കായംകുളം: പാർട്ടിയിൽ നിന്നും പുറത്താക്കൽ നടപടിക്ക് വിധേയനായ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടിയത് തന്ത്രപൂർവം. കായംകുളം എരുവ ചാരുംമൂട്ടിൽ വീട്ടിൽ വരിക്കപ്പള്ളി ഷാനെ(ഷാമോൻ- 27 ) യാണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. നാട്ടിൽ ഒളിവിൽ കഴിഞ്ഞ ഇയാൾക്കുവേണ്ടി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന് ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വിമാനത്തവാളങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതേ തുടർന്നാണ് കരിപ്പൂരിൽ എത്തിയ പ്രതിയെ മഫ്തിയിൽ നിലയുറച്ച പോലീസ് സംഘം പിടികൂടിയത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി കായംകുളം സിഐ അറിയിച്ചു. സിപിഎം…
Read MoreCategory: Alappuzha
സംസ്ഥാന സ്കൂൾ കലോത്സവം: എ ഗ്രേഡ് നേടുന്നവർക്കെല്ലാം സ്കോളർഷിപ്പ് നൽകും; അപ്പീൽ തുക ഉപജില്ല-ജില്ലാ കലോത്സവങ്ങൾക്കായി 1000, 2000 എന്നിങ്ങനെ വർധിപ്പിച്ചു
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിക്കുന്ന കുട്ടികൾക്കെല്ലാം ഇക്കൊല്ലം മുതൽ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഒഴിവാക്കി എ ഗ്രേഡുകാർക്കു മുഴുവൻ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകുമെന്നു പരിഷ്കരിച്ച മാന്വൽ. എ ഗ്രേഡിന് നൂറിൽ 80 മാർക്ക് വാങ്ങിയിരിക്കണം. 70നും 79നും ഇടയിൽ മാർക്ക് ലഭിക്കുന്നവർക്ക് ബി ഗ്രേഡും 60 നും 69നും ഇടയിൽ മാർക്കുള്ളവർക്ക് സി ഗ്രേഡുമാണു ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എല്ലാ വിഭാഗത്തിലും 10 മാർക്കു വീതം വർധന. അപ്പീൽതുക കൂട്ടി കലോത്സവത്തിന്റെ അപ്പീൽ നിരക്കിലും വർധനയുണ്ട്. ഉപജില്ലാ കലോത്സവത്തിന് അപ്പീൽ നൽകുന്പോൾ 1,000 രൂപയും ജില്ലാ കലോത്സവത്തിന് 2,000 രൂപയുമാണ് ഇനി കെട്ടിവയ്ക്കേണ്ടത്. ഘോഷയാത്രകൾ ഒഴിവാക്കി കലോത്സവവേദിക്കു സമീപം സാംസ്കാരിക ദൃശ്യവിസ്മയം തീർക്കും. ജില്ലാ കലോത്സവം നവംബറിൽ തീർക്കണം. ഹരിത പ്രോട്ടോക്കോൾ ഇത്തവണ കലോത്സവങ്ങൾക്കു ബാധകമാക്കുകയും…
Read Moreഒരു കോടി നഷ്ടപരിഹാരം..! ശികലടീച്ചർക്കെതിരേ അപകീർത്തിപ്രയോഗം: രാജ്മോഹൻ ഉണ്ണിത്താനും ചാനൽ അവതാരകനും വക്കീൽനോട്ടീസ്
