മാവേലിക്കര: അതിജീവനത്തിന്റെ നാളുകളിൽ അംഗീകാരത്തിന്റെ കൊടുമുടിയിലേറി ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച. ലോകപ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയ്ക്ക് ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ഇടം ലഭിച്ചു. കഴിഞ്ഞ ഡിസംബറിൽ നടന്ന മഹാഭാരത അന്താരാഷ്്ട്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ശ്രീദേവിവിലാസം ഹിന്ദുമത കണ്വൻഷൻ പ്രസിഡന്റ് എം.കെ. രാജീവ് കേന്ദ്ര സാംസ്കാരിക വകുപ്പുമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര നഗരിയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ട പദ്ധതികൾ കഴിഞ്ഞ കുംഭഭരണി ദിവസം ക്ഷേത്രത്തിൽ എത്തി പ്രഖ്യാപിക്കും എന്ന് മന്ത്രി അറിയിച്ചിരുന്നു. ഒൗദ്യോഗിക തിരക്കു കാരണം അദ്ദേഹത്തിന് എത്താനോ പ്രഖ്യാപനങ്ങൾ നടത്താനോ സാധിച്ചില്ല. എന്നാൽ, കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പിന്റെ ഒൗദ്യോഗിക പത്രക്കുറിപ്പിലൂടെ ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച ഉൾപ്പെട്ടു എന്ന് അറിയിക്കുകയായിരുന്നു. വരും വർഷങ്ങളിൽ ഓണാട്ടുകരയുടെയും…
Read MoreCategory: Alappuzha
അതിഥി തൊഴിലാളികള്‍ക്കും, രോഗങ്ങളാൽ ബുദ്ധിമുട്ടുള്ളവർക്കും ചികിത്സാ സൗകര്യമൊരുക്കി ആരോഗ്യ വകുപ്പിന്റെ മൊബൈൽ ഹെൽത്ത് ടീം
ആലപ്പുഴ: അതിഥി തൊഴിലാളികള്‍ക്കും ജീവിതശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ചികിത്സാ സൗകര്യമൊരുക്കി ജില്ലയിലെ ആരോഗ്യ വിഭാഗം. ജില്ലയിലെ ഒന്‍പതു നിയോജക മണ്ഡലങ്ങളിലും ഗൃഹസന്ദര്‍ശനം അടക്കമുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ പ്രവര്‍ത്തനത്തിനാണ് തുടക്കമായത്. മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ല മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടേയും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് ഇതിനു പിന്നിലെന്നും രോഗത്തിനെതിരേ ഇനിയുള്ള ദിവസങ്ങളിലും ശക്തമായ ജാഗ്രത തന്നെ തുടരണമന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിൽ ഓരോ മണ്ഡലങ്ങളിലും ഒരു മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാവും. കുട്ടനാടിന്റെ വിസ്തീര്‍ണവും പ്രത്യേക ഭൂപ്രകൃതിയും കണക്കിലെടുത്ത് ഇവിടെ രണ്ട് മെഡിക്കല്‍ ടീമുകളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ആകെ…
Read Moreടിവി കണ്ടുകൊണ്ടിരുന്ന കുട്ടികളുടെ കണ്ണിൽ മുളകുപൊടി വിതറി മോഷണം; കുട്ടികൾ ശബ്ദമുണ്ടാക്കിയപ്പോൾ കൊല്ലാൻ ശ്രമം; ഇരുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ
ചെങ്ങന്നൂർ : മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് കുട്ടികളുടെ കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം. പ്രതി പിടിയിൽ. കല്ലിശേരിൽ ഉമയാറ്റുകര കണ്ടത്തിൽ തറയിൽ ജോണിന്റെ മകൻ ജിതിൻ ജോണി (23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ തോട്ടുമുക്ക് ആങ്ങായിൽപടിയിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. മകൾ അനഘ, മകൻ അഖിലേഷ് എന്നിർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു പിറകിലെ ചായിപ്പിന്റെ ഗ്രിൽ ഡോർ തുറന്ന് അകത്തു കടന്ന പ്രതി പ്രതി അടുക്കളയിൽ നിന്നെടുത്ത മുളകുപൊടി ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ കണ്ണിൽ മുളകുപൊടി വിതറുകയായിരുന്നു. കുട്ടികൾ നിലവിളിക്കുകയും മുറിക്കുള്ളിൽ വെപ്രാളം കൊണ്ട് ഓടി നടന്ന് ബഹളം വച്ചു. പ്രതി വീണ്ടും ഇവരുടെ പിന്നാലെ പാഞ്ഞടുത്തു തലയിലും മുഖത്തും മുളക് പൊടി പ്രയോഗം നടത്തി ഉപദ്രവിച്ചു. ഇതിനിടയിൽ അനഘയുടെ കഴുത്തിനു…
