അതിജീവനത്തിന്‍റെ കലാമേളയിൽ  എല്ലാം മറന്ന് വിദ്യാർഥികൾ;  59-ാം ക​ലോ​ത്സ​വ​ത്തി​ന് 59 ചി​രാ​തു​ക​ൾ തെളിയിച്ച് ആലപ്പുഴ കലോത്‌സവത്തിന് തുടക്കമായി

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ന്‍റെ​യും ദു​രി​ത​ത്തി​ന്‍റെ​യും ക​ഥ​ക​ളെ പി​ന്നി​ലാ​ക്കി ക​ലോ​ത്സ​വ​താ​ളം ഉ​ണ​ർ​ന്നു, ഉ​യ​ർ​ന്നു. അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ മാ​ലോ​ക​ർ​ക്കു മു​ന്നി​ൽ വി​ളി​ച്ചോ​തി 59-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ആ​ല​പ്പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. രാ​വി​ലെ എ​ട്ട​ര​യ്ക്ക് ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ പ​താ​ക​ ഉയർത്തി. 59-ാമ​ത് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​ണ​ർ​ത്തി 59 വി​ദ്യാ​ർ​ഥി​ക​ൾ ചി​രാ​തു​ക​ളും കൊ​ളു​ത്തി. സ​ഹാ​യ ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ആ​ല​പ്പു​ഴ: ക​ലോ​ത്സ​വ പ്ര​തി​ഭ​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ബ​സി​ലും ട്രെ​യി​നി​ലും എ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ദു​രീ​ക​ര​ണ​ത്തി​ന് ആ​ല​പ്പു​ഴ ബ​സ് സ്റ്റാൻ​ഡി​ലും റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ​രാ​യ അ​ധ്യാ​പ​ക​രാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സെ​ന്‍റ് ആ​ന്‍റ​ണീ​സ് കാ​ർ​മ​ൽ എ​ൽ​പി സ്കൂ​ളി​ലാ​ണ് പ്ര​ധാ​ന സ​ഹാ​യ​കേ​ന്ദ്രം. കൂ​ടാ​തെ വേ​ദി​ക​ൾ സ​ജ്ജീ​ക​രി​ച്ച എ​ല്ലാ സ്കൂ​ളു​ക​ളി​ലും സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നി​ട്ടു​ണ്ട്. ക​ലോ​ത്സ​വം സ​മാ​പി​ക്കു​ന്ന ഒ​ന്പ​തി​നു രാ​ത്രി​വ​രെ സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും. ക​ലോ​ത്സ​വ​ത്തി​ലെ ഗ​താ​ഗ​ത​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള…

Read More

കോ​യി​പ്രം ബ്ലോ​ക്കി​ൽ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ അ​വി​ശ്വാ​സ ച​ർ​ച്ച 13ന്; നിർണായകമായി ബിജെപിയുടെ ഒരു സീറ്റ്

കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രെ എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൻ​മേ​ൽ 13നു ​ച​ർ​ച്ച ന​ട​ക്കും.13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ആ​റു വീ​ത​മാ​ണ് അം​ഗ​ബ​ലം. ബി​ജെ​പി​ക്ക് ഒ​രു അം​ഗ​വു​മു​ണ്ട്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ നി​ർ​മ​ല മാ​ത്യൂ​സും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ അ​ക്കാ​മ്മ ജോ​ണ്‍​സ​ണും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ബി​ജെ​പി അം​ഗം വി​ട്ടു​നി​ന്ന​തോ​ടെ ഇ​രു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ആ​റു വീ​തം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​വി​ശ്വാ​സം പാ​സാ​ക​ണ​മെ​ങ്കി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം. ബി​ജെ​പി സ​ഹാ​യ​ത്തോ​ടെ അ​വി​ശ്വാ​സം പാ​സാ​ക്കാ​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ബി​ജെ​പി​യു​ടെ സ​ഹാ​യം തേ​ടി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. കോ​യി​പ്രം ബ്ലോ​ക്കി​ൽ പ്ര​സി​ഡ​ന്‍റു പ​ദം ജ​ന​റ​ലാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി അ​ന്ത​രി​ച്ച ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പി. ​ഏ​ബ്ര​ഹാ​മി​ന്‍റെ പ​ത്നി എ​ന്ന നി​ല​യി​ൽ നി​ർ​മ​ലാ മാ​ത്യൂ​സി​ന് സ്ഥാ​നം…

Read More

സംസ്ഥാന സ്കൂൾ കലോത്സവം; വേ​ദി​ക​ൾ നാ​ളെ ചി​ല​ങ്ക​യ​ണി​യു; പ്ര​തി​ഭ​ക​ളും തി​ല​ക​ങ്ങ​ളും എ​ത്തി​ത്തു​ട​ങ്ങി

ആ​ല​പ്പു​ഴ: ക​ല​യു​ടെ മാ​മാ​ങ്ക​ത്തി​ന് തി​ര​ശീ​ല ഉ​യ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ലേ​ക്ക് പ്ര​തി​ഭ​ക​ൾ ഒ​ഴു​കി​ത്തു​ട​ങ്ങി. നാ​ളെ മു​ത​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ള്ള 29 വേ​ദി​ക​ളും ചി​ല​ങ്ക​യ​ണി​യും. മ​ത്സ​ര​ങ്ങ​ൾ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ത​ന്നെ ആ​രം​ഭി​ക്കും. പ​തി​വ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. മ​ന്ത്രി​മാ​ർ​ക്കു പ​ക​രം 59-ാമ​ത് ക​ലോ​ത്സ​വ​ത്തി​ന് 59 കു​ട്ടി​ക​ൾ മ​ണ്‍​ചെ​രാ​തു​ക​ൾ തെ​ളി​യി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം. ല​ളി​ത​വും ഗം​ഭീ​ര​വു​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ​ര​മാ​വ​ധി ചെ​ല​വു ചു​രു​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ക​ലോ​ത്സ​വം. അ​തു​കൊ​ണ്ടു​ത​ന്നെ ഘോ​ഷ​യാ​ത്ര​യും ഇ​ക്കു​റി​യി​ല്ല. പ​ണ​ച്ചെ​ല​വി​ല്ലാ​തെ ഒ​രു​ക്കി​യ സ്വാ​ഗ​ത​ഗാ​ന​വും സൈ​ക്കി​ൾ​റാ​ലി​ക​ളു​മൊ​ക്കെ​യാ​ണ് ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ അ​ഞ്ചി​ൽ നി​ന്നും മൂ​ന്നാ​ക്കി​യും ചു​രു​ക്കി. ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ മ​ത്സ​ര​ങ്ങ​ളു​മി​ല്ല. ജി​ല്ലാ​ത​ല വി​ജ​യി​ക​ളു​ടെ ര​ച​ന​ക​ൾ സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ക. പ​ന്ത​ലു​ക​ളു​ണ്ടാ​കി​ല്ലെ​ന്ന് ആ​ദ്യം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നാം​വേ​ദി​യാ​യ ലി​യോ തേ​ർ​ട്ടീ​ന്തി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ത​ര​ത്തി​ൽ 15,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ പ​ന്ത​ൽ ഒ​രു​ക്കു​ന്നു​ണ്ട്.മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​ല​പ്പു​ഴ എ​സ്ഡി​വി…

Read More

ചി​ത്ര​ക​ല​യി​ലെ മി​ക​വി​ന്‍റെ കേ​ന്ദ്രമായിരുന്ന  മാവേലിക്കരയിലെ രാ​ജാ​ര​വി​വ​ർ​മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്ട്സ് പ​ടി​യി​റ​ങ്ങു​ന്നു

മാ​വേ​ലി​ക്ക​ര: ചി​ത്ര​ക​ല​യി​ലെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന സ്ഥാ​പ​ന​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം കൊ​ണ്ടാ​ടി​യ രാ​ജാ​ര​വി​വ​ർ​മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്ട്സ് സ്ഥ​ല​പ​രി​മി​തി കാ​ര​ണം മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ നീ​ക്കം. മാ​വേ​ലി​ക്ക​ര​യി​ൽ ത​ന്നെ കോ​ള​ജി​നു സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ല​ഭി​ക്കു​ന്ന പെ​യി​ന്‍റിം​ഗ്, ആ​ർ​ട്ട് ഹി​സ്റ്റ​റി എ​ന്നീ വി​ഷ​ങ്ങ​ളാ​ണ് കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള കോ​ളേ​ജി​ൽ ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. അ​ടു​ത്ത ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്ത​ണ​മെ​ങ്കി​ൽ ക്ലാ​സ് മു​റി​ക​ളും സ്റ്റു​ഡി​യോ സൗ​ക​ര്യ​വും വേ​ണം. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ന​ൽ​കു​ന്ന കോ​ള​ജ് ആ​രം​ഭി​ക്കു​ന്നി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ത്. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് ഇ​തി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കോ​ള​ജ് ആ​ക്കി മാ​റ്റു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഷീ​റ്റ് പാ​കി​യ അ​ഞ്ചു​മു​റി…

