മാങ്കാംകുഴി(ആലപ്പുഴ): ഒരിക്കൽ വൃക്ക മാറ്റിവയ്ക്കലിനു വിധേയനായെങ്കിലും വീണ്ടും വൃക്കരോഗ ബാധിതനായ യുവാവിനെ രക്ഷിക്കാൻ ഒരു നാടാകെ ഒന്നിക്കുന്നു. ഇതു സംബന്ധിച്ചു ചേർന്ന ആലോചനാ യോഗത്തിൽ താൻ വൃക്കദാനത്തിനു സന്നദ്ധയാണെന്നു പ്രഖ്യാപിച്ചു വനിതാ പഞ്ചായത്ത് അംഗം വേറിട്ട മാതൃകയായി. മാവേലിക്കര വെട്ടിയാർ ചൈതന്യയിൽ ചന്ദ്രൻ നായരുടെ മകൻ രാജ് ചന്ദ്ര(28 )ന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താനാണു വെട്ടിയാർ ഗ്രാമം ഒന്നിച്ചിറങ്ങാൻ തീരുമാനിച്ചത്. ഇതിനുള്ള ആലോചനായോഗത്തിലാണ് തഴക്കര ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെംബർ ദീപാ വിജയകുമാർ വൃക്ക നൽകാൻ സന്നദ്ധയാണെന്ന് അറിയിച്ചത്. കരഘോഷത്തോടെയാണ് സദസ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് വത്സല സോമൻ, വൈസ് പ്രസിഡന്റ് എസ് അനിരുദ്ധൻ, പഞ്ചായത്ത് അംഗങ്ങളായ ടി. യശോധരൻ, കെ രവി, എസ്. അഷ്റഫ് എന്നിവർ ഈ മാസത്തെ പഞ്ചായത്ത് ഓണറേറിയത്തിന്റെ പകുതി നൽകാനും സന്നദ്ധരായി. ആർ രാജേഷ്…
Read MoreCategory: Alappuzha
അല്പം നേരത്തെ വന്നിരുന്നെങ്കില്..! മകളുടെ വിവാഹശേഷം മടങ്ങിയ പിതാവ് ട്രെയിനിനടിയില്പെട്ട് മരിച്ചു; കായംകുളം റെയില്വേ സ്റ്റേഷനിലായിരുന്നു സംഭവം
കായംകുളം: മകളുടെ വിവാഹം കഴിഞ്ഞ് മടങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനടിയിൽപെട്ട് മരിച്ചു. നവി മുംബൈ മഹാലക്ഷ്മി അപ്പാർട്ട്മെന്റിലെ അശോക് വൈ. അതാക് (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് കായംകുളം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഓച്ചിറ പ്രയാർ വടക്ക് ചെറുകാട്ട് പടീറ്റതിലുള്ള യുവാവുമായി മകളുടെ വിവാഹം ദേവികുളങ്ങര ക്ഷേത്രത്തിൽവച്ച് നടുത്തുന്നതിനായി ബന്ധുക്കളോടൊപ്പം എത്തിയതായിരുന്നു. തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് ട്രെയിൻ പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടി ക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെടുകയായിരുന്നു. കൈ രണ്ടും അറ്റുപോയ നിലയിൽ കാണപ്പെട്ട അശോകിനെ ഉടൻതന്നെ ട്രെയിൻ നിർത്തി ആർപിഎഫ് ഉദ്യോഗസ്ഥനായ മധുസൂദനനും പോർട്ടർമാരും ചേർന്ന് പുറത്തെടുത്ത് താലൂക്കാശുപത്രിയിൽ എത്തിച്ചു. അറ്റുപോയ കൈകൾ ഐസ് നിറച്ച പെട്ടികളിലാക്കി അശോകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശോകും കുടുംബവും മരുമകന്റെ കുടുംബവും മുംബൈയിൽ സ്ഥിരതാമസക്കാരാണ്.…
Read Moreകോണ്ഗ്രസിന്റെ തോൽവിയ്ക്ക് കാരണം വിഭാഗീയത! പടയൊരുക്കവേദയിൽ യുവാവിന്റെ പോർവിളി; ഒടുവില് വാക്കേറ്റവും പിടിച്ചുതള്ളും
