മാവേലിക്കര: ലഹരികൂടാൻ മദ്യത്തിനൊപ്പം കഫ് സിറപ്പുകൾ. മാവേലിക്കര പോലീസാണ് ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്. മാവേലിക്കര എസ്ഐ എസ്. ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെട്ടികുളങ്ങരയിലെ കാടുപിടിച്ച പുരയിടത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നിരവധി കഫ് സിറപ്പ് കുപ്പികളും മദ്യകുപ്പികളും. ഇന്നലെ വൈകുന്നേരം ആറോടെയാണ് ചെട്ടികുളങ്ങര ഈരേഴ വടക്ക് അൻപൊലിക്കളത്തിന് സമീപമുള്ള കാടുപിടിച്ച പുരയിടത്തിൽ യുവാക്കൾ ചേർന്ന് മദ്യപിക്കുന്നുവെന്നും ഇവിടെ ലഹരിമരുന്നുകളുടെ ഉപയോഗം നടക്കുണ്ടെന്നുമുള്ള വിവരം പോലീസിനു ലഭിച്ചത്. മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കൾ പരിശോധനയ്ക്കായി എത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. 20 വയസിനുള്ളിൽ താഴെയുള്ള യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. ഇവിടെ നിന്ന് 50 ഓളം കഫ് സിറപ്പിന്റെ കൂപ്പികളും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിൽ ഇത്തരത്തിലുള്ള ഷെഡ്യുൾ എക്സ് വിഭാഗത്തിൽ പെട്ട മരുന്നുകൾ ഉപയോഗിക്കുന്നത് ലഹരി കൂടാനാണെന്നും പോലീസ് പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും അലർജി, കഫക്കെട്ട്, ചുമ എന്നിവയ്ക്ക്…
Read MoreCategory: Alappuzha
വ്യാജ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചവർക്കെതിരേ ഡിസിസി പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്കി
ആലപ്പുഴ: ഡിസിസി പ്രസിഡന്റിന്േറതെന്ന തരത്തിൽ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചവർക്കെതിരേ എം. ലിജു ഡിജിപിക്ക് പരാതി നല്കി. തന്റേതെന്ന പേരിൽ കോണ്‍ഗ്രസ് നേതാക്ക·ാരെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പദപ്രയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഓഡിയോ ക്ലിപ് നവമാധ്യമങ്ങളിലും, ഓണ്‍ലൈൻ മാധ്യമങ്ങളായ ജാഗ്രത, ഐ വിറ്റ്നസ് എന്നിവയിലും പ്രചരിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ ഓഡിയോ ക്ലിപ്പിൽ പറയുന്ന ശബ്ദം തന്റേതല്ലാത്തതിനാലും, ആ രീതിയിൽ ഒരിടത്തും സംസാരിച്ചിട്ടില്ലാത്തതിനാലും വ്യക്തിപരമായും, രാഷ്ട്രീയമായും അപകീർത്തിപ്പെടുത്തുന്നവർക്കെതിരേയും, പ്രചരിപ്പിക്കുന്നവർക്കെതിരേയും കേസ് എടുത്ത് അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയതെന്നും ലിജു പ്രസ്താവനയിൽ അറിയിച്ചു.
Read Moreഅഭിപ്രായം ഇരുമ്പുലക്ക പോലെയല്ല..! ജീവിതകാലം മുഴുവൻ നിന്നോളമെന്ന് വാക്കുനൽകിയിട്ടില്ല; ബിജെപി ബന്ധം മുറിയുന്നുവെന്ന സൂചന നൽകി ബിഡിജെഎസ്
ആലപ്പുഴ: എന്‍ഡിഎ പാളയത്തില്‍ നിന്ന് ബിഡിജെഎസ് മാറുന്നുവെന്ന സൂചന നൽകി ബിഡിജെഎസ് രംഗത്ത്. ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയിൽ തുടരാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അഭിപ്രായം ഇരുമ്പുലക്ക പോലെയല്ലെന്ന് എല്ലാവരും മനസിലാക്കണം. നേരത്തേ, ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജനരക്ഷാ യാത്രയുള്‍പ്പെടെ ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടു നില്ക്കാന് ബിഡിജെഎസ് തീരുമാനിച്ചിരുന്നു.
