ചാരുംമൂട്: സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിച്ചു. ഇന്നലെ ചാരുംമൂട്ടിൽ നടന്ന സമ്മേളനത്തിൽ മന്ത്രി ജി. സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. 2017 മാർച്ച് 31ഓടെ കേരളത്തിലെ എല്ലാ ഭവനങ്ങളിലും വൈദ്യുതി എത്തിച്ച് രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറും. പുതിയ സമീപനം സ്വീകരിച്ചു സർക്കാർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും മാധ്യമങ്ങൾ ഇത് അംഗീകരിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്ന സമീപനം സ്വീകരിച്ചാലേ ഭരണമാകൂ എന്നത് നടക്കാൻ പോകുന്ന കാര്യമല്ല. മാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്ന എല്ലാ നല്ല കാര്യങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിൽ ഒറ്റ ഫയൽ പോലും തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നില്ല. സെക്രട്ടറിയേറ്റിൽ ഫയൽ കെട്ടിക്കിടക്കുകയാണെന്നു ചിലർ വിധി പ്രഖ്യാപിക്കുകയാണ്. ഇതു ശരിയല്ല. സെക്രട്ടറിയേറ്റിലെ എല്ലാ തെറ്റായ നടപടികൾക്കെതിരേയും സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. നിഷേധിക്കപ്പെടുന്നവരെയും പുറം തള്ളപ്പെടുന്നവരെയും പരിഗണിക്കുന്ന…
Read MoreCategory: Alappuzha
അയ്യേ കഷ്ടം..! പെൺകുട്ടികളെ പീഡിപ്പിച്ച വയോധികനെ രക്ഷപെടാൻ സഹായിച്ചത് സിപിഎമ്മെന്ന് എഐവൈഎഫ്
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നാലു പെൺകുട്ടികളെ വയോധികൻ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരേ പ്രതിഷേധവുമായി എഐവൈഎഫ് രംഗത്ത്. കഴിഞ്ഞ ഒന്നിനാണ് തോട്ടപ്പള്ളി കാരാത്രയിൽ ധർമദാസ്(82) നാലു പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം പുറത്തറിയുന്നത്. അഞ്ചുമുതൽ 10 വയസുവരെയുള്ള കുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടർന്നു പെൺകുട്ടികളുടെ മാതാപിതാക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടിച്ചു കൊണ്ടുവരുവാനായിരുന്നു പരാതി നൽകിയവരോടു പോലീസ് പറഞ്ഞതത്രേ. പരാതി നൽകിയതിനു തൊട്ടുപിന്നാലെ പ്രതി ഒളിവിൽ പോകുകയും ചെയ്തു. സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളുടെ സംരക്ഷണയിലായിരുന്നു പ്രതിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ സമ്മർദത്തെ തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടാൻ താമസിച്ചത്. ഒടുവിൽ കഴിഞ്ഞദിവസം പ്രതിയെ പിടികൂടി റിമാൻഡു ചെയ്തിരുന്നു. പെൺകുട്ടികളെ സ്റ്റേഷനിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് പ്രതിയെ റിമാൻഡു ചെയ്തത്. പ്രതിയെ പിടികൂടിയെങ്കിലും പ്രതിയെ സംരക്ഷിച്ചവരെ പിടികൂടാൻ പോലീസ് തയാറായിട്ടില്ലെന്ന് എഐവൈഎഫ്…
