ആലപ്പുഴ: കെഎസ്ആർടിസിയിലെ പ്രതിസന്ധി വഷളാക്കുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥരാണെന്ന് സിഐടിയു നേതാക്കൾ.ഇത്തരക്കാർ സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്നതല്ല. ബസ് വ്യവസായത്തിലാകെയുണ്ടായിട്ടുള്ള തകർച്ച ഇതിനെയും ബാധിച്ചിട്ടുണ്ട്. സ്പെയർ പാർട്സിനും ടയറിനും ചെലവഴിക്കേണ്ട തുകയെടുത്ത് ശന്പളം നൽകുന്ന നടപടിയാണ് തച്ചങ്കരി ചെയ്തതെന്നും ഇതിന്റെ അനന്തര ഫലം ഇപ്പോൾ അനുഭവിച്ചുവരികയാണെന്നും സിഐടിയു നേതാക്കളായ കെ.കെ. ദിവാകരൻ, കെ.എൻ. ഗോപിനാഥൻ, പി.പി. ചിത്തരഞ്ജൻ, പി. ഗാനകുമാർ, എച്ച്. സലാം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ കൂടുതൽ സാന്പത്തിക സഹായം ലഭ്യമാക്കണം. കൂടുതൽ ബസുകൾ വാങ്ങണമെന്നും അവർ പറഞ്ഞു. തൊഴിലാളികളെ വിഭജിക്കുന്ന തരത്തിലുള്ള കേന്ദ്രസർക്കാർ സമീപനത്തെ തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി നേരിടണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. തൊഴിലാളി ഐക്യം സംഘടനാ നേതാക്കളിൽ ഒതുങ്ങുകയാണ് .ഇത് താഴേത്തട്ടിലെത്തണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയ്ക്കു പിന്നിൽ കൊടിയ…
Read MoreCategory: Alappuzha
പ്ലാസ്റ്റിക് നിരോധനം; വ്യാപാരികൾക്കു മാത്രം പിഴയെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ
പത്തനംതിട്ട: മുന്നൊരുക്കങ്ങളില്ലാതെ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനു പകരം ഒറ്റയടിക്കു നിരോധനം കൊണ്ടുവരാനുള്ള തീരുമാനം പ്രായോഗികമല്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ പറഞ്ഞു. ഉത്പാദകനും ഉപഭോക്താവിനും പിഴയില്ലാതെ വ്യാപാരികൾക്കു മാത്രം പിഴയെന്ന നിർദേശം അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനില്പ് വ്യാപാരി സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഷാജഹാൻ പറഞ്ഞു.യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ്. ഷെജീർ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ബിജു കൈമണ്ണിൽ, വൈസ് പ്രസിഡന്റുമാരായ എ. നൗഷാദ് റാവുത്തർ, ആർ. അജയകുമാർ, സെക്രട്ടറി കെ.എ. മോഹൻകുമാർ, കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ അടൂർ, കഐസ്എസ് ഐഎ ജില്ലാ പ്രസിഡന്റ് മോർലി…
Read Moreതുമ്പോളിയിലെ ഇരട്ടക്കൊലപാതകം; നാലുപേർകൂടി പിടിയിൽ; പ്രാഥമിക അന്വഷേണത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കുടുക്കി പോലീസ്
