പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ രാജ്യാന്തര സ്റ്റേഡിയവും സ്പോര്‍ട്സ് കോംപ്ലക്സും നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധയ്ക്ക് വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ തുടക്കമിട്ടു. നിര്‍മാണത്തിനായി 14 ഏക്കര്‍ സ്ഥലത്തിന്റെ പ്ലാനാണ് തയാറാക്കിയിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ള സ്ഥലം നീക്കിയിട്ടതിന് ശേഷമാണ് സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കുകയെന്നും എംഎല്‍എ പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്പോര്‍ട്സ് കോംപ്ലക്സാകും ഇവിടെ നിര്‍മിക്കുക. നഗരസഭയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന വിധത്തിലുള്ള ഓഡിറ്റോറിയം, നീന്തല്‍കുളം, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. അന്തര്‍ദേശീയ മത്സരങ്ങള്‍ ഉള്‍പ്പെടെ പത്തനംതിട്ട വേദിയാകുന്നതിന് സ്പോര്‍ട്സ് കോംപ്ലക്സ് വഴിയൊരുക്കും. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ധാരണാപത്രം ഒപ്പുവയ്ക്കും. സ്റ്റേഡിയം വരുന്നതോടുകൂടി കായികരംഗത്തിനൊപ്പം വ്യാപാരം ഉള്‍പ്പെടെ മറ്റ് മേഖലകളിലും വന്‍കുതിപ്പിന് വഴിയൊരുങ്ങുമെന്നും എംഎല്‍എ പറഞ്ഞു. നഗരസഭാ ചെയര്മാന് പി.കെ.ജേക്കബ്,…
Read MoreCategory: Alappuzha
ജാഗ്രത ഉണ്ടായിരിക്കണം; പ്രളയക്കെടുതി മറവിൽ മനുഷ്യക്കടത്ത്; ജാഗ്രത വേണമെന്ന് ക്രൈംബ്രാഞ്ച് ഐജി
ആലപ്പുഴ: പ്രളയത്തെ തുടർന്ന് സംസ്ഥാനം കടുത്ത സാമൂഹിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സമൂഹത്തിലെ വനിതകൾക്കും കുട്ടികൾക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് സാമൂഹ്യനീതി വകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് അഭിപ്രായപ്പെട്ടു. പ്രളയക്കെടുതിയിൽ വലയുന്ന ആളുകളെ വശത്താക്കി മനുഷ്യക്കടത്തു നടത്തിയും മറ്റു രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടുന്ന സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചതായും. ഇതിനെതിരേ ജാഗ്രത പുലർത്തണമെന്നും ആദ്യം ക്ലാസെടുത്ത ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് പറഞ്ഞു. ജില്ല കയർ മെഷീൻ മാനുഫാക്ചറിംഗ് സ്ഥാപനത്തിൽ നടന്ന ബോധവത്കരണ ക്ലാസിൽ സാമുഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, റിട്ട. കമാണ്ടർ അശോക് വി.എം. കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ നിന്നും അങ്കണവാടി ടീച്ചർമാർ, പോലീസ് പ്രതിനിധികൾ, വനിതാ ശിശു ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെ 350…
Read Moreകുട്ടനാട്ടുകാരെ പിഴിഞ്ഞ് വാഹന സർവീസ് സെന്ററുകളും ഇടനിലക്കാരും; വാഹനങ്ങളെക്കുറിച്ചു അജ്ഞരായ വാഹന ഉടമകളെ തട്ടിപ്പിനിരയാക്കുന്ന രീതികൾ ഇങ്ങനെ…
