ഹരിപ്പാട്: പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ യുവാക്കൾ റിമാൻഡിൽ. പല്ലന പുലത്തറ പുളിമൂട്ടിൽ മനു (19), പല്ലനമുണ്ടുചിറയിൽ മനീഷ് (24) എന്നിവരെയാണ് ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. സംഭവത്തിലുൾപ്പെട്ട പല്ലന സ്വദേശി വിഷ്ണു ഒളിവിലാണ്. പീഢനത്തിനിരയായ പെണ്കുട്ടി മജിസ്ട്രേറ്റ് മുന്പാകെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേർക്കെതിരേ കേസ് എടുത്തിട്ടുള്ളത്. ക ഴിഞ്ഞദിവസം കടുത്ത വയറുവേദനയെ തുടർന്നാണ് പല്ലന സ്വദേശിനിയായ പെണ്കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്. വിദഗ്ദ്ധ പരിശോധനയിൽ പെണ്കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ തൃക്കുന്നപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്കുട്ടിയെ കഴിഞ്ഞ ഒരു വർഷത്തോളമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്നത് പുറം ലോകം അറിഞ്ഞത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവർക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെണ്കുട്ടിക്ക് ഇപ്പോൾ 18 വയസ് പ്രായമുണ്ടെന്നും പ്രായപൂർത്തിയാകാത്തപ്പോഴാണ് പീഢനം തുടങ്ങിയതെന്നും പോലീസ്…
Read MoreCategory: Alappuzha
കാലവർഷം: ജില്ലയിൽ 67 ക്യാമ്പുകളിൽ കഴിയുന്നത് 4694 കുടുംബങ്ങൾ; 3.58 കോടിയുടെ കൃഷി നാശം
ആലപ്പുഴ: കലിതുള്ളിയ കാലവർഷം ജില്ലയിൽ വിതച്ചത് വ്യാപക നാശം. തുടർച്ചയായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ജനജീവിതത്തെ ബാധിച്ചു. അന്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിലാണ് വെള്ളപ്പൊക്ക കെടുതികളേറെയും. അന്പലപ്പുഴ, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലായി 67 ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നത്. അന്പലപ്പുഴ താലൂക്കിൽ 32 ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. 1979 കുടുംബങ്ങളിലെ 8234 അംഗങ്ങളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. കാർത്തികപ്പള്ളി താലൂക്കിൽ തുറന്ന 27 ക്യാന്പുകളിലായി 2472 കുടുംബങ്ങളിലെ 10456 അംഗങ്ങൾ കഴിയുന്നുണ്ട്. ചെങ്ങന്നൂരിലെ എട്ട് ക്യാന്പുകളിലായി 1040 പേരാണ് കഴിയുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവോടുകൂടി മുങ്ങിയ കുട്ടനാടിന്റെ വിവിധ കേന്ദ്രങ്ങളിലായി 46 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ചെങ്ങന്നൂരിൽ മൂന്ന് കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 3.58 കോടിയുടെ കൃഷി നാശം ഇതുവരെയുണ്ടായതായാണ് കണക്ക്. 750 ഹെക്ടറിലേറെ പ്രദേശത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. ഇതിൽ നെൽ കൃഷിയും കരകൃഷിയുമടക്കം ഉൾപ്പെടും. 443 മരങ്ങൾ കാറ്റിൽ…
