ആലപ്പുഴ: അരിവില വിപണിയിൽ പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അടുത്തയാഴ്ചയോടെ അരിക്കടകൾ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളിലുമായി അടുത്തദിവസം തന്നെ 1000 ടണ് അരി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായ സമ്മേളനോദ്ഘാടനം ശവക്കോട്ട പാലത്തിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ പീപ്പിൾസ് ബസാറിനു സമീപം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അരിവില ചില മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു. ആന്ധ്ര ജയ അരിയുടെ വില മാത്രമാണ് കൂടുതൽ വർധിച്ചത്. മറ്റുള്ളവയ്ക്ക് രണ്ടുമുതൽ മൂന്നുരൂപ വരെയാണ് വർധന. സപ്ലൈകോ വഴി ജയലളിത ബ്രാന്റ് അരി നാളെ മുതൽ 40, 41 രൂപയ്ക്ക് നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഓയിൽ പാം ഉൽപ്പാദിപ്പിക്കുന്ന കുട്ടനാട് ബ്രാൻഡഡ് അരി പൂർണമായി സർക്കാർ ഏറ്റെടുത്തു വിതരണം ചെയ്യും. കർണാടക, യുപി, ഗുജറാത്ത്…
Read MoreCategory: Alappuzha
വീണ്ടും ക്വട്ടേഷൻ ; ട്രാവൽ ഏജൻസി ഉടമയെ ക്വട്ടേഷൻ സംഘം തടങ്കലിലാക്കി മർദിച്ചു ; പിന്നിൽ മറ്റൊരു ട്രാവൽ ഏജന്റായ യൂത്ത് കോൺഗ്രസ് നേതാവെന്ന് പരാതി
ചേർത്തല: എറണാകുളത്ത് ട്രാവൽ ഏജൻസി നടത്തുന്ന ആലപ്പുഴ സ്വദേശിയെ ചേർത്തലയിൽ വിളിച്ചുവരുത്തി രണ്ടുദിവസം തടവിലാക്കി മർദിച്ചതായി പരാതി. മറ്റൊരു ട്രാവൽ ഏജൻസി ഉടമയും ചേർത്തല സ്വദേശിയുമായ യൂത്ത് കോണ്ഗ്രസ് നേതാവ് നിയോഗിച്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ആലപ്പുഴ നോർത്ത് ആര്യാട് കോളമപുരം തോപ്പുചിറ ലെനിന്റെ മകൻ അജയഘോഷ് (28) ആണ് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഞായറാഴ്ച രാത്രി ചേർത്തല എക്സ് റേ ബൈപാസിൽ വിളിച്ചുവരുത്തി നാലംഗസംഘം കാറിൽ കൊണ്ടുപോയി മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചുവെന്നും ബുധനാഴ്ച പുലർച്ചെ തന്ത്രപൂർവം രക്ഷപ്പെട്ടുവെന്നും അജയഘോഷ് പറഞ്ഞു. ചേർത്തല നഗരത്തിനടുത്ത അജ്ഞാത കേന്ദ്രത്തിലെ കെട്ടിടത്തിലെ മുറിക്കുള്ളിലാണ് മർദനം നടത്തിയത്. വാടകയ്ക്കെടുത്ത വാഹനങ്ങൾ തിരിച്ച് നൽകാത്തതിനെതിരെ പോലീസിൽ പരാതിപ്പെട്ടതാണ് ആക്രമണമണത്തിന് കാരണം. സംഘം ചേർന്ന് ഇടിയ്ക്കുകയും ഹോക്കി സ്റ്റിക്ക്, കസേര തുടങ്ങിയവ ഉപയോഗിച്ച് അടിയ്ക്കുകയും ചെയ്തു. അവശനായിട്ടും…
Read Moreകുടിവെള്ളം തായോ കുടിവെള്ളം തായോ..! ജീവിതം വെള്ളത്തിനു നടുവിൽ; കുടിക്കാൻ ഒരു തുള്ളിപോലും ഇല്ല; കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാട്ടുകാർ
