ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ താത്കാലികമായി എത്തുന്നവരുടെ വാഹനങ്ങൾ പണം നല്കാതെ പാർക്ക് ചെയ്യാൻ സ്ഥലമില്ല. യാത്രക്കാരെ ട്രെയിനിൽ കയറ്റി വിടാനും സ്വീകരിക്കാനും ബുക്കിംഗിനും എടിഎമ്മിൽ നിന്നു പണമെടുക്കാനും ഭക്ഷണം കഴിക്കാനും ധാരാളം പേർ ഇവിടെ ദിവസവും എത്താറുണ്ട്. എന്നാൽ ഇവരുടെ വാഹനങ്ങൾ അല്പനേരം പാർക്ക് ചെയ്യാനുള്ള സ്ഥലം ഇവിടെ വേർതിരിച്ചിട്ടിട്ടില്ല. വാഹനങ്ങളുമായി എത്തുന്നവരെ കുറ്റവാളികളാക്കുന്ന നടപടികളാണ് സ്റ്റേഷനിലുള്ളത്. സ്റ്റേഷൻപരിസരത്ത് പേ പാർക്കിംഗ് ഏരിയയും മറ്റുള്ളയിടങ്ങളിലെല്ലാം നോ പാർക്കിംഗ് ബോർഡുകളും മാത്രമേയുളളു. ഒന്നുകിൽ പണം അടയ്ക്കണം. അല്ലെങ്കിൽ വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഫീസ് വാങ്ങി പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ സുരക്ഷിതവുമല്ല. വാഹനം പണം കൊടുത്തു പാർക്കു ചെയ്തു ദൂരെ സ്ഥലങ്ങളിലേക്കു പോകുന്ന യാത്രക്കാരുടെ വാഹനങ്ങൾ വെളിംപ്രദേശത്തു മഴയും വെയിലും പക്ഷി കാഷ്ഠവുമൊക്കെ ഏറ്റു പരുവമാകും. ആവശ്യമായ മേൽക്കൂര ഇവിടെ നിർമിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ താത്കാലികമായി…
Read MoreCategory: Alappuzha
നോക്കുകുത്തിയായി പോലീസ്..! ക്വട്ടേഷനും കൊലപാതകങ്ങൾക്കുമൊപ്പം പട്ടാപ്പകൽ കവർച്ചയും; ആലപ്പുഴയുടെ തെക്കൻമേഖലയിലെ ജനങ്ങൾ ഭീതിയിൽ
ആലപ്പുഴ: ക്വട്ടേഷൻ അക്രമ പരന്പരകൾക്കും കൊലപാതകങ്ങൾക്കുമൊപ്പം പട്ടാപ്പകൽ കവർച്ചയും വ്യാപകമായതോടെ ജില്ലയുടെ തെക്കൻമേഖലയിലെ ജനങ്ങൾ ഭീതിയിൽ. തുടരെത്തുടരെ കവർച്ചാ സംഭവങ്ങളുണ്ടായിട്ടും പ്രതികളെ പിടികൂടാനോ പൊതുജനങ്ങളുടെ സ്വത്തിന് സംരക്ഷണമെന്ന മൗലീകാവകാശം ഉറപ്പുവരുത്താനോ കഴിയാത്ത അവസ്ഥയിലാണ് പോലീസ്. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകമൂലം ഒന്നിലേറെ ജീവനുകളാണ് സമീപകാലത്ത് ഹരിപ്പാട് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ തേർവാഴ്ചയ്ക്കുപരിഹാരം കാണുന്നതിനായി പ്രത്യേക സംഘത്തെത്തന്നെ ഹരിപ്പാട് മേഖലയിൽ നിയോഗിച്ചെങ്കിലും വീണ്ടും കൊലപാതകങ്ങളുണ്ടായത് പോലീസിനെ ഞെട്ടിച്ചിരുന്നു. തുടർന്ന് അക്രമികൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോയതിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ അതിക്രമങ്ങൾ കുറഞ്ഞതിനിടയിലാണ് പട്ടാപ്പകൽ മോഷണങ്ങൾ ഇപ്പോൾ കായംകുളത്ത് അരങ്ങേറിയത്. പൊതുനിരത്തുകളിലൂടെ സഞ്ചരിച്ചവരുടെ സ്വർണാഭരണങ്ങളാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. തിരക്കേറിയ ജംഗ്ഷനുകളിലടക്കം ഇത്തരത്തിൽ മോഷണങ്ങൾ നടന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്നവരാണ് കവർച്ചയ്ക്കിരയായത്. മോഷണ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പോലീസ് മേധാവി നേരിട്ട് കായംകുളത്ത് അടിയന്തിര യോഗം വിളിക്കുകയും കവർച്ചയ്ക്കുപിന്നിൽ പ്രവർത്തിച്ചവരെ…
