ചേര്‍ത്തല: ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഡോക്ടര്‍ക്ക് പരിക്ക്. ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡ് നെയ്യാരപ്പള്ളിയില് ഡോ.ഡൊണാള്‍ഡ് ജോണ്‍ പാലാട്ടിക്കാണ് പരിക്കേറ്റത്. ചേര്‍ത്തല എക്സറെ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനാണ് ഡൊണാള്‍ഡ് ജോണ്‍. ചൊവ്വാഴ്ച രാവിലെ 11 ഓടെ ഒപി യില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കൈയിലു ായിരുന്ന മൊബൈല്‍ ഫോണ്‍ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലു ായിരുന്ന അമ്മമാരും കുട്ടികളും നഴ്സുമാരും ഓടി രക്ഷപ്പെടുകയായിരുന്നു. സാംസംങിന്റെ സ്റ്റാര്‍ പ്രൊ മോഡലായിരുന്നു പൊട്ടിത്തെറിച്ച മൊബൈല്‍. മൊബൈലിന്റെ ബാറ്ററി കൈയില്‍ പതിച്ചാണ് ഡോക്ടര്‍ക്ക് പൊളളലേറ്റത്. ഇടതുകൈയുടെ വിരല്‍ മുതല്‍ കൈമുട്ടുവരെ പൊള്ളലേറ്റു. ഇദ്ദേഹത്തെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുസംബന്ധിച്ച് ഡോക്ടര്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്കി. മൊബൈല്‍ കമ്പനിക്കെതിരെ ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുമെന്ന് ഡോക്ടര്‍ ഡൊണാള്‍ഡ് ജോണ്‍ പറഞ്ഞു.
Read MoreCategory: Alappuzha
പെണ്‍കുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം; സഹപാഠികളുടെ സമയോചിതമായ ഇടപെടൽ മൂലം പെണ്‍കുട്ടികളെ രക്ഷപ്പെട്ടു
എടത്വ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം. സഹപാഠികളുടെ സമയോചിതമായ ഇടപെടൽ മൂലം പെണ്‍കുട്ടികളെ രക്ഷപെടുത്തി. പച്ചയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫെയ്സ്ബുക്ക് വഴി പ്രണയം നടിച്ച് തിരുവനന്തപുരത്തുനിന്നും കാറിൽ എത്തിയ യുവാക്കളാണ് പെണ്‍കുട്ടികളെ കാറിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് അറിയുന്നത്. കുട്ടികളെ കാറിൽ കൊണ്ടുപോകുന്നതു കണ്ട മറ്റ് കുട്ടികൾ വീട്ടിലും പോലീസിലും വിവരം അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് ഒരു പെണ്‍കുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ള കൂട്ടുകാർ തകഴിയിൽവെച്ച് ഇവരെ പിടികൂടുകയുമായിരുന്നു. പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ലെന്നാണ് പോലീസ് പറയുന്നത്. ഇവർ പോയ കാർ തകഴിയിൽ തകർത്ത നിലയിൽ പിന്നീട് കണ്ടെത്തി.
Read Moreഇനി കബളിപ്പിക്കേണ്ട..! ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
ജയ്സണ്‍ അതിരമ്പുഴ ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അത്യഢംബര കാറുകൾ വാങ്ങി കേരളത്തെക്കാൾ നികുതി കുറവുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെ റോഡുകൾ ഉപയോഗിക്കുന്നതിനെതിരേയാണ് മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾക്കൊരുങ്ങുന്നത്. ഇത്തരത്തിൽ കേരളത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ കസറ്റഡിയിലെടുക്കാനാണ് തീരുമാനം. ആഢംബരകാർ വാങ്ങി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയത് കേരളത്തിൽ നികുതി അടയ്ക്കാതെ ഉപയോഗിച്ചതിന് നടൻ ഫഹദ് ഫാസിലിന് ആലപ്പുഴ ആർടിഒ ഓഫീസ് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്നലെ നടൻ മറ്റൊരാൾ മുഖേന 17.68 ലക്ഷം വാഹന നികുതിയടച്ചു. സമാന സംഭവത്തിൽ മറ്റൊരു ബിഎംഡബ്യൂ കാറും കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ നികുതി അടയ്ക്കാൻ ആർടിഒ നോട്ടീസ് നൽകിയിട്ടുണ്ട്. നികുതിക്കും പിഴയ്ക്കും പുറമെ വാഹനം എത്രയും പെട്ടന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഇത്തരത്തിൽ ഇതരസംസ്ഥാനത്ത് കാർ രജിസ്റ്റർ…
Read Moreശബരിമലയിൽ പുരുഷവേഷധാരിയായ പതിനഞ്ചുകാരിയെ പിടികൂടി; ആന്ധ്രാപ്രദേശിലെ നല്ലൂരിൽ നിന്നും എത്തിയ സംഘത്തിലായിരുന്നു പെൺകുട്ടി വേഷം മാറിയെത്തിയത്
ശബരിമല: പുരുഷവേഷം ധരിച്ച് ശബരിമല ദർശനത്തിനെത്തിയ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പമ്പയിൽ വനിതാ ദേവസ്വം ജീവനക്കാർ പിടികൂടി. ആന്ധ്രാപ്രദേശ് നല്ലൂരിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ മധു നന്ദിനിയെയാണ് പമ്പ ഗാർഡ് റൂമിന് മുന്നിൽ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാർ തടഞ്ഞത്. 15 അംഗ തീർഥാടക സംഘത്തോടൊപ്പമാണ് പെൺകുട്ടി ദർശനത്തിന് വന്നത്. ആരും ശ്രദ്ധിക്കാതിരിക്കാൻ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് നടന്ന് നീങ്ങിയത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്തെത്തിയത് വിവാദമായതിനെ തുടർന്ന് ബോർഡ് പരിശോധന കർശനമാക്കാൻ ദേവസ്വം വനിതാ ജീവനക്കാർക്ക് നിർദേശം നല്‍കിയിരുന്നു.
Read Moreഭരണത്തണലിൽ മൂന്നാറിനേക്കാൾ വലിയ കൈയേറ്റം..! പാർട്ടി ഓഫീസിനു പിന്നാലെ പട്ടയവിവാദവും; ചേർത്തലയിൽ സിപിഐ പ്രതിരോധത്തിൽ
ചേർത്തല: പാർട്ടി ഓഫീസ് നിർമിച്ചിരിക്കുന്നത് അനധികൃതമാണെന്ന വിവാദത്തിനുപിന്നാലെ പട്ടയവിവാദവും ഉയർന്നതോടെ ചേർത്തലയിൽ സിപിഐ പ്രതിരോധത്തിൽ. സിപിഐയുടെ പോഷക സംഘടനയ്ക്ക് ലഭിച്ച പട്ടയഭൂമി മറിച്ചുവിറ്റുവെന്ന ആരോപണമാണ് സിപിഐയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പട്ടയം ലഭിച്ച ഏഴ് സെന്റ് ഭൂമി മറിച്ചുവിറ്റ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നടപടിയാണ് പാർട്ടിക്ക് തിരിച്ചടിയായത്. 1977 ലാണ് ഭൂമിയ്ക്ക് പട്ടയം നൽകിയത്. ഭൂസംരക്ഷണ നിയമത്തിനു വിരുദ്ധമായാണ് പട്ടയം നൽകിയതെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. നഗരത്തോട് ചേർന്ന് ദേശീയപാതയോരത്ത് തണ്ണീർമുക്കം വടക്കു വില്ലേജിൽപെട്ട സർവെ നന്പർ ഒന്ന്/ഒന്ന്(ബ്ലോക്ക് 27) 2.98 ആർസ് ഭൂമിയാണ് സംഘടനയ്ക്ക് നൽകിയത്. 