കുമരകം: വെള്ളത്തിനു നടുവിലാണു ജീവിതമെങ്കിലും കുടിക്കാൻ ഒരു തുള്ളിപോലും ഇല്ലാതെ വലയുകയാണ് ജില്ലയുടെ പടിഞ്ഞാറൻ പഞ്ചായത്തുകൾ. കുമരകം, തിരുവാർപ്പ്, അയ്മനം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് ദാഹജലത്തിനായി പരക്കം പായുന്നത്.34 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ തിരുവാർപ്പ്കുമരകം ശുദ്ധജല പദ്ധതിയിലൂടെ ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നത് ഉപ്പുവെള്ളം. കനത്ത വരൾച്ചയെ തുടർന്ന് വറ്റിക്കൊണ്ടിരിക്കുന്ന ജലാശയങ്ങളിൽ ഉപ്പുള്ള മലിനജലമാണുള്ളത്. അതിനാൽ എല്ലാ ആവശ്യങ്ങൾക്കും വെള്ളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.ഇരുപ്പൂ നെൽകൃഷിക്കായി നിർമിച്ച തണ്ണീർമുക്കം ബണ്ടിന്റെ അടിയിലൂടെ യഥേഷ്ടം ഉപ്പുവെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാൽ പുഞ്ചകൃഷി നശിക്കുന്നതിനോടൊപ്പം കുടിവെള്ളവും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഷട്ടറിനടിയിൽ കരിങ്കല്ലുവച്ച് നീരൊഴുക്കുണ്ടാക്കി ചെമ്മീൻ വീശിപ്പിടിക്കുന്നതിനു തടയിടാൻ നടപടികളില്ല. ഷട്ടർ പൂർണമായി ഇട്ടിട്ടും കുട്ടനാടൻ തോടുകളിൽ നീരൊഴുക്ക് ഇപ്പോഴും അനുഭവപ്പെടുന്നു.താഴത്തങ്ങാടി ആറ്റിൽ നിന്നും പമ്പു ചെയ്യുന്ന വെള്ളം ചെങ്ങളം കുന്നുംപുറത്തുള്ള ശുദ്ധീകരണ പ്ലാന്റിൽ ശുദ്ധീകരിച്ചാണ് കുമരകത്തും തിരുവാർപ്പിലും വിതരണം…
Read Moreആലപ്പുഴ കായൽ ടൂറിസം ഒരുവിധം കരയ് ക്കാക്കി..! ജീവനക്കാരുടെ ശ്രമഫലമായി കായൽ ടൂറിസം കരയിലായിട്ട് വർഷങ്ങൾ; ബോട്ടുകൾ കാടുകയറി നശിക്കുന്നു
ആലപ്പുഴ: വിനോദസഞ്ചാരികളുമായി കനാലിലൊഴുകേണ്ട ബോട്ടുകൾ കനാലോരത്ത് കാടുപിടിച്ച് നശിക്കുന്നു. ആലപ്പുഴ കനാൽ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി മുപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ കനാലിൽ വിനോദസഞ്ചാരികളെയും വഹിച്ച് നീങ്ങിയിരുന്ന പെഡൽ, റോവിംഗ് ബോട്ടുകളാണ് കനാൽ തീരത്തിരുന്ന് തുരുന്പെടുക്കുന്നത്. കെ.സി. വേണുഗോപാൽ സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന കാലയളവിൽ നടപ്പാക്കിയ കനാൽ സൗന്ദര്യവത്ക്കരണ പദ്ധതികളുടെ ഭാഗമായാണ് കനാലിൽ ബോട്ടിംഗ് ആരംഭിച്ചത്. നാല് പെഡൽ ബോട്ടുകളും രണ്ട് റോവിംഗ് ബോട്ടുകളുമായിരുന്നു സർവീസ് നടത്തിയിരുന്നത്. പെഡൽ ബോട്ടിന് 20 രൂപയും റോവിംഗ് ബോട്ടിന് 15 രൂപയുമായിരുന്നു വാടകയായി ഈടാക്കിയിരുന്നത്. രാവിലെ 10ന് തുടങ്ങി വൈകുന്നേരം ഏഴിന് അവസാനിക്കുന്ന തരത്തിലായിരുന്നു വിനോദസഞ്ചാരികൾക്കായി ബോട്ടിംഗ് ക്രമപ്പെടുത്തിയിരുന്നത്. സാധാരണ ദിവസങ്ങളിൽ നൂറോളം വിനോദസഞ്ചാരികൾ ബോട്ടിംഗിനെത്തിയിരുന്ന ഇവിടെ അവധി ദിവസങ്ങളിൽ ഇരട്ടിയോളം സഞ്ചാരികളാണെത്തിയിരുന്നത്. കൂടാതെ വിവാഹ വീഡിയോ ചിത്രീകരണത്തിനും വീഡിയോ ആൽബങ്ങളുടെ ചിത്രീകരണത്തിനുള്ള ലൊക്കേഷനുമായിരുന്നു ഇത്. ജില്ലാകളക്ടർ ചെയർമാനായുള്ള കനാൽ…