ചേർത്തല: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലടീച്ചർക്കെതിരെ അപകീർത്തികരമായ രീതിയിൽ പ്രസ്താവന നടത്തിയെന്നാരോപിച്ച് കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന് വക്കീൽനോട്ടീസ്. സ്വകാര്യ ടിവി ചാനൽ ചർച്ചയ്ക്കിടെയിലാണ് അപകീർത്തികരമായ വാക്പ്രയോഗം നടന്നത്. കഴിഞ്ഞ രണ്ടിന് നടന്ന ചാനൽ ചർച്ചയിൽ രാജ്മോഹൻ ഉണ്ണിത്താൻ ശശികലയെ ആക്ഷേപിച്ചെന്നും അവതാരകൻ ഇത് പിന്തുണച്ചെന്നും കാട്ടിയാണ് നോട്ടീസ് അയച്ചത്. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ അവതാരകനും വക്കീൽനോട്ടീസ് അയച്ചിട്ടുണ്ട്. പരിപാടി സംപ്രേഷണം ചെയ്തതിന് ചാനലിനെതിരെയും പരാതി നൽകിയിട്ടുണ്ട്. പരാമർശം പിൻവലിച്ച് മാപ്പ് പറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Read Moreവേങ്ങര ബിഡിജെഎസിന്റെ ശക്ത കുറഞ്ഞ മേഖല; എങ്കിലും തങ്ങളുടെ മുഴുവൻ വോട്ടും ബിജെപിക്കെന്ന് തുഷാർ വെള്ളാപ്പള്ളി
ചേർത്തല: അഖില കേസിൽ സുപ്രീംകോടതിയിൽ ബിഡിജെഎസ് കക്ഷിചേരുമെന്നു സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർബന്ധിത മതപരിവർത്തനം നടത്തി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടും എൻഐഎ അന്വേഷണം വേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് നട്ടെല്ലില്ലായ്മയാണ്. എൻഡിഎ മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നതു മാധ്യമസൃഷ്ടിയാണ്. ബിജെപിയുമായി അഭിപ്രായവ്യത്യാസമില്ല. ബിഡിജെഎസിന് സ്വാധീനം കുറഞ്ഞ മണ്ഡലമാണു വേങ്ങര. ബിഡിജെഎസിന്റെ മുഴുവൻ വോട്ടുകളും എൻഡിഎയ്ക്കു ലഭിക്കും. ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന മറുപടി അർഹിക്കുന്നില്ല. ജിഎസ്ടിയും നോട്ടുനിരോധനവും രാജ്യത്തിന്റെ സാന്പത്തികാവസ്ഥയെ പിന്നോട്ടടിച്ചെന്ന വാദം തെറ്റാണ്.
Read Moreബി ജെപി കൂട്ടിയ കോപ്പൊന്നും പോരാ ..! കേരളത്തെ തിരിച്ചറിഞ്ഞപ്പോൾ അമിത്ഷാ ഒറ്റ രാത്രികൊണ്ടു മുങ്ങിയെന്ന് പിണറായി
കായംകുളം: മുട്ടിയാൽ തകർക്കാൻ കഴിയാത്തതാണ് കേരളത്തിന്റെ മതനിരപേക്ഷതയെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണു ബിജെപി നേതാവ് അമിത് ഷാ ഒറ്റ രാത്രികൊണ്ടു മുങ്ങിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കറ്റാനം ഭരണിക്കാവിൽ പി.സുധാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ഹിറ്റ്ലർ ജർമനിയിൽ കാണിച്ച വംശഹത്യ ഇന്ത്യയിലും നടപ്പിലാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആർഎസ്എസ് കാണുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മനുഷ്യനെ മൃഗീയമായി മർദിച്ചു കൊല്ലുകയാണ്. ഇടതുപക്ഷത്തിന്റെ കരുത്ത് ഉള്ളിടത്തോളം കാലം സംഘപരിവാറിന്റെ രാജ്യത്തിനു വിരുദ്ധമായ ഒരു നീക്കവും ഇവിടെ നടക്കില്ല. ബി ജെപി കൂട്ടിയ കോപ്പൊന്നും പോരാ കേരളത്തെ നേരിടാനെന്ന് അവർക്കു തന്നെ ബോധ്യമായെന്നും പിണറായി പറഞ്ഞു.