ആലപ്പുഴ: തുന്പോളിയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതികളായ രണ്ടു യുവാക്കൾ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ കൂടി നോർത്ത് പോലീസിന്റെ പിടിയിലായി. കൊലയ്ക്കു ശേഷം ഒളിവിൽ പോയ തുന്പോളി സ്വദേശികളായ ചാൾസ്, ശരത്, ഉണ്ണി, ജോസ് എന്നിവരെയാണ് ഇന്നലെ ചേർത്തലയിൽ നിന്ന് നോർത്ത് എസ്.ഐ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. ചേർത്തലയിലെ സുഹൃത്തുക്കളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സംഘം പിടിയിലാകുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ല വിടാനുള്ള തയ്യാറെടുപ്പിനിടെയാണ് പിടിയിലായത്. അതേസമയം സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത രണ്ടുപേരെ റിമാൻഡ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാർഡ് പാതിരപ്പള്ളി വെളിയിൽ വീട്ടിൽ ഡെറിക്(25), ആലപ്പുഴ നഗരസഭ തുന്പോളി വാർഡിൽ തയ്യിൽ വീട്ടിൽ ആന്റണി(27) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. രണ്ടുവർഷം മുന്പ് തുന്പോളി സ്വദേശി സാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്യാട് പഞ്ചായത്ത്…
Read Moreവളവിൽ വാഹനപരിശോധന; ചോദ്യം ചെയ്തയാളുടെ പല്ലടിച്ച് കൊഴിച്ച് പോലീസ്; കൊഴിഞ്ഞുപോയത് വെപ്പുവല്ലായിരുന്നുവെന്ന് പോലീസ്
ചേർത്തല: വളവിൽ വാഹന പരിശോധന നടത്തിയ പോലീസ് നടപടിയെ ചോദ്യം ചെയ്തയാളുടെ പല്ല് അടിച്ച് കൊഴിച്ചു പോലീസ്. പിഎസ്സി ജീവനക്കാരനായ ചേര്ത്തല സ്വദേശി രമേശ് എസ്. കമ്മത്തിനാണ് ദുരനുഭവം. ചേർത്തലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസിന്റെ ജോലി തടസപ്പെടുത്തിയതിന് രമേശിനെതിരെ കേസെടുത്തു. സംഭവത്തെത്തുടര്ന്ന് സിവില് പോലീസ് ഓഫീസര് സുധീഷിനെ സസ്പെന്ഡ് ചെയ്തു. രണ്ടുപേര്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreവഴിയോര കച്ചവടത്തിനെത്തിയ യുവതിയെയും കുഞ്ഞിനെയും കൈയേറ്റം ചെയ്തു; രണ്ടരവയസുള്ള കുട്ടി ആശുപത്രിയിൽ
ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ് ഉത്സവത്തിന് വഴിയോര കച്ചവടത്തിന് എത്തിയ യുവതിയെയും കുഞ്ഞിനെയും സമീപ സ്ഥാപനത്തിലെ ജീവനക്കാരൻ കൈയേറ്റം ചെയ്തു. തലയ്ക്ക് മുറിവേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളാണ് ഇരുവരും. യുവതിയെ കടന്നുപിടിച്ചപ്പോൾ ബഹളം കൂട്ടിയതിനെ തുടർന്ന് തൊട്ടടുത്ത കടക്കാരാണ് പോലീസിനെ അറിയിച്ചത്. സംഘർഷത്തിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. നോർത്ത് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ജില്ലാ കോടതിക്ക് സമീപമായിരുന്നു സംഭവം. പ്രതി കൊടുങ്ങല്ലൂർ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read Moreപേപ്പർ നക്ഷത്രങ്ങൾക്ക് വിട; പ്രിയം എൽഇഡി നക്ഷത്രങ്ങളോട്…
