പൂച്ചാക്കൽ: വേന്പനാട്ടുകായലിൽ കക്കയുടെ ലഭ്യത കുറഞ്ഞതിനാൽ തൊഴിലാളികൾ ആശങ്കയിൽ. വേന്പനാട്ട് കായലിൽ അനധികൃതമായി മല്ലിക്കക്ക (ചെറിയ കക്ക) വാരുന്നതുമൂലം കക്കയുടെ ലഭ്യത കുറയുന്നതാണ് ആശങ്കയ്ക്കു കാരണം. ഇതുമൂലം സർക്കാരിനും നികുതിയിനത്തിൽ ലഭിക്കേണ്ട വൻതുക തന്നെയാണ് ഇല്ലാതാകുന്നത്. മല്ലികക്ക വാരുന്നതിന്റെ പിന്നിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കായലിൽ ഓരുകയറുന്ന ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കക്കയുടെ പ്രജനനം നടക്കുന്നത്. പൂർണ വളർച്ചയെത്തുന്പോൾ വാരിയെടുത്താൽ കക്ക തൊണ്ട് വിറ്റും കക്ക ഇറച്ചിയുടെ വില്പനയിലൂടെയും തൊഴിലാളികൾക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ താല്കാലിക നേട്ടം മുൻനിർത്തിയാണ് നാലിലൊന്നു വളർച്ച പോലുമെത്താത്ത മല്ലികക്ക വാരിവിൽക്കാൻ ചിലർ തയാറാകുന്നത്. ഓരു ശക്തമാകുന്പോഴാണ് കക്ക വ്യാപകമായി കായലിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. മല്ലിക്കക്ക വാരുന്നതു കർശനമായി അധികൃതർ നിരോധിച്ചിട്ടുള്ളതാണെങ്കിലും അനധികൃതമായി കക്കവാരൽ വേന്പനാട്ടു കായലിന്റെ പലഭാഗത്തും തുടരുന്നു. രാത്രികാലങ്ങളിലാണ് ഇത്തരക്കാർ…
Read MoreCategory: Alappuzha
കാൽനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് അന്ത്യം; പേരൂച്ചാൽ പാലം നിർമാണം പൂർത്തിയാകുന്നു
റാന്നി: പരാതികൾക്കും വിവാദങ്ങൾക്കും ഒടുവിൽ പേരൂച്ചാൽ പാലം നിർമാണം അവസാന ഘട്ടത്തിലേക്ക്. 23 വർഷം മുന്‍പ് നിർമാണം ആരംഭിച്ച പാലം പമ്പാനദിക്ക് കുറുകേ പേരൂച്ചാൽ – കീക്കൊഴൂർ കടവിലാണ് തീർന്നിരിക്കുന്നത്. കാൽ നൂറ്റാണ്ടുകാലത്തെ കാത്തിരുപ്പിനു ശേഷം പാലം നിർമാണം അപ്രോച്ച് റോഡ് അടക്കം പൂർത്തിയായപ്പോൾ പേരൂർ, ഇടപ്പാവൂർ, കീക്കോഴൂർ നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്. പാലം പണിക്ക് ഏറ്റവും കൂടുതൽ വർഷം വേണ്ടി വന്നു എന്നുള്ള വ്യാഖ്യാതിയും കേരളത്തിൽ ഈ പാലത്തിനു മാത്രമാണെന്നുള്ളതും പ്രത്യേകതയാണ്. ശബരിമല ശാസ്താവിനു ചാർത്താനുള്ള തിരുവാഭരണ പേടകങ്ങൾ കൊണ്ടു പോകുന്ന തിരുവാഭരണ പാതയിലെ പമ്പാനദിക്കു കുറുകെയുള്ള പാലമാണിത്. രണ്ടു വർഷം മുന്നേ പണി തീർന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം വൈകിയതാണ് പാലം തുറക്കാൻ വൈകിയത്. ഇപ്പോൾ അപ്രോച്ച് റോഡിന്റെ ടാറിംഗ് പണികൾ അടക്കം പൂർത്തീകരിച്ചു കഴിഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ…
Read Moreകഞ്ചാവ് സംഘത്തിന്റെ അക്രമണത്തിൽപത്രപ്രവർത്തകന് കുത്തേറ്റു; മയക്കുമരുന്ന് സംഘത്തെ അമർച്ചചെയ്യണമെന്ന് ആവശ്യം ശക്തമാകുന്നു
കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ ആക്രമണത്തിൽ പത്രപ്രവർത്തകന് കുത്തേറ്റു. ഡക്കാൻ ക്രോണിക്കിൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുധീഷിന്റെ നെഞ്ചിനും കൈത്തണ്ടയ്ക്കുമാണ് കുത്തേറ്റത്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാപിതാക്കളായ താമരാക്ഷൻ, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം. അക്രമണത്തെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അപലപിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതികളായ മയക്ക് മരുന്നു സംഘത്തെ ജാമ്യമില്ലാ…