Read Moreഏഴരമാസത്തിനൊടുവിൽ..! മന്ത്രിപദം വിഡ്ഢിദിനത്തിൽ; ഒഴിവിലെത്തിയ മന്ത്രിസ്ഥാനത്ത് നിന്ന് നാണംകെട്ട് പടിയിറങ്ങിയ വഴികളിലൂടെ
മങ്കൊന്പ്: ലോക വിഡ്ഢി ദിനമായ ഏപ്രിൽ ഒന്നിന് ഗതാഗത മന്ത്രിയായി സ്ഥാനമേറ്റ തോമസ് ചാണ്ടി കൃത്യം ഏഴരമാസത്തെ ഭരണത്തിനുശേഷം കസേരയിൽ നിന്നിറങ്ങുന്നത് നാണക്കേടുമായി. അധികാരത്തിലേറിയ കാലത്തെല്ലാം വിവാദങ്ങളും മന്ത്രിയെ പിൻതുടർന്നിരുന്നു. എൻസിപിയുടെ മറ്റൊരു എംഎൽഎ യായ എ.കെ. ശശീന്ദ്രൻ വിവാദങ്ങളെത്തുടർന്ന് രാജിവയ്ക്കേണ്ടി വന്ന ഒഴിവിലാണ് ചാണ്ടി മന്ത്രിയായയത്. പിന്നീട് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ടും മന്ത്രിക്കെതിരേ വിവാദങ്ങളുയർന്നിരുന്നു. തുടർന്നുണ്ടായ ഭൂമിവിവാദവും, കളക്റുടെ റിപ്പോർട്ടും മന്ത്രിയുടെ രാജിക്കായി മുറവിളിയുയർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റിപ്പോർട്ടിനെതിരേ മന്ത്രി കോടതിയെ സമീപിച്ചതിനെത്തുടർന്നുണ്ടായ രൂക്ഷ വിമർശനങ്ങളാണ് രാജി അനിവാര്യമാക്കിത്തീർത്തത്. പ്രതിപക്ഷത്തെക്കൂടാതെ ആദ്യഘട്ടത്തിൽ സ്വന്തം പാർട്ടിയിൽ നിന്നു പിന്നീട് മുന്നണിയിൽ നിന്നുതന്നെ രാജിക്കായി ആവശ്യമുയർന്നുവന്നു. രാജിവയ്ക്കില്ലന്ന കടുത്ത നിലപാടും, ജനജാഗ്രാതാ യാത്രയിലെ വിവാദ പരാമർശങ്ങളും അടുപ്പമുള്ളവർ പോലും തോമസ് ചാണ്ടിയെ തള്ളിപ്പറയുന്നതിനിടയാക്കി. കുട്ടനാട്ടിൽ നിന്നുള്ള തുടർച്ചയായ മൂന്നു തവണത്തെ വിജയങ്ങൾക്കുശേഷമായിരുന്നു…
Read Moreസഹോദരിയുടെ മകളുടെ വിവാഹത്തിരക്കിൽ തോമസ് ചാണ്ടി; രാജി ചർച്ച ചെയ്ത് രാഷ്ട്രീയ കേരളവും തിരക്കിൽ
ആലപ്പുഴ: ഗതാഗതമന്ത്രിയുടെ രാജി സംബന്ധിച്ച് അരങ്ങിലും അണിയറയിലും നടന്ന കഥകളെക്കുറിച്ച് രാഷ്ട്രീയ കേരളം തലങ്ങുംവിലങ്ങും ചർച്ച നടക്കുന്പോൾ സഹോദരിയുടെ മകളുടെ വിവാഹത്തിരക്കിൽ മുങ്ങി തോമസ് ചാണ്ടി. നാളെ ചങ്ങനാശേരിയിലെ റിസോർട്ടിലാണ് വിവാഹ സത്ക്കാരം നടക്കുന്നത്. ആരോപണങ്ങളും മറുപടികളും ചർച്ചകളുമൊക്കെയായി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്നലെ ഗതാഗത മന്ത്രിസ്ഥാനം രാജിവച്ച് തിരുവനന്തപുരത്തെ മന്ത്രി വസതിയിൽ നിന്നും കുട്ടനാട്ടിലെ തറവാട്ടിലേക്കെത്തിയ ചാണ്ടിയെ കാത്ത് സഹോദരിമാരെല്ലാവരും വീട്ടിലുണ്ടായിരുന്നു. ഇനി വിവാഹശേഷമേ കുട്ടനാട്ടിലെ വീട്ടിൽ നിന്നും മുൻ ഗതാഗതമന്ത്രിയായ തോമസ് ചാണ്ടി കൊച്ചിയിലെ മകന്റെ വസതിയിലേക്ക് മടങ്ങൂ.
