ചേർത്തല: അനധികൃതമായി പാതയോരത്ത് വില്പന നടത്തുന്ന മത്സ്യവില്പനക്കാരെ ലക്ഷ്യമിട്ട് നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. നഗരസഭയുടെ വിവിധഭാഗങ്ങളിൽ പാതയോരങ്ങളിൽ ഫോർമാലിൻ അടക്കം ഉപയോഗിച്ചുള്ള ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവിപണനം വ്യാപകമാകുന്നുവെന്ന പരാതികളെ തുടർന്നാണ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ എക്സറെ ജംഗ്ഷനു തെക്കുവശം റോഡരുകിൽ രണ്ടുകേന്ദ്രങ്ങളിലായി നടന്ന റെയ്ഡിൽ പഴകിയ അയല, മത്തി, വറ്റ, പൊടിമീൻ തുടങ്ങിയ മത്സ്യങ്ങൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. റോഡരുകിൽ വാഹനം നിർത്തിയിട്ടായിരുന്നു മത്സ്യവ്യാപാരം നടത്തിയിരുന്നത്. വില്പനക്കായി ഉപയോഗിച്ച വാഹനം നഗരസഭ അധികൃതർ പിടിച്ചെടുത്തു. വില്പനക്കാരനെതിരെയും വാഹന ഉടമസ്ഥർക്കെതിരെയുമുള്ള നടപടികൾ ആരംഭിച്ചു. നഗരസഭയിൽ പഴകിയ മത്സ്യം, ഇറച്ചി മുതലയാവ വൻതോതിൽ വിപണനം നടത്തുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് വരുദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ചേർത്തല നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ ശ്രീകുമാർ ജഐച്ച്ഐ മാരായ…
Read MoreCategory: Alappuzha
നഗരസഭാ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ദയനീയ പരാജയം; മൂന്നാം സ്ഥാനത്തേക്കുള്ള പടിയിറക്കം വികസന മുരടിപ്പുമൂലമെന്ന്; പന്തളത്ത് സിപിഎമ്മിൽ കലഹം
പന്തളം: സിപിഎം നേതൃത്വത്തിലുള്ള പന്തളം നഗരസഭാ ഭരണസമിതി മൂന്നാം വയസ് പിന്നിടുന്പോഴാണ് ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയം. നിലവിൽ സിപിഎം പ്രതിനിധീകരിച്ചിരുന്ന കടയ്ക്കാട് വാർഡിൽ എസ്ഡിപിഐയ്ക്കും യുഡിഎഫിനും പിന്നിലേക്കാണ് സിപിഎം സ്ഥാനാർത്ഥി പിന്തള്ളപ്പെട്ടത്. ഈ വാർഡിൽ വിജയിച്ച എസ്ഡിപിഐയ്ക്കും രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിനും പിന്നിലായി സിപിഎം സ്ഥാനാർത്ഥി. ഇത് പന്തളത്ത് സിപിഎമ്മിനുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് സൂചന. എസ്ഡിപിഐയിലെ എം.ആർ.ഹസീനയ്ക്ക് ഒന്പത് വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. പോൾ ചെയ്ത 804 വോട്ടിൽ 276 വോട്ടുകൾ എസ്ഡിപിഐയ്ക്ക് ലഭിച്ചു. യുഡിഎഫിലെ റസീനാ ബീവിക്ക് 267 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഎമ്മിലെ റോസ്നാബീഗത്തിന് 249 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കടയ്ക്കാട് വാർഡിൽ അത്ര സ്വാധീനമില്ലെങ്കിലും ബിജെപി സ്ഥാനാർത്ഥി രജനിക്ക് 12 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന് നിലവിലുണ്ടായിരുന്ന അംഗബലം 15ൽ നിന്ന് 14 ആയാണ് കുറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന്റെ ദയനീയ പരാജയം നഗരസഭാ…
Read Moreഎസി റോഡ് നവീകരണം; മാമ്പുഴക്കരി ജംഗ്ഷനോട് അവഗണന; വകുപ്പ് മന്ത്രിക്ക് പരാതി നൽകാനൊരുങ്ങി നാട്ടുകാർ