Read Moreപ്ലസ്ടു വിദ്യാർഥിനിയുടെ തൂങ്ങി മരണം; ശരീരത്തിൽ മുറിവുകളും, വസ്ത്രത്തിൽ ചെളിയും പുരണ്ടിട്ടുള്ളതിനാൽ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
പത്തനംതിട്ട: കടമ്മനിട്ട കുടിലുകുഴി കാരുമല മേലേടത്ത് വിനോദ് കുമാറിന്റെ മകളും കടമ്മനിട്ട ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ മൈഥിലി വിനോദ് (17) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച അച്ഛനു അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മരണം സംഭവിച്ചത്. സ്കൂൾ വിട്ട് വീട്ടിൽ വീട്ടിൽ എത്തിയ ഇളയ സഹോദരിയാണ് മൈഥിലി തുണിയിൽ തൂങ്ങി നില്ക്കുന്നത് കണ്ടത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് സംസ്കരിച്ചു. ഇരു കാലുകളും നിലത്തു മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാലുടൻ വസ്ത്രം മാറുന്ന മൈഥിലി സ്കൂൾ യൂണിഫോമിലാണ് മരിച്ചു കിടന്നത്. പുസ്തകങ്ങൾ വാരിവലിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. പഠനത്തിൽ മികവു പുലർത്തിയിരുന്ന മൈഥിലിയ്ക്ക് സ്കൂളിലോ വീട്ടിലോ ആത്മഹത്യക്കുള്ള സാഹചര്യം ഇല്ലാതിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴുത്തിൽ…
Read Moreഇ-പോസ് : ഏത് റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം; ബില്ലുകൾ ചോദിച്ച് വാങ്ങണം
പത്തനംതിട്ട: ജില്ലയിലെ എല്ലാ റേഷൻ കടകളിലും ഇ-പോസ് സംവിധാനം ഏർപ്പെടുത്തിയതോടെ പോർട്ടബിലിറ്റി സൗകര്യം ലഭ്യമായിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് സംസ്ഥാനത്തെ ഏതു റേഷൻ കടയിൽ നിന്നും കാർഡുമായി ചെന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ 832 റേഷൻ കടകളിലും മേയ് മുതൽ ഇ-പോസ് സംവിധാനം ഉപയോഗിച്ചുതുടങ്ങി. റേഷൻ വാങ്ങുന്നതിനായി കാർഡുടമകൾ തന്നെ കടയിൽ ചെല്ലണമെന്നില്ല. കാർഡിലുൾപ്പെട്ട ഏതെങ്കിലും അംഗം കാർഡുമായി എത്തിയാൽ മതി. നെറ്റ്വർക്ക് ഇല്ലെങ്കിൽ റേഷൻ ലഭിക്കില്ല എന്നത് വ്യാജപ്രചരണമാണ്. സാങ്കേതിക കാരണങ്ങളാൽ ഇ-പോസ് മെഷീനിൽ വിരലടയാളം തിരിച്ചറിയപ്പെടാതെ പോയാൽ ഇതിന് പകരമായി രജിസ്റ്റർ ചെയ്ത മൊബൈലിൽ വരുന്ന വണ്ടൈം പാസ് വേഡ് ഉപയോഗിച്ച് സാധനം വിതരണം ചെയ്യാം. രജിസ്റ്റർ ചെയ്ത മൊബൈൽ സാധനം വാങ്ങാൻ വരുന്ന അംഗത്തിന്റെ കൈവശമില്ലെങ്കിൽ മാനുവലായും വിതരണം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ആദ്യത്തെ രണ്ട് മാർഗങ്ങളും ഫലപ്രദമല്ലാത്ത…
Read Moreഅഞ്ച് വർഷത്തിനുള്ളിൽ എട്ട് സെക്രട്ടറിമാർ; പന്തളത്ത് ഏരിയ സെക്രട്ടറിമാർ വാഴുന്നില്ല; പിരിമുറുക്കത്തിൽ സിപിഎം നേതൃത്വം
