ഒരുമാസക്കാലമായുള്ള ദുരിതത്തിന് വിരാമമിട്ട്  ടാ​റിം​ഗ്  പൂർത്തിയായി; എ​സി റോ​ഡി​ൽ ഇ​നി സു​ഗ​മ​സ​ഞ്ചാ​രം

മ​ങ്കൊ​ന്പ്: ഒ​രു മാ​സ​ക്കാ​ല​മാ​യി ന​ട​ത്തി​വ​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ​തോ​ടെ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ഇ​നി സു​ഗ​മ​സ​ഞ്ചാ​രം. പ​രാ​തി​ക​ൾ ഏ​റെ ഉ​യ​ർ​ന്നെ​ങ്കി​ലും കു​ണ്ടും, കു​ഴി​യു​മാ​യി ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന ക​ള​ർ​കോ​ട് മു​ത​ൽ പെ​രു​ന്ന​വ​രെ​യു​ള്ള 24 കി​ലോ​മീ​റ്റ​ർ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ടാ​റിം​ഗി​നൊ​പ്പം റോ​ഡി​ന്‍റെ ഏ​റെ താ​ഴ്ന്ന ഏ​ഴു പ്ര​ദേ​ശ​ങ്ങ​ൾ മ​ണ്ണി​ട്ടു​യ​ർ​ത്തി. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നാ​രം​ഭി​ച്ച പ​ണി​ക​ൾ ഇ​പ്പോ​ൾ പെ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്. ഏ​റെ തി​ര​ക്കു​ള്ള റോ​ഡി​ൽ ന​ട​ക്കു​ന്ന പ​ണി​ക​ൾ പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​യി​രു​ന്നെ​ങ്കി​ലും യാ​ത്രി​ക​രും പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി റോ​ഡ് സ​ഞ്ചാ​ര​യാ​ഗ്യ​മാ​ക്കു​ന്ന​തി​നു പ​ത്ത​ര​കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണു പ്ര​ധാ​ന​മാ​യും പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തെ അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ രാ​ത്രി വൈ​കി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സം​ബ​ന്ധി​ച്ച് മാ​ന്പു​ഴ​ക്ക​രി പ്ര​ദേ​ശ​ത്ത് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. മ​ഴ പെ​യ്താ​ൽ പോ​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന ഈ ​പ്ര​ദേ​ശം ഉ​യ​ർ​ത്താ​തി​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ…

Read More

വ​ള്ളി​കു​ന്ന​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; വീ​ടി​നു നേരെ​യും ആ​ക്ര​മ​ണം; സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സുകാരെന്ന് ഡി​വൈ​എ​ഫ്ഐ  

ചാ​രും​മൂ​ട് : വ​ള്ളി​കു​ന്ന​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. വ​ള്ളി​കു​ന്നം ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​ട​യ​ണി​വെ​ട്ടം കാ​ഞ്ഞി​ര​വി​ള​യി​ൽ ഉ​ദി​ത് ശ​ങ്ക​റി(26)​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു. സ​മീ​പ​ത്തെ ഒ​രു വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ശ്രീ​രാ​ഗ​ത്തി​ൽ ശ്രീ​കു​മാ​രി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ജ​നാ​ല​ക​ളും മ​റ്റും അ​ടി​ച്ചു ത​ക​ർ​ത്തു. മു​ന്പ് ഡി​വൈ​എ​ഫ്ഐ- ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഉ​ദി​ത്ശ​ങ്ക​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ​ക്കു നേ​രെ ഇ​ന്ന​ലെ രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ള്ളി​കു​ന്നം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്.

Read More

കു​മ്പ​ളാം​പൊ​യ്ക ബാ​ങ്ക് ത​ട്ടി​പ്പ്: മ​ത്താ​യി ചാ​ക്കോ​യെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി; ന​ട​പ​ടി ഏ​റെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം

പ​ത്ത​നം​തി​ട്ട: കു​ന്പ​ളാം​പൊ​യ്ക സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശാ​ഖ​യി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ മ​ത്താ​യി ചാ​ക്കോ​യെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. മ​റ്റൊ​രു ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വും ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ബ​റു​മാ​യ കോ​മ​ളം അ​നി​രു​ദ്ധ​നെ താ​ക്കീ​ത് ചെ​യ്യും. ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​മാ​ണ് മ​ത്താ​യി ചാ​ക്കോ​യെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. സം​സ്ഥാ​ന പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ് മ​ത്താ​യി ചാ​ക്കോ. ഏ​റെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ന​ട​പ​ടി​ക​ളു​ണ്ടാ​യ​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ര​ണ്ടം​ഗ​സ​മി​തി​യെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു. കു​ന്പ​ളാം​പൊ​യ്ക ബാ​ങ്കി​ന്‍റെ ത​ല​ച്ചി​റ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നും വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ​വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര​നാ​ണ് പ​ല​പ്പോ​ഴാ​യി അ​ഞ്ചു കോ​ടി ത​ട്ടി​യ​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്. പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര​നെ​തി​രെ ബാ​ങ്ക് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പി​ന്നീ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യു​മു​മു​ണ്ടാ​യി. ഇ​യാ​ൾ​ക്കെ​തി​രെ പാ​ർ​ട്ടി​യും ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. സി​പി​എം നേ​തൃ​ത്വം…

Read More

ഇ​നി നാ​ലു​നാ​ൾ; കൗ​മാ​രമേ​ള​യ്ക്ക് കാ​തോ​ർ​ത്ത് ആ​ല​പ്പു​ഴ; 29 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 12,000 വി​ദ്യാ​ർ​ഥി​കൾ പ​ങ്കെ​ടു​ക്കും

ആ​ല​പ്പു​ഴ: പ്ര​ള​യാ​ന​ന്ത​ര വേ​ദി​യി​ൽ ക​ല​യു​ടെ മാ​സ്മ​രി​ക ചു​വ​ടു​വ​യ്പു​ക​ളു​യ​രാ​ൻ ഇ​നി നാ​ലു​നാ​ൾ മാ​ത്രം. ഏ​റെ നാ​ളി​നു ശേ​ഷം കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ലേ​ക്കെ​ത്തി​യ ക​ലാ​മേ​ള​യെ ല​ളി​ത​വും പ്രൗ​ഢ​വു​മാ​ക്കു​ന്ന​തി​ന്‍റെ അ​ന്തി​മ ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​രും ദേ​ശ​വാ​സി​ക​ളും .29 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 12,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്. പ​രാ​തി​ക്കി​ട ന​ൽ​കാ​ത്ത​വി​ധം പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മേ​ള വൈ​സ് ചെ​യ​ർ​മാ​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജി. ​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. 29 വേ​ദി​ക​ളു​ടെ​യും പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. വി​വി​ധ വേ​ദി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 25 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​മാ​കെ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്നു​റ​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ മു​ഴു​വ​ൻ സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ക്കും.ആ​റി​നു രാ​വി​ലെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങും. ഇ​വ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സം​ഘാ​ട​ക​ർ​ക്കും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള ബാ​ഡ്ജു​ക​ൾ അ​ഞ്ചി​നു ത​ന്നെ ത​യാ​റാ​കും. 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 60 അ​ധ്യാ​പ​ക​രാ​ണ് ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ലു​ണ്ടാ​വു​ക. അ​റ​വു​കാ​ട്…

Read More

മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട്  വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം കർണാടകയിലേക്ക്; പത്തനംതിട്ടയിൽ നടന്ന സംഭവത്തിൽ പോലീസ്  അന്വേഷണം ഇങ്ങനെയൊക്കെ

പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര​യി​ൽ 25 ല​ക്ഷം മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​യെ മാ​തൃ​സ​ഹോ​ദ​രീ പു​ത്ര​ൻ അ​ട​ങ്ങു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ അ​ന്വേ​ഷ​ണം ക​ർ​ണാ​ടക​യി​ലേ​ക്ക്. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ കു​ട്ടി​യു​ടെ ബ​ന്ധു കൂ​ടി​യാ​യ മു​ര​ളീ​ധ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും പോ​ലീ​സി​നു​ണ്ട്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് മ​ഞ്ഞ​നി​ക്ക​ര​യി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മു​ത്ത​ശി​യോ​ടൊ​പ്പം വീ​ട്ടി​ലാ​യി​രു​ന്ന കു​ട്ടി​യെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മു​ത്ത​ശി​യെ ആ​ക്ര​മി​ക്കു​ക​യും അ​വ​രു​ടെ ക​ഴു​ത്തി​ൽ​കി​ട​ന്ന സ്വ​ർ​ണ​മാ​ല അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു. കേ​സി​ൽ ചി​ക്ക​മം​ഗ​ളൂ​ർ രം​ഗ​ന​ഹ​ള്ളി ത​രി​ക്കേ​രി മു​ദു​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​വി​നാ​ഷ് (25), പ്രേം​ദാ​സ് (31), ച​ന്ദ്ര​ശേ​ഖ​ർ (24), ഹ​നീ​ഫ (33), അ​ല​ക്സ് ജോ​ണ്‍ (35) എ​ന്നി​വ​രെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. അ​വി​നാ​ഷി​ന്‍റെ പി​താ​വ് മു​ര​ളീ​ധ​ര​നാ​ണ് കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ്പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ…