Read Moreനിയമോപദേശം പുറത്തേക്കുള്ളത്..! മന്ത്രി തോമസ് ചാണ്ടിക്കെതിരെ കളക്ടർ നൽകിയ റിപ്പോർട്ട് തള്ളിക്കളയാനാകില്ലെന്ന് എജിയുടെ നിയമോപദേശം
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന് നിയമസാധ്യതയുണ്ടെന്ന് എജിയുടെ നിയമോപദേശം. തോമസ് ചാണ്ടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ കളക്ടർ നൽകിയ റിപ്പോർട്ട് തള്ളിക്കളയാനാകില്ലെന്നും കാട്ടിയാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയ നിയമോപദേശം. മന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തിൽ കോടതി വിധി വരുന്നത് വരെ കാത്തിരിക്കണോയെന്ന് സർക്കാരിന് തീരുമാനിക്കാമെന്നാണ് എജി നൽകിയ നിയമോപദേശം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും തോമസ്ചാണ്ടിയെ സംരക്ഷിക്കുന്നത് സർക്കാരിന് ക്ഷീണമാകുമെന്ന് സിപിഐ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
Read Moreക്ഷാമത്തിന് പരിഹാരം കണ്ടു..! ചേർത്തല താലൂക്ക് ആശുപത്രിയിൽ രണ്ടു ഡോക്ടർമാരെ നിയമിച്ചു; വാർഡ് അടച്ചത് അറ്റകുറ്റപ്പണിക്കെന്ന് അധികൃതർ
ചേർത്തല: ചേർത്തല താലൂക്ക് ഗവ. ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെക്കൂടി നിയമിച്ചു. ഒരു ഫിസിഷ്യനെയും അനസ്തേഷ്യ ഡോക്ടറെയുമാണ് നിയമിച്ചിരിക്കുന്നത്. നിലവിൽ ആശുപത്രിയിലെ ഫിസിഷ്യൻ താത്കാലിക അവധിയിലാണ്. ബാക്കിയുള്ള ഒഴിവുകളും ഉടൻ നികത്തും. മന്ത്രി പി.തിലോത്തമന്റെ ആവശ്യപ്രകാരം ആരോഗ്യമന്ത്രി ഇടപെട്ടാണ് നിയമനത്തിനു നിർദേശം നൽകിയത്. ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർക്കാനും തീരുമാനമായി. ഡോക്ടർമാരുടെ പ്രമോഷൻ പട്ടിക വന്നാലുടൻ നിയമനം നടക്കുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന. ഡോക്ടർമാരുടെ ക്ഷാമംമൂലമല്ല മറിച്ച് ക്രമീകരണത്തിനായാണ് മൂന്നാം വാർഡ് താത്കാലികമായി അടച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കാലവർഷത്തിൽ പ്രത്യേക പനിവാർഡായി പ്രവർത്തിച്ച വാർഡിൽ പനി കുറഞ്ഞതോടെ രോഗികളുടെ എണ്ണം കുറഞ്ഞു. ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികളടക്കമുള്ള ക്രമീകരണത്തിനായി അവശേഷിച്ച രോഗികളെ അഞ്ചാം വാർഡിലേക്കു മാറ്റിയതെന്നും ഒഴിവുള്ള ഡോക്ടർമാർക്ക് പകരം സംവിധാനത്തിലൂടെ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Read Moreഇവിടെ ഡോക്ടർമാർക്ക് ക്ഷാമം! ചേർത്തല താലൂക്കാശുപത്രിയിൽ എല്ലാം സൗകര്യങ്ങളുമുണ്ട്; പക്ഷേ ഡോക്ടർമാരില്ല; വാർഡുകൾ പൂട്ടി തുടങ്ങി
ചേർത്തല: ഡോക്ടർമാരുടെ ക്ഷാമത്തെ തുടർന്ന് ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിലെ മൂന്നാം വാർഡ് അടച്ചുപൂട്ടി. ആശുപത്രിയിൽ 350 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനു സൗകര്യമുണ്ടെങ്കിലും നിലവിലുള്ളതു 34 രോഗികൾ മാത്രം. മൂന്നാം വാർഡിലെ കട്ടിലുകൾ അടുക്കിവച്ചിരിക്കുകയാണ്. ഇവിടുത്തെ നഴ്സിങ് റൂമും അടച്ചിട്ടിരിക്കുകയാണ്. നാലും അഞ്ചും വാർഡുകളിൽ ഏതാനും രോഗികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവർ ഡിസ്ചാർജ് ആവുന്നതോടെ ഇതും പൂട്ടും. ഡോക്ടർമാരും നഴ്സിങ് അസിസ്റ്റന്റ്മാരും ഇല്ലാത്തതാണു കാരണമെന്നാണു വിവരം. സാധാരണ പനിയുമായി എത്തുന്നവരെ പരിശോധിക്കുന്നതിനു ഫിസിഷ്യൻ ഇല്ല. നിലവിൽ ഗൈനക്കോളജി, ഒഫ്താൽമോളജി, മെഡിക്കൽ, സർജറി, ഓർത്തോ, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെയും തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഏഴു ഡോക്ടർമാരുടെ കുറവാണ് ആശുപത്രിയിലുള്ളത്. കൂടാതെ 26 നഴ്സിങ് അസിസ്റ്റന്റ്മാരിൽ ഏഴ് ഒഴിവുണ്ട്. ഒപിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ ഡോക്ടർമാരെ കാണാനാകാതെ നിരാശരായി മടങ്ങുകയാണ്. ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനു കോടിക്കണക്കിനു…
Read Moreതപാൽ വകുപ്പിന്റെ അനാസ്ഥ..! ചൊവ്വാഴ്ച നടന്ന ഇന്റർവ്യൂവിനുള്ള കാർഡ് ഉദ്യോഗാർഥിക്ക് ലഭിച്ചത് വ്യാഴാഴ്ച; ജോലിയ്ക്കുള്ള അവസരം നഷ്ടപ്പെട്ടതിനെതിരേ പരാതി നൽകാനൊരുങ്ങി ഷാഹിദ
ആലപ്പുഴ: അഭിമുഖ പരീക്ഷയ്ക്കുള്ള കാർഡ് നൽകുന്നതിൽ തപാൽ വകുപ്പിന്റെ വീഴ്ച കെടുത്തിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ. ആലപ്പുഴ നഗരസഭ സക്കറിയാ ബസാർ വാർഡ് ദേവസ്വം പുരയിടത്തിൽ ഷാഹിദയ്ക്കാണ് അഭിമുഖ പരീക്ഷയ്ക്കുള്ള കാർഡ് വൈകി ലഭിച്ചതുമൂലം അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. 32 വർഷമായി എംപ്ലോയ്മെന്റ് എക്സേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഇവർ തിരുവനന്തപുരം ഡിഎംഒ ഓഫീസിൽ ആരോഗ്യവകുപ്പിലെ സെക്കൻഡ് ഗ്രേഡ് തസ്തികയിലേക്ക് ചൊവ്വാഴ്ച നടന്ന അഭിമുഖ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നു. ഇത് അറിയിച്ചുകൊണ്ടുള്ള കാർഡ് കഴിഞ്ഞ രണ്ടിന് ഡിഎംഒ ഓഫീസിൽ നിന്നും അയയ്ക്കുകയും ചെയ്തു. എന്നാൽ പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസമാണ് ഷാഹിദയ്ക്ക് ഇന്റർവ്യു കാർഡ് ലഭിച്ചത്. ഇതോടെ അർഹമായ അവസരമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നാണ് ഷാഹിദ പറയുന്നത്. ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർ, വിധവകൾ, വികലാംഗർ എന്നിവർക്കായുള്ള വിഭാഗത്തിൽ നിന്നും സെക്കൻഡ് ഗ്രേഡ് തസ്തികയിലേക്കു നടത്തുന്ന നിയമനവുമായി ബന്ധപ്പെട്ട അഭിമുഖ പരീക്ഷയിലാണ്…
Read Moreസഖാക്കളുടെ ഒരു ബുദ്ധി..! നിയമോപദേശം എതിരായാൽ തോമസ് ചാണ്ടിയെ സിപിഎം കൈവിടും; ഇതോടെ തോമസ് ചാണ്ടിക്ക് സ്വയം രാജിവയ്ക്കേണ്ടി വരും
തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈയൊഴിയുകയാണ്. കേസിൽ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിൽ തേടിയിരുന്ന നിയമോപദേശം എതിരായാൽ തോമസ് ചാണ്ടിയെ സിപിഎം കൈയൊഴിയുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. വിഷയം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും. ഇതോടെ യോഗം നിർണായകമായിരിക്കുകയാണ്. നിയമോപദേശം എതിരായാൽ മന്ത്രിയെ പിന്തുണയ്ക്കേണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിൽ ധാരണയായിരിക്കുന്നത്. രാജിയുടെ കാര്യത്തിൽ മന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തില്ലെങ്കിലും സിപിഎം കൈയൊഴിയുന്നതോടെ മന്ത്രി സ്ഥാനത്ത് തുടരുക പ്രയാസമാകും. രാജി വിഷയത്തിൽ മന്ത്രിയും എൻസിപി നേതൃത്വവും ചേർന്ന് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് സിപിഎം. എന്നാൽ മന്ത്രിയെ ഏത് വിധേനയും സ്ഥാനത്ത് നിലനിർത്താനുള്ള ശ്രമത്തിലാണ് എൻസിപി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് എൻസിപിയുടെ വിലയിരുത്തൽ. പാർട്ടി ദേശീയ നേതൃത്വത്തിന്റെ പിന്തുണയും തോമസ് ചാണ്ടിക്കുണ്ട്. അതിനിടെ സിപിഎ സംസ്ഥാന നിർവാഹക സമിതി…
Read Moreകനത്ത മഴയിൽ ചപ്പാത്ത് മുങ്ങി; ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് ഗൃഹനാഥൻ മരിച്ചു
കോന്നി: കനത്തമഴയിൽ ചപ്പാത്ത് മുങ്ങിയതിനേത്തുടർന്ന് വാഹനഗതാഗതം തടസപ്പെട്ട് ഗൃഹനാഥൻ തക്കസമയത്ത് ചികിത്സ കിട്ടാതെ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയാ കമ്മിറ്റിയംഗവും കൊക്കാത്തോട് മേഖലാ പ്രസിഡന്റുമായ അള്ളുങ്കൽ പാറയിൽ വീട്ടിൽ രാജി ലാൽ (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെ നെഞ്ചുവേദനയനുഭവപ്പെട്ട രാജിയെ ജീപ്പിൽ അള്ളുങ്കൽ വരെ എത്തിച്ചിരുന്നു. ഇവിടെയുള്ള പാപ്പിനി ചപ്പാത്തിൽ വെള്ളം കയറി കിടന്നിരുന്നതിനാൽ വാഹന ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകളോളം ഇവിടെ കാത്തിരിക്കേണ്ടി വന്നു. 5.45 ഓടെ ചപ്പാത്ത് കടന്ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: തുളസി. മക്കൾ: സഞ്ജിത്ത്, സംഗീത. മരുമക്കൾ: സതീഷ്കുമാർ, ശാരിക.
Read Moreമുഖപത്രത്തിന്റെ പിന്തുണ..!ചാണ്ടിക്കെതിരേ സിപിഐ എതിർക്കുമ്പോൾ പരസ്യ പിന്തുണ നൽകി മുഖപത്രം ജനയുഗം
ആലപ്പുഴ: കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ അതിരൂക്ഷ വിമർശനം ഉയർത്തുന്നതിനിടെ പാർട്ടി മുഖപത്രത്തിൽ കൈയേറ്റത്തെ ന്യായീകരിച്ച് പരസ്യം. വാട്ടർവേൾഡ് കമ്പനി എംഡി മാത്യു ജോസഫിന്റെ പേരിലാണ് ജനയുഗത്തിൽ അരപേജ് പരസ്യം നൽകിയിരിക്കുന്നത്. മാര്‍ത്താണ്ഡം കായൽ കൈയേറിയെന്നതുൾപ്പെടെയുള്ള ആറോളം ആരോപണങ്ങൾക്ക് പരസ്യത്തിൽ അക്കമിട്ട് മറുപടി നൽകിയിട്ടുണ്ട്. കൈയേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന പരസ്യത്തിൽ ഈ റിപ്പോർട്ട് വളച്ചൊടിച്ചുവെന്നും ഒരിഞ്ചു ഭൂമി പോലും തോമസ് ചാണ്ടി കൈയേറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോയ ഉപയോഗിച്ചുള്ള പോള തടയലിനെയാണ് കൈയേറ്റമായി മാധ്യമങ്ങൾ പെരുപ്പിച്ച് കാട്ടിയത്. പോളതടയുന്നതിനുള്ള ഈ സംവിധാനത്തിന് ഇന്ത്യൻ വാട്ടർ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും പരസ്യത്തിൽ പറയുന്നു. വലിയകുളം സീറോ ജെട്ടി റോഡിന്റെ നിർമാണം അനധികൃതമാണെന്നു പറയുന്നവർ അതിന്റെ ഗുണഭോക്താക്കളിൽ സാധരണ നെൽകർഷകരുമുണ്ടെന്ന് മനസിലാക്കണമെന്നും ഈ റോഡ് ലേക്പാലസ്…
Read More