മാവേലിക്കര:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പടയൊരുക്കത്തിന് മാവേലിക്കരയിൽ നൽകിയ സ്വീകരണ പരിപാടിയ്ക്കിടെ യുവാവ് പോർവിളി യുമായി രംഗത്തെത്തി. പടയൊരുക്കത്തിന്റെ ചീഫ് കോർഡിനേറ്റർ കെ.ആർ.മുരളീധരന്റെ ആമുഖ പ്രസംഗത്തിനിടെയായിരുന്നു യുവാവ് വേദിയിലിരിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ചത്. മാവേലിക്കരയിലെ കോണ്ഗ്രസിന്റെ തോൽവിയ്ക്ക് കാരണം വിഭാഗീയതയാണെന്നും മറ്റുമുള്ള ആരോപണങ്ങളുമായാണ് യുവാവ് രംഗത്തെത്തിയത്. വേദിയിലിരുന്ന നേതാക്കൾക്കെതിരെയായിരുന്നു യുവാവിന്റെ പ്രതികരണം. തുടർന്ന് വോളണ്ടിയർമാർ ഇയാളെ പറഞ്ഞുവിടാൻ ശ്രമിക്കവെ വാക്കേറ്റവും പിടിച്ചുതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ സംഘം ചേർന്ന് ഇയാളെ സമ്മേന നഗരിയിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെയും ചിലർ അപസ്വരങ്ങളുമായി രംഗത്തെത്തിയെങ്കിലും ഇവരെ മറ്റ് പ്രവർത്തകർ ശാന്തരാക്കുകയും പുറത്ത് എത്തിക്കുകയുമായിരുന്നു. എന്നാൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തങ്ങളുടെ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമുള്ളവരല്ലെന്ന് നേതാക്ക·ാർ പ്രതികരിച്ചു.
Read Moreസൂക്ഷിച്ചോ ഇവനാളു പെശകാ..! റോഡിലൂടെ നടന്നു പോകുന്നവരെ ശല്യം ചെയ്ത് പരുന്ത്; കുട്ടികളോടാണ് ഇവന്റെ പ്രധാന ശല്യം ചെയ്യാൽ; പേടിച്ച് പുറത്തിറങ്ങാനാവാതെ ഒരു ഗ്രാമം
ഹരിപ്പാട്: പരുന്തിനെ പേടിച്ച് പുറത്തേക്കിറങ്ങാൻ പോലും കഴിയാതെ നാട്ടുകാർ. മുതുകുളം വെട്ടത്തുമുക്കിന് വടക്കുഭാഗത്താണ് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായി പരുന്ത് എത്തിയിരിക്കുന്നത്. ആഴ്ചകളായി വലിയ ശല്യമാണുണ്ടാക്കുന്നത്. മനുഷ്യരോട് അക്രമസ്വഭാവം കാട്ടുന്ന പരുന്ത് കായംകുളം-കാർത്തികപ്പളളി റോഡിലൂടെ പോകുന്ന നിരവധിപേരെ ആക്രമിച്ചു. ചിലർക്ക് നിസാര പരിക്കുമേറ്റു. രാവിലെ ഏഴോടെ പ്രദേശത്തെത്തുന്ന പരുന്ത് സ്കൂൾ കുട്ടികളെയാണ് കൂടുതൽ ശല്യം ചെയ്യുന്നത്. പിന്നാലെയെത്തിയാണ് തലക്കും മുഖത്തും ആക്രമിക്കുന്നത്. അതിനാൽ കുടയുമായാണ് കുട്ടികൾ ഉൾപ്പെടെ ഇതുവഴി യാത്ര ചെയ്യുന്നത്. ഒപ്പം പരുന്തിനെ തുരത്താനായി വടിയും ഇവർ കരുതുന്നുണ്ട്. അടിച്ചോടിച്ചാലും പിന്നാലെ വീണ്ടും വരുമെന്നാണ് നാട്ടുകാർ പറയുന്നത്. മീൻ കച്ചവടക്കാരെയും കൈയിൽ സാധനങ്ങളുമായി പോകുന്നവരെയും അക്രമിക്കും. പ്രദേശത്തെ താമസക്കാരും ഭയപ്പാടിലാണ്. വീടുകളിലെത്തി പരുന്ത് ആക്രമിക്കുന്നു. പൊന്നമ്മ, ജയപ്രകാശ്, അർജ്ജുൻ തുടങ്ങിയവരെ കഴിഞ്ഞദിവസം ആക്രമിച്ചു. പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെണ് പ്രദേശവാസികൾ പറഞ്ഞു.
