അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് ജ​ലം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഷീ​ൻ പ​രു​മ​ല​യി​ൽ; ഇ​സ്ര​യേ​ൽ നി​ർ​മി​ത​മാ​യ ഒാട്ടോ​മാ​റ്റി​ക് വാ​ട്ട​ർ ജ​ന​റേ​റ്റ​ർ പ്രത്യേകത ഇങ്ങനെ…

മാ​ന്നാ​ർ: അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് ജ​ലം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഷീ​ൻ പ​രു​മ​ല പ​ള്ളി​യി​ൽ സ്ഥാ​പി​ച്ചു. ജ​ല​പ്ര​ള​യ​ത്താ​ൽ കു​ടി​വെ​ള​ളം കി​ട്ട​ക്ക​നി​യാ​യി മാ​റി​യ​തോ​ടെ​യാ​ണ് പു​തി​യ ഒാട്ടോ​മാ​റ്റി​ക് വാ​ട്ട​ർ ജ​ന​റേ​റ്റ​ർ ഇ​വി​ടെ സ്ഥാ​പി​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നും സ്വ​യം ഹൈ​ഡ്ര​ജ​നും ഓ​ക്സി​ജ​നും സ്വീ​ക​രി​ച്ച് വെ​ള്ള​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഈ ​മെ​ഷീ​നി​ൽ ഉ​ള്ള​ത്. വ​ള​രെ ശു​ദ്ധ​മാ​യ ജ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. ഇ​സ്ര​യേ​ൽ നി​ർ​മി​ത​മാ​യ ഈ ​മെ​ഷീ​നിന്‍റെ വി​ല 60 ല​ക്ഷ​മാ​ണ്. ദി​നം പ്ര​തി 10000 ലീ​റ്റ​ർ വെ​ള്ളം വ​രെ ഉ​ത്പാ​ദി​പ്പി​ക്കു​വാ​ൻ ഈ ​മെ​ഷീ​നി​ലൂ​ടെ ക​ഴി​യും.

Read More

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ മ​ണ​ൽ വി​വാ​ദം; ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​ക്കാ​രും ത​മ്മി​ല്ലു​ള്ള ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ധീ​വ​ര​സ​ഭ

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ മ​ണ​ലി​ന്‍റെ പേ​രി​ൽ ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​ക്കാ​രും ത​മ്മി​ല്ലു​ള്ള ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ദി​ന​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ധീ​വ​ര​സ​ഭ ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം ഇ​റി​ഗേ​ഷ​ൻ ഓ​ഫി​സി​ലേ​യ്ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ മു​ഴു​വ​ൻ മ​ണ​ൽ​ചി​റ​ക​ളും പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നും, മ​ണ​ൽ കാ​യ​ലോ​ര മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ദി​ന​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത​ണ്ണീ​ർ​മു​ക്കം ജെ​ട്ടി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി സു​ഗു​ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ ഷാ​ജി, ചേ​ർ​ത്ത​ല താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​വി ഉ​ദ​യ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് സി.​പി പ​ത്മ​നാ​ഭ​ൻ, സി.​ഗോ​പി​നാ​ഥ്, കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ രാ​ജു, ടി.​കെ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Read More

ജി​ല്ല മു​ഴു​വ​ൻ കാ​മ​റക്കണ്ണി​ലാ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി പോ​ലീ​സ്; ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 30 മു​ത​ൽ 40 വ​രെ കാ​മ​റ​ക​ൾ സ്ഥാപിക്കും

ആ​ല​പ്പു​ഴ: ജി​ല്ല മു​ഴു​വ​ൻ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന സം​വി​ധാ​ന​മാ​ണ് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പ​ദ്ധ​തി ഭാ​ഗ​മാ​യി 750 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടി​ന് പു​റ​മെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​മു​ള്ള തു​ക ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്. ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 30 മു​ത​ൽ 40 വ​രെ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥാ​പി​ക്കു​ന്ന കാ​മ​റ​ക​ൾ കൂ​ടാ​തെ പാ​ത​യോ​ര​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​മ​റ​ക​ളി​ലൊ​ന്ന് റോ​ഡി​ലെ ചി​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന വി​ധം സ്ഥാ​പി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ മി​ക്ക​വാ​റും ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​കും. പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ​യും വ്യാ​പാ​രി…

