ആലപ്പുഴ: ചെന്നിത്തലയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. അറുപത്തിയാറ് വയസുകാരിയായ വൃദ്ധയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നിത്തല തൃപ്പെരുന്തൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന പ്രതി വീട്ടിൽ അതിക്രമിച്ച കടന്ന് വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പിടിയിലായത്.
Read MoreCategory: Alappuzha
ലാൽ സലാം സഖാവേ.! ശബരിമല തീർഥാടനകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി 17നു ശബരിമലയിൽ; ഒപ്പം അഞ്ചു മന്ത്രിമാരും
പത്തനംതിട്ട: ശബരിമല തീർഥാടനകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ 17നു ശബരിമല സന്നിധാനത്ത് ഉന്നതതലയോഗം ചേരും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, മാത്യു ടി.തോമസ്, കെ.കെ. ശൈലജ, കെ.ടി. ജലീൽ എന്നിവരും യോഗത്തിൽ പങ്കെടുക്കും. 16നു രാത്രി ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. 17നു രാവിലെ ഒന്പതിനാണ് അവലോകനയോഗം. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു പുതിയ പദ്ധതികൾക്കു ശബരിമലയിൽ തുടക്കം കുറിക്കും. രണ്ടു കോടി രൂപ ചെലവിൽ പന്പയുടെ സൗന്ദര്യവത്കരണം, പുണ്യദർശനം കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം എന്നിവ മുഖ്യമന്ത്രി നിർവഹിക്കും. ടൂറിസം വകുപ്പാണ് പുണ്യദർശനം കോംപ്ലക്സിന്റെ നിർമാണം നടത്തുന്നത്. 4.99 കോടി രൂപയുടെ പദ്ധതിയാണിത്. 24 മുറികളാണ് കോംപ്ലക്സിലുണ്ടാകുക.
Read Moreഹർത്താലിൽ നിന്ന് ഒഴിവാക്കണം..! വാടകയ്ക്ക് സാധനങ്ങൾ നൽകുന്നവരുടെ സേവനം അവശ്യസർവീസാക്കണമെന്ന ആവശ്യം പരിഗണനയിൽ:മന്ത്രി
ചേർത്തല: സാധനങ്ങൾ വാടകയ്ക്കു നൽകുന്നവരുടെ സേവനം അവശ്യ സർവീസാക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കഐസ്എച്ച്ജിഒ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയ സേവനങ്ങൾ നൽകുന്നവരെ ഹർത്താലിലും മറ്റും തടയുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവരുടെ സേവനം അവശ്യ സർവീസാക്കിയാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് സുനിൽ കറുകത്തറ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ ഐസക് മാടവന സഹായധന വിതരണം നടത്തി. ഓട്ടോകാസ്റ്റ് ചെയർമാൻ കെ.എസ് പ്രദീപ്കുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സജികുമാർ കരീലക്കുളങ്ങര, പി. ഷംസുദീൻ, കോയാമു മലപ്പുറം, സലിം മുരുക്കുംമൂട്, ജോർജ് വയനാട്…
Read Moreഡോക്ടർക്ക് പിന്നാലെ ആശുപത്രി ജീവനക്കാരനെയും മരിച്ചനിലയിൽ കണ്ടെത്തി; ഡോക്ടറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു
അന്പലപ്പുഴ: ഡോക്ടറുടെ മരണത്തിന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ കാർഡിയാക് തൊറാസിക് സർജറി മേധാവി തിരുവനന്തപുരം പട്ടം സിതാരയിൽ ഡോ.രാജശേഖര(53)നെ ഡ്യൂട്ടി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. പരിശോധിച്ച ഡോക്ടർമാർ പറയുന്നത് സ്ട്രോക്ക് വന്ന് നിലത്തു വീണതാകാമെന്നാണ്. ഇന്നലെ പുലർച്ചെ അഞ്ചോടെ രോഗിയെ പരിശോധിച്ച ശേഷം ഡ്യൂട്ടിമുറിയിൽ വിശ്രമിക്കാൻ പോയതായിരുന്നു ഡോക്ടർ. 8.30 ഓടെ നേഴ്സ് ഡോക്ടറെ വിളിക്കാനായി മുറിയിൽ ചെന്നപ്പോൾ വാതിൽ അടച്ചിരിക്കുകയായിരുന്നു. ജീവനക്കാർ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ രക്തത്തിൽ കുളിച്ച് താഴെ നിലത്തു കിടക്കുന്നതാണ് കണ്ടത്. എസ്പിയുടെ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരത്തു നിന്നും ഫോറൻസിക് വിദഗ്ദരും എത്തി പരിശോധന നടത്തി. ഡോക്ടറുടെ തലയുടെ പിന്നിൽ നല്ല മുറിവുണ്ട്. സ്ട്രോക്കുണ്ടായി താഴെ വീണപ്പോൾ ഉണ്ടായ മുറിവാകാമെന്നാണ് പ്രാധമിക നിഗമനം. പോസ്റ്റുമാർട്ടത്തിനു ശേഷം…