ജയ്സണ്‍ ജോയ് ആലപ്പുഴ: ജലപ്രളയം സമ്മാനിച്ച ദുരിതങ്ങൾക്കു പിന്നാലെ കുട്ടനാട്ടുകാരെ ചൂഷണം ചെയ്തു വാഹന സർവീസ് സെന്ററുകളും ഇടനിലക്കാരും. വെള്ളംകയറി കേടായ വാഹനങ്ങൾ സൗജന്യമായി ശരിയാക്കിത്തരാം എന്നു പറഞ്ഞു സമീപിക്കുന്ന ഇടനിലക്കാർ വാഹനങ്ങളെക്കുറിച്ചു അജ്ഞരായ വാഹന ഉടമകളെ വാഹനം മൊത്തം കേടായെന്നും ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും പറഞ്ഞു തെറ്റിധരിപ്പിച്ചു നിസാരവിലയ്ക്കു വാഹനം തട്ടിയെടുക്കുകയാണ്. ഇങ്ങനെ ഇടനിലക്കാർ കൈക്കലാക്കുന്ന വാഹനങ്ങൾ ചെറിയ പണികൾ ചെയ്തു അന്തർസംസ്ഥാന ലോബിക്കു കൂടിയ വിലയ്ക്കു മറിച്ചു വിൽക്കുന്ന സംഘങ്ങൾ കുട്ടനാട്ടിലും മറ്റും വ്യാപകമാകുന്നു. വാഹന സർവീസ് സെന്ററുകളാണ് വേറൊരു ചൂഷകർ. വാഹനഉടമകളായ കുട്ടനാട്ടുകാരുടെ മൊബൈൽ ഫോണുകളിലേക്കു ആദ്യം മെസേജ് അയക്കും. കേടായ നിങ്ങളുടെ വാഹനം കുറഞ്ഞ ചെലവിൽ ഞങ്ങളുടെ സെന്ററുകൾ വഴി ശരിയാക്കൂ. ആകർഷകമായ ഓഫറുകൾ നേടൂ. തുടങ്ങി വിവിധങ്ങളായ മെസേജുകൾ അയച്ചു വാഹനഉടമകളെ തെറ്റിധരിപ്പിക്കുകയാണ് ആദ്യ നടപടി. ഇത്തരം മെസേജുകളിൽ വിശ്വാസമർപ്പിച്ചു…
Read Moreഇനിയൊരു പ്രളയം താങ്ങാൻ മണിയാർ ജലസംഭരണിക്കാവില്ല; വേണ്ടത് അടിയന്തര അറ്റകുറ്റപ്പണി
പത്തനംതിട്ട: മഹാപ്രളയം അടിച്ചു തകർത്ത മണിയാർ ജലസംഭരണിക്കുവേണ്ടത് അടിയന്തര അറ്റകുറ്റപ്പണികൾ. അടുത്ത മഴയ്ക്കു മുന്‍പായി ഡാമിന്റെ ഷട്ടറുകളും വെള്ളമൊഴുകുന്ന ഭാഗവും ബലപ്പെടുത്തുകയും സംരക്ഷണഭിത്തി പുനർനിർമിക്കുകയും ചെയ്തില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്ന് ആശങ്ക. രണ്ട് ഷട്ടറുകളുടെയും സംരക്ഷണഭിത്തിയുടെയും തകർച്ച പരിഹരിക്കുന്നതിലേക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും ജലസേചനവകുപ്പ് ചീഫ് എൻജിനീയർക്കു കഴിഞ്ഞ തിങ്കളാഴ്ച കൈമാറിയിരുന്നു. 1.10 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. എന്നാൽ ഇത് അംഗീകരിച്ച് ടെൻഡർ നടപടികളിലേക്കു കടന്നിട്ടില്ല. അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലിയെന്ന നിലയിലാണ് ജലസേചന വകുപ്പ് പദ്ധതിയിട്ടത്. തുലാവർഷം ആരംഭിക്കുന്നതിനു മുന്‍പായി പണികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇനിയൊരു പ്രളയം താങ്ങാനുള്ള കരുത്ത് ഷട്ടറുകൾക്കില്ല. സംരക്ഷണഭിത്തിയും തകർന്നിരിക്കുന്നതിനാൽ സംഭരണിക്കു തന്നെ ഭീഷണിയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 15ന് മഹാപ്രളയത്തിലാണ് മണിയാർ സംഭരണിയുടെ മൂന്ന്, നാല് ഷട്ടറുകളിൽ നിന്നു വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് അടർന്നുമാറിയത്. ഇതോടൊപ്പം സംരക്ഷണഭിത്തിയും സംഭരണിയുടെ പ്രധാന…
Read Moreപത്തനംതിട്ടയിൽ എലിപ്പനി കൂടുതൽപേരിലേക്ക്; പ്രതിരോധപ്രവർത്തനങ്ങളിൽ പാളിച്ചയെന്ന് ആക്ഷേപം ; റവന്യു ഉദ്യോഗസ്ഥർക്കും പനി