Read Moreഇവനാണോ ഇരട്ടച്ചങ്കൻ..! നാലായിരം പോലീസുകാരെ ചുറ്റും നിർത്തി ഉൗരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടക്കുന്നതാണ് പിണറായി യുടെ ധൈര്യമെന്ന് ബിജെപി
ചേർത്തല: പിണറായി ഭരിക്കുന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിനായി പോരാടേണ്ട ഗതികേടിലാണ് കേരളീയർ എന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷൻ നാരായണൻ നമ്പൂതിരി. മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിതാഭസ്മനിമജ്ജന യാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലായിരം പോലീസുകാരെ ചുറ്റും നിർത്തി ഉൗരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്നിട്ടുണ്ടെന്ന് വമ്പത്തരം പറഞ്ഞ പിണറായിയുടെ ഇരട്ടച്ചങ്ക് മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയൊരു രാഷ്ട്രീയ കൊലപാതകം കേരളത്തിൽ നടത്താൻ സിപിഎമ്മിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി സുമി ഷിബു അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ രേണു സുരേഷ്, നിവേദിത, പ്രഫ.വി.ടി രമ,റീബാ വർക്കി, മനോ·ണി പത്മനാഭൻ,വെള്ളിയാകുളം പരമേശ്വരൻ, എൽ. പത്മകുമാർ, സാനു സുധീന്ദ്രൻ, പെരുന്പളം ജയകുമാർ എന്നിവർ പ്രസംഗിച്ചു.
Read Moreഇതാണ് ഇവരുടെ ചരിത്രം ..! ചരിത്രത്തിലോ ചരിത്ര നിർമിതിയിലോ ഒരു പങ്കുമില്ലാത്തവരാണ് ആർഎസ്എസുകാരെന്ന് കാനം രാജേന്ദ്രൻ
ആലപ്പുഴ: കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും ഭരണകൂട ഭീകരതയുടെ തിക്തഫലങ്ങൾ അനുഭവിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലപ്പുഴയിൽ പി.എം. തങ്കപ്പൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പി.എം. തങ്കപ്പൻ സ്മാരക പൊതുപ്രവർത്തക അവാർഡ് സാംസ്കാരിക നായകനും എഴുത്തച്ഛൻ പുരസ്കാരം ജേതാവുമായ പ്രഫ. എം കെ സാനുവിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം എങ്ങനെ ജീവിക്കണം, ഏതു ഭക്ഷണം കഴിക്കണം എന്നതുപോലും ഭരണകൂടമാണ് തീരുമാനിക്കുന്നത്. ജനാധിപത്യംപോലും ഭരണകൂട ഭീകരതയ്ക്കു മുന്നിൽ കളങ്കപ്പെടുകയാണെന്നും കാനം പറഞ്ഞു. ചരിത്രത്തിലോ ചരിത്ര നിർമിതിയിലോ ഒരു പങ്കുമില്ലാത്ത ആർഎസ്എസിനെ പോലുള്ള പ്രസ്ഥാനങ്ങൾ തങ്ങൾക്ക് അനുകൂലമായ രീതിയിൽ ചരിത്രം നിർമിക്കാനുള്ള ശ്രമം നടത്തുകയാണ്. കലാകാരന്മാരെപോലും തങ്ങളുടെ വരുതിയിലാക്കാൻ ഇവർ ശ്രമിക്കുകയാണ്. ചരിത്രകാരന്മാരേയും സാംസ്ക്കാരിക നായകന്മാരേയും അവഗണിച്ച് തങ്ങൾക്ക് അനുകൂലമായി പറയുന്നവരെ ഉന്നത സ്ഥാനങ്ങളിലെത്തിക്കാനും ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ര്ടീയ–സാമൂഹ്യപ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നതാണെന്ന് അവാർഡ്…
Read Moreവരൾച്ച ദുരിതാശ്വാസം നൽകണം..! വേനൽ ചൂട് കനത്തതോടെ കായലൽ കക്കകൾ പൊട്ടി നശിക്കുന്നു; കടുത്ത പ്രതിസ ന്ധിയിൽ കക്കാ തൊഴിലാളികളും കുടുംബവും