Read Moreഎൽഡിഎഫ് വന്നൂ..! കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഭരണമല്ല സിപിഐ-സിപിഎം പോര് മാത്രമെന്നു ചെന്നിത്തല
ഹരിപ്പാട്: കേരളത്തിൽ നടക്കുന്നത് ഭരണമല്ല, സിപിഐ – സിപിഎം പോര് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരേ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് ഹരിപ്പാട് നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാർ സന്പന്ന·ാരോടും സാന്പത്തിക കുറ്റവാളികളോടുമൊപ്പമാണ്. സാധുക്കളുടെ കണ്ണുനീർ കാണുന്നില്ല. നാട്ടിൽ വികസനമില്ല. വികസനത്തിന് സർക്കാർ ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുകയാണ്. വിലക്കയറ്റം പരിഹരിക്കാൻ സർക്കാരിന് താല്പര്യമില്ല. കേന്ദ്ര സർക്കാർ വർഗീയമായി മാത്രമാണ് ചിന്തിക്കുന്നത്. വിലക്കയറ്റവും, തൊഴിലില്ലാഴ്മയും കാരണം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. മോഡി ഗവണ്മെന്റും പിണറായി സർക്കാരും ജനങ്ങളെ അനുദിനം ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ഇന്ത്യയെ മോശപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത പഞ്ചാബ് പ്രദേശ് കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ്…
Read Moreലാഭത്തിനല്ല ജീവിക്കാൻ വേണ്ടി..! ജിഎസ്ടിയില്ല അമ്മച്ചിയുടെ ഊണിന് വെറും 30രൂപ മാത്രം; ഒപ്പം പതിനൊന്ന് കൂട്ടം കറികളും; 81കാരിയാ സരസമ്മയ്ക്ക് എല്ലാ പിന്തുണയുമായി മരുമകളും
ജയ്സണ് അതിരമ്പുഴ ആലപ്പുഴ: ജിഎസ്ടിയോ അങ്ങനെയൊന്നും ഇവിടില്ല. ഇവിടെ വരുന്നവരുടെ വയറു നിറയുക, ഒപ്പം മനസും. ഇത്രമാത്രമേ ഈ സംരഭം കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നുള്ളൂ. അവശ്യസാധനങ്ങളുടെയും ഹോട്ടൽ ഭക്ഷണത്തിന്റെയും വില കുതിച്ചു കയറുന്പോൾ വെറും 30രൂപയ്ക്ക് ഉൗണ് വിളന്പുന്ന ഒരമ്മച്ചിയുടെ വാക്കുകളാണിത്. 30 രൂപയ്ക്ക് ഉൗണോ? എങ്കിൽ അതിശയിക്കാൻ വരുന്നതിനു മുന്പ് ഉൗണിനൊപ്പമുള്ള വിഭവങ്ങൾ കൂടി പരിചയപ്പെടാം. മീൻ കറി, മീൻ വറുത്തത് (രണ്ടെണ്ണം) കക്കായിറച്ചി, തോരൻ അല്ലെങ്കിൽ മെഴുക്കുപിരട്ടി, അവിയൽ, അച്ചാർ, പപ്പടം, സാന്പാർ, പുളിശേരി, രസം ഇങ്ങനെ പോകുന്നു കറിയുടെ എണ്ണം. ആലപ്പുഴ വലിയചുടുകാടിനു സമീപം ഉമ്മാപറന്പിൽ സരസമ്മ(81)യാണ് 12 വർഷമായി ഇത്തരത്തിൽ വച്ചു വിളന്പുന്നത്. ഈ സംരംഭം ആദ്യം തുടങ്ങുന്പോൾ 15 രൂപയായിരുന്നു ഉൗണിന് ഈടാക്കിയിരുന്നത്. കാലക്രമേണ 20, 25 ഒടുവിൽ രണ്ടുവർഷം മുന്പ് 30 രൂപയാക്കി. പിന്നീട് പല തവണയുണ്ടായ വിലകയറ്റവും…