Read Moreസംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; മന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് എ.എ. ഷുക്കൂർ
കലവൂർ: കേരളത്തെ സാന്പത്തിക പ്രതിസന്ധിയിൽ ആക്കിയ മന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കാൻ അധികാരത്തിൽ വന്ന സർക്കാരിന്റെ ധനമന്ത്രിയാണ് ഐസക്. മാരാരിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷുക്കൂർ. ട്രഷറിയിൽ സ്റ്റാന്പ് വാങ്ങാൻ പോലും കാശില്ല. ട്രഷറി ബനിൽ നിന്നും ഒഴിവാക്കിയ റീബിൽഡ് കേരളയുടെ പണമോ പഞ്ചായത്തിന്റ പണമോ പോലും നൽകുന്നില്ല. ആരോഗ്യ സുരക്ഷ ഇൻഷുറൻസ് ലഭിക്കുന്നില്ലെന്നും ഷുക്കൂർ ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എൻ. ചിദംബരൻ അധ്യക്ഷത വഹിച്ചു. ഡി. സുഗതൻ, ബി. ബൈജു, കെ.വി. മേഘനാദൻ, ടി. സുബ്രഹ്മണ്യദാസ്, ടി.വി. രാജൻ, പി.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.
Read Moreപുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ച് യുവതലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ
കലവൂർ: പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ച് യുവതലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കലവൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 1962 മുതൽ ഉയർന്നു വന്ന കേരളാ ബാങ്ക് എന്ന ആശയം പ്രാവർത്തികമാക്കാൻ ഇന്ന് എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. റിസർവ് ബാങ്കിന്റെ നിർദേശാനുസര ണമാണ് ഇത് പ്രവർത്തിക്കുക. 13 ജില്ലാ സഹകരണ ബാങ്കുകൾ ഇതിന് സഹായകരമായ നിലപാടെടൂത്തു. ഒരു ബാങ്കാണ് വിട്ടു നിൽക്കുന്നത്. കേരളാ ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടുത്തെ ജീവനക്കാരും സഹകാരികളും സമരമുഖത്താണ്. ബാങ്കിംഗ് സംവിധാനം രണ്ട് തട്ടായതോടെ ഭരണ ചെലവ് കുറയ്ക്കാനാകും. ഇടപാടുകാർക്ക് നിക്ഷേപത്തിനു കൂടുതൽ പലിശ ലഭിക്കുകയും ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. കേരള ബാങ്ക് സഹകരണ മേഖലയുടെ വളർച്ചയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യും. കേന്ദ്ര സർക്കാരാകട്ടെ എസ്ബിടിയെ എസ്ബിഐ…
Read Moreപോലീസുകാർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ; വനിതാ പോലീസ് അടക്കം മൂന്ന് പേർക്ക് പരിക്ക്; എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാംവട്ടമാണ് സംഘർഷം
ആലപ്പുഴ: ജില്ലാ പോലീസ് എംപ്ളോയീസ് സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പോലീസുകാർ തമ്മിൽ ഇന്നലെയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സഹകരണസംഘത്തിലെ രണ്ട് വനിതാ ജിവനക്കാർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. മൂന്നുപേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ജീവനക്കാരായ നവലക്ഷ്മി, അശ്വതി, പുളിങ്കുന്ന് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ നവാസ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സഹകരണസംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 