Read Moreപഠിപ്പുമുടക്ക് വിജയിപ്പിക്കാൻ കെഎസ് യു പ്രവർത്തകരുടെ അഴിഞ്ഞാട്ടം; മുട്ടം ഹോളിഫാമിലി സ്കൂൾ പ്രവർത്തകർ അടിച്ചുതകർത്തു
ചേർത്തല : പഠിപ്പുമുടക്ക് വിജയിപ്പിക്കാൻ എത്തിയ കെഎസ്് യു പ്രവർത്തകർ ചേർത്തല ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അക്രമം നടത്തി. സ്കൂളിനുള്ളിൽ അതിക്രമിച്ച് കടന്നവർ പ്രിൻസിപ്പലിന്റെ കൈയേറ്റം ചെയ്തു. ഓഫീസ് ഉപകരണങ്ങളും മറ്റും അടിച്ചുതകർത്തു. ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും കെഎസ് യു അതിക്രമംകാട്ടി. ജില്ലയിൽ കെഎസ്് യു പ്രവർത്തകരെ എസ്എഫ്ഐയും പോലീസും ചേർന്ന് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പഠിപ്പുമുടക്ക്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അതിക്രമം കാട്ടിയവർ അണ്എയ്ഡഡ് സ്ഥാപനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല. ബുധനാഴ്ച രാവിലെയാണ് പുറത്തുനിന്ന് എത്തിയ കഐസ്യുക്കാർ ചേർത്തലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ അതിക്രമം കാട്ടിയത്. താലൂക്കിൽ വിവിധയിടങ്ങളിൽനിന്ന് നഗരത്തിൽ കേന്ദ്രീകരിച്ചവർ ആസൂത്രിത ആക്രമണമാണ് നടത്തിയത്. ഹയർസെക്കൻഡറി ബ്ലോക്കിൽ എത്തിയ സംഘം പൊടുന്നനെ ക്ലാസ്മുറികളിൽ കയറി കുട്ടികളെ ഭയപ്പെടുത്തി പുറത്താക്കി. അസഭ്യംവിളിച്ചും ഭീഷണിമുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ബെഞ്ചും ഡെസ്കും തകർത്തു. ശേഷം ഓഫീസിൽ പ്രവേശിച്ച്…
Read Moreപട്ടാപ്പകൽ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നടന്നുപോകുമ്പോള് വാനിലെത്തിയവർ കുട്ടിയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു
ആറ്റിങ്ങൽ: പട്ടാപ്പകൽ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് പരാതി. ആറ്റിങ്ങലിൽ വാറുവിളാകം റോഡിൽ ഇന്ന് രാവിലെ പഠിക്കാൻ പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയെ മാരുതി ഒമ്നി വാനിൽ നാലംഗ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയതായാണ് കുട്ടി പോലീസിന് മൊഴി നൽകിയത്. ബലം പ്രയോഗിച്ച് വാനിൽ കയറ്റവേ കുട്ടി ബാഗ് തട്ടിമാറ്റി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടുകാരെ വിവരം അറിയച്ചതിനെത്തുടർന്ന് അവർ പോലീസിൽ പരാതി നൽകി. ആറ്റിങ്ങൽ സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreവല്ലാത്ത പണിയായിപ്പോയി..! പുഞ്ചക്കൃഷിക്കൊരുങ്ങി കുട്ടനാടും കർഷകരുമെത്തിയ പ്പോൾ വിതയ്ക്കാവശ്യമായ വിത്തില്ലെന്ന് കേരളാ സീഡ് അഥോറിറ്റി
മങ്കൊന്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിക്കായുള്ള നിലമൊരുക്കൽ ജോലികൾ അവസാനഘട്ടത്തിലെത്തി നിൽക്കുന്പോഴും വിതയ്ക്കാവശ്യമായ വിത്തുകിട്ടാൻ ഏറെ വൈകുന്നതു കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വിത്തിന്റെ ലഭ്യത സംബന്ധിച്ച കേരളാ സീഡ് അഥോറിറ്റിക്കും വ്യക്തമായ മറുപടിയില്ല. വിതയാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴയിലെ സീഡ് അഥോറിറ്റിയുടെ ഗോഡൗണിൽ ഒരു ചാക്ക് വിത്തു പോലും എത്തിയിട്ടില്ല. ഏകദേശം 26,500 ഹെക്ടറിലാണ് ഇത്തവണ കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കാനുദ്ദേശിക്കുന്നത്. കുട്ടനാട്ടിലെ എച്ച് ബ്ലോക്ക, സി, ഡി ബ്ലോക്കുകൾ, ശ്രീമൂലം കായൽ എന്നിവിടങ്ങളിൽ വിതയ്ക്കു മുന്നോടിയായുള്ള നിലമുഴുന്ന ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി കള കിളിർപ്പിച്ചതിനുശേഷം വെള്ളം കയറ്റി വറ്റിച്ചു വിതയ്ക്കുന്ന ജോലികൾ മാത്രമേയുള്ളു. വറ്റിച്ചുകഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ വിത നടത്തിയില്ലങ്കിൽ നിലം വീണ്ടും ഉണങ്ങി കൃഷിയോഗ്യമല്ലാതാകും. ഏക്കറൊന്നിന് 40 കിലോഗ്രാം വിത്തു വീതമാണ് ആവശ്യമുള്ളത്. 