Read More

 ശ​ബ​രി​മ​ല വി​ഷ​യം പഠിക്കാനെത്തിയ  എം​പി​മാ​രു​ടെ സം​ഘം പ​ന്ത​ളം കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ചു

പ​ന്ത​ളം: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നി​യോ​ഗി​ച്ച എം​പി​മാ​രു​ടെ സം​ഘം പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ​ത്തി. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രോ​ജ് പാ​ണ്ഡെ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വി​നോ​ദ് സോം​കാ​ർ, പ്ര​ഹ്ലാ​ദ് ജോ​ഷി, ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യു​ടെ മൂ​ല​സ്ഥാ​ന​മാ​യ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി മേ​ൽ​ശാ​ന്തി​യി​ൽ നി​ന്നും പ്ര​സാ​ദ​വും സ്വീ​ക​രി​ച്ച സം​ഘം സ്രാ​ന്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ മാ​ളി​ക​യി​ലെ​ത്തി തി​രു​വാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടു തൊ​ഴു​ത​തി​നു ശേ​ഷ​മാ​ണ് കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി. ശ​ശി​കു​മാ​ർ വ​ർ​മ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, സം​ഘ​ട​നാ ജ​ന. സെ​ക്ര​ട്ട​റി എ​ൻ. ഗ​ണേ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ൻ, വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വൈ​കാ​തെ മൂ​വാ​യി​രം​കോ​ടി​യി​ൽ എ​ത്തുമെന്ന് പിണറായി വിജയൻ

ചെ​ങ്ങ​ന്നൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വൈ​കാ​തെ മൂ​വാ​യി​രം കോ​ടി​യി​ൽ എ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ ക്രൗ​ഡ് ഫ​ണ്ടിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യാ​ന​ന്ത​ര​മു​ള്ള ഏ​തു പ​ദ്ധ​തി​യും ഇ​തി​ലൂ​ടെ ഏ​റ്റെ​ടു​ക്കാം. മു​ട​ക്കി​യ പ​ണം എ​ന്തു​ചെ​യ്തു എ​ന്ന​റി​യാ​ൻ പോ​ർ​ട്ട​ലി​ൽ സം​വി​ധാ​ന​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​യി​രം വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കും. പ്ര​ളാ​യ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ’കെ​യ​ർ ഹോം’ ​പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ചെ​ങ്ങ​ന്നൂ​രി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​വേ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണം സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. പു​റ​മേ നി​ന്നും സ​ഹാ​യി​ക്കാ​ൻ സ്വ​യ​മേ​വ ആ​രെ​ങ്കി​ലും സ​ന്ന​ദ്ധ​രാ​യാ​ൽ അ​തു സ്വീ​ക​രി​ക്കാ​ൻ നി​യ​മ​ത​ട​സ​മി​ല്ല. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ങ്ങ​നെ സ​ഹാ​യം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​നു കി​ട്ടേ​ണ്ട സ​ഹാ​യം എ​ന്തു​കൊ​ണ്ട് ല​ഭി​ക്കാ​താ​ക്കി എ​ന്ന​ത് വ്യ​ക്ത​മ​ല്ല.യു​എ​ഇ​യി​ൽ നി​ന്ന് 700 കോ​ടി കേ​ര​ള​ത്തി​ന് ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​ണ്. കേ​ന്ദ്രം അ​ത് പ​രി​ഗ​ണി​ച്ചി​ല്ല. ഇ​തു​വ​ഴി സ​മാ​ന…

Read More

കേ​ര​ള​ത്തി​ൽ എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു; വി​വാ​ഹ​വേ​ദി​യി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ന​വ​ദ​ന്പ​തി​മാ​ർ