Read More

മ​ങ്കൊ​ന്പ് സി​വി​ൽ​സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വ​ഴി തെ​ളി​ഞ്ഞി​ല്ല; ചു​റ്റി​ക്ക​റ​ങ്ങി നാ​ട്ടു​കാ​ർ; കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി​ട്ടും  അധികൃതർ ക​ണ്ണു​തു​റ​ക്കു​ന്നില്ലെന്ന് പരാതി

മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്ക് ആ​റ്റു​തീ​രം​വ​ഴി​യു​ള്ള ന​ട​പ്പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ആ​റി​നു മ​റു​ക​രെ​യു​ള്ള​വ​ർ​ക്കു റോ​ഡു​മാ​ർ​ഗം യാ​ത്ര​ചെ​യ്യാ​ൻ പ്ര​ധാ​ന​മാ​യും ഈ ​വ​ഴി​യെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ നി​ന്നും ബ്ലോ​ക്കു ജം​ഗ്ഷ​ൻ വ​ഴി​യെ​ത്തു​ന്ന മ​ങ്കൊ​ന്പ്, കാ​യ​ൽ​പ്പു​റം, പു​ളി​ങ്കു​ന്ന്, ച​തു​ർ​ഥ്യാ​ക​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കു ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​മു​ത​ൽ എം​പി വ​രെ​യു​ള്ള​വ​രോ​ട് പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടും വ​ഴി തെ​ളി​ഞ്ഞി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ആ​റി​ന​ക്ക​രെ​യു​ള്ള​വ​ർ മ​ങ്കൊ​ന്പ് നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്രം, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ക​ഐ​സ്ഇ​ബി ഓ​ഫി​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു എ​ത്തു​ന്ന​തു ഇ​തു​വ​ഴി​യാ​ണ്. വ​ഴി​ക്കും ആ​റി​നു​മി​ട​യി​ലു​ള്ള ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ല​യി​ട​ത്തും വ​ഴി​യി​ൽ വെ​ള്ളം ക​യ​റി. വ​ഴി സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ആ​ളു​ക​ൾ ക​ല്ലു​കെ​ട്ടി​ലൂ​ടെ മാ​ത്രം ന​ട​ക്കാ​ൻ തു​ട​ങ്ങി.…

Read More

അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് ക​ന്നു​കാ​ലി​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്നു; ഭീ​തി​യൊ​ഴി​യാ​തെ വീയപുരത്തെ​ ക്ഷീ​രക​ർ​ഷ​ക​ർ

ഹ​രി​പ്പാ​ട്: അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് ക​ന്നു​കാ​ലി​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്നു. വീ​യ​പു​ര​ത്താ​ണ് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് ക​ന്നു​കാ​ലി​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്ന​ത്. പ​ശു​ക്ക​ളും ആ​ടു​ക​ളു​മാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്. പ​ത്തി​ല​ധി​കം പ​ശു​ക്ക​ളും അ​തു​പോ​ലെ പ​ന്ത്ര​ണ്ടോ​ളം ആ​ടു​ക​ളു​മാ​ണി​വി​ടെ ച​ത്ത​ത്. വീ​യ​പു​രം കി​ഴ​ക്കേ​ര​യി​ലെ ക​ന്നു​കാ​ലി​ക​ളാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്. ന​ന്ദ​ൻ​കേ​രി​ൽ അ​ബ്ദു​ൾ​സ​ത്താ​റി​ന്‍റെ 60000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ക​റ​വ​പ​ശു​വാ​ണ് ഇ​ന്ന​ലെ ച​ത്ത​ത്. പാ​ള​യ​ത്തി​ൽ കോ​ള​നി​യി​ൽ സു​ധാ​ക​ര​ൻ, അ​ടി​ച്ചേ​രി​ൽ സ​ജീ​വ്, പോ​ള​ത്തു​രു​ത്തേ​ൽ ഷാ​നി, പോ​ള​ത്തു​രു​ത്തേ​ൽ കു​ഞ്ഞു​മോ​ൻ, പോ​ള​ത്തു​രു​ത്തേ​ൽ അ​ബ്ദു​ൾ​മ​ജീ​ദ്, ന​ന്ദ​ൻ​കേ​രി​ൽ കൊ​ച്ചു​മോ​ൻ, പാ​ള​യ​ത്തി​ൽ സോ​മ​ൻ എ​ന്നി​വ​രു​ടെ പ​ശു​ക്ക​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ച​ത്ത​ത്. രോ​ഗം എ​ന്തെ​ന്ന് അ​റി​യാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ആ​ല​പ്പു​ഴ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് വീ​യ​പു​രം വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പ​റ​ഞ്ഞു. ദ​ഹ​ന​ക്കു​റ​വാ​ണെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​വി​ൽ നി​ന്ന് ഉ​മി​നീ​ർ വ​രി​ക​യും തു​ട​ർ​ന്ന് തീ​റ്റ​യെ​ടു​ക്കാ​തെ നു​ര​യും പ​ത​യും വ​രി​ക​യും ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യും പി​ന്നീ​ട് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യു​മാ​ണ് പ​തി​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഈ​മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ പ​ശു​ക്ക​ൾ​ക്ക് ഇ​ത്ത​രം ല​ക്ഷ​ണം ക​ണ്ടി​ട്ടു​ണ്ട്.…