പന്തളം: അഞ്ച് വർഷത്തിനുള്ളിൽ എട്ട് സെക്രട്ടറിമാർ. രണ്ടു പേർ മാറിയത് നടപടി നേരിട്ടും. ഒടുവിൽ നടന്ന ഏരിയ സമ്മേളനത്തിൽ ഒദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ആളിനും മാറ്റം. പകരമെത്തിയയാൾ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായി. തത്കാലം ചുമതല ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും. പന്തളത്തെ സിപിഎം ഏരിയാ സെക്രട്ടറിമാർ വാഴാത്ത ചരിത്രം ഇങ്ങനെ നീളുന്നു. ഇതിനൊക്കെ പുറമെ പാർട്ടി നേതൃത്വം നല്കുന്ന നഗരസഭാ ഭരണസമിതിയെ സംബന്ധിച്ച ആക്ഷേപങ്ങളും വ്യാപകമായതോടെ പന്തളത്തെ സിപിഎം നേതൃത്വം പിരിമുറുക്കത്തിലെന്ന് സൂചന.2013ലാണ് കെഎസ്ആർടിസി റോഡിന് വശത്തെ കെട്ടിടം വാങ്ങി ഓഫീസ് തുടങ്ങിയത്. 30 ലക്ഷത്തിലധികം മുടക്കി വാങ്ങിയ കെട്ടിടം അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഡി.രവീന്ദ്രനായിരുന്നു അന്ന് ഏരിയ സെക്രട്ടറി. 2001 മുതൽ സെക്രട്ടറി സ്ഥാനത്ത് തുടർന്ന് വന്ന അദ്ദേഹം പുതിയ ഓഫീസ് തുടങ്ങി ആറ് മാസങ്ങൾ പിന്നിട്ടപ്പോൾ നടപടിക്ക് വിധേയനായി തരംതാഴ്ത്തപ്പെട്ടു. പിന്നീട്…
Read Moreക്ഷേത്രക്കുളങ്ങളിൽ കക്കൂസ് മാലിന്യം തള്ളൽ; ഹരിപ്പാട് ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ തുടങ്ങി
ഹരിപ്പാട്: ക്ഷേത്രക്കുളങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് സമിതി നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഇന്ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹരിപ്പാട് നഗരസഭ പരിധിയിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാങ്കാംകുളങ്ങര ക്ഷേത്രക്കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ രീതിയിൽ ഈ കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. പാതിരംകുളങ്ങര, നഗരി, മണിമംഗലം, കോളാത്ത് ക്ഷേത്രക്കുളങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴോളം കുളങ്ങളിൽ മാലിന്യം തള്ളിയിട്ടുണ്ട്. എന്നാൽ ഒരു സംഭവത്തിലും കുറ്റവാളികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ക്ഷേത്ര ഭാരവാഹികളും, ഭക്തരും പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകുന്നേരം ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read Moreസർട്ടിഫിക്കറ്റ് ‘ബാധ്യതയായി’: പെൻഷൻ ആനുകൂല്യങ്ങൾക്കായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നെട്ടോട്ടം