മങ്കൊന്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തുന്ന നടപടികൾ പുരോഗമിക്കുന്പോളും എളുപ്പത്തിൽ വെള്ളം കയറുന്ന പ്രദേശങ്ങളിലൊന്നായ മാന്പുഴക്കരി ജംഗ്ഷനെ അവഗണിച്ചതായി പരാതി. പത്തുകോടിയോളം മുടക്കി റോഡിന്റെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി റോഡിന്റെ മുഴുവൻ പ്രദേശങ്ങളും ടാറിംഗ് നടത്തുന്നതുമായ ജോലികൾ നടന്നുവരികയാണ്. 24 കിലോമീറ്റർ വരുന്ന റോഡിന്റെ ഏഴു പ്രദേശങ്ങൾ മാത്രമാണ് മണ്ണിട്ടുയർത്തുന്നത്. എന്നാൽ മാന്പുഴക്കരി ബ്ലോക്കു ജംഗ്ഷനു കിഴക്കു ഭാഗത്തെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ പ്രദേശത്തെ റോഡിന്റെ പകുതിഭാഗം കഴിഞ്ഞദിവസം ടാറിംഗ് ജോലികൾ നടന്നിരുന്നു. നിലവിലെ റോഡിനു മുകളിൽ നിശ്ചിതകനത്തിൽ പുതിയ ടാറിംഗ് നടത്തുക മാത്രമാണ് ചെയ്തത്. നിലവിലുള്ള ഉയർച്ച താഴ്ചകൾ നിരപ്പാക്കാതെ ടാറിംഗ് നടത്തിയതുമൂലം ഇപ്പോഴും പഴയസ്ഥിതി തന്നെ തുടരുകയാണ്. നിലവിൽ മണ്ണിട്ടുയർത്തിയ പ്രദേശങ്ങളിലെല്ലാം പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പാടശേഖരത്തിൽ കൃഷിയുള്ളപ്പോഴെല്ലാം റോഡ് വെള്ളംകയറാതെ സുരക്ഷിതമായിരിക്കും. എന്നാൽ ചെറിയതോതിൽ ജലനിരപ്പുയർന്നാൽ പോലും എസി…
Read Moreസൗമ്യമായി തമിഴ്പേശി വന്ന് മലയാളത്തിളക്കത്തിലൂടെ മലയാളം പറഞ്ഞ് സൗമ്യ
ചെങ്ങന്നൂർ: തമിഴ് പേശി ക്ലാസ് മുറിയിലേക്ക് കടന്നു വന്ന ബാലിക കൊഞ്ചം, കൊഞ്ചമായി മലയാളം പറഞ്ഞു തുടങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ പൊൻതൂവലായി മാറുന്ന പദ്ധതിയായ മലയാളത്തിളക്കത്തിന്റെ പ്രത്യേകതയാണിത്. മലയാളത്തിലൂടെ മലയാള ഭാഷ തെറ്റില്ലാതെ വായിക്കാൻ പഠിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ചെങ്ങന്നൂരിലെ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയും തമിഴ്നാട് സ്വദേശിനിയുമായ വി. സൗമ്യയാണ് മലയാളത്തിളക്കത്തിലൂടെ മലയാള ഭാഷ തെറ്റില്ലാതെ വായിക്കാൻ പഠിച്ചത്. തെങ്കാശിക്കടുത്തുള്ള നാടാർപെട്ടി ഗ്രാമത്തിലെ വേൽമുരുകൻ- രമ്യ ദന്പതിമാരുടെ മൂത്ത പുത്രിയാണ് സൗമ്യ. അഞ്ചാംക്ലാസ് വരെ ടിഡിടിഡിഎ സ്കൂളിൽ തമിഴ്മീഡിയത്തിലാണ് സൗമ്യ പഠിച്ചത്. കഴിഞ്ഞ വർഷം ചെറിയനാട് പ്രദേശത്ത് പാത്ര കച്ചവടത്തിനായി എത്തിയതാണ് സൗമ്യയുടെ കുടുംബം. അധ്യയനവർഷം തുടങ്ങിയപ്പോൾ തന്നെ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസിൽ ചേർന്നു. ആറുമാസം കൊണ്ടാണ്…
Read Moreതുറവൂരിലെ ബിജെപി-സിപിഎം സംഘർഷം; ഇരുവിഭാഗങ്ങൾക്കുമെതിരേ കേസെടുത്ത് പോലീസ്
തുറവൂർ: ബിജെപി-സിപിഎം സംഘർഷത്തിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. തുറവൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് കുമാർ (45), ബിജെപി പ്രവർത്തകൻ വളമംഗലം വടക്ക് ആലത്തുരുത്ത് വീട്ടിൽ ഗിരിഷ് (40)എന്നിവർക്കാണ് ഇന്നലെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം മുന്നോടെയാണ് സംഘർഷത്തിനു തുടക്കം. ഓട്ടോ ഡ്രൈവറായ ഗിരീഷ് തുറവുർ തിരുമല ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുന്പോൾ അതുവഴി വരികയായിരുന്ന തുറവുർ ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് കുമാറിന്റെ കാറിൽ ഉരസി. ഇതേത്തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഏറ്റുമുട്ടുകയും ചെയ്തു. പരിക്കേറ്റ ഇരുവരേയും തുറവുർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ സിപിഎം പ്രവർത്തകർ ആശുപത്രിയിൽ വച്ച് ഗിരീഷിനെ വീണ്ടും മർദിച്ചു. ഈ സമയം ബിജെപി പ്രവർത്തകർ പ്രകടനമായി തുറവൂർ ആശുപത്രിയിൽ എത്തുകയും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും…