2188വോർമാരിൽ 1699 പേർ വോട്ട് രേഖപ്പെടുത്തി. ലിസ്റ്റിൽ ഉൾപ്പെട്ട 150 പോലീസുകാർക്ക് ശബരിമല ഡ്യൂട്ടിക്ക് പോയതിനാൽ ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇവർ നേരുത്തെ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഇവർക്കു കൂടി വോട്ട് രേഖപ്പെടുത്തുവാൻ അവസരം നൽകണമെന്ന് റിട്ടേണിംഗ് ഓഫീസറോടും സഹകരണവകുപ്പിനോടും കോടതി നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടിക്ക് പോയ പോലീസുകാർക്കായി നാളെ വോട്ടെടുപ്പ് നടത്താൻ തീരുമാനം. ഇതിന്റെ ക്രമീകരണത്തിന്റെ ഭാഗമായി റിട്ടേണിംഗ് ഓഫീസർ ഇന്നലെ രാവിലെ…
Read Moreതിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനത്തിന് 1.8 കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എംപി
തിരുവല്ല: റെയിൽവേ സ്റ്റേഷൻ സർക്കുലേറ്റിംഗ് ഏരിയ ടാറിംഗ് ചെയ്യുന്നതിനും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ പഴയ ആസ്ബറ്റോസ് ഷീറ്റുകൾ മാറ്റി പുതിയ ഗാൽവനൈസിംഗ് ഷീറ്റ് ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോം റൂഫിംഗിനുമായി 1 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായി ആന്റോ ആന്റണി എംപി അറിയിച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ലിഫ്റ്റ് നിർമാണവുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ നടന്നുവരികയാണ്. 3യ65 കോടി രൂപ അനുവദിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷൻ നിർമിക്കുന്ന രണ്ട് എസ്കലേറ്ററുകളുടെയും നടപ്പാലത്തിന്റെയും നിർമാണം പൂർത്തീകരിച്ചുകഴിഞ്ഞു. വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട താമസം മാത്രമാണ് നിലവിലുള്ളത്. കണക്ഷൻ ലഭിച്ചാലുടൻ തന്നെ പൊതുജനങ്ങൾക്ക് എസ്കലേറ്റർ തുറന്നു കൊടുക്കാൻ കഴിയുമെന്നും എംപി പറഞ്ഞു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ മേൽപാലത്തിലേക്ക് കയറുന്നതിനാണ് എസ്കലേറ്റർ നിർമിച്ചിരിക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് പോകുന്നതിനുള്ള…
Read Moreബാങ്ക് കവര്‍ച്ചക്കേസിലെ മുഖ്യ പ്രതി നിരോധിത പുകയില ഉത്പന്നവുമായി പിടിയില്‍
പത്തനംതിട്ട: മെഴുവേലി ബാങ്ക് കവര്‍ച്ചക്കേസിലെ ഒന്നാം പ്രതിയെ നിരോധിത പുകയില ഉത്പന്നമായ മൂന്ന് ചാക്ക് ഹാന്‍സ് പാക്കറ്റുമായി ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി തുണ്ടുപറമ്പില്‍ ബിനു(46) വാണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഇയാളുടെ ആലക്കോടുള്ള വീടിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്ന കെഎൽ – 26 – എച്ച് – 8982 നന്പർ ആൾട്ടോ കാറില്‍ നിന്നും ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. 2011 ലെ ബാങ്ക് കവര്‍ച്ചാ കേസിലെ ഒന്നാം പ്രതിയാണ് ബിനു. ഈ കേസില്‍ ജാമ്യത്തിലാണ് ഇയാള്‍. ലഹരിപദാര്‍ഥങ്ങളുടെ വ്യാപനവും ഉപയോഗവും തടയുന്നത് ലക്ഷ്യമാക്കി ജില്ലയില്‍ ശക്തമായ നടപടികള്‍ക്ക് ജില്ലാ പോലീസ് പോലീസ് മേധാവി ജി. ജയ്ദേവ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് ബിനു വലയിലായത്. ഇലവുംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജി. ഗോപന് രാത്രിയില്‍…
