ചേർത്തല: കോടികളുടെ സ്വത്തിനുടമയായിരുന്ന കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറും. ഡിജിപി ഓഫീസ് ഇടപെട്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ബിന്ദുവിന്റെ സഹോദരനും പരാതിക്കാരനുമായ പ്രവീണ്‍കുമാർ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് നടപടി. ഇറ്റലിയിലായിരുന്ന പ്രവീണ്‍ നടപടികൾക്കായി നാട്ടിലെത്തിയിട്ടുണ്ട്. പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം നിലച്ച സാഹചര്യത്തിലാണ് സിബിഐ അന്വേഷണ ആവശ്യം ഉയർന്നത്. ബിന്ദുപത്മനാഭനെ കാണാതായതായി സഹോദരൻ പ്രവീണ്‍കുമാർ 2017 സെപ്റ്റംബറിലായിരുന്നു പരാതി നൽകിയത്. സഹോദരിയെകുറിച്ച് നാലുവർഷമായി വിവരമൊന്നുമില്ലെന്നായിരുന്നു പരാതി. സംശയിക്കുന്നവരുടെ ഇടപാടുകളും തെളിവുകളും സഹിതമായിരുന്നു പരാതി. തുടർന്നു നടന്ന അന്വേഷണത്തിൽ ബിന്ദുവിന്റെ പേരിൽ കളമശേരിയിലുണ്ടായിരുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റതടക്കം കണ്ടെത്തിയിരുന്നു. ഇതിൽ വസ്തു ഇടനിലക്കാരനായിരുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ഉൾപ്പടെ 11 പേർക്കെതിരേ കേസെടുത്ത് അറസ്റ്റുവരെ നടന്നെങ്കിലും തുടർനടപടിയൊന്നും ഉണ്ടായില്ല. ഭൂമിതട്ടിപ്പുകേസുകൾ ചേർത്തല ഡിവൈഎസ്പി എ.ജി. ലാലും, തിരോധാനം നർക്കോട്ടിക്ക് ഡിവൈഎസ്പി…
Read MoreCategory: Alappuzha
ആലപ്പുഴയ്ക്കനുവദിച്ച എഫ്എം സ്റ്റേഷൻ ഉത്തരേന്ത്യയിലേക്കു കൊണ്ടുപോകാൻ നീക്കം; പിൻതിരിയണെന്ന ആവശ്യവുമായി കെസി വേണുഗോപാൽ എംപി
ആലപ്പുഴ: ദീർഘകാലത്തെ നിരന്തര പ്രയത്നങ്ങളുടെ ഫലമായി കേന്ദ്ര സർക്കാർ ആലപ്പുഴ ആകാശവാണിസ്റ്റേഷന്‍ അനുവദിച്ച എഫ്.എം.സ്റ്റേഷനും ഉത്തരേന്ത്യയിലേയ്ക്ക് കടത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടെന്നു കെ.സി.വേണുഗോപാൽ എം.പി.. അടുത്ത മാസം പ്രക്ഷേപണം ആരംഭിക്കാൻ എല്ലാ സജ്ജീകരങ്ങളും പൂർത്തിയായി വരുന്നതിനിടെയാണ് ജില്ലയ്ക്ക് തിരിച്ചടിയായി രാജസ്ഥാനിലെ കോട്പുത് ലിയിലേയ്ക്ക് ഉപകരണങ്ങൾ അടക്കം തിരിച്ചയക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചത്. ആലപ്പുഴയിലേയ്ക്ക് കൊണ്ടുവന്ന അഞ്ച് കിലോവാട്ടിന്റെ എഫ്എം ട്രാൻസ്മിറ്റർ അടക്കം എല്ലാ ഉപകരണങ്ങളും ഉടൻ രാജസ്ഥാനിലേയ്ക്ക് അയക്കാൻ പ്രസാർഭാരതി എൻജിനിയറിംഗ് വിഭാഗം മേധാവി നവംബർ 20 ന് ഉത്തരവ് ഇറക്കി. ഈ നടപടി അംഗീകരിക്കാൻ ആവില്ലെന്നും നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാർത്ത വിനിമയ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കാർഷിക- തീരപ്രദേശമായ ആലപ്പുഴയിൽ കർഷകരും മത്സ്യ തൊഴിലാളികളും അടക്കമുള്ള വലിയൊരു ജനവിഭാഗത്തിനു പ്രയോജനകരമാകേണ്ട പദ്ധതിയാണ് അനുവദിച്ച ശേഷം കടത്തി കൊണ്ടുപോകാൻ…
Read Moreഇനി ഒന്പതുനാൾ; ആർഭാടമില്ലാത്ത കലയുടെ ആവേശ പൂരത്തിനു കേളികൊട്ടുണരുന്നു