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; ക​ല​യു​ടെ മാ​മാ​ങ്ക​ത്തി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ രാ​വി​ലെ മു​ത​ൽ

ആ​ല​പ്പു​ഴ: 59-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തി​ര​ശീ​ല ഉ​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ നാ​ളെ തു​ട​ങ്ങും. രാ​വി​ലെ മു​ത​ൽ ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 60 അ​ധ്യാ​പ​ക​രാ​ണ് ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ലു​ണ്ടാ​കും. ഇ​വ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സം​ഘാ​ട​ക​ർ​ക്കും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു ന​ൽ​കാ​നു​ള്ള ബാ​ഡ്ജു​ക​ൾ ഇ​ന്നു ത​ന്നെ ത​യാ​റാ​കും. 29 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന 188 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി 12000-ഓ​ളം ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും അ​ര​ങ്ങി​ൽ വി​സ്മ​യം തീ​ർ​ക്കും. പ്രോ​ഗ്രാ​മു​ക​ളു​ടെ ന​ട​ത്തി​പ്പ് കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 400 അ​ധ്യാ​പ​ക​രെ പ്രോ​ഗ്രാം ന​ട​ത്തി​പ്പി​നു വേ​ണ്ടി മാ​ത്ര​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ലോ​ത്സ​വ മാ​നു​വ​ൽ പ്ര​കാ​രം നാ​ലു മ​ത്സ​ര​യി​ന​ങ്ങ​ൾ പ്ര​ത്യേ​ക​മാ​ക്കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ക​ഥ​ക​ളി, തു​ള്ള​ൽ, നാ​ടോ​ടി​നൃ​ത്തം, മി​മി​ക്രി എ​ന്നി​വ​യ്ക്ക് ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​മു​ണ്ടാ​കും. ഇ​തോ​ടൊ​പ്പം ചി​ല മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ ഉ​പ​ക​ര​ണ സം​ഗീ​തം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ന്ത​ലി​ൽ വേ​ദി​ക​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും…

Read More

എ​ൽ​ഡി​എ​ഫു​മാ​യി കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന സൂ​ച​ന ന​ല്കി​ വ​നി​താ​മ​തി​ലി​ന് പി​ന്തു​ണ​യു​മാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​

ചേ​ർ​ത്ത​ല: വ​നി​താ​മ​തി​ലി​ന് പി​ന്തു​ണ​യു​മാ​യി ബി​ഡി​ജ​ഐ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും രം​ഗ​ത്ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ യു​ടെ നി​ല​നി​ൽ​പ് അ​വ​താ​ള​ത്തി​ലാ​യി. നി​ല​വി​ൽ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യു​ള്ള ബി​ഡി​ജ​ഐ​സ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ൽ മു​ന്പ​ന്തി​യി​ൽ നി​ൽ​ക്ക​വേ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള​ളി മ​ല​ക്കം മ​റി​യു​ന്ന​ത്. ഇ​ന്ന​ലെ ചേ​ർ​ത്ത​ല​യി​ൽ കൂ​ടി​യ എ​സ്എ​ൻ​ഡി​പി യോ​ഗം അ​ടി​യ​ന്തി​ര കൗ​ണ്‍​സി​ലി​ലാ​ണ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി താ​ൻ ഇ​തു​വ​രെ സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ൽ നി​ന്നും എ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നൊ​പ്പം തു​ഷാ​ർ​വെ​ള്ളാ​പ്പ​ള്ളി​യും എ​ൽ​ഡി​എ​ഫു​മാ​യി കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് ന​ല്കി​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റെ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​തൃ​ത്വം ന​ല്കു​ന്ന എ​ൻ​ഡി​എ ഇ​തോ​ടെ ശി​ഥി​ല​മാ​കു​ക​യാ​ണ്. ഇ​ന്ന​ലെ ചേ​ർ​ത്ത​ല​യി​ൽ കൂ​ടി​യ എ​സ്എ​ൻ​ഡി​പി യോ​ഗം അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ത്തു​ന​ട​ത്തു​ന്ന വ​നി​താ​മ​തി​ൽ വി​ജ​യി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ബി​ഡി​ജ​ഐ​സ് നേ​താ​വാ​യ തു​ഷാ​ർ…