Read Moreവേദനയോടെ ..! മകളുടെ മൃതദേഹം സംസ്ക രിക്കാൻ പോലും സ്ഥലമില്ല; വിദ്യാർഥിനിയുടെ മൃതദേഹം പാർട്ടി ഓഫീസിൽ സംസ്കരിച്ചു
ഹരിപ്പാട്: സംസ്കരിക്കാൻ സ്ഥലമില്ലാതെ ബന്ധുക്കൾ ബുദ്ധിമുട്ടിയ വിദ്യാർഥിനിയുടെ മൃതദേഹം പാർട്ടി ഓഫീസിൽ സംസ്കരിച്ചു. ആയാപറമ്പ് പുതുമനയിൽ വാടകയ്ക്കു താമസിച്ചിരുന്ന ബൈജുവിന്റെ മകൾ അനശ്വര (ചിഞ്ചു 17)വിനെയാണ് ഇന്ന് ഉച്ചയ്ക്ക് 12ന് സിപിഎമ്മിന്റെ ചെറുതന ലോക്കൽ കമ്മറ്റി ഓഫീസ് മുറ്റത്ത് സംസ്കരിച്ചത്. അനശ്വരയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലെന്ന പത്രവാർത്തയെ തുടർന്ന് ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും ഒത്തുകൂടി അഞ്ച്സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി നല്കാൻ ശ്രമം നടത്തിയെങ്കിലും സ്ഥലം ഉടമയ്ക്ക് പണം ഒന്നായി ഇന്നലെ തന്നെ നല്‍കണമെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പാർട്ടി പ്രവർത്തകർ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സർക്കാർ സഹായങ്ങൾ നല്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. വ്യാഴാഴ്ചയായിരുന്നു അനശ്വര മരിച്ചത്.
Read Moreഒന്ന് ഉറക്കെ പറയൂ..! പൾസർ സുനിയുടെ കീഴടങ്ങൽ മുൻകൂട്ടി തയാറാക്കിയ തിരക്കഥ; പിണറായി ആഭ്യന്തരം ഒഴിഞ്ഞ് മറ്റാർക്കെങ്കി ലും നൽകണമെന്ന് എ.എൻ. രാധാകൃഷ്ണൻ
ആലപ്പുഴ: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയുടെ കീഴടങ്ങൽ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. എല്ലാ കണ്ണുകളും പ്രതികൾക്കു നേരെയാണെന്ന് പറയുകയും മുഴുവൻ സമയം കാമറക്കണ്ണുകളുള്ള കൊച്ചിയിൽ പ്രതികൾ കീഴടങ്ങാനെത്തിയത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ക്രമസമാധാന നില തകർന്ന സാഹചര്യത്തിൽ പിണറായിവിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് മറ്റേതെങ്കിലും ഘടകകക്ഷികളെ ഏല്പിക്കണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന കഴിഞ്ഞ ദിവസം ഉന്നയിച്ച ആവശ്യം ആവർത്തിച്ച ബിജെപി സംസ്ഥാന സെക്രട്ടറി ഇതു സംബന്ധിച്ച് ബിനീഷ് നൽകുമെന്ന് പറഞ്ഞ മാനനഷ്ടക്കേസിനെ ധൈര്യമായി നേരിടുമെന്നും വ്യക്തമാക്കി. തന്റെ ആരോപണം ശരിവയ്ക്കുന്നതാണ് സിപിഎമ്മുമായി ബന്ധമുള്ള നിരവധി ക്രിമനൽ കേസുകളിലെ പ്രതികൾക്ക് കൊച്ചിയുമായുള്ള ബന്ധമെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.…
Read Moreകഷ്ടപ്പാടിന്റെ കലാപ്രതിഭ..! എംജിയുവജനോത്സവത്തിൽ പങ്കെടുക്കാൻ പണം നൽകിയത് അധ്യാപകരും കുട്ടികളും; പുരസ്കാരം അമ്മയ്ക്കെന്ന് പിവിദാസ്
