നിങ്ങൾക്കുവേണ്ടെ പിന്നെ ഞങ്ങൾക്കോ..! രാത്രി സർവീസ് കഴിഞ്ഞു നിർത്തിയിട്ട കെഎസ്ആർടിസി തല്ലി തകർത്തു; സര്‍വീസ് നിര്‍ത്തുന്നുവെന്ന് ഡിപ്പോ അധികൃതർ

പൂച്ചാക്കല്‍: ചേര്‍ത്തലയില്‍ നിന്നും രാത്രി പത്തിനു അരൂക്കുറ്റിയിലേക്ക് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ സര്‍വീസ് അനിശ്ചിത കാലത്തേക്കു നിര്‍ത്തി വെച്ചതായി ചേര്‍ത്തല ഡിപ്പോ ജനറല്‍ മാനേജര്‍ അറിയിച്ചു.‌പുലര്‍ച്ചെ അഞ്ചിനു അരൂക്കുറ്റിയില്‍നിന്നും ചേര്‍ത്തലയിലേക്കുള്ള സര്‍വീസും ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞദിവസം അരൂക്കുറ്റിയില്‍ രാത്രി സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ല് തല്ലിത്തകര്‍ത്തതിനെ തുടര്‍ന്നും. ജീവനക്കാര്‍ക്കു മതിയായ സുരക്ഷിതത്വം ഇല്ലാത്തതു മൂലമാണ് സര്‍വീസ് നിര്‍ത്തിവെക്കുവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഉത്സവ പൊലിമയ്ക്ക് ആനകൾവേണോ‍? ആ​റാ​ട്ടി​നി​ടെ ആന ഇടഞ്ഞു; പാ​പ്പാ​നെ കു​ത്താ​ൻ ശ​മി​ച്ചെ​ങ്കി​ലും തലനാരിഴയ്ക്ക രക്ഷപ്പെട്ടു; പിന്നീട് ആനയെ മ​യ​ക്കു​വെ​ടി​വ​ച്ച് ത​ള​ച്ചു

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ശാ​വ​ശേ​രി ശ്രീ​നാ​രാ​യ​ണ​ഗു​രു​പു​രം സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് ത​ള​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​ടെ വേ​ലാ​യു​ധ​ൻ എ​ന്ന ആ​ന ഇ​ട​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​നു വ​ട​ക്കു​വ​ശ​ത്തെ, ചാ​ലാം​പ​റ​മ്പ് കു​ടും​ബ​വ​ക കു​ള​ത്തി​ൽ ആ​റാ​ട്ട് ക​ഴി​ഞ്ഞ് തി​ട​മ്പ് ഏ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. മു​ക​ളി​ൽ ഇ​രു​ന്ന​യാ​ളെ ആ​ന കു​ട​ഞ്ഞ് താ​ഴെ​യി​ട്ടു. തു​ട​ർ​ന്ന് പാ​പ്പാ​നെ കു​ത്താ​ൻ ശ​മി​ച്ചെ​ങ്കി​ലും അ​യാ​ൾ ഒ​ഴി​ഞ്ഞു​മാ​റി ര​ക്ഷ​പ്പെ​ട്ടു. അ​തി​നി​ടെ ആ​ന ആ​റാ​ട്ട് പ​ന്ത​ൽ പൊ​ളി​ച്ചു.ഇ​തോ​ടെ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ച​തി​നാ​ൽ പ്ര​ദേ​ശ​മാ​കെ ഇ​രു​ട്ടി​ലാ​യി. ഇ​തി​നി​ടെ ആ​ന ചാ​ലാം​പ​റ​മ്പി​ൽ അ​ജി​ത്കു​മാ​റി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ക​യ​റി. വീ​ട്ടു​വ​ള​പ്പി​ലെ ര​ണ്ട് തെ​ങ്ങു​ക​ൾ അ​ട​ക്കം അ​ഞ്ച് വൃ​ക്ഷ​ങ്ങ​ളും ഏ​താ​നും വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. വീ​ടി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ മേ​ൽ​കൂ​ര​യി​ൽ നി​ര​ത്തി​യി​രു​ന്ന ഓ​ടു​ക​ളും ഭാ​ഗി​ക​മാ​യി ന​ശി​പ്പി​ച്ചു. വീ​ട്ടു​മു​റ്റ​ത്തെ കു​റ​ച്ച് ത​റ​യോ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പാ​പ്പാ​ൻ​മാ​ർ ചേ​ർ​ന്ന് കാ​ലു​ക​ളി​ൽ ച​ങ്ങ​ല​യി​ട്ടെ​ങ്കി​ലും ആ​ന​യെ പൂ​ർ​ണ​മാ​യും ത​ള​യ്ക്കാ​നാ​യി​ല്ല.…