40 മുതൽ 42 രൂപവരെയുള്ള വിത്തിന് കർഷകർ കൃഷിഭവനുകളിൽ നേരത്തെതന്നെ പണമടച്ചു കാത്തിരിക്കുകയാണ്. മുൻവർഷങ്ങളിൽ കർഷകർക്കു…
Read Moreആ ഒരാൾ ആര്..! അഞ്ചാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിക്കാൻ ശ്രമം; പീഡനത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടി പറഞ്ഞത് കേട്ടാൽ നിങ്ങളും ഞെട്ടും
കായംകുളം :അഞ്ചാം ക്ലാസുകാരിയെ സ്കൂളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധം ശക്തം. പ്രതിയെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണന്ന ആരോപണവുമായി വിദ്യാർഥി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കായംകുളം കല്ലും മൂട് എസ് എൻ സെൻട്രൽ സ്കൂളിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിലേക്ക് പോകാൻ വണ്ടിയിൽ കയറാൻ ശ്രമിച്ച പെണ്കുട്ടി മറന്നുപോയ ലഞ്ച് ബോക്സ് തിരികെയെടുക്കാൻ സ്കൂളിലേക്ക് എത്തിയപ്പോൾ സ്കൂളിന്റെ മുകളിലത്തെ നിലയിൽ വച്ച് ഒരാൾ പിന്നിൽ നിന്നും ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമിയുടെ പോക്കറ്റിൽ നിന്നും ഏതോ സാധനം താഴെ വീഴുകയും ഇതെടുക്കാൻ അയാൾ ശ്രമിച്ചപ്പോൾ കുതറി ഓടി പെണ്കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവം കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറയുകയും ഇവർ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ സ്കൂൾ അധികൃതർ…
Read Moreആലപ്പുഴയ്ക്ക് ഇനി കായൽ കണ്ടൊരുയാത്ര..! അഞ്ചുവർഷത്തിനുശേഷം കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് വീണ്ടും ആരംഭിച്ചു
കോട്ടയം: കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് വീണ്ടും ആരംഭിച്ചു. അഞ്ചുവർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്നു രാവിലെ 10ന് ആദ്യ ബോട്ട് ആലപ്പുഴയ്ക്ക് പുറപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. കൗണ്സിലർ കെ.ജെ. സനിൽ, ജലഗതാഗവകുപ്പ് ഡയറകട്ർ ഷാജി വി. നായർ എന്നിവർ സന്നിഹിതരായിരുന്നു. അഞ്ചു വർഷം മുന്പ് കാഞ്ഞിരം പാലം നിർമാണം ആരംഭിച്ചപ്പോൾ ബോട്ട് സർവീസ് കാഞ്ഞിരം ജെട്ടിവരെ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. കാഞ്ഞിരം പാലം തുറന്നതിനു ശേഷവും കാഞ്ഞിരം മുതൽ കോടിമതവരെയുള്ള അഞ്ച് പൊക്കുപാലങ്ങൾ തുറന്നിട്ടും ചില തടസങ്ങൾ നേരിട്ടതോടെയാണ് ബോട്ടുകൾ ഓടാതിരുന്നത്. ജലപാതയിലെ യാത്ര സുഗമമാക്കാൻ ചേരിക്കത്തറ, 16ൽചിറ, പാറേച്ചാൽ, കാഞ്ഞിരം, ചുങ്കത്ത് മുപ്പത് എന്നീ പൊക്കുപാലങ്ങളാണ് നവീകരിച്ചത്. ഇതിൽ ചുങ്കത്ത് മുപ്പതിൽ ഇരുന്പുപാലം ഉയർത്തുന്നതിന് ആവശ്യമായ വൈദ്യുതി കണക്ഷൻ ലഭിക്കാത്തതായിരുന്നു ആദ്യതടസം. ഇതേതുടർന്നു ത്രീഫേസ് കണക്ഷൻ സാധ്യമാക്കുന്നതിന് നഗരസഭ 55,800 രൂപ അടച്ച്…
Read More