Read Moreഈ പടയൊരുക്കത്തെ പിടിച്ചുകെട്ടാനാവില്ല മക്കളേ..! പടയൊരുക്ക സ്വീകരണത്തിനായ് എടത്വായിൽ കെട്ടിയ കൊടിതോരണങ്ങളും ബോർഡുകളും സിപിഎം പ്രവർത്തകർ നശിപ്പിച്ചു
എടത്വ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് സ്വീകരണം നൽകാനായി എടത്വ ജംഗ്ഷനിൽ കെട്ടിയ കൊടികളും റിബണും ഫ്ളക്സ് ബോർഡുകളുമാണ് നശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. കോണ്ഗ്രസ്സിന്േറയും യൂത്ത് കോണ്ഗ്രസ്സിന്റെയും പ്രവർത്തകർ റോഡിന് കുറുകെ റിബണ് വലിച്ച് കെട്ടുന്നതിനിടയിൽ ഒരു പറ്റം സിപിഎം പ്രവർത്തകർ എത്തി റിബണുകളും കൊടികളും നശിപ്പിക്കുകയായിരുന്നു എന്നും ഇത് കണ്ട് ഇവ മാറ്റി സ്ഥാപിക്കാനെത്തിയ കോണ്ഗ്രസ് പ്രവർത്തകരായ പെരുവേലിൽ മനോജ്, പട്ടത്താനം ഷെബിൻ എന്നിവരെ സിപിഎമ്മുകാർ മർദിച്ചതായുമാണ് പരാതി. ആക്രമണത്തിൽ ഷിബിന്റെ മുക്കിന് പൊട്ടലും മനോജിന്റെ തലയ്ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയശേഷം ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ച് വിടുകയായിരുന്നു. പടയൊരുക്കം ജാഥക്ക് ഇന്ന് രാവിലെ 10.30 നായിരുന്നു എടത്വായിൽ…
Read Moreവല്ലാത്തൊരു മണിയടിയായിപ്പോയ്..! കൊട്ടക്കാമ്പൂരിലേക്ക് എം.എം.മണിയെ അയയ്ക്കുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതുപോലെ: ചെന്നിത്തല
ആലപ്പുഴ: ഇടുക്കി ജില്ലയിൽ നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടക്കാന്പൂരിലേക്കു പഠനം നടത്തുന്നതിനായുള്ള റവന്യു- വനം ഉദ്യോഗസ്ഥ സംഘത്തിൽ മന്ത്രി എം.എം.മണിയെ ഉൾപ്പെടുത്തിയത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതു പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു. നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ സ്വീകരിക്കുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം ജോയ്സ് ജോർജ് എംപിയെ സഹായിക്കുന്നതിനുള്ള നീക്കമാണ്. ജനങ്ങൾക്കു സഹായം നൽകേണ്ട സർക്കാർ കൈയേറ്റക്കാർക്കാണ് സഹായം നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു. കൊട്ടക്കാന്പൂരിലേക്കു മന്ത്രി എം.എം. മണിയെ അയയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ വി.എസ്.അച്യുതാനന്ദൻ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിൽ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് 2006-ൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതുമൂലം ജനങ്ങൾക്കുളള ആശങ്ക ഒഴിവാക്കുന്നതിനും പ്രയാസങ്ങൾ പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഉദ്യാനം…