Read Moreലോക്ക് ഡൗണിൽ ഒരു കിലോമീറ്റർ ദൂരത്തിൽ രണ്ടു മീറ്റർ താഴ്ചയിൽ ലോക്കഴിച്ച് പാരേത്തോടിന് ശാപമോക്ഷം
എടത്വ: ലോക്ക്ഡൗൺ കാലം സമാപിക്കുമ്പോഴേക്കും വർഷങ്ങളായി നീരൊഴുക്ക് ഇല്ലാതിരുന്ന പാരേത്തോട്ടിൽ നീരൊഴുക്കിനു തുടക്കം. ഒരു കിലോമീറ്റർ ദൂരത്തിൽ രണ്ടു മീറ്റർ താഴ്ചയിലാണ് എക്കലും കട്ടയും നീക്കിയത്. തലവടി പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലൂടെ കടന്നു പോകുന്ന പാരേത്തോട് വട്ടടിതോട് മഹാ പ്രളയത്തിന് ശേഷമാണ് പൂർണമായും നശിച്ചു തുടങ്ങിയത്. ഈ തോട്ടിലെ ജലമാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്. ജലക്ഷാമം രൂക്ഷമായ തലവടി തെക്കെ കരയിൽ ജനങ്ങളുടെ ആശ്രയമായിരുന്ന പാരേത്തോടിന്റെ ഇരുകരകളിൽ നിന്നും കറുകലും മറ്റും വളർന്ന് ഒഴുക്ക് നിലച്ചിട്ടു വർഷങ്ങളായി. കൂടാതെ പ്രളയ സമയത്ത് ഒഴുകി വന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ അടിഞ്ഞ് ദുർഗന്ധം വമിച്ചിരുന്നു. പഞ്ചായത്തംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, രമാ മോഹൻ, പ്രിയ അരുൺ, പി.കെ. വർഗീസ്, കനിവ് സ്വയം സഹായ സംഘം പ്രഡിഡന്റ് വിജയൻ, സെക്രട്ടറി ചന്ദ്രമോഹൻ, പ്രസാദ് മണ്ണാരുപറമ്പിൽ,…
Read Moreതുറസായ പ്രദേശങ്ങള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, വയലുകള്‍…! വാറ്റ് കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവുമായി എക്സൈസ്
പത്തനംതിട്ട: വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ എക്സൈസ് വകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍കുമാര്‍ പറഞ്ഞു. തുറസായ പ്രദേശങ്ങള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, വയലുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വാറ്റ് കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുന്നതിനായാണ് എക്സൈസ് വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കോന്നി, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല, ചിറ്റാര്‍ റേഞ്ച് പരിധിയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ചുമതലയിലാണു ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വള്ളിക്കോട് പാടശേഖരം, കൊടുമണ്‍ പ്ലാന്റേഷന്, കടവുപുഴ, അടൂര്‍ മാങ്കോട് പാടം, വെള്ളംതെറ്റി വാണിയംപാറ, യൂക്കാലിപ്സ് എന്നിവിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി. എക്സൈസ് സിഐമാരായ കെ. മോഹനന്, ജി. പ്രശാന്ത്, ഇ.കെ. റെജിമോന് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
Read Moreകോവിഡ് കാലത്ത് മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും കരുതല്‍! ‘ലോക്ക് ഡൗണിലായ’ പൂച്ചയെ രക്ഷപെടുത്തി അഗ്നിശമനസേന
പത്തനംതിട്ട: കോവിഡ് കാലത്ത് മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും കരുതുകയാണു ജില്ലയിലെ അഗ്നിശമന സേന. ലോക്ക് ഡൗണില്‍ ചെന്നീര്‍ക്കരയില്‍ പാത്രം തലയില്‍ കുടുങ്ങി വിഷമിച്ച പൂച്ചയ്ക്കും രക്ഷകരായിരിക്കുകയാണ് ജില്ലയിലെ അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍. ചെന്നീര്‍ക്കര പാഞ്ചജന്യം വീട്ടില്‍ വീണാ ചന്ദുവിന്റെ വളര്‍ത്തുപൂച്ചയാണ് സ്റ്റീല്‍ പാത്രത്തില്‍ തല കുടുങ്ങി രക്ഷപെടാനാകാതെ ആയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പൂച്ചയെ രക്ഷിക്കാനാകാതെ വന്നപ്പോള്‍ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ജില്ലാ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ പി.മാത്യു, രഞ്ജി രവി, സജി കുമാര്‍ എന്നിവര്‍ കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ച് പൂച്ചയെ രക്ഷപെടുത്തി.