Read Moreവാട്സ്ആപ്പിലുടെ വൈഎംസിഎ ഭാരവാഹികളെ അപകീർത്തിപ്പെടുത്തൽ; ഹർജി ഫയലിൽ സ്വീകരിച്ചു
ആലപ്പുഴ: വൈഎംസിഎ ഭാരവാഹികളെ അപകീർത്തിപ്പെടുത്തി വാട്സ്ആപ് സന്ദേശം അയച്ച വ്യക്തിക്കെതിരെ ക്രിമിനൽ കുറ്റം രജിസ്റ്റർ ചെയ്ത് ചാർജ് ഹാജരാക്കുവാൻ ക്രിമിനൽ നടപടി നിയമ പ്രകാരം ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. ജനറൽ സെക്രട്ടറി സമർപ്പിച്ച ഹർജിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി.കെ. മധുസൂദനൻ ഫയലിൽ സ്വീകരിച്ചത്. ഹർജി ഇനി ഡിസംബർ ഒന്നിനു വാദം കേൾക്കും. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ നെല്ലിമൂട്ടിൽ ലെബി ഫിലിപ്പാണ് പ്രതി. ഇതേസമയം, ഭാരവാഹികളെ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തൽ, വ്യക്തിഹത്യനടത്തുന്ന ഉൗമക്കത്ത് പ്രചരിപ്പിക്കൽ തുടങ്ങിയവയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള വിവിധ പരാതികൾ പോലീസിന്റെയും സൈബർ സെല്ലിന്റെയും അന്വേഷണത്തിലാണ്. ലാൻഡ്ലൈനിൽ നിന്നു വിളിച്ചു ഭീഷണിപ്പെടുത്തിയത് ജോർജ് കെ. ജോണ് എന്നൊരാളാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഹർജിയോടൊപ്പം എക്സിബിറ്റായി സമർപ്പിക്കുന്നതിനായി വ്യാജരേഖ കെട്ടിച്ചമയ്ക്കുവാൻ ഗൂഡാലോചന നടത്തിയെന്ന് ആരോപണമുള്ള ഇതേ പേരുള്ള ഒരാൾക്കെതിരെ ഹൈക്കോടതിയിൽ നല്കിയ പരാതിയിലും അന്പേഷണം…
Read Moreശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം
‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…
Read Moreതൊഴിലുറപ്പ് പദ്ധതിയിൽനിന്ന് പഞ്ചായത്തംഗം പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി; മസ്റ്റർ റോളിൽ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയത്
ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ വനിത ഗ്രാമപഞ്ചായത്തംഗത്തിന്റെയും ഭർത്താവിന്റെയും മാത്രം പേരിൽ മസ്റ്റർ റോൾ ഉണ്ടാക്കി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. ജൈവവേലി കെട്ടുന്നതിന് 14 ദിവസം വീതം രണ്ടു തവണ ജോലി ചെയ്തതായി കാണിക്കുന്ന കൃത്രിമ രേഖകളിലൂടെ വേജ് ബിൽ തയാറാക്കിയതായി കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻആർഇജിഎസ് തൊഴിലാളി യൂണിയൻ-സിഐടിയു ആറാട്ടുപുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷീലാ സുധീർ, സെക്രട്ടറി ജെ. സുജിത്ത് എന്നിവർ തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർക്ക് പരാതി നൽകി. ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ താത്കാലികമായി ജോലി ചെയ്യുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററാണ് ഗ്രാമപഞ്ചായത്തംഗത്തിന്റെയും ഭർത്താവിന്റെയും പേരിൽ മസ്റ്റർ റോൾ തയാറാക്കി തട്ടിപ്പിനു സഹായിച്ചതെന്നും ഇവർ കുമാരപുരം ഗ്രാമപഞ്ചായത്തിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്പോൾ ക്രമക്കേടു കാണിച്ചതിനെ തുടർന്ന് പുറത്താക്കിയതാണെന്നും പരാതിയിൽ പറയുന്നു.