Read More

ക​ന്നി​മാ​സ​പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട 16-ന് ​തു​റ​ക്കും;  സ്വ​കാ​ര്യ വാ​ഹ​ന​യാ​ത്ര ഇ​നി നി​ല​യ്ക്ക​ൽ വ​രെ; ഹി​ല്‍​ടോ​പ്പി​ലേ​ക്കു പ്ര​വേ​ശ​ന​മി​ല്ല

പ​ത്ത​നം​തി​ട്ട: ക​ന്നി​മാ​സ​പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട 16-ന് ​തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല​യ്ക്ക​ൽ വ​രെ മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹി​ൽ​ടോ​പ്പ് അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ക​ന്നി​മാ​സ​പൂ​ജ​യ്ക്ക് തീ​ർ​ഥാ​ട​ക​രെ അ​വി​ടേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ല്ലാ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളും നി​ല​യ്ക്ക​ലി​ൽ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം തീ​ർ​ഥാ​ട​ക​രെ കെഎസ്ആര്‍ടിസി ബ​സു​ക​ളി​ൽ പ​ന്പ കെഎസ്ആര്‍ടിസി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ക്കും. ഹി​ൽ​ടോ​പ്പി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ണി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ത്രി​വേ​ണി​യി​ലെ​ത്തി കെഎസ്ആര്‍ടിസി ബ​സു​ക​ൾ​ക്ക് തി​രി​യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ പ​ന്പ കെഎസ്ആര്‍ടിസി ബ​സ് സ്റ്റാ​ൻ​ഡ് വ​രെ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കൂ. ത്രി​വേ​ണി​യി​ലും ച​ക്കു​പാ​ല​ത്തും പാ​ർ​ക്കിം​ഗ് ന​ട​ത്തു​വാ​ൻ ക​ഴി​യി​ല്ല. പ​ന്പ​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന അ​വ​സ്ഥ​യ​ല്ലാ​ത്ത​തി​നാ​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ൾ നി​ല​യ്ക്ക​ലി​ൽ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ക​ന്നി​മാ​സ​പൂ​ജ​യ്ക്ക് ചെ​യി​ൻ സ​ർ​വീ​സി​നാ​യി കെഎസ്ആര്‍ടിസി 60 ബ​സു​ക​ൾ എ​ത്തി​ക്കും. ഇ​വ നി​ല​യ്ക്ക​ൽ-​പ​ന്പ റൂ​ട്ടി​ൽ 15 മു​ത​ൽ…

Read More

മാ​ട​യ്ക്ക​ലി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ;   അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്;  ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ലെ മാ​ട​യ്ക്ക​ലി​ൽ മോ​ഷ​ണ​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. മാ​ട​യ്ക്ക​ലി​ൽ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലും ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 35-ാം വാ​ർ​ഡ് മാ​ട​യ്ക്ക​ൽ പു​തി​യാ​പ​റ​ന്പി​ൽ തോ​മ​സ് ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. തോ​മ​സ് ആ​ന്‍റ​ണി കു​ടും​ബ​സ​മേ​തം ഷാ​ർ​ജ​യി​ലാ​യ​തി​നാ​ൽ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ലും മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യി​റ​ങ്ങി. ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. തോ​മ​സ് ആ​ന്‍റ​ണി​യു​ടെ സ​ഹോ​ദ​രി ലി​ന്‍റാ തോ​മ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ഓ​ഗ​സ്റ്റ് 19ന് ​മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നി​രു​ന്നു. ഭ​ർ​ത്താ​വ് രാ​ജു ജോ​സ​ഫി​നോ​ടൊ​പ്പം ലി​ന്‍റാ തോ​മ​സ് ഖ​ത്ത​റി​ലാ​യ​തി​നാ​ൽ ഈ ​വീ​ടും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​ഴു​ക്കാ​ച്ചി​റ റോ​ഡ​രു​കി​ലു​ള്ള ഈ ​വീ​ടു​ക​ൾ ത​മ്മി​ൽ ഏ​താ​ണ്ട് 100 മീ​റ്റ​ർ അ​ക​ല​മേ​യു​ള്ളു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ തോ​മ​സ് ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ലെ ലൈ​റ്റു​ക​ൾ ഓ​ഫ് ചെ​യ്യാ​ൻ…

Read More

നിലയ്ക്കൽ – പമ്പാ ടിക്കറ്റ് നിരക്ക്  100 രൂപയാക്കാൻ നീക്കം;  ക​ണ്ട​ക്ട​റു​ടെ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല; പുതിയ  പരിഷ്കാരം ഇങ്ങനെ….

ടി.​എ​സ്. സ​തീ​ഷ്‌​കു​മാ​ര്‍ ശ​ബ​രി​മ​ല: നി​ല​യ്ക്ക​ല്‍ – പ​മ്പാ റൂ​ട്ടി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് 100 രൂ​പ​യാ​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി നീ​ക്കം. 100 രൂ​പ ടി​ക്ക​റ്റെ​ടു​ത്താ​ല്‍ പ​മ്പ​യി​ല്‍​നി​ന്നും നി​ല​യ്ക്ക​ലി​ലേ​ക്കും തി​രി​കെ യാ​ത്ര ചെ​യ്യാം. നി​ല​യ്ക്ക​ല്‍ – പ​മ്പാ റൂ​ട്ടി​ല്‍ ഇ​നി മു​ത​ല്‍ ക​ണ്ട​ക്ട​റു​ടെ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. നി​ല​യ്ക്ക​ലി​ലു​ള്ള ഡി​പ്പോ​യി​ല്‍ 100 രൂ​പ അ​ട​ച്ച​ശേ​ഷം വേ​ണം യാ​ത്ര ചെ​യ്യാ​ന്‍. എ​ന്നാ​ല്‍, കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ലു​ള്ള വ​ര്‍​ധ​ന​യി​ല്‍ ക​ടു​ത്ത അ​മ​ര്‍​ഷ​മാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന് എ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​സി ബ​സു​ക​ളി​ല്‍ 100 രൂ​പ ഈ​ടാ​ക്കു​ക​യും നോ​ണ്‍ എ​സി ബ​സു​ക​ളി​ല്‍ 50 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വാ​ങ്ങ​രു​ത് എ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്.സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഡി​പ്പോ​ക​ളി​ല്‍​നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍​ക്ക് നി​ല​യ്ക്ക​ല്‍ വ​രെ മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളൂ. ഇ​വി​ടെ​നി​ന്നും പ്ര​ത്യേ​ക ബ​സു​ക​ളി​ല്‍ യാ​ത്ര​ചെ​യ്യ​ണം. ഇ​തോ​ടെ ബ​സി​ല്‍​വ​രു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഇ​ര​ട്ടി​യി​ല​ധി​കം പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും.നി​ല​യ്ക്ക​ല്‍ – പ​മ്പാ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ്…

Read More

വ​ന്ന​ടി​ഞ്ഞ​ത് ലോ​ഡ് ക​ണ​ക്കി​ന് മ​ണ്ണ്; ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് അ​വ്യ​ക്ത​ത ‌‌; പമ്പയി​ൽ മാ​ത്രം 40,000 ഘ​ന​മീ​റ്റ​ർ മ​ണ​ൽ 

പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് പ​ന്പ​യു​ടെ തീ​ര​ത്തു വ​ന്ന​ടി​ഞ്ഞ മ​ണ്ണി​ന്‍റെ ഉ​പ​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത. പ​ല​യി​ട​ത്തും നി​ലം നി​ക​ത്താ​നും മാ​ലി​ന്യ​ങ്ങ​ൾ മൂ​ടാ​നു​മാ​ണ് മ്ണ്ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ൾ തു​റ​ന്ന​തി​ലൂ​ടെ​യു​ണ്ടാ​യ കു​ത്തൊ​ഴു​ക്കി​ൽ എ​ത്തി​യ ചെ​ളി​യും മ​ണ​ലും പ​ന്പ ത്രി​വേ​ണി മു​ത​ൽ പ​ന്പ​യു​ടെ തീ​രം മു​ഴു​വ​ൻ അ​ടി​ഞ്ഞു. തീ​ര​ങ്ങ​ളി​ലേ​ക്ക് ട​ണ്‍​ക​ണ​ക്കി​നു മ​ണ്ണാ​ണ് എ​ത്തി​യ​ത്. വെ​ള്ളം ക​യ​റി​യ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണ്ണ് വ​ന്ന​ടി​ഞ്ഞു. ഇ​തോ​ടെ മ​ണ്ണ് നീ​ക്കം ചെ​യ്യ​ൽ ഭാ​രി​ച്ചൊ​രു ബാ​ധ്യ​ത​യാ​യി മാ​റു​ക​യാ​യി​രു​ന്നു.മ​ണ്ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന വാ​ദം ഉ​ണ്ടാ​യെ​ങ്കി​ലും കൃ​ഷി​വ​കു​പ്പ് ഒൗ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ല. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മ​ണ്ണ് നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് തി​ക്താ​നു​ഭ​വം ഉ​ണ്ടാ​യ​താ​യി ആ​ക്ഷേ​പ​വു​മു​ണ്ടാ​യി. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വൃ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​രി​ഞ്ഞു​ണ​ങ്ങി​യ​താ​യാ​ണ് ആ​ക്ഷേ​പം. ചെ​ടി​ക​ൾ​ക്കും വി​ത്തു​വി​ള​ക​ൾ​ക്കും മ​ണ്ണ് അ​നു​യോ​ജ്യ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ത​നു​സ​രി​ച്ച കൃ​ഷി​യി​ട​ങ്ങ​ളി​ൽ മ​ണ്ണ് നി​ക്ഷേ​പി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​വ​രു​ണ്ട്. എ​ന്നാ​ൽ പ​ല​രു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ൾ മൂ​ടി​ക്കൊ​ണ്ടാ​ണ് മ​ണ്ണ് വ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യാ​ൻ…