Read Moreവ്യാജ ശബ്ദരേഖയിലൂടെ അപകീർത്തിപ്പെടുത്തൽ: പൊതുരംഗത്ത് സംശുദ്ധ പ്രവർത്തനം നടത്തുന്ന തന്നെ അടുത്തറിയാവുന്ന ആരും വിശ്വസിക്കില്ല; ഗൂഢാലോചന അന്വേഷിക്കണമെന്ന് എം.ലിജു
ആലപ്പുഴ: വ്യാജ ഓഡിയോ ക്ലിപ്പിംഗിലൂടെ നവമാധ്യങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തുന്നതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി പ്രസിഡൻറ് എം. ലിജു മുഖ്യമന്ത്രിക്ക് പരാതി നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മോശം പരാമർശം നടത്തിയും അശ്ലീല പദങ്ങൾ ഉപയോഗിച്ചും തന്േറതെന്ന ശബ്ദത്തിൽ വ്യാജ ക്ലിപ്പിംഗ് പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് ലിജു പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഡിയോയിലുള്ളത് തന്റെ ശബ്ദമല്ല. തോമസ് ചാണ്ടിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സമയത്ത് തന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിലും അശ്ലീല പദങ്ങൾ ഉൾപ്പെടുത്തി തന്റെ സ്വഭാവ ശുദ്ധിയെ ഇടിച്ചു താഴ്ത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നു. തന്റെ ഫോട്ടോ അപ് ലോഡ് ചെയ്തുള്ള വ്യാജപ്രചരണത്തിനെതിരെ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയതായി ലിജു പറഞ്ഞു. പൊതുരംഗത്ത് സംശുദ്ധ പ്രവർത്തനം…
Read Moreവലിയ മനസ്..! ശിശുദിനത്തിൽ കാൻസർ രോഗികൾക്കുവേണ്ടി മുടി മുറിച്ചുനൽകി അഞ്ചുവയസുകാരി വൈഗ നാടിന് മാതൃകയായി
കായംകുളം: ശിശുദിനത്തെ ചിലർ ആഘോഷമാക്കി മാറ്റുന്പോൾ കാൻസർ രോഗികൾക്കായി വിഗ് നിർമിച്ചു നൽകാൻ സ്വന്തം മുടി മുറിച്ചുനൽകി അഞ്ചു വയസുകാരി മാതൃകയായി. ചെങ്ങന്നൂർ പെണ്ണുക്കര വിശ്വനിവാസിൽ രഞ്ജിത്തിന്റെയും രേവതിയുടെ മകൾ ചെങ്ങന്നൂർ അങ്ങാടിക്കൽ എംഎംഎആർ സെൻട്രൽ സ്കൂളിലെ യുകെജി വിദ്യാർഥിനിയായ വൈഗ രഞ്ജിത്താണ് കാരുണ്യ പ്രവർത്തനത്തിലൂടെ കുട്ടികൾക്കാകെ മാതൃകയായത്. തന്റെ 12 ഇഞ്ച് മുടിയാണ് വൈഗ കാൻസർ രോഗികൾക്കായി ദാനം നൽകിയത്. ഭരണിക്കാവ് തെക്ക് പ്രവർത്തിച്ചുവരുന്ന തത്ത്വമസി എന്ന ജീവകാരുണ്യ സംഘടനയുടെ രക്ഷാധികാരി ബാബുകുട്ടന്റെ നേത്യത്വത്തിൽ കായംകുളം ചേതനയിൽ എത്തി ഡയറക്ടർ ഫാ. ബിന്നി നെടുംപുറത്തിന്റെ സാന്നിധ്യത്തിലാണ് വൈഗ മുടി മുറിച്ചു നല്കിയത്. ചേതനയുടെ വിഗ് നിർമിച്ച് നൽകുന്ന കാൻസർ കാരുണ്യ പദ്ധതിയിലേക്കാണു മുടി നല്കിയത്. കേശദാന സർട്ടിഫിക്കറ്റ് ഫാ. ബിന്നി നെടുംപുറത്ത് വൈഗയ്ക്കുനൽകി കുട്ടിയെ അഭിനന്ദിച്ചു. തത്ത്വമസി പ്രസിഡന്റ് ഓമനകുട്ടൻ വൈസ് പ്രസിഡന്റ് വിഷ്ണു, പ്രോഗ്രാം…
