ആ​ല​പ്പു​ഴയ്​ക്ക​നു​വ​ദി​ച്ച എ​ഫ്എം സ്റ്റേ​ഷ​ൻ  ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നീ​ക്കം;  പിൻതിരിയണെന്ന ആവശ്യവുമായി കെസി വേണുഗോപാൽ എംപി

ആ​ല​പ്പു​ഴ: ദീ​ർ​ഘ​കാ​ല​ത്തെ നി​ര​ന്ത​ര പ്ര​യ​ത്ന​ങ്ങ​ളു​ടെ ഫ​ല​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ല​പ്പു​ഴ ആ​കാ​ശ​വാ​ണി​സ്റ്റേ​ഷ​ന് അ​നു​വ​ദി​ച്ച എ​ഫ്.​എം.​സ്റ്റേ​ഷ​നും ഉ​ത്ത​രേ​ന്ത്യ​യി​ലേ​യ്ക്ക് ക​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടെ​ന്നു കെ.​സി.​വേ​ണു​ഗോ​പാ​ൽ എം.​പി..

അ​ടു​ത്ത മാ​സം പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കാ​ൻ എ​ല്ലാ സ​ജ്ജീ​ക​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി രാ​ജ​സ്ഥാ​നി​ലെ കോ​ട്പു​ത് ലി​യി​ലേ​യ്ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം തി​രി​ച്ച​യ​ക്കാ​ൻ കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​ന്ന അ​ഞ്ച് കി​ലോ​വാ​ട്ടി​ന്‍റെ എ​ഫ്എം ട്രാ​ൻ​സ്മി​റ്റ​ർ അ​ട​ക്കം എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ട​ൻ രാ​ജ​സ്ഥാ​നി​ലേ​യ്ക്ക് അ​യ​ക്കാ​ൻ പ്ര​സാ​ർ​ഭാ​ര​തി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ന​വം​ബ​ർ 20 ന് ​ഉ​ത്ത​ര​വ് ഇ​റ​ക്കി.

ഈ ​ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ആ​വി​ല്ലെ​ന്നും നീ​ക്ക​ത്തി​ൽ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വാ​ർ​ത്ത വി​നി​മ​യ വ​കു​പ്പ് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക- തീ​ര​പ്ര​ദേ​ശ​മാ​യ ആ​ല​പ്പു​ഴ​യി​ൽ ക​ർ​ഷ​ക​രും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്ക​മു​ള്ള വ​ലി​യൊ​രു ജ​ന​വി​ഭാ​ഗ​ത്തി​നു പ്ര​യോ​ജ​ന​ക​ര​മാ​കേ​ണ്ട പ​ദ്ധ​തി​യാ​ണ് അ​നു​വ​ദി​ച്ച ശേ​ഷം ക​ട​ത്തി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ച് ഡി​സം​ബ​റി​ൽ ത​ന്നെ എ​ഫ്എം പ്ര​ക്ഷേ​പ​ണം ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നും എം.​പി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts