വ​ള്ളി​കു​ന്ന​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; വീ​ടി​നു നേരെ​യും ആ​ക്ര​മ​ണം; സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സുകാരെന്ന് ഡി​വൈ​എ​ഫ്ഐ  

ചാ​രും​മൂ​ട് : വ​ള്ളി​കു​ന്ന​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. വ​ള്ളി​കു​ന്നം ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​ട​യ​ണി​വെ​ട്ടം കാ​ഞ്ഞി​ര​വി​ള​യി​ൽ ഉ​ദി​ത് ശ​ങ്ക​റി(26)​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു. സ​മീ​പ​ത്തെ ഒ​രു വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ശ്രീ​രാ​ഗ​ത്തി​ൽ ശ്രീ​കു​മാ​രി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വീ​ടി​ന്‍റെ ജ​നാ​ല​ക​ളും മ​റ്റും അ​ടി​ച്ചു ത​ക​ർ​ത്തു. മു​ന്പ് ഡി​വൈ​എ​ഫ്ഐ- ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഉ​ദി​ത്ശ​ങ്ക​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ​ക്കു നേ​രെ ഇ​ന്ന​ലെ രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ള്ളി​കു​ന്നം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്.

Related posts