Read Moreവിരമിക്കാൻ ഒന്നരമാസം മാത്രമുള്ളവർക്കും സ്ഥലംമാറ്റം: പോലീസ് സേനയിലെ സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം
ആലപ്പുഴ: വിരമിക്കുന്നതിന് ഒന്നരവർഷം വരെ സർവീസ് ഉള്ളവർക്ക് ആവശ്യപ്പെടുന്ന സ്റ്റേഷനുകളിൽ ജോലി ചെയ്യാൻ അവസരം നൽകുന്ന കീഴ് വഴക്കത്തെ കാറ്റിൽപറത്തി ജില്ലയിലെ പോലീസുകാർക്ക് കൂട്ടസ്ഥലമാറ്റം.75 പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിറങ്ങിയത്. യുഡിഎഫ് അനുകൂലികളും നേരത്തെ പോലീസ് അസോസിയേഷൻ ഭാരവാഹികളും കൗണ്സിലർമാരുമായിരുന്നവരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റിയിരിക്കുകയാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. സാധാരണ ജൂണ് മാസത്തിലാണ് സ്ഥലം മാറ്റ നടപടികൾ നടക്കുന്നത്. ഓരോ സ്റ്റേഷനിലും മൂന്നുവർഷം പൂർത്തിയായവരെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റുകയാണ് പൊതു സ്ഥലംമാറ്റത്തിൽ ചെയ്യുക. വിദ്യാർഥികളായ കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്താണ് ജൂണ് മാസത്തിൽ സ്ഥലംമാറ്റം നടപടികൾ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇതെല്ലാം കാറ്റിൽ പറത്തി സ്ഥലം മാറ്റം നടത്തിയെന്നാണ് ആക്ഷേപം. വിരമിക്കാൻ ഒന്നരമാസം മാത്രം ബാക്കിയുള്ള ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോലീസ് ഉദ്യോസ്ഥനും സ്ഥലം മാറ്റം ലഭിച്ചവരിൽപ്പെടും. ഒരു വർഷത്തിന് താഴെമാത്രം സർവീസ് അവശേഷിക്കുന്ന നിരവധി ഉദ്യോഗസ്ഥരാണ്…
Read Moreതോൽവികൾ ഏറ്റുവാങ്ങി പിന്നെയും പോലീസ്..! ചങ്ങനാശേരിയിലും സമീപങ്ങളിലും മോഷണം തുടരുന്നു; മോഷ്ടാക്കളുടെ നൂതന തന്ത്രങ്ങളെ വെല്ലാനാകുന്നില്ലെന്ന് ആക്ഷേപം
ചങ്ങനാശേരി: ചങ്ങനാശേരിയിലും സമീപങ്ങളിലും മോഷണം തുടരുന്നു.മോഷ്ടാക്കളുടെ പുറകേ ഓടി പോലീസ് വലയുന്നു. അടുത്തിടെ ഉണ്ടായ ഒരു മോഷണക്കേസിലേയും പ്രതികളെ പിടികൂടാനാകാതെയാണ് പോലീസ് അങ്കലാപ്പിലായിരിക്കുന്നത്. ആധുനിക രീതിയിൽ പോലീസിന്റെ അന്വേഷണ സംവിധാനങ്ങൾ വർധിച്ചിട്ടും മോഷ്ടാക്കളുടെ നൂതന തന്ത്രങ്ങളെ വെല്ലാനായിട്ടില്ലെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. മോഷണം പെരുകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കകയാണ്. കഴിഞ്ഞ ദിവസം വടക്കേക്കര ഇല്ലത്തുപടിക്കു സമീപം താമസിക്കുന്ന വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജ് അസിസ്റ്റന്റ് കൈനിക്കര വീട്ടിൽ ഖദീജ ബീവിയുടെ വീട്ടിൽ നിന്നും 40 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നാണ് മോഷ്ടാവ് സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും പുറത്ത് നിരത്തിയും മോഷ്ടാവ് പരതൽ നടത്തിയിട്ടുണ്ട്. ഭർത്താവ് അഷറഫ് വിദേശത്ത് ജോലിയിലായതിനാൽ ഖദീജയും മകളും മാത്രമാണ് വീട്ടിൽ താമസം. സമീപ വീട്ടിൽ താമസിക്കുന്ന…
