മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ഓട്ടോ തകർത്തപ്പോൾ ആരും കണ്ടില്ലെന്ന് ധരിച്ചത് വെറുതേയായി; മൂന്നുപേർ കുടുങ്ങിയതിങ്ങനെ

പേ​രൂ​ർ​ക്ക​ട: വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ൾ ത​ക​ർ​ത്ത മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

വ​ട്ടി​യൂ​ർ​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ വി​കെ​പി ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ വി.​വി.​ര​തീ​ഷ്, ബി​നു എ​ന്നി​വ​രു​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ത്ത കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​ദേ​വ്, ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന സാ​ഗ​ർ, പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി വി​പി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​

മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ട്ടി​യൂ​ർ​ക്കാ​വ് സി​ഐ സു​രേ​ഷ് കു​മാ​ർ, എ​സ്.​ഐ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ര​തീ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ബി​നു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യു​ടെ മേ​ൽ​ക്കൂ​ര ക​ത്തി​ച്ച നി​ല​യി​ലാ​ണ്.

 

 

Related posts

Leave a Comment