കോഴഞ്ചേരി: എംജി കലോത്സവം പ്രതിഭാപട്ടം വിപിദാസിന്. രോഗക്കിടക്കയിൽ നിന്ന് തന്നെ അനുഗ്രഹിച്ചയച്ച അമ്മയ്ക്ക് പ്രതിഭാപട്ടം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിപിദാസ്.എതിരാളികളില്ലാത്തതിനാൽ എംജി കലോത്സവം കലാപ്രതിഭാപട്ടം തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ വിപിദാസ് ഉറപ്പിച്ചു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിങ്ങനെ പെണ്‍കുട്ടികൾ സ്വന്തമാക്കിവച്ചിരുന്ന ഇനങ്ങളിൽ ഒന്നാമതെത്തിയാണ് വിപിദാസ് പ്രതിഭയാകുന്നത്. ഇതിൽ ഭരതനാട്യത്തിലൊഴികെ പെണ്‍കുട്ടികളെ തോൽപ്പിച്ചു തന്നെയാണ് വിജയം നേടിയത്. ഭരതനാട്യത്തിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവേറെയായിരുന്നു മത്സരം.അർബുദം ബാധിച്ച് ചികിൽസയിലാണ് വിപിയുടെ അമ്മ അംബിക. വിപി എട്ടാം ക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ സുന്ദരൻ മരിച്ചു. പാലക്കാട് കടുന്തുരുത്തി കുമ്പളത്തറ വീട്ടിൽ പിന്നീട് അമ്മയും മകനുമായിരുന്നു താമസം. നൃത്തം പഠിക്കാനുള്ള മകന്റെ ആഗ്രഹത്തിന് അമ്മ പിന്തുണ നൽകി. കലോത്സവങ്ങളിൽ പങ്കെടുത്തുവരുന്ന വിപിദാസിന് കഴിഞ്ഞ കലോൽസവത്തിൽ ഭരതനാട്യത്തിന് ഒന്നാം സമ്മാനം കിട്ടിയിരുന്നു. പക്ഷേ അമ്മ രോഗിയായതോടെ വിപി തളർന്നു. പക്ഷേ നൃത്തം ഉപേക്ഷിക്കരുതെന്ന അംബിക ഉപദേശമാണ്…
Read Moreശരിക്കും കണ്ടോ..! പ്രാഥമികാവശ്യത്തിന് പോലും വെള്ളമില്ലാതെ വലഞ്ഞ വീട്ടമ്മമാർ സ്വന്തമായി പണം മുടക്കി പൈപ്പ് ലൈൻ വലിച്ച് ജലക്ഷാമത്തിന് പരിഹാരം കണ്ടു
ങ്കൊമ്പ്: തോട്ടിലെ മലിനജലം ഉപയോഗിച്ചു മടുത്ത നാട്ടുകാർ കൈകോർത്തപ്പോൾ ശുദ്ധജലം വീട്ടിലെത്തി. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 12, 14 വാർഡുകൾ ഉൾപ്പെടുന്ന കായൽപുറം തൊറുവശേരി പ്രദേശത്തെ പത്തോളം കുടുംബങ്ങളാണ് സർക്കാർ സംവിധാനങ്ങളുടെ സഹായമില്ലാതെ വന്നപ്പോൾ സ്വന്തമായി പണം മുടക്കി ശുദ്ധജലക്ഷാമത്തിനു പരിഹാരം തേടിയത്. പ്രദേശത്തെ ജനം കുടിക്കാനൊഴികെയുള്ള ആവശ്യങ്ങൾക്കായി പുത്തൻതോട്ടിലെ വെള്ളമാണെടുത്തിരുന്നത്. എന്നാൽ തോട്ടിൽ പോളയും മാലിന്യങ്ങളും നിറഞ്ഞതോടെ ദുർഗന്ധംമൂലം വെള്ളം ഉപയോഗിക്കാൻ പറ്റാതായി. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ആവശ്യങ്ങൾക്ക് പ്രദേശവാസികൾ സ്വകാര്യ വിൽപനക്കാരിൽനിന്ന് വെള്ളം വിലയ്ക്കു വാങ്ങുകയാണ്. പ്രാഥമികാവശ്യങ്ങൾക്കും അമിതവിലയ്ക്കു വെള്ളം വാങ്ങണമെന്നായതോടെ കായൽപ്പുറം വട്ടക്കായലിൽനിന്നും പൈപ്പുലൈൻ വലിച്ച് വെള്ളമെത്തിക്കുകയായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം പുളിങ്കുന്ന് സിഐ കെ.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കുറുപ്പശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പുഷ്പ ബിജു, ജലവിതരണപദ്ധതി സെക്രട്ടറി സോണിച്ചൻ ആന്റണി എന്നിവർ പ്രസംഗിച്ചു.