ആലപ്പുഴ: ലളിതം, ഗംഭീരം എന്ന മുദ്രാവാക്യവുമായി മികവുറ്റ കലാപ്രകടനങ്ങൾക്ക് വേദി തേടി എത്തുന്ന കുട്ടിക്കൂട്ടങ്ങളെ വരവേൽക്കാൻ പ്രളയാനന്തര ആലപ്പുഴ ഒരുങ്ങുന്നു. ഒരുക്കങ്ങളെ മന്ദഗതിയിലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ആവേശം കൂടിക്കൊണ്ടിരിക്കുകയാണെന്നു തന്നെയാണ് അധികൃതരുടെ വാദം. അടുത്ത ആഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തുന്നവരെ യഥാവിധി സത്കരിക്കാൻ ആലപ്പുഴ സജ്ജമാകും. വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സജീവമാണെന്നും കഴിഞ്ഞദിവസം കണ്‍വീനർമാരുടെ യോഗം ചേർന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ വിശദീകരിക്കുന്നു. പ്രളയാനന്തരം കലോത്സവം നടക്കുമോയെന്ന ആശങ്ക കൊടുന്പിരിക്കൊണ്ടിരിക്കുന്പോഴാണ് ചെലവു ചുരുക്കി നടത്താൻ സർക്കാർ തീരുമാനമെടുത്തത്. ചുരുങ്ങിയ ഫണ്ടും കമ്മിറ്റികളുടെ രൂപീകരണത്തിലെ കാലതാമസവുമെല്ലാം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ കോടികൾ ചെലവിനത്തിൽ മാറ്റിവച്ചപ്പോൾ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അത് ലക്ഷങ്ങളിലേക്കിറങ്ങി. അതുതന്നെ വിദ്യാർഥികളിൽ നിന്നടക്കം സമാഹരിക്കുകയുമാണ്.ആർഭാടം തീരെ കുറച്ചാണ് ഇത്തവണത്തെ കലോത്സവം. പന്തലുകൾ ഒഴിവാക്കി സ്കൂളുകൾ തന്നെ പരമാവധി പ്രയോജനപ്പെടുത്തിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന സമാപന…
Read Moreമതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹന ഫാത്തിമ കൊട്ടാരക്കര സബ് ജയിലിൽ; അന്വേഷണത്തിന് സൈബർസെല്ലും
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ അറസ്്റ്റിലായ ആക്ടിവിസ്റ്റ് രഹനാഫാത്തിമയെ റിമാൻഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റി. രഹനയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിലേക്ക് അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നത്. രഹന ഉപയോഗിച്ചിരുന്ന മൊബൈൽഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. ഇതു ഭർത്താവിന്റെ കൈവശമുണ്ടെന്നു പറഞ്ഞിരുന്നെങ്കിലും ഇന്നലെ കണ്ടെത്താനായിട്ടില്ല. ഇവർക്കു പിന്നിൽ സംഘടനകളേതെങ്കിലും ഉണ്ടോയെന്നതു സംബന്ധിച്ചും അന്വേഷിച്ചുവരികയാണ്. എറണാകുളം പാലാരിവട്ടത്തെ ബിഎസ്എൻഎൽ ന്റെ ഓഫീസിൽ നിന്ന് പത്തനംതിട്ട സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഇവരെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹന ഫാത്തിമയെ കൂകി വിളിച്ചാണ് ബിജെപി, മഹിളാമോർച്ച പ്രവർത്തകർ വരവേറ്റത്. പിന്നീട് പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടർന്ന് രഹനയുടെ…
Read Moreപ്രളയാനന്തര കേരളത്തിന് കൈത്താങ്ങാകാൻ കുടുംബശ്രീ ഗൃഹോപകരണ മേള ഒന്നു മുതൽ
പത്തനംതിട്ട: കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടത്തിന്റെയും പ്രളയദുരിതബാധിതര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഗൃഹോപകരണ ഡിസ്കൗണ്ട് മേളയുടെയും ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ പി.കെ. ശ്രീമതി എംപി നിര്‍വഹിക്കും. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യാതിഥിയാകും. ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷല്‍ ട്രേഡ് ഫെയറും കുടുംബശ്രീ ഭക്ഷ്യമേളയും ഡിസംബര്‍ നാല് മുതല്‍ ഏഴ് വരെ പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 11 മുതല്‍ രാത്രി എട്ട് വരെ നടക്കും. കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കിയ കറിപ്പൊടികൾ, ധാന്യപ്പൊടികള്‍, തേന്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ബാഗുകള്‍, ജൈവ പച്ചക്കറികള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഇതോടനുബന്ധിച്ച് നടക്കും. സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഗോത്രകലാമേളകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി.എസ്.…
