തിരുവല്ല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രകാശനും തന്നാലായത്. പബ്ലിക് സ്റ്റേഡിയത്തിന് സമീപം ബാസ്ക്കറ്റ്ബോൾ കോർട്ടിന് എതിർവശത്തായി വർഷങ്ങളായി ചായക്കട നടത്തുന്ന ആമല്ലൂർ പ്ലാംപറമ്പിൽ പ്രകാശനാണ് (49) തന്റെ ഇന്നലത്തെ വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. തന്റെ കുടുംബത്തിന്റെ ഏക വരുമാനമാണ് പ്രളയദുരിതത്തിൽ പെട്ടവർക്കായി കൊടുത്തത്. ഇന്നലെ ആകെ കിട്ടിയ 5373 രൂപയും ഇതിനായി വിനിയോഗിച്ചു. സാധാരണ കിട്ടുന്നതിൽകൂടുതൽ വരുമാനവും ഇന്നലെ ലഭിച്ചു. ഇത്തരമൊരു സഹായത്തിനാണെന്ന് മനസിലാക്കിയ പലരും ബാക്കിതുക തിരികെ വാങ്ങിയില്ല. വീട്ടമ്മയായ ഗിരിജയാണ് പ്രകാശന്റെ ഭാര്യ. മകൾ പ്രവീണ കോയമ്പത്തൂരിൽ എം.ആർ.ഐ. സ്കാനിംഗും മകൻ പ്രജിലാൽ ദേവസ്വംബോർഡ് സ്കൂളിൽ പ്ലസ്ടുവിനും പഠിക്കുന്നു.
Read MoreCategory: Alappuzha
ആംബുലൻസ് പൊട്ടിത്തെറിച്ചു; രോഗി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു; സംഭവം മങ്കൊമ്പില്‍
മങ്കൊന്പ്: അത്യാസന്ന നിലയിലായിരുന്ന രോഗിയെ 108 ആംബുലൻസിലേക്കു കയറ്റിയ ഉടൻ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസിനു തീപിടിച്ചു. വണ്ടിയിലുണ്ടായിരുന്ന രോഗിയെ രക്ഷപ്പെടുത്തി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്കു കൊണ്ടുപോകവേ രോഗി മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. നടുഭാഗം കൊണ്ടാക്കൽ വട്ടപ്പുള്ളിത്തറ മോഹനൻനായർ (65) ആണ് മരിച്ചത്. തീപിടിച്ച ആംബുലൻസിൽനിന്നു രോഗിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിലെ മെയിൽ നഴ്സ് പുന്നപ്ര കിഴവനത്തൈ സൈഫുദീൻ (32), സമീപത്തെ കടയുടമ ആന്റണി സെബാസ്റ്റ്യൻ എന്നിവർക്കു പൊള്ളലേറ്റു. സ്ഫോടനത്തിൽ സമീപത്തു പാർക്ക് ചെയ്തിരുന്ന കാറും ഓട്ടോയും മൂന്നു ബൈക്കുകളും സമീപത്തെ ചെരിപ്പ് കടയും കത്തിനശിച്ചു. ആലപ്പുഴയിൽ നിന്നു അഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്. നെഞ്ചുവേദനയെത്തുടർന്നു ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മോഹനൻ നായരെ ബന്ധുക്കൾ ഒരു ഓട്ടോയിൽ ചന്പക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. നില വഷളായതോടെ 108 ആംബുലൻസ് എത്തിച്ചു രോഗിയെ ആംബുലൻസിൽ കയറ്റി. തുടർന്ന് ഓക്സിജൻ കൊടുക്കുന്നതിനിടെ…
Read Moreഉപാധികള്‍ ഇല്ലാതെ ദുരിതം നേരിട്ട എല്ലാ ക്ഷീരകര്‍ഷകർക്കും ധനസഹായം നൽകുമെന്ന് മന്ത്രി കെ രാജു
പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഉപാധികള്‍ ഇല്ലാതെ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. പ്രളയത്തില്‍ ജില്ലയിലെ ക്ഷീരവികസന-മൃഗസംരക്ഷണ മേഖലകളിലുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ധനസഹായം ലഭിക്കുന്നതിന് കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ ക്ഷീരകര്‍ഷക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നൊന്നും പരിഗണിക്കേണ്ടതില്ല. സര്‍ക്കാരിന്റെ മുന്നില്‍ ദുരിതം നേരിട്ട എല്ലാ കര്‍ഷകരും ധനസഹായത്തിന് അര്‍ഹരാണ്. നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളും മില്‍മ അധികൃതരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഉദ്യോഗസ്ഥര്‍ ഓരോ പഞ്ചായത്തിലും നേരിട്ടെത്തി കര്‍ഷകരുമായി സംസാരിച്ച് നഷ്ടം തിട്ടപ്പെടുത്തണം. നിലവിലുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആവലാതികള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചുവെജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
Read Moreആലപ്പുഴ ബൈപാസ് നവംബറിൽ; നിർമാണത്തിന്റെ 93 ശതമാനം പണികളും പൂർത്തീകരിച്ചതായി കോണ്‍ട്രാക്ടർമാർ രാഷ്ട്രദീപികയോട്
ജയ്സണ്‍ ജോയ് ആലപ്പുഴ: പ്രളയം പണിമുടക്കിയ ആലപ്പുഴ ബൈപാസ് ശേഷിക്കുന്ന പണികൾ പൂർത്തീകരിച്ച് നവംബറിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. ബൈപ്പാസ് നിർമാണത്തിന്റെ 93 ശതമാനം പണികളും പൂർത്തീകരിച്ചതായി കോണ്‍ട്രാക്ടർമാർ രാഷ്്ട്രദീപികയോടു പറഞ്ഞു. ബൈപാസ് കടന്നുപോകുന്ന മാളികമുക്കിലും കുതിരപ്പന്തിയിലും രണ്ടു റയിൽവേ ഓവർ ബ്രിഡ്ജുകളുടെ പണികൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. പ്രളയത്തെ തുടർന്ന് ഇതിന്റെ നിർമാണത്തിനു ആവശ്യമായ സ്റ്റീൽ ഗർഡറുകൾ ഹൈദരാബാദിൽ നിന്നും എത്താൻ വൈകുന്നതാണ് പണികൾ പൂർത്തീകരിക്കാനുള്ള തടസം. 55 മീറ്ററാണ് ഓവർ ബ്രിഡ്ജുകളുടെ ദൂരം. പ്രളയം കെട്ടടങ്ങിയതോടുകൂടി പണികൾ വേഗത്തിലാകും. ഈയാഴ്ച ഗർഡറുകൾ എത്തിക്കും. ഓഗസ്റ്റിൽ പണികൾ പൂർത്തീകരിച്ചു ഗതാഗതത്തിനായി തുറന്നുകൊടുക്കും വിധമായിരുന്നു പണികൾ പുരോഗമിച്ചു കൊണ്ടിരുന്നത്. 274 കോടിയാണ് ബൈപാസ് നിർമാണത്തിന്റെ ആകെ ചെലവ്. ഇതിൽ 245 കോടിയും കൊടുത്തു തീർത്തു. നിർമാണ പരോഗതി വിലയിരുത്തുന്നതിനായി മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഉന്നതലയോഗം ചേരും.…
Read Moreഅവഹേളനത്തിൽ പരിഭവമില്ല; പന്തളം പോലീസിന് നന്ദി പറഞ്ഞ് മത്സ്യത്തൊഴിലാളികൾ
പന്തളം: പ്രളയത്തെ തുടർന്ന് പന്തളത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ തങ്ങളെ അവഹേളിച്ചതിൽ പരിഭവമൊന്നുമില്ലെന്ന് മത്സ്യത്തൊഴിലാളികൾ. ആദരിക്കൽ ചടങ്ങിലേക്ക് ക്ഷണിച്ചു വരുത്തിയിട്ട്, അവഗണിച്ചതിലുണ്ട ായ വിഷമത്തിലാണ് സദസിൽ നിന്നിറങ്ങി പോയതെന്നും ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടുത്ത നിരാശയുണ്ടെ ങ്കിലും പോലീസിന്റെ സഹകരണം വലിയ ആശ്വാസമാണ് നല്‍കിയതെന്നും അവർ പറയുന്നു. ചെങ്ങന്നൂർ എംഎൽഎ സജിചെറിയാന്റെ ആവശ്യ പ്രകാരം കരുനാഗപ്പള്ളി എംഎൽഎ ആർ.രാമചന്ദ്രനാണ്, 16ന് രാത്രിയിൽ തങ്ങളെ ആദ്യം വിവരമറിയിക്കുന്നത്. രാത്രി 11ഓടെ ഒപ്പം വരാൻ തയാറായ 18 പേരും ഓച്ചിറയിൽ ഒത്തുകൂടി പന്തളം വഴി ചെങ്ങന്നൂരേക്ക് പുറപ്പെടുകയായിരുന്നു. പോലീസ് വാഹനവും ഒപ്പമുണ്ട ായിരുന്നു. തങ്ങൾ വന്ന വാഹനം പന്തളത്തെത്തിയപ്പോൾ, സ്ഥിതിഗതികൾ ഇവിടെയും ഗുരുതരമാണെന്നും സഹായിക്കണമെന്നും സിഐ ഇ.ഡി.ബിജു നിർബന്ധപൂർവം ആവശ്യപ്പെട്ടു. പന്തളത്ത് രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായ തങ്ങളെ പിന്നീട് കുളനട ടിബിയിലെത്തിച്ചു. ടിബി അധികൃതർ എതിർപ്പ് പറഞ്ഞെങ്കിലും സിഐ ഇടപെട്ട്…
Read Moreശബരിമലയ്ക്കു വേണ്ടത് ശുദ്ധജലം; സന്നിധാനത്തെ കുടിവെള്ള സ്രോതസായ കുന്നാർ സംഭരണി കല്ലും മണ്ണും വന്നടിഞ്ഞ മൂടി; പുനരുദ്ധരിക്കാൻ തീവ്രശ്രമം
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കുടിവെള്ള സ്രോതസായ കുന്നാർ അണക്കെട്ടു നികന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകും. പ്രശ്നപരിഹാരത്തിനായി തിരക്കിട്ട ശ്രമങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചു.കഴിഞ്ഞ പ്രളയദിനത്തിലാകണം ഉൾവനത്തിലെ കുന്നാർ അണക്കെട്ടും മൂടിയതെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. അണക്കെട്ടിൽ നിന്ന് സന്നിധാനത്തേക്ക് വെള്ളം കൊണ്ടവരുന്ന കുഴലിനും തകരാർ ഉണ്ടായിട്ടുണ്ട്. 160 മില്ലീമീറ്റർ വ്യാസമുള്ളതാണ് കുടിവെള്ളക്കുഴൽ. ഇത് പലയിടത്തും ഇളകി ചോർച്ച കാണുന്നുണ്ട്. മറ്റ് പലയിടത്തും പൊട്ടലും ഉണ്ടെന്നാണ് കണ്ടെത്തൽ. സന്നിധാനത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള കുന്നാർ മലയിലെ അണയിലേക്ക് എത്താൻ തന്നെ അഞ്ച് മണിക്കൂർ കാൽനട സഞ്ചാരമുണ്ട്. 50 ലക്ഷം ലിറ്റർ ശേഷിയുള്ള അണയിൽ നിന്ന് കല്ലും മണ്ണും നീക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് വിവരം. യന്ത്രങ്ങൾ എത്തിക്കാൻ കഴിയാത്തതാണ് കാരണം. രാവിലെ ആറിനു സന്നിധാനത്തുനിന്നു പുറപ്പെട്ടാൽ തന്നെ 11 ഓടെ എത്തുകയുള്ളൂ. മടക്കം രാത്രിയിൽ അനുവദനീയമല്ലാത്തതിനാൽ ഏഴിനു മുന്‍പ്…
Read Moreകുട്ടനാട്ടിൽ ഒഴുകി സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങി; പ്രളയത്തിൽ മുങ്ങിയ അമ്പതു കടികളിലെ 62 കോടി രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു
തിരുവനന്തപുരം: പ്രളയ ദുരിത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏറ്റവും അധികം റേഷൻ കടകൾ നശിച്ചുപോയ കുട്ടനാട് താലൂക്കിൽ റേഷൻ വിതരണം സുഗമമായി നടത്താനായി ഒഴുകി സഞ്ചരിക്കുന്ന റേഷൻ കട ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി .പി. തിലോത്തമൻ നിർവഹിച്ചു. റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് പകരം റേഷൻ കാർഡ് നൽകാനും റേഷൻ കടയിൽ വെള്ളം കയറി അരി നഷ്ടപ്പെട്ടവർക്ക് പകരം അരി നൽകാനും നടപടികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. 50 റേഷൻ കടകൾ ആണ് പ്രളയം ബാധിച്ച് സാധനങ്ങൾ നശിച്ചുപോയത്. .62 കോടിയോളം രൂപയുടെ സാധനങ്ങൾ നശിച്ചു പോയെന്നാണ് പ്രാഥമികമായി വിലയിരുത്തൽ- അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ മൊബൈൽ മാവേലി സ്റ്റോറുകളുടെ സേവനം ആരംഭിച്ചിട്ടുണ്ട്. പ്രളയത്തിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക അദാലത്ത് ക്വാന്പുകൾ തുടങ്ങി ഉടനടി കാർഡുകൾ നൽകുന്നതിനുള്ള നടപടിയും ആരംഭിച്ചതായും…
Read Moreവെള്ളമിറങ്ങിയിട്ടും പൂർവസ്ഥിതിയിലാകാതെ റാന്നിയും ആറന്മുളയും ; ശുചീകരണ ജോലികൾ പലയിടങ്ങളിലും തുടരുന്നു
പത്തനംതിട്ട: മഹാപ്രളയത്തിന്റെ ദുരന്തമുഖത്തു നിന്ന് മോചനമില്ലാതെ റാന്നിയും ആറന്മുളയും. പ്രളയത്തിന്റെ രൂക്ഷത അനുഭവിച്ച പന്പാ തീരത്തെ നിരവധി പ്രദേശങ്ങളിലെ ജീവിതം സാധാരണ നിലയിലേക്കെത്തിയിട്ടില്ല. പ്രളയം വിഴുങ്ങിയ അനുഭവമാണ് റാന്നി, അയിരൂർ, ചെറുകോൽപ്പുഴ, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂർ, പാണ്ടനാട് പ്രദേശങ്ങൾക്കു പറയാനുള്ളത്. പന്പാജലം സർവനാശം വിതച്ച റാന്നിയിലാണ് വെള്ളം ആദ്യം കയറിയതും ഇറങ്ങിയതും. കഴിഞ്ഞ ഓഗസ്റ്റ് 14നു രാത്രിയിലാണ് റാന്നി മുങ്ങിയത്. ടൗണിലെ ഒന്നൊഴിയാതെ വ്യാപാര സ്ഥാപനങ്ങളും പരിസരത്തെ വീടുകളും വെള്ളത്തിനടിയിലായി. നാലു ദിവസത്തോളം കയറിക്കിടന്ന വെള്ളം 18നും 19നുമാണ് ഇറങ്ങിത്തുടങ്ങിയത്. അന്നു തുടങ്ങിയ ശുചീകരണ ജോലികൾ ഇന്നും പലയിടങ്ങളിലും തുടരുകയാണ്. റാന്നി ടൗണ്‍ മേഖലയിൽ ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ ്പ്രവർത്തിച്ചുതുടങ്ങിയത്. സർവതും നഷ്ടമായ വ്യാപാരികളുടെ തുടക്കം ശൂന്യതയിൽ നിന്നാണ്. ചെറുതായി സാധനങ്ങൾ ഇറക്കി പലരും കരകയറാനുള്ള ശ്രമത്തിലാണ്.ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയവ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.…
Read Moreകേരളത്തിന്റെ പുനർനിർമാണത്തിനു വേണ്ടത് 30,000 കോടിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്
ആലപ്പുഴ: കേരളത്തെ പുനർനിർമിക്കാൻ 30,000 കോടി വേണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പ്രളയാനന്തര പുനർനിർമാണത്തിനുവേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തകർന്ന പാലങ്ങൾ, കെട്ടിടങ്ങൾ, ബണ്ടുകൾ, നഷ്ടപരിഹാരം, വീട്, കൃഷി , ദുരിതാശ്വാസ പ്രവർത്തനം എന്നിവയ്ക്കായി 20,000 കോടി രൂപയാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ഉപജീവനസഹായത്തിനായി 10,000 കോടി രൂപയും വേണം. ഇതിൽ 4000 കോടി തൊഴിലുറപ്പിനും മറ്റു അനുബന്ധ വിഷയങ്ങൾക്കും ഉപയോഗിക്കേണ്ടി വരുന്പോൾ 6,000 കോടി രൂപ വരുമാനമായി നാം തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. 6000 കോടി സംസ്ഥാന സർക്കാർ നാനാവിധ മാർഗങ്ങളിലൂടെ വേണം സമാഹരിക്കാൻ. അതിനാണ് ലോട്ടറി പോലെയുള്ള ധനസമാഹരണം സർക്കാർ ആരംഭിച്ചത്. ഇതൊരു ഭാഗ്യപരീക്ഷണമായി കാണേണ്ടന്നും കേരളീയ പൗരന്റെ സംഭാവനയായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ…
Read Moreകിടങ്ങറ കെ സി ജെട്ടി പാലം പൊളിച്ചു പണിയാൻ വൈകരുത്; പ്രളയത്തിൽപ്പെട്ട കുട്ടനാട്ടുകാരെ ബോട്ടുമാർഗം രക്ഷിക്കാൻ തടസമായി നിന്നത് ഈ പാലം
ചങ്ങനാശേരി: എക്കാലത്തും യാത്രാതടസം സൃഷ്ടിക്കുകയും പ്രളയബാധിതരെ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തിക്കാൻപോലും ഏറെ പ്രതിസന്ധിയാകുകയും ചെയ്ത കിടങ്ങറ കെസി ജെട്ടിയിലെ പാലം പൊളിച്ച് ഉയർത്തിനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടായിരത്തിൽ ഈ പാലം നിർമിച്ചതുമുതൽ ചങ്ങനാശേരിയിലേക്കുള്ള ബോട്ടുകളുടെ സുഗമമായ ഗതാഗതത്തിനു തടസം നേരിടുകയായിരുന്നു. ചുക്കായക്കൂട് ഇറക്കിവച്ചായിരുന്നു ഒരുകാലത്ത് ഈ പാലത്തിനടിയിലൂടെ ബോട്ടുകൾ സഞ്ചരിച്ചിരുന്നത്. ഇപ്പോൾ പൊക്കംകുറഞ്ഞ ബോട്ടുകൾ തരപ്പെടുത്തിയാണ് സർവീസുകൾ നടത്തുന്നത്. പ്രളയദുരിതംമൂലം കുട്ടനാട്ടിൽ നിന്നു ബോട്ടുമാർഗവും വള്ളങ്ങളിലും പലായനം ചെയ്ത ആയിരക്കണക്കുനാളുകൾക്ക് ഈ പാലം വലിയ ദുരിതമാണ് സൃഷ്ടിച്ചത്. കുട്ടനാട്ടിലെ പ്രളയത്തിൽ നിന്നു ബോട്ടുകളിൽ രക്ഷപ്പെടുത്തിക്കൊണ്ടുവന്നവരെ ഈ പാലത്തിനു സമീപം യാത്ര അവസാനിപ്പിച്ച് ഇറക്കേണ്ടി വന്നതുമൂലം ആയിരക്കണക്കിനാളുകൾ പെരുമഴ നനഞ്ഞ് പാലത്തിലും സമീപങ്ങളിലുമായി അടുത്ത ബോട്ടിനായി മണിക്കൂറുകൾ കാത്തുനില്‍ക്കേണ്ടി വന്നത് ദുരിതത്തോടൊപ്പം ഏറെ പ്രതിഷേധത്തിനും കാരണമാക്കിയിട്ടുണ്ട്. പിഞ്ചുകുട്ടികളും സ്ത്രീകളും കിടക്കകളിലും കസേരകളിലുമായി കൊണ്ടുവന്ന രോഗികളും വയോധികരും ഉൾപ്പെടെ ആയിരങ്ങളാണ് ഈ…
Read More