Read Moreകായൽ കൈയേറ്റ അന്വേഷണത്തിൽ ആലപ്പുഴ കളക്ടർക്ക് തെറ്റ് പറ്റിയെന്ന് തോമസ് ചാണ്ടി; ആരോപങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമില്ല
കൊച്ചി: കായൽ, ഭൂമി കൈയേറ്റം നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തിയ ആലപ്പുല കളക്ടർ ടി.വി.അനുപ മയ്ക്ക് തെറ്റ് പറ്റിയെന്ന വാദവുമായി മന്ത്രി തോമസ് ചാണ്ടി. തന്റെ പേരിൽ ഉയർന്ന ആരോപങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമുണ്ടാകില്ല. കളക്ടർക്ക് ഉദ്യോഗസ്ഥർ നൽകിയത് തെറ്റായ വിവരങ്ങളാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിലേക്ക് പോയിട്ടില്ലെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് താൻ താത്പര്യപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. കൈയേറ്റ ആരോപണം നേരിടുന്നതിനിടെ എൻസിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചത് തോമസ് ചാണ്ടിക്ക് ആശ്വാസമായി. മന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
Read Moreഞങ്ങൾ തെറ്റിദ്ധരിച്ചു..! മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ ഭൂമി സർവേ ഉദ്യോഗസ്ഥർ അളന്നു; റോഡിന്റെ ഗുണങ്ങൾ വാഴ്ത്തി നാട്ടുകാരിൽ ചിലർ ഉദ്യോഗസ്ഥരെകണ്ടു
ആലപ്പുഴ: ലേക് പാലസ് റിസോർട്ടിനോടനുബന്ധിച്ചുള്ള വലിയകുളം -സീറോ ജെട്ടി റോഡ് സർവേ ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തി. ഇതിനിടെ ഉദ്യോഗസ്ഥർ റോഡ് പൊളിക്കാനെത്തിയതാണെന്ന് തെറ്റിധരിച്ച് പാടശേഖരസമിതി ഭാരവാഹികളും നാട്ടുകാരും രംഗത്തുവന്നു. റോഡ് പ്രദേശത്തുണ്ടാക്കിയ ഗുണഫലങ്ങൾ നിരത്തി സ്ത്രീകളടക്കം 50ഓളം പേരാണ് ഉദ്യോഗസ്ഥർക്ക് ചുറ്റും കൂടിയത്. രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ച് നിർമിച്ച റോഡിന് ഇപ്പോൾ പരിശോധന എന്തിനെന്നായിരുന്നു അവരുടെ ചോദ്യം. റോഡ് കൃഷിക്കാർക്ക് ഏറെ ഗുണം ചെയ്തതായി പാടശേഖരസമിതി കണ്വീനർ രമണൻ പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചശേഷം നാട്ടുകാർ പിന്മാറി. തുടർന്ന് ഉദ്യോഗസ്ഥർ റോഡിന്റെ വിവിധ ഭാഗങ്ങൾ അളന്നത്. ഇതിനുശേഷം കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
Read Moreഇക്കാര്യത്തിൽ ഒരു താൽപര്യവുമില്ല..! സർക്കാർ സ്ഥാപനങ്ങൾ കൃത്യമായി വൈദ്യുതി ബിൽ അടയ്ക്കുന്നില്ലെന്ന് മന്ത്രി എം.എം.മണി
കായംകുളം: സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ കൃത്യമായി അടയ്ക്കുന്നില്ലെന്ന് മന്ത്രി എം.എം.മണി. ജലവകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളാണ് വൈദ്യുതി ബിൽ അടയ്ക്കാൻ താൽപര്യം കാട്ടാത്തതെന്നും അദ്ദേഹം പറഞ്ഞു. ചാരുംമൂട് വൈദ്യുതിസബ് ഡിവിഷൻ ആഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ മുപ്പത് ശതമാനം വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി വില കൊടുത്ത് യഥേഷ്ടംവാങ്ങുവാൻ കഴിയാറില്ല.സമയബന്ധിതമായി ബോർഡും സർക്കാരും ഫലപ്രദമായി പ്രവർത്തിച്ചതുകൊണ്ടാണ് മഴയില്ലാത്ത കാലത്തുപോലും പവർകട്ട് ഏർപ്പെടുത്താതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreകണ്ണിലെ കരടാകാൻ ഞങ്ങളില്ല..! രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരേ നടപടിയെടുക്കാതെ പോലീസിന്റെ ഒളിച്ചുകളി
ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളായവരെ പിടികൂടുന്ന കാര്യത്തിൽ പോലീസ് നിഷ്ക്രിയത്വം കാണിക്കുന്നതായാക്ഷേപം. കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ പിടികൂടുന്ന കാര്യത്തിലാണ് പോലീസ് ഒളിച്ചുകളിക്കുന്നതെന്ന് ആക്ഷേപമുയർന്നിരിക്കുന്നത്. ജില്ലാ കോണ്ഗ്രസ് കമ്മറ്റിക്കും ബിജെപിക്കുമൊപ്പം ഇടതുമുന്നണിയിലെ ഘടകകക്ഷിയും ഈ ആക്ഷേപം ഉന്നയിച്ചതോടെ ജില്ലയിലെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. കഴിഞ്ഞദിവസങ്ങളിൽ ജില്ലയിലെ കോളജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും വിദ്യാർഥി സംഘടനാ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർഥി സംഘടന പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരെ സംഭവം നടന്നു ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടിയെങ്കിലും എസ്എഫ്ഐ പ്രവർത്തകർ പ്രതികളായ കേസുകളിൽ മൃദുസമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കഐസ്യു നേതാവിനെ സന്ദർശിച്ചു മടങ്ങിയ യൂത്ത് കോണ്ഗ്രസ് മണ്ഡലം…
Read Moreജനരക്ഷായാത്ര 13ന് ആലപ്പുഴയിൽ; കുമ്മനം രാജശേഖരനൊപ്പം ആസാം മുഖ്യമന്ത്രിയും കേന്ദ്ര ജലവിഭവ സഹമന്ത്രിയും പങ്കെടുക്കും
ആലപ്പുഴ: ബിജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര 13നു ജില്ലയിലെത്തും. രാവിലെ 10ന് കോട്ടയത്തും നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയെ ബിജെപി ജില്ലാ പ്രസിഡൻറ് കെ. സോമന്റ നേതൃത്വത്തിൽ തണ്ണീർമുക്കത്തുവച്ച് സ്വീകരിക്കും. തുടർന്ന് 11ന് ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം സ്വീകരണ സമ്മേളനം നടക്കും. ഉച്ചയ്ക്കുശേഷം 2.30 ഓടെ ജാഥ കലവൂരിലെത്തും. മൂന്നോടെ കലവൂരിൽ നിന്നും പദയാത്ര ആരംഭിക്കും. ബിജെപി സംസ്ഥാന പ്രസിഡൻറിനൊപ്പം അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രജലവിഭവ സഹമന്ത്രി ഡോ. സത്യപാൽ സിംഗ്, ദേശീയ സംസ്ഥാന നേതാക്കൾ എന്നിവർക്കൊപ്പം ആറ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകർ ജാഥയിൽ പങ്കെടുക്കും. വൈഎംസിഎയ്ക്ക് സമീപമുള്ള മഹേശ്വരി മൈതാനിയിലാണ് പദയാത്ര സമാപിക്കുന്നത്. സമാപനഭാഗമായി സമ്മേളനവും നടക്കും. 14ന് രാവിലെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കുട്ടനാട്, തിരുവല്ല വഴി ജാഥ 11ന് ചെങ്ങന്നൂരിലെത്തും. സ്വീകരണ സമ്മേളനങ്ങൾക്കുശേഷം പത്തനംതിട്ട…
Read Moreതെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടേ..! വിദ്യാർഥിനിക്കുനേരേ പീഡനശ്രമം നടത്തിയ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം; സ്കൂളിലേക്ക് എംഎസ്എഫ്, കെഎസ് യു മാർച്ച്
കായംകുളം: അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സ്കൂളിൽ പീഡന ശ്രമം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധം വീണ്ടും ശക്തം. കായംകുളത്തെ എസ് എൻ സെൻട്രൽ സ്കൂളിലേക്ക് എംഎസ്എഫ് പ്രവർത്തകർ ഇന്നലെ നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. കെഎസ് യു പ്രവർത്തകർ സ്കൂളിന് മുന്നിൽ മനുഷ്യചങ്ങല തീർത്തു. എംഎസ്എഫ് നടത്തിയ പ്രതിഷേധ മാർച്ച് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജെ. മുഹമ്മദ്കുഞ്ഞ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിപി. ബിജു, മണ്ഡലം പ്രസിഡൻറ് ബി. ഷിബു, സെക്രട്ടറി ഷാജഹാൻ, എംഎസ്എഫ് മണ്ഡലം പ്രസിഡൻറ് നസിം, ഭാരവാഹികളായ ഇജാസ്, അൻഷാദ്, ഉനൈസ് എന്നിവർ പ്രസംഗിച്ചു. കെഎസ് യു, ജവഹർ ബാലജനവേദി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങല കഐസ്യു ജില്ലാ വൈസ് പ്രസിഡന്റ്…
Read More