ഡൊമനിക് ജോസഫ് മാന്നാർ: കാലം മാറുന്നതനുസരിച്ച് നക്ഷത്ര വിപണിയിലും വൻ മാറ്റങ്ങളാണ് ഒരോ വർഷവും ഉണ്ടാകുന്നത്. മുളയിലും ഈറയിലും വർണ പേപ്പർ ഒട്ടിച്ച് നക്ഷത്രങ്ങൾ നിർമിച്ച് ഭവനങ്ങളിൽ തൂക്കിയിരുന്ന ഒരു പഴയ കാലം മാറി. പിന്നീട് കട്ടിയുള്ള പേപ്പറിൽ പല വർണത്തിലും വലിപ്പത്തിലും നിർമിച്ച നക്ഷത്രങ്ങൾ വിപണി കീഴടിക്കി. കാലങ്ങളായി വിപണി അടക്കി വാണിരുന്നത് വിവിധ വർണങ്ങളിലും വലിപ്പത്തിലുമുള്ള പേപ്പർ നക്ഷത്രങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ പേപ്പർ നക്ഷത്രങ്ങൾക്കും ആവശ്യക്കാർ കുറയുകയാണ്. ചൈനീസ് നിർമിതമായ എൽഇഡി നക്ഷത്രങ്ങൾക്കാണ് ഇപ്പോൾ പ്രിയം. എൽഇഡി നക്ഷത്രങ്ങൾ വിപണിയിൽ എത്തി തുടങ്ങിയത് അഞ്ച് വർഷം മുന്പ് മുതലാണ്. തുടക്കത്തിൽ ആവശ്യക്കാർ കുറവായിരുന്നുവെങ്കിലും ഒരോ വർഷവും ആവശ്യക്കാർ ഏറി വന്നു. കഴിഞ്ഞ വർഷം മുതൽ പേപ്പർ നക്ഷത്രങ്ങൾ ഏതാണ്ട് പിന്തളളപ്പെടുകയും ചെയ്തു. ഈ ക്രിസ്മസ് സീസണ് എത്തിയതോടെ പൂർണമായും എൽഇഡി നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ മുന്പെങ്ങുമില്ലാത്ത…
Read Moreസഹതാപം ഭാഗ്യമായി തിരികെ വന്നപ്പോൾ ശിവനും കുടുംബത്തിനും ലക്ഷങ്ങളുടെ ഭാഗ്യം
മാവേലിക്കര: ലോട്ടറി കച്ചവടക്കാരനോട് തോന്നിയ സഹതാപം ഭാഗ്യമായി തിരികെ കിട്ടിയപ്പോൾ ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതിൽ ശിവനും കുടുംബത്തിനും ആഹ്ളാദം. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ശിവനാണ്. ഇന്നലെ രാവിലെ 7.45 ന് ചെട്ടികുളങ്ങര ദേവീക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശിവനും ഭാര്യ ഓമനയും വീടിന് മുന്നിൽ വച്ചാണ് ഒരു ലോട്ടറി കച്ചവടക്കാരനെ കണ്ടത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഇയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സാന്പത്തിക പരാധീനതകളെ കുറിച്ചും നന്നായി അറിയാവുന്ന ഓമനയുടെ നിർബന്ധത്തെ തുടർന്ന് ശിവൻ, സ്ത്രീശക്തി ലോട്ടറിയുടെ എസ് വൈ 170457 നന്പർ ടിക്കറ്റെടുത്തു. 35 വർഷമായി വീടുകളുടെ കോണ്ക്രീറ്റ് ജോലികൾക്ക് പോയി ഉപജീവന മാർഗം തേടുന്ന ശിവനും കുടുംബവും നാലു സെന്റിലെ ചെറിയ വീട്ടിലാണ് കഴിയുന്നത്. ലക്ഷങ്ങളുടെ ബാധ്യതയുള്ള ഈ കുടുംബത്തിന് സമ്മാനതുകയായ 70 ലക്ഷം രൂപ വലിയ ആശ്വാസമാവും. ബാധ്യത…
Read Moreആനത്തോട് ഡാം ഗാലറി റോഡ് ഇടിഞ്ഞു താഴ്ന്നു; മഴ മാറി നിന്ന സമയത്തെ മലയിടിച്ചിൽ അതീവ ഗൗരവം
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രധാന സംഭരണികളിലൊന്നായ ആനത്തോട് ഡാമിന്റെ ഗാലറിയിലേക്കുള്ള റോഡ് ഇടിഞ്ഞു താഴുന്നത് ഭീഷണി ഉയർത്തുന്നു. സംഭവം ഒരാഴ്ച മുന്പ് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടികൾ ആരംഭിക്കാത്തത് ആശങ്കയ്ക്കും കാരണമായി. ഡാമിൽനിന്ന് 300 മീറ്റർ അകലെയാണ് ഇടിഞ്ഞ ഭാഗം. ഡാമിനുതന്നെ ഭീഷണി ഉയർത്തുന്ന തരത്തിലുള്ള മലയിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്യൂട്ടി ഉദ്യോഗസ്ഥർ കെഎസ്ഇബി ആസ്ഥാനത്തേക്കു വിവരങ്ങൾ കൈമാറിയിരുന്നു. ഭൗമ ഗവേഷണ കേന്ദ്രത്തിലെയും ഡാം സുരക്ഷ അഥോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥർ അടുത്തദിവസങ്ങളിൽ സ്ഥലം സന്ദർശിക്കുമെന്ന് സൂചനയുണ്ട്. ഒരാഴ്ച മുന്പാണ് ഡാമിലേക്കുള്ള റോഡ് ഇടിഞ്ഞു താഴുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഗാലറി റോഡ് അടച്ചിട്ടു. മഴ മാറി നിന്ന സമയത്തെ മലയിടിച്ചിൽ അതീവ ഗൗരവമുള്ളതാകാമെന്നു സംശയിക്കുന്നു. 