഒമ്പത് വയസുള്ള ഇവാന്. നിരണം മാര്‍ത്തോമന്‍ വിദ്യാപീഠം സ്കൂളിലാണ് പഠിക്കുന്നത്. ഇവാനു തന്റെ അച്ഛനും അമ്മയും ബന്ധുക്കളും നല്കിയ ചെറിയ തുകകളാണു കുടുക്കയില്‍ സ്വരുക്കൂട്ടി, നാടിന്റെ നന്മക്കായി സംഭാവന ചെയ്തത്.ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഇവാന് ടോം ജിജുവിനെ അഭിനന്ദിച്ചു. ഒമ്പതാം ക്ലാസുകാരനായ ക്രിസ്റ്റി…
Read Moreവിഷു ദിനത്തില്‍ വിശപ്പകറ്റി സമൂഹ അടുക്കളകള്‍; വിഷുവിന് മാത്രം വിതരണം ചെയ്തത് 10,669 ഭക്ഷണപ്പൊതികൾ
പത്തനംതിട്ട: വിഷുദിനത്തിലും വിശപ്പകറ്റി ജില്ലയിലെ സമൂഹ അടുക്കളകള്‍. വിഷുവിന് മാത്രം ജില്ലയില്‍ 10,669 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ വിതരണം ചെയ്തത് 1,77,087 ഭക്ഷണപ്പൊതികളാണ്. ഇതില്‍ സൗജന്യമായി വിതരണം ചെയ്തത് 1,14,593 പൊതികള്‍. ഉച്ചഭക്ഷണമാണു സമൂഹ അടുക്കളകള്‍ വിതരണം ചെയ്തതില്‍ അധികവും. 1,47,639 ഉച്ചഭക്ഷണ പൊതികളാണ് ഇതിനോടകം വിതരണം ചെയ്തത്. 14,810 പ്രഭാത ഭക്ഷണവും 14,638 അത്താഴവും ലഭ്യമാക്കി. ജില്ലയില്‍ ഏറ്റവുമധികം ഭക്ഷണം വിതരണം ചെയ്തത് ആറന്മുള നിയോജകമണ്ഡലത്തിലാണ്. 50,442 ഭക്ഷണപൊതികള്‍ മണ്ഡലത്തില്‍ മാത്രമായി വിതരണം ചെയ്തു. തിരുവല്ല നിയോജകമണ്ഡലത്തില്‍ 40,084, അടൂര്‍ മണ്ഡലത്തില്‍ 35,962 ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. റാന്നി മണ്ഡലത്തില്‍ 26,678 പൊതികളും കോന്നി മണ്ഡലത്തില്‍ 19,304 ഭക്ഷണപൊതികളും നല്കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്താണ് ഏറ്റവും അധികം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.
Read Moreപത്തനംതിട്ടയിൽ വിദേശത്തുനിന്ന് എത്തിയവരുടെ ക്വാറന്റൈന് കാലാവധി കഴിയുന്നു ; നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ കുറവ്
പത്തനംതിട്ട: വിദേശ രാജ്യങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തിലായവരുടെ ക്വാറന്റൈന് കാലാവധി 20 ഓടെ അവസാനിക്കും. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിനങ്ങളില്‍ എത്തിയവരുടെ നിരീക്ഷണകാലാവധിയാണ് അവസാനിക്കുന്നത്. മാര്‍ച്ച് 23 ഓടെ വ്യോമഗതാഗതം അവസാനിച്ചതിനാല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവും അന്നുതന്നെ നിലച്ചിരുന്നു. ആദ്യം ഇവര്‍ക്ക് 14 ദിവസമാണ് ക്വാറന്റൈന് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പലരിലും അതിനുശേഷവും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും മറ്റു ചിലരുടെ പരിശോധനാഫലം പോസിറ്റീവാകുകയും ചെയ്തതിനാല്‍ നിരീക്ഷണകാലാവധി 28 ദിവസമായി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ മറ്റു രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഇവരില്‍ ചിലരുടെ പരിശോധനാഫലം പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ പോസിറ്റീവായത് ആരോഗ്യവകുപ്പിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ 28 ദിവസത്തിനപ്പുറത്തേക്ക്് ക്വാറന്റൈന് കാലാവധി നീട്ടിയിട്ടില്ല. പത്തനംതിട്ടയില്‍ നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 1,079 പേര് മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഒരുഘട്ടത്തില്‍ ഇത് നാലായി രത്തിലധികമുണ്ടായിരുന്നു. നിരീക്ഷണകാലാവധി പൂര്‍ത്തിയായവരെ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയാണ്. ഇന്നലെ മാത്രം 151 പേരെ…
Read More