Read More

കെട്ടിട  നമ്പർ കിട്ടിയില്ല; ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച ടോ​യ്‌ലെറ്റ് കെ​ട്ടി​ടം വെ​റു​തെകി​ട​ക്കു​ന്നുച പൊതുജനം ദുരിതത്തിൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച പ​ബ്ലി​ക് ടോ​യ് ലെറ്റ് കെ​ട്ടി​ടം മാ​സ​ങ്ങ​ളാ​യി വെ​റു​തേ കി​ട​ന്നു ന​ശി​ക്കു​ന്നു.കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച,് ആ​ല​പ്പു​ഴ ബീ​ച്ചി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി നി​ർ​മി​ച്ച ടോ​യി​ലെ​റ്റ് കെ​ട്ടി​ട​മാ​ണ് തു​റ​ന്നു കൊ​ടു​ത്താ​ത്ത​തി​നാ​ൽ വെ​റു​തേ കി​ട​ക്കു​ന്ന​ത്. നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ടം ഈ ​വ​ർ​ഷം അ​വ​സ​നി​ക്കാ​റാ​യി​ട്ടും തു​റ​ന്നു കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. തു​റ​മു​ഖ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ കെ​ട്ടി​ട ന​ന്പ​ർ കി​ട്ടാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​ണ് ടോ​യ് ലെറ്റ് തു​റ​ന്നു കൊ​ടു​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് ഡി​ടി​പി​സി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. നി​ല​വി​ൽ ആ​ല​പ്പു​ഴ ബീ​ച്ചി​ന്‍റെ വ​ട​ക്കു വ​ശ​ത്തു​മാ​ത്ര​മാ​ണ് ടോയ്‌ലെറ്റ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​ത്. ഇ​താ​ക​ട്ടെ പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കേ​ണ്ട​തും. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ അ​ട​ച്ചി​ടു​ക​യും ചെ​യ്യും. പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റൊ​രു ടോ​യ്‌ലെറ്റ്…

Read More

കലാപൂരത്തിന്‍റെ വ​ര​വ​റി​യി​ച്ച് ആലപ്പുഴ ബീ​ച്ചി​ൽ വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത് കു​രു​ന്നു​ക​ൾ 

ആ​ല​പ്പു​ഴ: ജി​ല്ല ആ​തി​ഥ്യ​മ​രു​ളു​ന്ന 59-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​രം ഉ​ണ​ർ​ത്തി ബീ​ച്ചി​ൽ വ​ലി​യ കാ​ൻ​വാ​സി​ൽ വ​ർ​ണ വി​സ്മ​യം തീ​ർ​ത്ത് കു​രു​ന്നു​ക​ൾ.പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച ജി​ല്ല​യു​ടെ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് വ​ലി​യ കാ​ൻ​വാ​സി​ൽ പെ​യി​ന്‍റിം​ഗ് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. യു​വ​ജ​നോ​ത്സ​വ​ത്തി​നു വി​ളം​ബ​രം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള വ​ർ​ണോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബീ​ച്ചി​ലെ​ത്തി​യ​ത്. പ​ല​രും പ്ര​ള​യ​വും ആ​ഘോ​ഷ​വും ഇ​ട​ക​ല​ർ​ത്തി ത​ങ്ങ​ളു​ടെ സ​ർ​ഗ​വാ​സ​ന വ​ലി​യ കാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ത്തി. ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ൻ​വാ​സ് പെ​യി​ൻ​റിം​ഗ് സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി​യു​ടെ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. വി​ശാ​ല​മാ​യ കാ​ൻ​വാ​സി​ൽ ചി​ത്രം വ​ര​ച്ചു​കൊ​ണ്ടാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഹാ​ർ​മണി​യും ചേ​ർ​ന്നാ​ണ്…

Read More