Read Moreഒഴിവാക്കിയതാരേ? സരിതയുടെ കത്തിലെ അശ്ലീലം ഒഴിവാക്കി ബാക്കിയുളള കാര്യങ്ങളാണ് കമ്മീഷനോട് പറഞ്ഞതെന്ന് ബാലകൃഷ്ണപിള്ള
ആലപ്പുഴ: തോമസ് ചാണ്ടി വിഷയത്തിൽ ആരും ശാഠ്യം കാണിക്കേണ്ടെന്നു കേരള കോണ്ഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ഈ വിഷയത്തിൽ സർക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എൽഡിഎഫിനോ മുഖ്യമന്ത്രിക്കോ ചാണ്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാം. ഇക്കാര്യത്തിൽ ആരും ശാഠ്യം കാണിക്കേണ്ട കാര്യമില്ല. തോമസ് ചാണ്ടി എംഎൽഎ ആയപ്പോഴും മന്ത്രിയായപ്പോഴും അയാളെ തനിക്കറിയില്ല. അയാളുടെ റിസോർട്ടിലും പോയിട്ടില്ല. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. സരിതയുടെ 22 കടലാസുളള കത്താണു താൻ വായിച്ചത്. അതിനെയാണ് ഇപ്പോൾ 44 പേജെന്നു പറയുന്നത്. കത്തിലെ അശ്ലീലം ഒഴിവാക്കി ബാക്കിയുളള കാര്യങ്ങൾ താൻ കമ്മീഷനു മുന്പാകെ വിവരിച്ചതായും പിളള പറഞ്ഞു.
Read Moreഒരാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം! സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ആക്രമിച്ച് ആഭരണം കവർന്നു ; കായംകുളം ചിറക്കടവം ജംഗ്ഷനിലായിരുന്നു സംഭവം
കായംകുളം: സ്കൂട്ടറിൽ മകൾക്കും സഹോദരിക്കുമൊപ്പം സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ നടുറോഡിലിട്ടു മർദിച്ചശേഷം ആറു പവന്റെ താലിമാല കവർന്നു. റോഡിലേക്കു തെറിച്ചുവീണു പരിക്കേറ്റ യുവതിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം കന്നിമേൽ തെക്കടത്ത് അറഫാ ഗാർഡൻസിൽ അഫ്സാന(24)യാണ് ആക്രമണത്തിനിരയായത്. ഇവരുടെ നാലു വയസുകാരിയായ മകൾ ഇശൽ, സഹോദരി ഹസീന (26) എന്നിവർക്കും വീഴ്ചയിൽ പരി ക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കായംകുളം ചിറക്കടവം ജംഗ്ഷനിലായിരുന്നു സംഭവം. ദേശീയപാതയ്ക്കു സമീപത്തെ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ വരികയായിരുന്നു ഇവർ. ദേശീയപാത മുറിച്ചുകടക്കാൻ സ്കൂട്ടർ നിർത്തിയപ്പോൾ പൾസർ ബൈക്കിൽ പിന്നാലെ എത്തിയ സംഘം യുവതിയുടെ പുറത്ത് അടിക്കുകയും യുവതിയെ സ്കൂട്ടറോടുകൂടി തള്ളി താഴെയിട്ടശേഷം കഴുത്തിൽ കിടന്ന ആറു പവന്റെ താലിമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. മോഷണ സംഘവുമായുള്ള പിടിവലിക്കിടെ മാലയുടെ കൊളുത്തും താലിയും ലഭിച്ചു. ഇവർ റോഡിലേക്കു…
Read More