ആലപ്പുഴ: ഒൗദ്യോഗിക കാലയളവിനുള്ളിൽ വകുപ്പിന് ബാധ്യത വരുത്തിയിട്ടില്ലെന്നുള്ള സർട്ടിഫിക്കറ്റ് (നോണ് ലയബിലിറ്റി സർട്ടിഫിക്കറ്റ്) ലഭിക്കാത്തതുമൂലം വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ വിരമിച്ച ഉദ്യോഗസ്ഥർക്കാണ് ഗ്രാറ്റുവിറ്റി, ലീവ് സറണ്ടറടക്കമുള്ള ആനുകൂല്യങ്ങൾ ബാധ്യതാ സർട്ടിഫിക്കറ്റ് ട്രഷറിയിൽ ഹാജരാക്കാത്തതുമൂലം ലഭിക്കാത്തത്. ഉദ്യോഗസ്ഥർ റിട്ടയർ ചെയ്യുന്നതിന് മുന്പുതന്നെ പെൻഷൻ ആനൂകൂല്യങ്ങൾക്കുള്ള തുക ട്രഷറിയിൽ എത്തിച്ചേരുമെങ്കിലും വിവിധ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് സമർപ്പിച്ചതിനുശേഷമാണ് തുക പെൻഷൻകാരന് നൽകുന്നത്. വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ റിട്ടയർ ചെയ്ത സ്റ്റേഷനിൽ നിന്നും സർവീസിന്റെ അവസാന മൂന്നുവർഷം കണക്കാക്കി ബാധ്യതയില്ലായെന്ന സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി രേഖകൾ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ബന്ധപ്പെട്ട വിഭാഗത്തിൽ നൽകിയിട്ടുണ്ടെങ്കിലും ഇവിടെ നിന്നും സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിലുണ്ടായ താമസമാണ് ഉദ്യോഗസ്ഥർക്ക് വിനയായിരിക്കുന്നത്. ഇവിടെ നിന്നും സർട്ടിഫിക്കറ്റ് ട്രഷറിയിലെത്തിയെങ്കിൽ മാത്രമേ ലീവ് സറണ്ടടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകൂ.…
Read Moreനാടും നാട്ടാരും കാൽപന്തിന്റെ ആവേശത്തിലേക്ക് ; ഇഷ്ടകളിക്കാരുടെ വലിയ കട്ടൗട്ടുകൾ നിരത്തുകളിൽ നിറഞ്ഞു കഴിഞ്ഞു
പത്തനംതിട്ട: വീണ്ടുമൊരു ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കലെത്തി നിൽക്കേ നാടെങ്ങും അതിന്റെ അലയടികൾ കണ്ടുതുടങ്ങി. കുട്ടികളും യുവാക്കളും മാത്രമല്ല, കാൽപന്ത് പ്രേമികളായ മുതിർന്നവരും തങ്ങളുടെ ടീമിനും കളിക്കാർക്കും വേണ്ടി വാദിച്ചുതുടങ്ങി. ഒപ്പം കാൽപന്തിന്റെ ആവേശത്തോടൊപ്പം ചേരാൻ ഇവരെല്ലാം തയാറുമായിട്ടുണ്ട്. കാൽപന്തുകളിയുടെ ആരവം വാനോളം ഉയർത്താൻ ഗ്രാമപ്രദേശങ്ങളിലെ ക്ലബുകൾ ഉണർന്നു കഴിഞ്ഞു. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമായി ഇഷ്ട ടീമുകളുടേയും കളിക്കാരുടേയും ചിത്രങ്ങൾ വിവിധ വർണത്തിൽ ചാലിച്ച ഫ്ളക്സ് ബോർഡുകളും സജീവമായി. ഫുട്്ബോളിന്റെ ആത്മാവ് ലോകകപ്പാണ്. പെലയും, മറഡോണയും, സിദാനു നിറഞ്ഞു നിന്ന കാലം വിട്ട് ഇപ്പോൾ റൊണാൾഡോയും, മെസിയും, നെയ്മറുമാണ് ആരാധകരുടെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുന്നത്. ഇഷ്ടകളിക്കാരുടെ വലിയ കട്ടൗട്ടുകളും നിരത്തുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഫ്ളക്സ് ബോർഡുകളിൽ പരസ്പരം കുത്തുവാക്കുകൾ ചേർത്താണ് മത്സരിക്കുന്നത്. പാടി പുകഴ്ത്താൻ പാരന്പര്യമില്ല താരസന്പന്നവുമില്ല മുന്നിൽ നിന്നു നയിക്കാൻ ആണൊരുത്തനുള്ളപ്പോൾ ഒന്നുറപ്പ് റഷ്യൻ മണ്ണിൽ ഈ പറങ്കിപ്പട തല…
Read Moreശ്രീഗണപതി ബസുകൾ ഇന്ന് ഓടുകയാണ് ആംബുലൻസ് ഡ്രൈവർ ബ്ലസൻകോശിയുടെ ജീവൻ രക്ഷിക്കാൻ