Read Moreസ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിച്ചു ഏഴ് പേർക്ക് പരിക്ക്: സ്വകാര്യബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ
മാവേലിക്കര:കുറത്തികാട് ഹൈസ്കൂൾ ജംഗ്ഷന് സമീപം സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. കുറത്തികാട് എസ്.എൻ.സെന്റട്രൽ ്സ്കൂളിന്റെ ബസും എതിരെ വന്ന സ്വാമി എന്ന സ്വകാര്യ ബസുമാണ് അപകടത്തിൽ പെട്ടത്. ഈ സമയം സ്കൂൾ ബസിൽ വിദ്യാർത്ഥികൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. സ്വകാര്യബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്കൂൾ ബസ് ്രെഡെവർ കുറത്തികാട് വരേണിക്കൽ വിളയിൽ സോജൻ(34), സ്കൂൾ ബസിലെ സഹായി ചെറുകുന്നം അജിഭവനത്തിൽ ബേബിവർഗീസ്(77), സ്വകാര്യ ബസിലെ യാത്രികരായ കുറത്തികാട് കോയിക്കലേത്ത് വടക്കതിൽ സിന്ധു(46), കുറത്തികാട് തച്ചൻപറന്പിൽ സിന്ധു(42), ഭരണിക്കാവ് ഓലിക്കൽ തറയിൽ പൊന്നമ്മ(56), തൂത്തുകുടി സ്വദേശി രവി(45) സ്വാകാര്യ ബസ് ്രെഡെവർ വെട്ടിയാർ സ്വദേശി കൃഷ്ണപിള്ള(49) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബേബിവർഗീസിനെ കോട്ടയം മെഡിക്കൽ കോളേജിലേക്കും സ്വകാര്യ…
Read Moreഇപ്പം കിട്ടിയല്ലോ! സ്ത്രീധനം ആവശ്യപ്പെട്ടു നിരന്തരം പീഡിപ്പിച്ചതിനെത്തുടർന്ന് യുവതി മരിച്ച കേസിൽ ഭർത്താവിന് ഇരുപതു വർഷം കഠിന തടവ്
തൊടുപുഴ: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു നിരന്തരം പീഡിപ്പിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവിന് 20 വർഷം കഠിനതടവും പതിനായിരം രൂപ പിഴയും. ഉടുന്പന്നൂർ പെരിങ്ങാശേരി തയ്യിൽ ബിജുവിനെ(37)യാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 304 ബി, 306 എന്നീ വകുപ്പുകൾ പ്രകാരമാണ് 10 വർഷം വീതം തടവു ശിക്ഷ ലഭിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഇലഞ്ഞി വണ്ടിപ്പുരയ്ക്കൽ മാധവന്റെ മകൾ ധന്യ(33)യെ 2013 ഏപ്രിലിലാണ് പ്രതി വിവാഹം ചെയ്തത്. പെരിങ്ങാശേരിയിൽ ഭർത്തൃഗൃഹത്തിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവ് പീഡിപ്പിക്കുന്നതായി യുവതി പല തവണ വീട്ടുകാരോടു പരാതി പറഞ്ഞിരുന്നു. ഇതിനിടെ, 2014 സെപ്റ്റംബർ 28ന് ധന്യ വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
Read More