Read Moreപുറത്ത് നിൽക്കട്ടെ..! സ്ഥിരമായി താമസിച്ചെ ത്തുകയും നേരത്തെ പോകുകയും ചെയ്യുന്ന ഡോക്ടറെ ആശുപ ത്രിയിൽ പ്രവേശിപ്പി ക്കാതെ നാട്ടുകാർ ഗേറ്റ് പൂട്ടി; ഒടുവിൽ
അമ്പലപ്പുഴ: ഡോക്ടർ പതിവായി വൈകിയെത്തുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി ഗേറ്റ് പൂട്ടി. വൈകിയെത്തിയ ഡോക്ടറെ പ്രവർത്തകർ തടഞ്ഞുവച്ചു. തകഴി പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. കരുവാറ്റാ സ്വദേശിനിയായ ഡോക്ടർ പതിവായി 10 മണി കഴിഞ്ഞാണ് ആശുപത്രിയിൽ എത്തുന്നതെന്നാണ് ആരോപണം. രാവിലെ ഒമ്പതുമുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് ഒപി സമയം. എങ്കിലും ഉച്ചയാകുമ്പോൾ ഡോക്ടർ മടങ്ങിപ്പോകാറാണ് പതിവ്. പലതവണ നാട്ടുകാരും രോഗികളും ഈ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ ഒമ്പതിനു ഡോക്ടർ എത്താതിരുന്നതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി ഗേറ്റ് പൂട്ടിയിട്ടത്. പിന്നീട് 10.15 ഓടെയാണ് ഡോക്ടർ എത്തിയത്. അകത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച ഡോക്ടറെ പ്രവർത്തകർ തടഞ്ഞു. പിന്നീട് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഡോക്ടർക്ക് അകത്തേക്കു പ്രവേശിക്കാൻ കഴിഞ്ഞത്. ഉച്ചയോടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.…
Read Moreഎൽഡിഎഫ് സർക്കാർ പാവങ്ങൾക്കുവേ ണ്ടിയുള്ള എല്ലാ ചികിത്സാ പദ്ധതികളും അട്ടിമറിച്ചു; സമ്പന്നൻമാർക്കു വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്ന് ഉമ്മൻചാണ്ടി
കോന്നി: ഹൃദ്രോഗികൾ വൃക്ക രോഗികൾ ഉൾപ്പെടെ ഗുരുതര രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കു വേണ്ടി മുൻ സർക്കാർ ആവിഷ്കരിച്ച കാരുണ്യ പദ്ധതി ഉൾപ്പെടെ പാവപ്പെട്ടവർക്കുവേ ണ്ടിയുള്ള എല്ലാ ചികിത്സാ പദ്ധതികളും എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ആരംഭിച്ച കെ.കരുണാ കരൻ മെമ്മോറിയൽ പാലിയേറ്റീവ് കെയർ സെന്ററിനു വേണ്ടി അമേരിക്കയിലെ ഹൂസ്റ്റൺ വേൾഡ് വൈഡ് ചേംബർ ഓഫ് കോമേഴ്സ് നൽകുന്ന ആധുനിക സൗകര്യ ങ്ങളോടു കൂടിയ ആംബുലൻസ് യൂണിറ്റിന്റെ സമ്മത പത്രം കോന്നി കൂടലിൽ നടന്ന സമ്മേളനത്തിൽ ഏറ്റു വാങ്ങി പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം പോലും നൽകുന്നതിൽ ഗുരുതരമായ വീഴ്ചയാണ് കാണിക്കുന്നത്.പണമില്ലാത്തതു മൂലം ചികിത്സ ലഭിക്കാതെ നിരാലംബരായ രോഗികൾ മരിച്ചു കൊണ്ടിരിക്കു കയാണ്. വിലക്കയറ്റം മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഈ സർക്കാർ സമ്പന്നൻമാർക്കു…