1997 ഫെബ്രുവരി 27 ന് പട്ടയഭൂമി തൈക്കാട്ടുശേരി സ്വദേശിക്ക് തീറാധാരം നടത്തിയതായാണ് വിവരം. 2002 ൽ ഭൂമി രണ്ടു പേർക്കായി കെമാറ്റം ചെയ്തെന്നും രേഖകളിൽ പറയുന്നു. കാർഷികാവശ്യത്തിനായി വർഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിക്കാണ് ഭൂസംരക്ഷണ നിയമപ്രകാരം പട്ടയം നൽകുന്നത്. കർഷകർക്കോ…
Read Moreപടയൊരുക്കത്തിൽ ഗ്രൂപ്പ് യുദ്ധം..! അരൂർ നിയോജക മണ്ഡലത്തിലെ പടയൊരുക്ക ബോർഡിൽ നിന്ന് ഉമ്മൻചാണ്ടിയും എ ഗ്രൂപ്പുകാരും പുറത്ത്
തുറവൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പേരിൽ ഗ്രൂപ്പുയുദ്ധം. എ ഐ ഗ്രൂപ്പുപോരാണ് രൂക്ഷമായിരിക്കുന്നത്. പടയൊരുക്കം പരിപാടിയുടെ പ്രചരണാർഥം അരൂർ നിയോജക മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളിൽ നിന്നു മറ്റും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കിയതിന്റെ പേരിലാണ് ഗ്രൂപ്പുപോര് മുർച്ചിച്ചിരിക്കുന്നത്. മണ്ഡലത്തിൽ സ്ഥാപിച്ചിരിക്കുന്ന മുഴുവൻ പ്രചരണ ബോർഡുകളിൽ രമേശ് ചെന്നിത്തലയുടേയും കെ.സി. വേണുഗോപാൽ എംപി യുടേയും ഫോട്ടോകൾ മാത്രമേയുള്ളു. കെപിസിസി പ്രസിഡന്റിന്േറയുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ ഇല്ല. കൂടാതെ അരൂർ നിയോജക മണ്ഡലത്തിന്റെ സ്വീകരണ കമ്മറ്റിയിൽ നിന്നും എ ഗ്രൂപ്പ് നേതാക്കളെ തഴഞ്ഞ് ഐ ഗ്രൂപ്പ് പൂർണമായും കൈയടക്കി എന്നും എ ഗ്രൂപ്പു നേതാക്കൾ ആരോപിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളുടെ പ്രചരണ ബോർഡുകളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം വ്യാപകമാകുകയാണ്. യുഡിഎഫിന്റെ പരിപാടി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ…
Read Moreഒടുവിൽ പോലീസ് വിജയിച്ചു..! എടത്വായിൽ യുവാക്കളുടെ കൊലപാതകത്തിലെ കുറ്റവാളികളെ പോലീസ് കണ്ടെത്തി; സഹോദരങ്ങളായ പ്രതികളെ കൊലയ്ക്ക് പ്രേരിപ്പിച്ചതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആലപ്പുഴ: എടത്വയിൽ മധു എന്ന യുവാവിനെ വെള്ളക്കെട്ടിൽ മരിച്ചനിലയിലും, ലിന്റോ എന്ന യുവാവിന്റെ അസ്ഥികൂടം തകഴി റെയിൽവേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടിലും കാണപ്പെട്ട സംഭവങ്ങൾ കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ യുവാവും ബന്ധുവും അറസ്റ്റിലായി. തകഴി പഞ്ചായത്ത് എട്ടാം വാർഡ് ചെക്കിടിക്കാട് കറുകത്തറ മധു(40)വിനെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലും ചെക്കിടിക്കാട് തുരുത്തുമാലിയിൽ ലിന്റോ(26) എന്നു വിളിക്കുന്ന വർഗീസ് ഒൗസേഫിന്റെ അസ്ഥികൂടം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയ സംഭവത്തിലുമാണ് അറസ്റ്റ്. മുഖ്യപ്രതി എടത്വ പച്ച കാഞ്ചിക്കൽ വീട്ടിൽ മനുവെന്നു വിളിക്കുന്ന മോബിൻ മാത്യു(25), ഇയാളുടെ പിതൃസഹോദരപുത്രൻ ജോഫിൻ ജോസഫ് (25) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഈ യുവാക്കളുടെ മരണം. ആക്ഷൻ കൗൺസിലിന്റെ ആവശ്യപ്രകാരം…