പത്തനംതിട്ട: പ്രളയക്കെടുതിയിലായ പത്തനംതിട്ടയെ എലിപ്പനി പിടിച്ചുലയ്ക്കുന്നു. രോഗം നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്പോഴും രോഗബാധയ്ക്കു ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവില്ല. പ്രതിരോധ മരുന്നു വിതരണത്തിൽ പ്രളയബാധ സമയത്തും ദുരിതാശ്വാസ പ്രവർത്തനരംഗത്തും കാട്ടിയ നിസംഗതയാണ് എലിപ്പനി വ്യാപകമാകാനിടയാക്കുന്നതെന്ന് ആരോപണമുയർന്നു. പ്രളയം രൂക്ഷമായതിനു പിന്നാലെ ആളുകൾ ശുചീകരണപ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരുന്നു.ശുചീകരണത്തിന്റെ ആദ്യദിനത്തിൽ പ്രതിരോധമരുന്നുകൾ പലയിടങ്ങളിലുമെത്തിയില്ല. പനി ബാധിതരും ശരീരത്തിൽ മുറിവുള്ളവരുമൊക്കെ ചെളിയിൽ കുതിർന്നു കിടന്ന മേഖലകളിൽ ജോലിയിൽ ഏർപ്പെട്ടു. സന്നദ്ധപ്രവർത്തകരടക്കം രംഗത്തിറങ്ങിയതോടെയാണ് പ്രതിരോധ മരുന്നുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്. ആദ്യദിനങ്ങളിൽ ആശുപത്രികൾ മുഖേന മാത്രമായിരുന്നു മരുന്നു വിതരണം. രണ്ട് ഡോസ് മരുന്ന് കഴിച്ചിരിക്കണമെന്ന നിർദേശം പലയിടത്തും ഉണ്ടായില്ല. റാന്നി, അയിരൂർ മേഖലകളിൽ ഒരു ഡോസ് മരുന്ന് കഴിച്ചവർ പലരും രോഗബാധിതരായി. രണ്ടാം ഡോസ് ഇവർക്ക് കൃത്യമായി എത്തിച്ചില്ല. റാന്നിയിൽ ശുചീകരണം കഴിഞ്ഞാണ് പലരും മരുന്ന് വാങ്ങിക്കഴിച്ചത്.. ഇന്നലെ 446 പേരാണ് പനി ബാധിതരായി ജില്ലയിൽ…
Read Moreഭക്ഷണം പാകംചെയ്യാൻ സൗകര്യമില്ല ; സർക്കാർ ഭക്ഷണ വിതരണകേന്ദ്രത്തെ ആശ്രയിച്ച് കൈനകരിയിലെ 3255 കുടുംബങ്ങൾ
ആലപ്പുഴ: പ്രളയക്കെടുതികളിൽ നിന്നും സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മോചനം നേടുന്പോഴും ദുരിതങ്ങൾക്കറുതിയില്ലാതെ കുട്ടനാട്ടിലെ കൈനകരി നിവാസികൾ. കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും വീടുകളിൽ നിന്ന് ജലനിരപ്പ് താഴ്ന്നെങ്കിലും കൈനകരി നിവാസികൾക്ക് ഇന്നും സ്വന്തം വീട്ടിൽ അന്തിയുറങ്ങുകയെന്നത് സ്വപ്നമായി അവശേഷിക്കുകയാണ്. മടവീണ പാടശേഖരങ്ങളിലെ വെള്ളം വിദേശത്തുനിന്നും കൊണ്ടുവന്ന മോട്ടറുകളടക്കം ഉപയോഗിച്ച് രാപ്പകലില്ലാതെ വറ്റിക്കുന്ന നടപടികൾ പുരോഗമിച്ചതോടെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും പ്രദേശത്തെ വീടുകളിൽ പാചകത്തിനടക്കമുള്ള സൗകര്യങ്ങൾ ഇപ്പോഴുമായിട്ടില്ല. കൈനകരിയിലെ രണ്ട് വില്ലേജ് ഓഫീസുകളുടെ പരിധിയിൽപ്പെടുന്ന 3255 കുടുംബങ്ങൾ ഭക്ഷണത്തിനായി സർക്കാർ ആരംഭിച്ച 159 ഭക്ഷണ വിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. കുട്ടനാടിന് പുറത്ത് പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ കുട്ടനാട്ടിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്ന് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിന്റെ ഭാഗമായിട്ടാണ് ഭക്ഷണ വിതരണ കേന്ദ്രങ്ങൾ കഴിഞ്ഞ അഞ്ചുമുതൽ ആരംഭിച്ചത്. 13530 പേർ ഈ ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതായാണ് റവന്യു വകുപ്പിന്റെ…