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞു വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. 2018 സെ​പ്റ്റം​ബ​ർ വ​രെ കേ​ര​ള​ത്തി​ൽ 886 എ​ച്ച്ഐ​വി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 1299 എ​ച്ച്ഐ​വി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2005ൽ 2627 ​കേ​സു​ക​ൾ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 6,69,622 പേ​ർ സം​സ്ഥാ​ന​ത്ത് എ​ച്ച്ഐ​വി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. എ​ങ്കി​ലും എ​ച്ച്ഐ​വി വാ​ഹ​ക​രാ​ണ് എ​ന്ന​റി​യാ​തെ​യും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കാ​തെ​യും ജീ​വി​ക്കു​ന്ന ഒ​ട്ടേ​റെ​പ്പേ​ർ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ആ​ഗോ​ള​ത​ല​ത്തി​ൽ 2030 ഓ​ടെ എ​ച്ഐ​വി അ​ണു​ബാ​ധ ഭൂ​മു​ഖ​ത്തു​നി​ന്നും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന​താ​ണ് യു​എ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ എ​ച്ഐ​വി ബാ​ധി​ത​രാ​യ 30,305 പേ​ർ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 2002 മു​ത​ൽ 2018വ​രെ 4,40,454 പേ​ർ എ​ച്ച്ഐ​വി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. ഇ​തി​ൽ 1400പേ​ർ​ക്ക് എ​ച്ച്ഐ​വി അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ച്ച്ഐ​വി അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ക്കാ​നും തു​ട​ച്ചു നീ​ക്കാ​നു​മാ​യി കേ​ര​ള​ത്തി​ൽ 530 ജ്യോ​തി​സ്…

Read More

ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ അ​ക്ര​മ​ണ പ​രമ്പര; ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന വ​സ്തു​താവി​രു​ദ്ധമെന്ന് സി​പി​എം

മാ​വേ​ലി​ക്ക​ര: ആ​ർ​എ​സ്എ​സ് തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു വി​ടു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന അ​സ​ത്യ​വും വ​സ്തു​ക​ൾ​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് സി​പി​എം മാ​വേ​ലി​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ർ​എ​സ്എ​സ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് സി​പി​എ​മ്മി​നു നേ​രേ ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ഒ​ന്നി​ലേ​റെ ത​വ​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ക്ക​പ്പെ​ട്ടു. നി​ര​വ​ധി പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും കൊ​ടി​മ​ര​ങ്ങ​ളു​മാ​ണ് പ​ല​പ്പോ​ഴാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഈ ​സം​ഭ​വ​ങ്ങ​ളി​ലെ​ല്ലാം ആ​ർ​എ​സ്എ​സു​കാ​ർ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യും പ​ല​രും റി​മാ​ൻ​ഡി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കാ​ത്ത​വ​രും നി​ര​വ​ധി ത​വ​ണ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​പ​ര​ന്പ​ര അ​ര​ങ്ങേ​റു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം പ​രി​ഹാ​സ്യ​മാ​യി. ര​ണ്ടു​ത​വ​ണ ആ​ക്ര​മ​ണം ന​ട​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​മ്മ​യു​ടെ വീ​ടും ഇ​തി​നു…

Read More

മു​ല്ല​യ്ക്ക​ൽ ചി​റ​പ്പ് ലേ​ലം ; ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ ക​ട​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ന​ട​പ​ടി തു​ട​ങ്ങി

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ-​പൊ​തു​മ​രാ​മ​ത്ത് ത​ർ​ക്കം നി​ല​നി​ൽ​ക്കെ ചി​റ​പ്പ് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ത്കാ​ലി​ക ക​ട​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ന​ട​പ​ടി തു​ട​ങ്ങി. ആ​ല​പ്പു​ഴ നി​ര​ത്തു വി​ഭാ​ഗം എ​ക്സി​ക്യ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള​ള പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ താ​ല്കാ​ലി​ക ക​ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ടാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. പ​ത്തി​നു രാ​വി​ലെ 11 വ​രെ ക്വ​ട്ടേ​ഷ​ൻ സ്വീ​ക​രി​ക്കും. അ​ന്നേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ലേ​ല ന​ട​പ​ടി​ക​ൾ ന​ട​ക്കും. അ​തേ​സ​മ​യം മു​ല്ല​യ്ക്ക​ൽ ചി​റ​പ്പ് ലേ​ലം വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ​യും പി​ഡ​ബ്ല്യു​ഡി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ തീ​രു​മാ​ന​മാ​കാ​തെ ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ​യോ​ഗം പി​രി​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ചി​റ​പ്പ് ലേ​ല​ത്തി​ന്‍റെ 70 ശ​ത​മാ​നം ന​ഗ​ര​സ​ഭ​യ്ക്കും 30 ശ​ത​മാ​നം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും പ​ങ്കു​വ​യ്ക്കാ​മെ​ന്ന് നി​ർ​ദേ​ശം വ​ന്നി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ല​ഭി​ക്കു​ന്ന 30 ശ​ത​മാ​ന​ത്തി​ൽ…

Read More