Read More

നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​തെ​യാ​ണ്  ഡാമുകൾ  തു​റ​ന്നു​വി​ട്ടത്; കലക്ടർ അറിഞ്ഞ് വന്നപ്പോഴേക്കും റാന്നി മുങ്ങിയെന്ന്  ആ​ന്‍റോ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: ആ​ന​ത്തോ​ട്, പ​ന്പ ഡാ​മു​ക​ളി​ൽ തു​റ​ന്നു​വി​ട്ട​ത് വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പോ, മു​ൻ​ക​രു​ത​ലോ ഇ​ല്ലാ​തെ​യാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ഒ​ഴു​ക്കി​നെ​തി​രെ ഒ​ന്നി​ച്ച് സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ത്ത​നം​തി​ട്ട​യി​ലെ ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു വ്യ​ക്ത​മാ​യ അ​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. ഒ​ന്പ​തി​നു ഡാം ​തു​റ​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ഷ​ട്ട​ർ താ​ഴ്ത്തി. മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് അ​ധി​ക​ജ​ലം പു​റ​ത്തേ​ക്കു വി​ടു​ന്നു​വെ​ങ്കി​ൽ ഇ​തി​നു കൃ​ത്യ​മാ​യ വി​വ​ര​വും ക​ണ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്കേ​ണ്ട ബാ​ധ്യ​ത കെ​എ​സ്ഇ​ബി​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തു​ണ്ടാ​യി​ട്ടി​ല്ല. ക​ള​ക്ട​റെ ഇ​ക്കാ​ര്യ​ത്തി​ൽ പ​ഴി​പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പോ​ലും വി​വ​രം അ​റി​യു​ന്ന​ത് 14നു ​രാ​ത്രി വൈ​കി​യാ​ണെ​ന്നും അ​പ്പോ​ഴേ​ക്കും റാ​ന്നി മു​ങ്ങി​യി​രു​ന്നു​വെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു.പവെ​ള​ള​പ്പൊ​ക്ക​ത്തെ നേ​രി​ടാ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന് ആ​വ​ശ്യ​മാ​യി പ​രി​ശീ​ല​ന​വും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്ന് ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി താ​ൻ പ​റ​ഞ്ഞി​രു​ന്ന​താ​ണ്. മി​നി​ട്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ മൊ​റോ​ട്ടോ​റി​യം…

Read More

സ്‌​പൈ​ഡ​ര്‍​മാ​നും, ഛോട്ടാ​ഭീ​മു​മൊ​ക്കെയായി  അ​ങ്ക​ണ​വാ​ടി  കു​ട്ടി​ക​ള്‍​ക്കൊ​പ്പം  കളിയും ചിരിയുമായി ജി​ല്ലാ ക​ള​ക്ട​ര്‍‌‌