ചാരുംമൂട് : അത്യാഹിതത്തിൽപ്പെട്ട അനേകം പേരുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസുമായി വീഥികളിലൂടെ പാഞ്ഞ ഡ്രൈവർ ബ്ലസൻ ഇന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ സുമനസുകളുടെ കാരുണ്യം തേടുകയാണ്.ആംബുലൻസ് നിയന്ത്രണംവിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് പായിപ്പാട് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന സ്നേഹതീരം ആംബുലൻസ് ഡ്രൈവർ ചെങ്ങന്നൂർ കൊഴുവല്ലൂർ രാജുവില്ലയിൽ ബ്ലസൻകോശി (21)യുടെ ജീവൻ രക്ഷിക്കാനാണ് നാട്ടുകാരും സുമനസുകളും ഇപ്പോൾ കൈകോർത്തിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കു പണമില്ലാതെ ബ്ലസന്റെനിർധന കുടുംബം ദുരിതത്തിലാണ്. അതിനാൽ ഈ കുടുംബത്തെ സഹായിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. ബ്ലസന്റെ ജീവൻ രക്ഷിക്കാൻ ഇന്ന് അഞ്ചു സ്വകാര്യ ബസുകൾ നിരത്തുകളിൽ ഓടുകയാണ്. ശ്രീഗണപതി ഗ്രൂപ്പിന്റെ അഞ്ചു സ്വകാര്യ ബസുകളാണ്ബ്ലസന്റെ ജീവൻ രക്ഷിക്കാനുള്ള കാരുണ്യ ദൗത്യം ഏറ്റെടുത്ത് ഇന്ന് നിരത്തിൽ സർവീസ് നടത്തുന്നത്. കായംകുളം -ചാരുമൂട് പത്തനംതിട്ട റൂട്ടിൽ മൂന്നു ബസും, പന്തളം -കരുനാഗപ്പള്ളി…
Read Moreകടൽ കലിതുള്ളി ; ആലപ്പുഴ ബീച്ചിൽ വിനോദസഞ്ചാരികൾ മുന്നറിയിപ്പുകൾ പാലിക്കാതെ കടിലിറങ്ങുന്നു
ആലപ്പുഴ: ആലപ്പുഴ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾ മൂന്നറിയിപ്പ് അവഗണിച്ച് കടലിറങ്ങുന്നതും കുളിക്കുന്നതും അപകട ഭീഷണിയുയർത്തുന്നു. കടൽക്ഷോഭം അനുഭവപ്പെടുന്പോഴും ശക്തമായ തിരയുള്ളപ്പോളും കടലിറങ്ങരുതെന്ന് ലൈഫ് ഗാർഡുമാരും മറ്റും നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചാണ് വൈകുന്നേരങ്ങളിൽ ബീച്ചിലെത്തുന്നവർ കടലിറങ്ങുന്നതാണ് ഭീഷണിയാകുന്നത്. കാലവർഷം ശക്തമായതോടെ ശക്തമായ തിരയുള്ളതിനാൽ ലൈഫ് ഗാർഡുമാരും കനത്ത ജാഗ്രതയിലാണെങ്കിലും സന്ദർശകർ വിലക്ക് അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങുന്നത് ബീച്ചിലെ പതിവ് കാഴ്ചയാണ്. ബീച്ചിൽ അടിയൊഴുക്കും അതോടൊപ്പം ചുഴിയുമുള്ളതിനാൽ തിരയിൽ പെടുന്നവർക്ക് അപകടസാധ്യതയേറെയാണ്. പൊതു അവധി ദിവസങ്ങളിൽ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനാളുകളാണ് ബീച്ചിലെത്തുന്നത് എന്നാൽ ഇവർക്കായി ഏർപ്പെടുത്തിയിരിക്കന്നത് വിരലിലെണ്ണാവുന്ന ലൈഫ് ഗാർഡുകളും തിരക്കേറിയ ദിവസങ്ങളിൽ ബീച്ചിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയുമാണ്. ഏകദേശം ഒന്നര കിലോമീറ്ററിലധികം ദൈർഘ്യമുള്ള ആലപ്പുഴ ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്കായി ആവശ്യത്തിന് ലൈഫ് ഗാർഡുമാരില്ലാത്തതും അപകട ഭീഷണി വർധിപ്പിക്കുന്നു. സുരക്ഷയ്ക്കു ഏർപ്പെടുത്തിയിരിക്കുന്ന ലൈഫ് ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന്…
Read More