Read Moreസുഹൃത്തായ വീട്ടമ്മയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പകർത്തി കൂട്ടുകാർക്ക് കൈമാറി; വീട്ടമ്മയുടെ പരാതിയിൽ ടൂറിസ്റ്റ് ഗൈഡ് സൈമണ്‍ ജോസഫിനെ പോലീസ്പി അറസ്റ്റു ചെയ്തു
ആലപ്പുഴ: വീട്ടമ്മയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തെന്ന പരാതിയിൽ ടൂറിസ്റ്റ് ഗൈഡിനെ സൗത്ത് പോലീസ് പിടികൂടി. ആലപ്പുഴ നഗരസഭ തത്തംപള്ളി സ്വദേശി സൈമണ്‍ ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വർഷം മുന്‍പ് നഗരവാസിയായ യുവതിയുമായി പരിചയപ്പെട്ട ഇയാൾ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തെന്നാണ് വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അറസ്റ്റിലായ സൈമണ്‍ ജോസഫിനെ ഇന്നലെ ആലപ്പുഴ കോടതിയുടെ ചുമതലയുള്ള ഹരിപ്പാട് മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവീയപുരം ഗ്രാമവാസികളുടെ ചിരകാലാഭിലാഷം സഫലമാകുന്നു; അടുത്ത നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ വീയപുരം ചുണ്ടനും
എടത്വ: വീയപുരം ഗ്രാമവാസികളുടെ ചിരകാലാഭിലാഷം സഫലമാകുന്നു. അപ്പർകുട്ടനാട്ടിലെ വീയപുരം കരയ്ക്ക് ഇനി ചുണ്ടൻ വള്ളം. കരക്കാർക്കായി ഒരു വള്ളം നിർമിക്കുക എന്ന ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. വള്ള നിർമാണത്തിനുള്ള തടി കഴിഞ്ഞ ദിവസം പൂഞ്ഞാറിൽ നിന്ന് വീയപുരത്ത് എത്തിയതോടെയാണ് ഈ സ്വപ്നം പൂവണിയുന്നതിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. നന്മ പ്രവാസി വാട്സപ്പ് ഗ്രൂപ്പാണ് നാല് മാസം മുന്‍പ് വള്ള നിർമാണത്തെ കുറിച്ചുള്ള ആശയം മുന്നോട്ട് വച്ചത്. ഈ ആശയം കരക്കാർ കൂടി ഏറ്റെടുത്തതോടെ തയാറെടുപ്പുകൾ എളുപ്പത്തിലായി. ഈരാറ്റുപേട്ടയിലെ പൂഞ്ഞാറിൽ നിന്നാണ് ഏഴ് ലക്ഷം രൂപയിലധികം ചിലവുള്ള 146 ഇഞ്ച് വ്യാസവും 63 അടി നീളവുമുള്ള ലക്ഷണമൊത്ത തടി കണ്ടെത്തിയത്. മാതാവ് പലകയ് ക്ക് മാത്രമേ ഈ തടി തികയൂ. ഇത്തരം രണ്ട് തടി കൂടി ഉണ്ടെങ്കിലേ വള്ളത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയൂ. നാളെ ഉച്ചയ്ക്ക് 12.30 ന് കോഴിമുക്ക്…
Read Moreപ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച ഡിഗ്രി വിദ്യാർഥി പിടിയിൽ; ആലപ്പുഴ ബീച്ചിലെത്തിയ വിദ്യാർഥിനി കാമുകനുമായി പിണങ്ങിയതിനെ തുടർന്ന് കടലിൽ ചാടിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്
അമ്പലപ്പുഴ: വിദ്യാർഥിനിയെ പീഡിപ്പിച്ച ഡിഗ്രി വിദ്യാർഥി പിടിയിൽ. കളർകോട് സനാതനപുരം ഭണ്ഡാരമഠത്തിൽ ശെൽവരാജിന്റെ മകൻ ഹരികൃഷ്ണനാ(20)ണ് പിടിയിലായത്. പുന്നപ്രയിലെ പ്ലസ്വണ് വിദ്യാർഥിനിയുമായി ഇയാൾ ഒരു വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ ബീച്ചിലെത്തിയ ഇവർ സംസാരമധ്യേ വഴക്കുണ്ടാക്കുകയും പെണ്‍കുട്ടി കടലിലേക്കു ചാടുകയും ചെയ്തു. നാട്ടുകാർ രക്ഷപ്പെടുത്തി വനിതാസെല്ലിൽ ഏൽപ്പിച്ച പെണ്‍കുട്ടി തന്നെ ഹരികൃഷ്ണൻ പല പ്രാവശ്യം പീഡിപ്പിച്ചതായി വെളിപ്പെടുത്തി. തുടർന്ന് പുന്നപ്ര പോലീസിൽ വിവരമറിയിക്കുകയും പോലീസ് ഹരികൃഷ്ണനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
Read More