Read Moreകാർഷിക പ്രതാപം വീണ്ടെടുക്കും..! ആർ ബ്ലോക്കിനായി പ്രത്യേക കാർഷിക പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ
ആലപ്പുഴ: ആർ ബ്ലോക്കിൽ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കാർഷികവികസനകർഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ആർ ബ്ലോക്കിലെ കൃഷിയിടങ്ങൾ സന്ദർശിച്ചശേഷം കർഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് നെൽകൃഷിയും കരക്കൃഷിയുംകൊണ്ട് സമ്പന്നമായിരുന്ന ആർ ബ്ലോക്കിലെ 1450 ഏക്കറിലെ കാർഷിക പ്രതാപം സമയബന്ധിതമായി വീണ്ടെടുക്കുകയാണ് ലക്ഷ്യം. അടുത്ത നിയമസഭ സമ്മേളനത്തിലും ബജറ്റിലും പാക്കേജ് സംബന്ധിച്ച സംബന്ധിച്ച പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് പ്രത്യേക കാർഷിക മേഖലകൾ(അഗ്രി സോൺ) പ്രഖ്യാപിക്കുമ്പോൾ ഈ മേഖലയെ ഉൾപ്പെടുത്തും. പ്രത്യേക പാക്കേജ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവം, റവന്യൂ, ഊർജം, കൃഷി, മൃഗസംരക്ഷണ വകുപ്പുകളെ ഉൾക്കൊള്ളിച്ച് തിരുവനന്തപുരത്ത് ഉടൻ ഉന്നതതല യോഗം വിളിക്കുമെന്നും കർഷകരുമായി വിശദമായ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ആർ ബ്ലോക്കിൽ കൃഷിയിറക്കുന്നതിനായി കൃഷി വകുപ്പ് ഹെലിക്യാം സർവേ നടത്തി പ്രത്യേക പദ്ധതി തയാറാക്കും. ജൈവ കൃഷിക്ക് പ്രാധാന്യം നൽകി…
Read Moreസൂക്ഷിച്ചാൽ ദു:ഖിക്കേണ്ടിവരില്ല..! കാലാ വസ്ഥ വ്യതിയാനം മൂലം കൂട്ടനാട് പാരി സ്ഥിതിക ദുരന്തത്തിന്റെ രക്തസാക്ഷിയായി മാറു മെന്ന് ഡോ.കെ.ജി പത്മകുമാർ
ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ഭൂപ്രദേശമായി കുട്ടനാട് മാറുമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ. കെ.ജി. പത്മകുമാര്‍. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട് ഒരു പാരിസ്ഥിതിക ദുരന്തത്തിന്റെ രക്തസാക്ഷിയായി മാറാനുള്ള സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്തണം. മണ്ണിന്റെ തനിമയെ നശിപ്പിക്കുന്ന കൃഷിരീതികള്‍ കുട്ടനാടിനെ തരിശു ഭൂമിയാക്കുന്നത് തടയാനും വേണ്ടത്ര ഇടപെടലുകള്‍ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ പുതിയ തലമുറയുടെ ശ്രദ്ധ അനുപേക്ഷണീയമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് ഇന്റഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. പത്മകുമാര്‍. കിഡ്സ് പ്രസിഡന്റ് ടോം ജോസഫ് മലയാമ്പുറം അധ്യക്ഷത വഹിച്ചു. ഡോ. നെടുമുടി ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍, പ്രദീപ് കൂട്ടാല, പി.ഡി. ജോസഫ് പാലയ്ക്കല്‍, ജോസ് അക്കരക്കളം, പി.എം. കുര്യന്, ഫാ. സിറിയക് തുണ്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More