Read Moreആദ്യം കൗതുകം, പിന്നീട് ശല്യമായി… ലോക്ക് ഡൗൺ തെറ്റിച്ച “വിരുന്നുകാർക്ക്’ പൈനാപ്പിൾ കെണിയുമായി വനംവകുപ്പ്
പൂച്ചാക്കൽ: വിരുന്നുവന്ന കുരങ്ങുകൾക്ക് ലോക്ക് ഡൗൺ കെണിയുമായി വനം വകുപ്പ് രംഗത്ത്. മരക്കൊമ്പുകളിലും വീട്ടുമുറ്റത്തും വിലസി നടന്ന കുരങ്ങുകളെ കുടുക്കാൻ കെണി ഒരുക്കി കാത്തിരിക്കുകയാണ് വനം വകുപ്പും നാട്ടുകാരും. പൂച്ചാക്കൽ ഒരാഴ്ചക്കാലമായി കുരങ്ങുകളെ കാണാൻ തുടങ്ങിയിട്ട്. ആദ്യം കൗതുകമായി തോന്നിയെങ്കിലും പിന്നിട് സമീപ വീടുകളിൽ ശല്യം തുടങ്ങിയതോടെ നാട്ടുകാരും പഞ്ചായത്തംഗം എൻ.പി. പ്രദീപിന്റെയും നേതൃത്വത്തിൽ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കുരങ്ങുകൾ എവിടെനിന്ന് എത്തിയതാണ് എന്ന് ഒരു വിവരവും ഇല്ല. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചിട്ടും യാതൊരു രക്ഷയുമില്ല. ഇതെ തുടർന്നാണ് റാന്നി റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തിയത്. കൂട് സ്ഥാപിച്ച് കുരങ്ങിനെ ആകർഷിക്കാൻ അതിനകത്ത് പൈനാപ്പിൾവച്ച് കാത്തിരിക്കുകയാണ്. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ നിതേഷ്, എഫ്. യേശുദാസൻ, അജയകുമാർ, പി. സഞ്ജു കുമാർ, പി.ആർ. സജി, സമീപവാസികളായ സജീവ്, മനോജ് ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.
Read Moreവാഹന ഗതാഗത സൗകര്യമില്ല; കൈനകരി റേഷൻ കടകളിലേക്കു ഭക്ഷ്യധാന്യങ്ങളുമായി പോയ വള്ളം മുങ്ങി; നൂറോളം ചാക്ക് അരി നശിച്ചു
മങ്കൊന്പ് : മുൻഗണനാ വിഭാഗക്കാർക്ക് വിതരണം ചെയ്യുന്നതിനു റേഷൻ കടകളിലേക്കു ഭക്ഷ്യധാന്യങ്ങളുമായി പോയ വള്ളം മുങ്ങി. ഇന്നലെ ഉച്ചയ്ക്ക് നെടുമുടി പഞ്ചായത്ത് ഓഫീസിനു സമീപത്തെ തോട്ടിലാണ് വള്ളം മുങ്ങിയത്. നൂറോളം ചാക്ക് അരി നനഞ്ഞു നശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിഹിതമായി മുൻഗണനാ വിഭാഗം കാർഡുടമകൾക്കു നൽകുന്നതിന് തകഴിയിലെ എൻഎഫ്എസ്എ ഗോഡൗണിൽ നിന്നുമാണ് ഭക്ഷ്യധാന്യങ്ങൾ കൈനകരി, നെടുമുടി പഞ്ചായത്തുകളിലേക്കു കൊണ്ടുപോകുകയായിരുന്നു. കൈനകരിയിലെ എആർഡി 56, 46 എന്നീ കടകളിലേക്കു കൊണ്ടുപോയ അരിയാണ് നനഞ്ഞുനശിച്ചത്. കൈനകരി, നെടുമുടി പഞ്ചായത്തുകളിലെ 12 കടകളിൽ വള്ളങ്ങളിൽ മാത്രമേ റേഷൻ സാധനങ്ങളുടെ ചരക്കുനീക്കം സാധ്യമാകുകയുള്ളു. ഭക്ഷ്യധാന്യങ്ങളുമായി പോയ രണ്ടു വള്ളങ്ങളിൽ ഒന്നാണ് തോട്ടിൽ താഴ്ത്തിയിരുന്ന തെങ്ങിൻ കുറ്റിയിൽ ഇടിച്ച് ഭാഗികമായി മുങ്ങിയത്. പാലം നിർമാണത്തിനായി താഴ്ത്തിയ കുറ്റികൾ കരാറുകാരൻ ഉൗരിമാറ്റിയിരുന്നില്ല. ഇരുവശങ്ങളിലും പുല്ലുവളർന്നുനിൽക്കുന്നതിനാൽ കുറ്റി കാണാൻ സാധിക്കാതെ വള്ളം ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ്…
Read More30 വർഷങ്ങൾക്കുശേഷം കതിരണിഞ്ഞു ; സാമൂഹിക അകലം പാലിച്ച് തടത്തിൽ പാടത്ത് കൊയ്ത്തുത്സവം ആഘോഷമാക്കി