Read Moreചെട്ടികുളങ്ങരയിൽ ആയുധശേഖരം കണ്ടെത്തിയ സംഭവം; ശാസ്ത്രീയ അന്വേഷണം തുടങ്ങി
മാവേലിക്കര: ചെട്ടികുളങ്ങരയിൽ ആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് നിരന്തരമായി നടക്കുന്ന ആക്രമണങ്ങളെയും കുറിച്ചു അന്വേഷണം തുടങ്ങിയതായി ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു. ചെട്ടികുളങ്ങരയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള ആയുധങ്ങളിൽ ചിലത് ശാസ്ത്രീയ പരിശോധനകൾക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. പേളയിൽ ആയുധങ്ങൾ കണ്ടെടുത്ത അളൊഴിഞ്ഞ വീടും പരിസരവും ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ വീട് എന്നിവിടങ്ങളിൽ എസ്പി പരിശോധന നടത്തി. ഡിവൈഎസ്പി അനീഷ് വി. കോര, ഇൻസ്പെക്ടർ ഓഫ് പോലീസ് പി. മോഹൻലാൽ, എസ്ഐ ശ്രീജിത്ത് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ 26ന് രാത്രി 10.30 ഓടെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പേള രാധേയത്തിൽ സി. കൃഷ്ണമ്മയുടെ വീടിനു നേരെ ഗുണ്ടെറിഞ്ഞത്. 25നു പഞ്ചായത്ത് പ്രസിഡന്റിന്റെ സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിയിൽനിന്നും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിലും തന്റെ വീടിനു…
Read Moreപാതയോരങ്ങളിലെ വനവത്കരണ പദ്ധതി മരണക്കെണിയാകുന്നു; മരങ്ങൾ റോഡിലേക്ക് ചാഞ്ഞു അപകടഭീഷണി യായി മാറുന്നുവെന്ന് നാട്ടുകാർ
ഹരിപ്പാട്: വനവത്കരണ പദ്ധതിയുടെ ഭാഗമായി പാതയോരങ്ങളിൽ വച്ചുപിടിപ്പിച്ച മരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. വനം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായിട്ടാണ് പാതയോരത്ത് തണൽപദ്ധതി നടപ്പാക്കുന്നത്. മഹാഗണി, സിൽവർഓക്ക്, തേക്ക് ഇലഞ്ഞി, കണിക്കൊന്ന, മണിമരുത്, നീർമരുത്, ആര്യവേപ്പ്, കുന്പിൾ, നെൻമേനി വാക എന്നീ വൃക്ഷങ്ങളാണ് പാതയോരത്ത് കൂടുതലായി വച്ചുപിടിപ്പിക്കുന്നത്. ഈ മരങ്ങളെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ പലതും നിലംപൊത്താവുന്ന നിലയിലുമാണ്. മരങ്ങൾ വൈദ്യുതിലൈനിനു മുകളിലായതിനാൽ ഏതു നിമിഷവും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലും. വീയപുരം, പായിപ്പാട്, എടത്വ, കരുവാറ്റ എന്നിവിടങ്ങളിൽ മാസങ്ങൾക്കുമുന്പ് വഴിയോരത്തെ മരങ്ങൾ നിലംപതിച്ചിരുന്നു. വളരെ തിരക്കുള്ള ഈ റോഡിൽ സെക്കൻഡുകൾ വ്യത്യാസത്തിലാണ് നിരവധി വാഹനങ്ങൾ കടന്നുപോകുന്നത്. മരങ്ങൾ നിലംപതിച്ചാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ആഴ്ചകളോളം വേണ്ടിവരുന്നു. ഗതാഗതതടസം നീക്കാനാകട്ടെ ദിവസങ്ങളും. മാത്രമല്ല റവന്യു, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, പോലീസ്, ഫയർഫോഴ്സ്, വൈദ്യുതിവകുപ്പ് എന്നിവയുടെ സംയുക്ത പരിശ്രമംകൊണ്ട് മാത്രമെ പൂർവസ്ഥിതി കൈവരിക്കാനും…
Read More