2018ലെ മഹാപ്രളയത്തോടനുബന്ധിച്ചു സംഭരണി തുറന്നുവിട്ട സമയത്ത് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇതേ മലയുടെ അടിഭാഗം ഏക്കർ കണക്കിന് വിസ്തൃതിയിൽ ഒഴുകിപ്പോയിരുന്നു. ഇതിനോടു…
Read Moreകൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തിന്റെ വഴി തടഞ്ഞ് ഹർത്താൽ അനുകൂലികൾ
തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ തടഞ്ഞ് ഹർത്താൽ അനുകൂലികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിലാണ് എഴുമറ്റൂർ സ്വദേശി അരുണിനെയും കുടുംബത്തേയും എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞത്. കൈക്കുഞ്ഞുമായി കാറിൽ അരുണും ഭാര്യയും തെങ്ങണയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വഴിതടഞ്ഞതോടെ ഇവർക്ക് പതിനഞ്ച് മിനിറ്റോളം വഴിയിൽ കിടക്കേണ്ടിവന്നു. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവർത്തകരെ മാറ്റി കാർ കടത്തിവിട്ടത്. രാവിലെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തിരുവ നന്തപുരം- മൂന്നാർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന മിന്നൽ ബസിനു നേരെ കല്ലേറുണ്ടായി. മട്ടന്നൂർ നരയമ്പാറയിലും ആലപ്പുഴയിലും ഹർത്താൽ അ നുകൂലികൾ ബസ് തടഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരിക്കൊണ്ടു…
Read Moreആലപ്പുഴ കലവൂരിൽ കുഴൽകിണറിനായി കുഴിച്ച കുഴിയിലൂടെ പുറത്തേക്ക് വരുന്നത് തീ കത്തുന്ന വാതകം; ഏങ്ങനെ പ്രയോജനപ്പെടുത്താമെന്നാലോചിച്ച് വീട്ടുടമ
ആലപ്പുഴ: വീടിനു സമീപം കുഴൽ കിണർ സ്ഥാപിക്കുന്നതിനിടെ പൈപ്പിലൂടെ തീപിടിക്കുന്ന വാതകം പുറത്തേക്ക് വന്നതു മൂലം കുഴൽ കിണർ സ്ഥാപിക്കുന്ന ജോലികൾ നിർത്തിവച്ച കലവൂരിലെ വീട്ടിൽ ജോലികൾ പുനരാരംഭിക്കാനായില്ല. കഴിഞ്ഞദിവസം വൈകുന്നേരം കലവൂർ വോൾഗ ജംഗ്ഷന് കിഴക്ക് മനോഹര വിലാസത്തിൽ എം.എം. രാജുവിന്റെ വീട്ടിലായിരുന്നു സംഭവം. നിലവിലുള്ള കുഴൽക്കിണറിലെ വെള്ളം മോശമായതിനാൽ ഇതിന് അടുത്ത് മറ്റൊരു കുഴൽ കിണർ കുഴിച്ചു. ഉച്ചകഴിഞ്ഞ് തുടങ്ങിയ പണികൾ വൈകുന്നേരത്തോടെ പൂർത്തിയാവാറായപ്പോഴാണ് പൈപ്പിലൂടെ രൂക്ഷ ഗന്ധം പുറത്തേക്കു വന്നത്. സംശയം തോന്നി തീപ്പെട്ടി ഉരച്ചു നോക്കിയപ്പോൾ തീ പിടിക്കുകയായിരുന്നു. തുടർച്ചയായി തീ കത്തിയതോടെ രാജുവിന്റെ ബന്ധു കൂടിയായ പ്ലംബർ ശ്രീജിത്ത് പൈപ്പിൽ വെള്ളം നിറച്ച് തീ കെടുത്തുകയായിരുന്നു. രാത്രിയായതിനാൽ പണികൾ നിർത്തിവച്ചെങ്കിലും വാതകത്തിന്റെ സാന്നിധ്യം തുടരുന്നതിനാൽ തുടർന്നും കുഴൽ കിണർ കുഴിക്കാൻ വയ്യാതെ ആശങ്കയിലാണ് വീട്ടുകാരും ജോലിക്കാരും. കുഴൽ കിണറിലൂടെ പുറത്തേക്കു…
Read More