Read Moreആലപ്പുഴ തുമ്പോളിയിൽ അടുക്കളവാതിൽ തകർത്ത് മോഷണം; പുലർച്ചെ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടത് 20 പവനും 11,500 രൂപയും; പോലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴ: അടുക്കള വാതിൽ തകർത്ത് 20 പവനും പണവും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നോർത്ത് സിഐ ഇ.കെ സോൾജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കവർച്ച സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. കവർച്ച നടന്ന വീട് റെയിൽവേ ട്രാക്കിന് സമീപമായതിനാൽ അന്യസംസ്ഥാന മോഷണസംഘം അടക്കമുള്ളവരെ പോലീ്സ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മാത്രമേ ആയിട്ടുള്ളുവെന്നും വിശദമായ വിവരങ്ങൾ പിന്നീടേ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. തുന്പോളി റെയിൽവേ സ്റ്റേഷന് സമീപം കൈമാപറന്പിൽ രാജമ്മ സുന്ദരന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു മോഷണം നടന്നത്. വീടിനുള്ളിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്ന മോഷ്ടാവ് രാജമ്മയുടെ മകൾ രജിത കഴുത്തിലണിഞ്ഞിരുന്ന മാലയും പൊട്ടിച്ചെടുത്തിരുന്നു. മാല കവരുന്നതിനുള്ള ശ്രമത്തിനിടെ രജിത ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. രാജമ്മയുടെ ഇളയമകൾ രേഷ്മയും ഒരുമുറിയിലും രജിതയും മകൾ മാളവികയും മറ്റൊരു മുറിയിലുമായിരുന്നു ഉറങ്ങിയിരുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അലമാരിയിൽ…
Read Moreഅവശ്യസാധന കിറ്റുകളുടെ വിതരണം വില്ലേജ് ഓഫീസുകളിൽ തുടങ്ങി; കിറ്റ് വിതരണം അറിഞ്ഞ് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ ജീവനക്കാരും
തുറവൂർ : വെള്ളപ്പൊക്ക കെടുതികൾക്കിരയായ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന അവശ്യസാധന കിറ്റിന്റെ വിതരണം തുടങ്ങി. അരി ഉൾപ്പടെയുള്ള പല വ്യജ്ഞനങ്ങൾ, ബിസ്കറ്റ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സാനിട്ടറി നാപ്കിൻ, തോർത്ത്, പാത്രം തുടങ്ങിയവയാണ് കിറ്റിലുള്ളത്. താലൂക്ക് കേന്രങ്ങളിൽ വച്ച് പ്രത്യേകം പായ്ക്ക് ചെയ്ത് വില്ലേജ് ഓഫീസുകൾ മുഖാന്തിരമാണ് അർഹരായവർക്ക് കിറ്റ് വിതരണം നടത്തുന്നത്. ഇന്നലെ തുറവൂർ വില്ലേജ് ഓഫീസിൽ നിന്ന് 420 കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി. നാല് ക്യാന്പിൽ കഴിഞ്ഞ വരടക്കം 1200 പേർക്കാണ് ഇവിടെ കിറ്റുകൾ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളിലായി വിതരണം ചെയ്യും. അരുർ വില്ലേജ് ഓഫീസിൽ നിന്ന് 650 പേർക്കുള്ള കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. അരൂർ മേഖലയിൽ 1600ഓളം പേരാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ മുഴുവൻ പേർക്കും കിറ്റുകൾ വിതരണം നടത്താനാണ് അധികൃതരുടെ ശ്രമം. എഴുപുന്ന വില്ലേജ്…