അമ്പലപ്പുഴ: 30 വർഷത്തിനു ശേഷം പൊൻകതിരണിഞ്ഞ തടത്തിൽപാടത്ത് കൊയ്ത്തുത്സവവും വിളവെടുപ്പും. കോവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ ആയതിനാൽ സാമൂഹിക അകലം പാലിച്ചുള്ള വിളവെടുപ്പിനു കൊയ്ത്തുപാട്ടിന്റെ സംഗീതവും നാടൻ കലാപരിപാടികളും ഒഴിവാക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ 30 വർഷത്തോളമായി തരിശുകിടന്ന തടത്തിൽ പാടത്ത് നൂറു ദിവസം മുമ്പ് വിത നടത്തിയപ്പോൾ അത് കർഷകർക്കും നാട്ടുകാർക്കും ഉത്സവമായിരുന്നു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പത്തേക്കറിലാണ് കൃഷിയിറക്കിയത്. എൽഎസ്ജിഡി 2.5 ലക്ഷവും, പഞ്ചായത്ത് പദ്ധതി വിഹിതവും വിനിയോഗിച്ചാണ് നിലമൊരുക്കി. തൊഴിലുറപ്പുതൊഴിലാളികൾ പുറംബണ്ടു ബലപ്പെടുത്തി കയർ ഭൂവസ്ത്രം വിരിച്ച് തോടിന് ആഴവും കൂട്ടിയതോടെ കൃഷിയാവശ്യത്തിനുള്ള വെള്ളവുമെത്തിച്ചു. പാടശേഖരത്ത് മോട്ടോർ ഘടിപ്പിച്ച് വൈദ്യുതി ലഭ്യമാക്കാൻ 13 പോസ്റ്റുകൾ സ്ഥാപിച്ചു. ഇവയിൽ വഴിവിളക്കുകളും ഘടിപ്പിച്ചതോടെ പതിറ്റാണ്ടുകളായി കാടു പിടിച്ച് വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രമായ പാടവരമ്പിലൂടെ നാട്ടുകാർ സഞ്ചരവും തുടങ്ങി. കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പു…
Read Moreനാട്ടുകരിൽ അമ്പരപ്പും ആശങ്കയും;രാജ്യത്താദ്യമായി ഹൗസ് ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്റര്‍; വെല്ലുവിളികള്‍ മനസിലാക്കാന്‍ മോക്ക്ഡ്രില്‍
ആലപ്പുഴ: ഇന്നലെ നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറി ഫിനിഷിംഗ് പോയിന്റ് കോവിഡ് സെന്ററായപ്പോൾ നാട്ടുകരിൽ അന്പരപ്പും ആശങ്കയും ഉണർത്തി. വിവിധ ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യം നിറവേറ്റുന്പോൾ അവർ പരിഭ്രാന്തരായി. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ യാഥാർഥ്യത്തെ വെല്ലുന്നതായി. ചീറിപ്പായുന്ന ആംബുലൻസുകളും മാസ്ക് ധരിച്ച് പ്രവർത്തകരുടെ ദ്രൃതഗതിയിലുള്ള ഔദ്യോഗിക നിർവഹണവും എല്ലാം മികവുറ്റതായി. ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായി ഫിനിഷിംഗ് പോയിന്റില്‍ നടത്തിയ മോക്ക്ഡ്രില്ലിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ആംബുലന്‍സുകളുടെ ചീറിപ്പാച്ചില്‍ കണ്ട് അമ്പരന്ന നാട്ടുകാര്‍ക്ക് ഇത് മോക്ക്ഡ്രില്ലാണെന്നറിഞ്ഞപ്പോള് ആശ്വാസം. രാജ്യത്തു തന്നെ ആദ്യമായാണ് ഹൗസ്ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കുന്നത്. അതിനാൽ ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാമെന്നറിയാനായി ജില്ലാ ഭരണകൂടം വിപുലമായി രീതിയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകളെടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗലക്ഷണമുള്ളയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചത്. മറ്റാരുമായും ഇയാള്‍ക്ക് സമ്പര്ക്കമില്ലാതിരിക്കാനുള്ള…
Read More