വൈക്കം: വേനൽച്ചൂട് കടുത്തതോടെ കായലിൽ കക്ക പൊട്ടി നശിക്കുന്നത് കക്കാ വാരൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. കായലിന്റെ അടിത്തട്ടിൽ ചൂട് കഠിനമായതാണ് കക്ക ഭാഗികമായി പൊട്ടിനശിക്കുന്നതിനിടയാക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. ഒരു വർഷത്തെ വളർച്ചയെത്തിയ കക്കകളാണ് പൊട്ടി നശിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗത്ത് കായലിൽ വ്യാപകമായി കക്കയ്ക്ക് നാശം സംഭവിച്ചതോടെ വെച്ചൂർ, ടിവിപുരം, വൈക്കം, ചെമ്പ്, മുറിഞ്ഞ പുഴ ഭാഗങ്ങളിലായി 5000ത്തോളം കക്കാവാരൽ തൊഴിലാളി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.കക്കവാരൽ തൊഴിലാളികളുടെ ദൈനംദിന ജീവിതം നടക്കുന്നത് കക്കവാരി ലഭിക്കുന്ന ഇറച്ചിവിറ്റാണ്. 20 കിലോഗ്രാം തൂക്കം വരുന്ന ഒരുകുട്ട കക്ക പൊട്ടിച്ചാൽ മൂന്നു കിലോഗ്രാം കക്കയിറച്ചി ലഭിച്ചിരുന്നത് ഇപ്പോൾ രണ്ടു കിലോഗ്രാമായി കുറഞ്ഞു. വലിയ കക്ക പൊട്ടിച്ചെടുക്കുന്ന ഇറച്ചിക്ക് കിലോഗ്രാമിന് എഴുപതു രൂപയും ചെറുതിന് 30 രൂപയുമാണ് വില. ഏറ്റുമാനൂർ, കോവിലകത്തുംകടവ്, ചെമ്പ്, നാനാടം തുടങ്ങിയ ചന്തകളിലും ജില്ലയുടെ കിഴക്കൻ പ്രദേശത്തേക്കുമാണ്…
Read Moreവിദ്യാർഥി ഐക്യം സിന്ദാബാദ്..! നിർധന യുവതികളുടെ മംഗല്യമൊരുക്കി വിദ്യാർഥികൾ; ചേർത്തല സെന്റ് മൈക്കിൾസിലെ വിദ്യാർഥി കളുടെ നേതൃത്വത്തിലായിരുന്നു വിവാഹം
ചേർത്തല: കോളജ് വിദ്യാർഥികൾ ഒത്തൊരുമിച്ചു. രണ്ടു നിർധന യുവതികൾ സുമംഗലികളായി. ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ’മംഗല്യനിധി’ പദ്ധതിപ്രകാരമാണ് വിവാഹം നടത്തിയത്. സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുള്ള സെന്റ് മൈക്കിൾസ് കോളജ് മാതൃകാപരവും വ്യത്യസ്തമായതുമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിവരികയാണ്. എൻഎസ്എസ് വോളന്റിയർമാർ കോളജിൽ നടത്തിയ ബിരിയാണി മേള, സമ്മാന കൂപ്പൺ, കൂടാതെ സുമനസുകളിൽനിന്നും മംഗല്യനിധി സംഭാവന കൂപ്പൺ വഴിയും സമാഹരിച്ച തുക ഉപയോഗിച്ചാണ് രണ്ടു യുവതികൾക്ക് മംഗല്യഭാഗ്യം ഒരുക്കിയത്. ആലപ്പുഴ വഴിച്ചേരി വാർഡിലെ വിജയന്റെ മകൾ ജോമോൾ, കാട്ടൂർ ചെറിയപൊഴി പരേതനായ ജോൺ കുട്ടിയുടെ മകൾ ജ്യോതി എന്നിവരുടെ വിവാഹമാണ് വിദ്യാർഥികൾ ഒരുമിച്ചതോടെ ഗംഭീരമായി നടത്തിയത്. ആലപ്പുഴ കത്തീഡ്രലിൽവച്ചും ഓമനപ്പുഴ സെന്റഅ സേവിയേഴ്സ് പള്ളിയിലുംവച്ചാണ് വിവാഹങ്ങൾ നടത്തപ്പെട്ടത്. വധുവിന് അണിയുന്നതിന് പത്തു പവൻ സ്വർണാഭരണങ്ങളും വിവാഹ സൽക്കാര ചിലവുകളും ഉൾപ്പെടെ…
Read Moreസഹപാഠിയുടെ വേർപാട് താങ്ങാനാവാതെ വിദ്യാർഥികൾ; ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച ഇമ്മാനുവേലിന്റെ വേർപാട് താങ്ങാനാവാതെ കൂട്ടുകാരും ദേശവാസികളും