പ​ത്ത​നം​തി​ട്ട: ബാ​ര്‍​ബി​യും സ്‌​പൈ​ഡ​ര്‍​മാ​നും ഛോട്ടാ​ഭീ​മു​മൊ​ക്കെ കു​ഞ്ഞി​ക്കൈ​ക​ളി​ലേ​ക്ക് കി​ട്ടി​യ​പ്പോ​ള്‍ അ​ഞ്ച് വ​യ​സു​കാ​രി അ​മ്മു​വി​ന്‍റെ ക​ണ്ണു​ക​ളി​ല്‍ കൗ​തു​ക​ത്തി​ന്‍റെ തി​ള​ക്കം. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ള​യ​ബാ​ധി​ത​മാ​യ അ​ങ്ക​ണ​വാ​ടി​ക​ളെ കു​ട്ടി​ക​ള്‍​ക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തി​ലൊ​രാ​ളാ​യി ക​ള​ക്ട​റും കൂ​ടി​യ​പ്പോ​ള്‍ അ​ത് ക​ണ്ടു നി​ന്ന​വ​രും ആ​ഹ്ലാ​ദ​ത്തി​ലാ​യി. പ്ര​ള​യ​ശേ​ഷം അ​ങ്ക​ണ​വാ​ടി​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് പ്ര​ള​യ​ഭീ​തി മാ​റി​യി​ട്ടി​ല്ല. പ്ര​ള​യം കു​ട്ടി​ക​ള്‍​ക്ക് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​മാ​യി ആ​വി​ഷ്‌​ക​രി​ച്ച​തെ​ന്നും കു​ഞ്ഞു​മ​ന​സു​ക​ളി​ല്‍ പ്ര​ള​യ​മു​ണ്ടാ​ക്കി​യ ആ​ഘാ​തം കു​റ​യ്ക്കാ​നാ​ണ് ക​ളി​യും ചി​രി​യു​മാ​യി അ​വ​ര്‍​ക്കൊ​പ്പം കൂ​ടു​ന്ന​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്. ജി​ല്ല​യി​ലെ 162 ഓ​ളം അ​ങ്ക​ണ​വാ​ടി​ക​ളി​ലാ​യി 2500 ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ നേ​രി​ട്ട് വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി…

Read More

പ​തി​നാ​യി​രം രൂ​പ വ​ന്നോ, മ​റു​പ​ടി പ​റ​ഞ്ഞു മ​ടു​ത്ത് ബാ​ങ്കു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും; വഴിനടക്കാനാവാതെ പഞ്ചായത്ത് മെമ്പർമാരും

മാ​ന്നാ​ർ: പ്ര​ള​യാ​ന​ന്ത​രം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ​യ്ക്കാ​യി ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​ത്തി​ൽ. വെ​ള്ളം ക​യ​റി ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും വീ​ടു​ക​ളി​ൽനി​ന്നു മാ​റി താ​മ​സി​ച്ച​വ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്ന ത​ല​ത്തി​ൽ 10,000 രൂ​പ പ്ര​ഖ്യാ​പി​ച്ച​ത്. ക്യാ​ന്പ് ക​ഴി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്കു പോ​കു​ന്പോ​ഴേ​ക്കും പ​ണം കി​ട്ടു​മെ​ന്ന ത​ര​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ വ​ച്ചുത​ന്നെ ചി​ല​ർ അ​പേ​ക്ഷാ ഫോ​മു​ക​ൾ വ​രെ പൂ​രി​പ്പി​ച്ച് വാ​ങ്ങി​യി​രു​ന്നു. ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ർ റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കോ​പ്പി, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ കോ​പ്പി ന​ൽ​കി​യാ​ൽ ബാ​ങ്ക് അ​കൗ​ണ്ടി​ൽ പ​ണം വ​രു​മെ​ന്ന് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ഭൂ​രി​പ​ക്ഷം പേ​രും ഇ​വ സം​ഘ​ടി​പ്പി​ച്ചും ന​ൽ​കി.ക്യാ​ന്പ് ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഭൂ​രി​പ​ക്ഷം പേ​ർ​ക്കും പ​ണം ല​ഭി​ച്ചി​ല്ല. തു​ക ഇ​പ്പോ​ൾ കി​ട്ടി​യാ​ൽ പാ​ച​കം ചെ​യ്യു​ന്ന​തി​നു​ള്ള പാ​ത്ര​ങ്ങ​ളും കി​ട​ക്ക​ക​ളും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള പാ​ത്ര​ങ്ങ​ളും മ​റ്റും വാ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് എ​ല്ലാ​വ​രും ഇ​തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രെ വ​ഴി​ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ എ​ല്ലാ​വ​രും 10,000 രൂ​പ എ​ന്നു…

Read More