Read Moreകിണർജലം ഉപയോഗശൂന്യമെന്ന് പരിശോധനാ റിപ്പോർട്ടുകൾ; ജനങ്ങൾ ആശങ്കയിൽ
മാന്നാർ:പ്രളായാനന്തരം കിണർ ജലം ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ മാലിന്യങ്ങൾ നിറഞ്ഞതാണെന്ന റിപ്പോർട്ട് നാട്ടുകാരെ ആശങ്കയിലാക്കുന്നു.പ്രളയം ഒഴിഞ്ഞ മാന്നാർ,പരുമല,പാണ്ടനാട് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച കിണർ വെളളം പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാന ജലസേചന വകുപ്പിന്റ കോഴിക്കോട് നിന്നുള്ള ഒരു സംഘമാണ് കഴിഞ്ഞ ഒരാഴ്ചയായി പരുമല സെമനാരിയുടെ ധ്യാന കേന്ദ്രത്തിൽ വെള്ളം പരിശോധിച്ച് നൽകുന്നത്.ആയിരം രൂപയ്ക്ക് അടുത്ത് ചിലവ് വരുന്ന പരിശോധന ഇവിടെ തികച്ചും സൗജന്യമായിട്ടാണ് ചെയ്യുന്നത്.വെള്ളപ്പൊക്കത്തിൽ കിണറുകൾ മൂടി കരകവിഞ്ഞ് ഒഴുകിയതിന് ശേഷം ഇത്തരം കിണറുകൾ സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിൽ മോട്ടോർ ഉപയോഗിച്ച് വറ്റിച്ചിരുന്നു. തുടർന്ന് ക്ലോറിനേഷൻ നടത്തുകയും ചെയ്തു. എന്നാൽ ഇത്തരം കിണറുകളിലെ ജലം പോലും കുടിക്കാൻ കഴിയാത്ത തരത്തിൽ മലിനമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിനോടകം 2500 കിണറുകളിലെ വെള്ളം പരിശോധിച്ച് കഴിഞ്ഞു. ഇതിൽ പ്രളയദുരിതം ഉണ്ടായ എല്ലാ ഭാഗങ്ങളിലെയും കിണറുകളിലെ ജലം…
Read Moreപ്രളയ സൂചന അവഗണിച്ചത് പന്തളത്ത് ദുരന്തം ഇരട്ടിയാക്കി; നഗരസഭാ, റവന്യു അധികൃതർ വേണ്ട മുന്നറിയിപ്പുകൾ നല്കിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് ആക്ഷേപം
പന്തളം: പന്തളത്തും പരിസരങ്ങളിലും പ്രളയസാധ്യത സംബന്ധിച്ച് ഓഗസ്റ്റ് 16ന് ഉച്ചയോടെ സൂചന ലഭിച്ചിരുന്നെങ്കിലും നഗരസഭാ, റവന്യു അധികൃതർ വേണ്ട മുന്നറിയിപ്പുകൾ നല്‍കിയില്ലെന്ന് ആക്ഷേപമുയർന്നു. വെള്ളപ്പൊക്കം സംബന്ധിച്ച് പൊതുജനങ്ങൾക്കിടെ വ്യാപക ചർച്ചയും അന്ന് നടന്നിരുന്നു. കേട്ടറിവ് മാത്രമായതിനാൽ ആരും അത്ര ഗൗരവത്തിലെടുത്തില്ല. അതേസമയം, അധികൃതർ മുൻകൈയെടുത്ത് മൈക്ക് അനൗണ്‍സ്മെന്റിലൂടെ മുന്നറിയിപ്പ് നല്കിയിരുന്നെങ്കിൽ ജനങ്ങൾ ജാഗ്രത പാലിക്കുമായിരുന്നു എന്നാണ് വിമർശനം. സൂചനകൾ കേട്ടറിഞ്ഞ കവലയിലെ ചില വ്യാപാരികളെങ്കിലും മുന്നൊരുക്കം നടത്തിയിരുന്നതിനാൽ നഷ്ടം കുറയ്ക്കാനായവരുണ്ട്. കടയ്ക്കാടുള്ള ചില വ്യാപാരികൾക്ക് അന്ന് വൈകുന്നേരത്തോടെ സൂചന ലഭിച്ചിരുന്നു. ഒരു കൗണ്‍സിലറിൽ നിന്നാണ് വിവരമറിഞ്ഞത്. നഗരസഭാ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നെന്നാണ് സൂചന. എന്നാൽ, വലിയ ഗൗരവം നല്‍കിയില്ല. രാത്രി ഏഴോടെ, അടൂർ ഫയർഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റെജി, ലീഡിംഗ് ഫയർമാൻ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പന്തളം കവലയിലെത്തിയിരുന്നു. നഗരസഭാ കൗണ്‍സിലർമാർക്കും നാട്ടുകാർക്കും…
Read More