Read Moreസർക്കാർ ഉത്തരവുകൾ കാറ്റിൽപ്പറത്തി ബസ് ഡോറുകൾ തുറന്നുതന്നെ ;ഭീതിയോടെ യാത്രക്കാർ
തുറവൂർ: സ്വകാര്യ ബസുകളുടെ ഡോറുകൾ തുറന്നു തന്നെ കിടക്കുന്നു. കോടതി ഉത്തരവും സർക്കാർ ഉത്തരവുകളും കാറ്റിൽപ്പറത്തിയാണ് സ്വകാര്യബസുകളുടെ ഈ നടപടി. സർക്കാരിന്റെ നിർദ്ദേശപ്രകാരം എല്ലാ ബസിലും വാതിലുകൾ പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം തുറന്നു കിടക്കുന്ന നിലയിൽ റോപ്പിട്ട് കെട്ടിയിരിക്കുയാണ്. ബസുകളുടെ പരിശോധന സമയങ്ങളിൽ മാത്രം റോപ്പ് അഴിച്ച് ഡോർ പ്രവർത്തിപ്പിക്കും. പരിശോധനയ്ക്ക് ശേഷം വീണ്ടും റോപ്പിട്ട് കെട്ടിവയ്ക്കും. ചില ബസുകളിൽ ഹൈഡ്രോളിക്ക് ഡോറുകൾ പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയും അടക്കാറില്ല. ചേർത്തല – കലൂർ, ചേർത്തല- അരൂർ മുക്കം, ചേർത്തല – ആലപ്പുഴ, ചേർത്തല -മുഹമ്മ, ചെല്ലാനം -ചേർത്തല, ചെല്ലാനം – തോപ്പുംപടി റൂട്ടുകളിൽ ഓടുന്ന ഒട്ടുമിക്ക ബസുകളിലേയും ഡോറുകൾ തുറന്നു കിടക്കുന്നത്. ഏതുസമയവും മത്സര ഓട്ടം നടക്കുന്ന ചേർത്തല – എറണാകുളം റൂട്ടിലെ ബസിൽ യാത്രക്കാർ വളരെ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഈ റൂട്ടിൽ ഇതിനോടകം ബസിൽ നിന്ന് തെറിച്ചു…
Read Moreപായിപ്പാട്ട് ബംഗാളി ക്യാന്പിലെ കവർച്ച; സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ; വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ നിധിൻ
ചങ്ങനാശേരി: പായിപ്പാട്ടുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിൽ മുഖംമൂടി ആക്രമണം നടത്തി തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി സ്വദേശിയും ഇത്തിത്താനത്ത് ശ്രീലത എന്ന വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമായ നിധിൻ (25) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നിരവധി കഞ്ചാവ് കേസുകളിലെയും തമിഴ്നാട് കന്പത്ത് വീട്ടമ്മയുടെ മാലപൊടിച്ച കേസിലെയും പ്രതിയാണ് നിധിനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മുഖംമൂടി അണിഞ്ഞ സംഘം തൊഴിലാളി ക്യാന്പിലെത്തി തൊഴിലാളികളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്തത്. ഈ കേസിൽ കുന്നന്താനം പാമല പാറയിൽ അഖിൽ (23), നാലുകോടി കാലായിപ്പടി ആറാട്ടുകുളങ്ങര ജിബിൻ (25), പായിപ്പാട് പള്ളിക്കച്ചിറ പ്ലാമൂട്ടിൽ അൽ അമീൻ (25) എന്നിവരെ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പോലീസ്…
Read Moreസഭാതർക്കം നിലനിൽക്കുന്ന കട്ടച്ചിറയിൽ നിരോധനാജ്ഞ നീട്ടി; പോലീസ് സുരക്ഷ വർധിപ്പിച്ചു
കായംകുളം: ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ്് മേരീസ് പള്ളിയുടെ പരിസരത്ത് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവിടെ നിരോധനാജ്ഞ നിലനിൽക്കുകയാണ്. പള്ളിയുടെ സമീപത്തെ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയിൽ പ്രവേശിപ്പിച്ച് പ്രാർഥന നടത്തുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പള്ളിയുടെ പരിസരത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചിരിന്നു. ഡിവൈഎസ്പി അനീഷ് വി. കോരയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘമാണ് ഇന്നലെ ക്യാന്പ് ചെയ്തത്. രണ്ടു മാസത്തിലേറെയായി പള്ളിയും പരിസരവും പോലീസ് കാവലിലാണ്. ഇരു വിഭാഗവും തമ്മിൽ തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളി താത്കാലികമായി പൂട്ടുകയും പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയുമാണ്. കഴിഞ്ഞയാഴ്ച യാക്കോബായ വിഭാഗത്തിൽ പെട്ടയാളുടെ മൃതദേഹം സംസ്കരിക്കാൻ വൈദികർ…