എടത്വ: സ്നേഹിക്കാൻ മാത്രം അറിയാവുന്ന സഹപാഠിയുടെ വേർപാട് താങ്ങാനാവാതെ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ. രാമങ്കരി സഹൃദയാ സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ തങ്ങളുടെ കൊച്ചനുജന്റെ വേർപാടിൽ ദുഖം സഹിക്കാനാവാതെ കണ്ണീരണിഞ്ഞപ്പോൾ ഇത് കണ്ട് നിന്ന നൂറ് കണക്കിന് ദേശനിവാസികളുടെ കാഴ്ച അൽപ നിമിഷം മറച്ചെങ്കിലും അവരുടേയും കണ്ണുകൾ ഈറനണിഞ്ഞു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച എടത്വ മരിയാപുരം ചേന്ദംകര റോയി ചെറിയാന്റെ മകൻ ഇമ്മാനുവേൽ റോയി ചെറിയാൻ (മനു-15) ന്റെ മൃതദേഹം സംസ്കാരത്തിനായി ഭവനത്തിൽ എത്തിച്ചപ്പോഴാണ് കൂട്ടുകാരുടെ വേദന സങ്കട കടലായത്. ജന്മദിനത്തിന്റെ ഭാഗമായി കൂട്ടുകാരോടൊത്ത് കേക്ക് മുറിച്ച കുഞ്ഞനുജൻ എന്നന്നേക്കുമായി അവരിൽ നിന്ന് വിട്ട് പോയത് അവർക്ക് താങ്ങാനാവുമായിരുന്നില്ല. വാക്കുകളും ഭാഷയുമില്ലാതെയുള്ള അവരുടെ വേദന നാട്ടുകാരെയും സങ്കടകടലിലാഴ്ത്തി. ജന്മദിനം ഞായറാഴ്ച ആഘോഷിക്കാനിരിക്കേ അവധി ആയതിനാൽ രണ്ട് ദിവസം മുന്പ് മനു കൂട്ടുകാരുമായി ജന്മദിനം സ്കൂളിൽ ആഘോഷിച്ചിരുന്നു. മാതാപിതാക്കളോടൊപ്പം…
Read Moreഎസ്എഫ്ഐയ്ക്ക് കഷ്ടകാലം ..! എം ജി കലോത്സവം പൂമര ഷൂട്ടിംഗിന് നൽകിയതി നൊപ്പം കലോത്സവ ചിലവിനായി നൽകിയ 16 ലക്ഷത്തിന്റെ കണക്കിലും ക്രമക്കേട്
പത്തനംതിട്ട: കോഴഞ്ചേരിയിൽ നടന്ന എംജി സർവകലാശാല കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ടു വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ എസ്എഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ നടപടിക്കു സാധ്യത. എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ടു നൽകിയിട്ടുണ്ട്. എംജി സർവകലാശാല യുവജനോത്സവത്തിനായി 16 ലക്ഷം രൂപയുടെ ഫണ്ടാണ് യൂണിയൻ കൈമാറിയത്. യൂണിയൻ ഇതു സംഘാടകസമിതിയെ ഏൽപിച്ചു. യൂണിവേഴ്സിറ്റി യൂണിയനും പ്രാദേശികമായി രൂപീകരിക്കുന്ന സ്വാഗതസംഘവും ചേർന്നാണ് കലോത്സവം നടത്തേണ്ടത്. ഇതനുസരിച്ച് സ്വാഗതസംഘം ജനറൽ കണ്വീനറായി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണെത്തിയത്. യൂണിയൻ ഫണ്ട് കൂടാതെ പുറത്തുനിന്നും കലോത്സവത്തിനു സ്പോണ്സർഷിപ്പും പരസ്യവുമടക്കം പണം വാങ്ങിയിരുന്നതായി പറയുന്നു. സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പൂർണമായി ഒഴിവാക്കിയാണ് കലോത്സവ നടത്തിപ്പുണ്ടായത്. ഇതോടെ പാർട്ടി നേതൃത്വം അടക്കം വിശദീകരണവുമായി രംഗത്തെത്തി. കലോത്സവം സിനിമയിലാക്കുന്നതിന്റെ ഭാഗമായി എബ്രിഡ്ഷൈൻ സംവിധാനം ചെയ്യുന്ന “പൂമരം’ ഷൂട്ടിംഗ് കലോത്സവം വേദികളുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. എല്ലാ വേദികളിലും…
Read More