Read Moreവഴക്കു പറഞ്ഞതിന് വീട് വിട്ടുപോയി; കാണാതായ വിദ്യാർഥിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തി
പത്തനംതിട്ട: മേക്കൊഴൂരിൽ നിന്നും അർധരാത്രി കാണാതായ 15കാരനെ നേരം പുലരുന്നതിനു മുന്‍പ് കണ്ടെത്തി രക്ഷിതാക്കളെ ഏല്പിച്ച് പത്തനംതിട്ട പോലീസ് മികവു കാട്ടി. ബുധനാഴ്ച രാത്രി 12. 30 ഓടെയാണ് പത്താംക്ലാസ് വിദ്യാർഥി രക്ഷിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടുപോയി എന്ന വിവരം പത്തനംതിട്ട പോലീസിനു ലഭിക്കുന്നത്. മറ്റൊരു തിരോധാന കേസിന്റെ അന്വേഷണത്തിനായി ചിറ്റാറിലായിരുന്ന എസ്ഐ പ്രജീഷ്, എഎസ്ഐ ഹുമയൂണ്‍, സിപിഒ സറഫുദ്ദീൻ, സജികുമാർ, രഞ്ജിത്, രഘു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെട്ടെന്ന് പത്തനംതിട്ടയിലേക്ക് തിരിച്ചെത്തി പത്തനംതിട്ട ഡിവൈഎസ്പി സജീവ്, സിഐ ന്യൂമാൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മേക്കൊഴൂർ ഉള്ള കുട്ടിയുടെ വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടുകൂടി പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയും അതേസമയം തന്നെ മറ്റ് സ്റ്റേഷനുകളിലേക്കും പട്രോളിംഗ് മൊബൈലുകളിലേക്കും വയർലെസ് മുഖേന വിവരങ്ങൾ അറിയിക്കുകയും റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും ചെയ്തു. മേക്കൊഴൂർ സഹകരണ ബാങ്കിലെ…
Read Moreപത്തുലക്ഷത്തോളം രൂപ! തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ വെട്ടിപ്പ്; ഡിവൈഎഫ്ഐ നേതാവിനെതിരെ തൊഴിലാളികൾ
പത്തനംതിട്ട: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്നു തട്ടിപ്പ്. ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി.തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ പ്രതിമാസ വിഹിതത്തിൽ നിന്ന് പത്തുലക്ഷത്തോളം രൂപ തിരിമറി നടത്തിയതായാണ് പരാതി. ക്ഷേമനിധി ബോർഡ് ഓഫീസിൽ താത്കാലിക ജീവനക്കാരൻ കൂടിയാണ് നേതാവ്. 240രൂപയാണ് ഒരു തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കുന്നത്. തുടര്‍ച്ചയായി ക്ഷേമനിധി അടയ്ക്കാതെവന്നതിനെതുടര്ന്ന് ചിലര്‍ക്ക് അംഗത്വം നഷ്ടപ്പെടുന്നസാഹചര്യം വന്നപ്പോഴാണ് നേതാവിന്റെ തട്ടിപ്പ് തൊഴിലാളികള്‍ക്കും മനസിലായത്. അതേസമയം ഇവരുടെ പാസ്ബുക്കില്‍ പണം അടയ്ക്കുന്നതായി ഇയാള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അംഗത്വംനഷ്ടപ്പടുന്നതുവരെ ഈ തട്ടിപ്പ് അവര്‍ക്ക് തിരിച്ചറിയാനുമായില്ല.തൊഴിലാളികള്‍ക്ക് ക്ഷേമനിധിഅംശാദായം അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജില്ലയിലെ ക്ഷേമനിധിഅംഗങ്ങളില് പകുതിപേര്‍ക്കുപോലും ഓണ്‍ലൈന്‍സംവിധാനത്തിലൂടെ പണംഅടയ്ക്കാന് കഴിയുന്നില്ല. ഓണ്‍ലൈനില്‍ പണം അടയ്ക്കണമെങ്കില്‍ തിരുവനന്തപുരത്തെ ഓഫിസില്‍നിന്നും വെര്‍ച്വല്‍ നമ്പര്‍ ലഭിക്കണമത്രേ. എന്നാല്‍ ജില്ലയിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഈ നമ്പര്‍ ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.അതിനാല്‍ അവര്‍ തുക…
Read More