Read Moreസിപിഎം – ബിജെപി സംഘർഷം നിലനിൽക്കുന്ന ചെട്ടികുളങ്ങരയിൽ ആയുധശേഖരം കണ്ടെടുത്തു
മാവേലിക്കര: സിപിഎം- ബിജെപി സംഘർഷം നിലനിന്നിരുന്ന ചെട്ടികുളങ്ങരയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ആയുധശേഖരം കണ്ടെടുത്തു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ പേളയിലെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലെ ബാത്ത് റൂമിനുള്ളിൽ നിന്നുമാണ് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. തർക്കത്തിൽ കിടക്കുന്ന വീടും പരിസരവും ഉപയോഗിക്കാതെ കാടുപിടിച്ചു കിടക്കുകയാണ്. ഇന്നലെ രാത്രി രണ്ടു ബൈക്കുകളിലായി നാലുപേർ എത്തിയതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സമീപത്തു താമസിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിച്ചു. എന്നാൽ നാട്ടുകാർ വരുന്നതു കണ്ട സംഘം ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞൈത്തിയ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. പെട്രോൾ ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികൾ, രണ്ടുഗുണ്ട്, ലോഹ നിർമിതമായ അഞ്ചുപാത്രങ്ങൾ, ഒന്നിച്ച് ചുറ്റിയ നിലയിലുള്ള ബോംബ് പോലെ തോന്നിക്കുന്ന സ്ഫോടന സാമഗ്രി, മൂന്നു കത്തികൾ, അഞ്ചു ഇരുന്പ്…
Read Moreപ്രളയാനന്തര കൃഷി; വിതയെടുത്ത് എരണ്ടകൾ, വേരറുത്ത് പുളിയിളക്കം; പ്രശ്നപരിഹാരത്തിന് കൃഷിവകുപ്പ് നൽകിയത് ഗുണനിലവാരമില്ലാത്ത നീറ്റുകക്ക; ആശങ്കയോടെ കർഷകർ
മങ്കൊന്പ്: പ്രളയാന്തരമുള്ള പുഞ്ചകൃഷിയിറക്കിയിരിക്കുന്ന കുട്ടനാട്ടിലെ കായൽ നിലങ്ങളിൽ എരണ്ടശല്യവും പുളിയിളക്കവും വിത പിടിക്കുന്നതിനു തടസമാകുന്നു. ഒരാഴ്ചയോളമായി വിത നടന്നുകൊണ്ടിരിക്കുന്ന എച്ച് ബ്ലോക്ക്, മെത്രാൻ കായൽ, ഇരുപത്തിനാലായിരം കായൽ എന്നിവിടങ്ങളിലാണ് എരണ്ടെയെന്ന ദേശാടനപ്പക്ഷി കർഷകർക്കു തലവേദനയാകുന്നത്. യൂറോപ്പിൽ നിന്നെത്തുന്ന ദേശാടനപ്പക്ഷികൾ ഏറെയും കുട്ടനാട്ടിലെ കായൽ നിലങ്ങളിലാണ് എത്തിച്ചേരുക. കൂട്ടമായി പാടത്തെത്തുന്ന ഇവ ഒരുക്കിയിട്ടിരിക്കുന്ന നിലങ്ങൾ അലങ്കോലമാക്കുകയും വിതച്ച വിത്തും കിളിർത്തുപൊങ്ങിയ ഞാറും ആഹാരമാക്കുന്നു. ഞാറു കിളിർത്തുനിൽക്കുന്ന പാടശേഖരങ്ങളെ ഇവ ചതുപ്പുനിലംപോലെയാക്കും. അധികം ദിവസമാകാത്ത നിലങ്ങളിൽ വീണ്ടും വിതയ്ക്കുക മാത്രമേ പോംവഴിയുള്ളു. മുൻ വർഷങ്ങളിലും ഇതേ കായലുകളിൽ എരണ്ടശല്യം അനുഭവപ്പെട്ടിരുന്നു. ഇത്തവണ വിതയുടെ ഘട്ടത്തിലാണെങ്കിൽ കഴിഞ്ഞതവണ വിളവെടുപ്പിനു ദിവസങ്ങൾ മാത്രമവശേഷിക്കെയാണ് ഇവയുടെ ആക്രമണമുണ്ടായത്. പലയിടത്തായി നൂറ്റന്‍പതിലേറെ ഏക്കറിലെ കൃഷിയാണ് നശിച്ചത്. കർഷകരുടെ പരാതിയെത്തുടർന്ന് കൃഷിമന്ത്രി ഇവിടം സന്ദർശിച്ചതിനെ തുടർന്നു വനംവകുപ്പുദ്യോഗസ്ഥരും കായലിലെത്തിയിരുന്നു. എന്നാൽ പക്ഷികളെ ആക്രമിക്കാനോ തുരത്താനോ നിയമം അനുവദിക്കാത്തതിനാൽ…
Read More