Read More

അ​ടു​പ്പു​കൂ​ട്ടി സ​മ​രം..! ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് വി​ദേ​ശ​മ​ദ്യ​ശാ​ല ഗ്രാമപ്രദേശത്ത് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ വ്യത്യസ്ത സമരവുമായി സ്ത്രീകൾ

അമ്പലപ്പുഴ: വ്യ​ത്യ​സ്ത​മാ​യ സ​മ​ര​മു​റ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​രം നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ  യാ​ണ് നൂ​റോ​ളം സ്ത്രീ​ക​ൾ ചേ​ർ​ന്ന് ഈ ​സ​മ​ര​മു​റ ആ​രം​ഭി​ച്ച​ത്.    ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ അമ്പലപ്പുഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​യാ​ണ് അ​ധി​കൃ​ത​ർ കൊ​പ്പാ​റ​ക്ക​ട​വി​ലേ​ക്ക് മാ​റ്റു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സ​മ​രം തു​ട​ങ്ങി​യ​ത്.

Read More

മറുപടിയിൽ പോലീസ് ഞെട്ടി..! വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി സന്ദേശം; ഉടൻ തന്നെ പോലീസ് ദേശീയപാതയിൽ വച്ച് ചെയ് സ് ചെയ്ത് കാർ പിടികൂടി; പിന്നെ സംഭവിച്ചത്

ചേ​ർ​ത്ത​ല: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ മ​ഹാ​രാ​ഷ്ര്‌​ട ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന സ​ന്ദേ​ശം പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഏ​റെ​നേ​രം വ​ല​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ്കൂ​ൾ യൂ​ണി​ഫോ​മി​ലെ​ത്തി​യ പെ​ൺ​കു​ട്ടി മ​ഹാ​രാ​ഷ്ര്‌​ട ര​ജി​സ്ട്രേ​ഷ​നി​ലെ ഇ​ന്നോ​വ കാ​റി​ൽ ക​യ​റി​യ​ത്. സം​ശ​യം തോ​ന്നി​യ ആ​രോ ടോ​ൾ​ഫ്രീ ന​മ്പ​രി​ൽ വി​ളി​ച്ച് അ​ധി​കാ​രി​ക​ളെ സം​ഭ​വം അ​റ​യി​ച്ചു. ഇ​തോ​ടെ വാ​ഹ​നം അ​ന്വേ​ഷി​ച്ചു പോ​ലീ​സ് നെ​ട്ടോ​ട്ട​മാ​യി. വൈ​കാ​തെ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നം പൊ​ലീ​സ് പി​ടി​കൂ​ടി. ഹൈ​വേ പോ​ലീ​സും ചേ​ർ​ത്ത​ല പോ​ലീ​സും സം​യു​ക്‌​ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വാ​ഹ​നം പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി​യ​ത്. അ​ർ​ധ​സ​ഹോ​ദ​ര​നാ​ണ് വാ​ഹ​ന​ത്തി​ലെ​ന്ന് പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ പൊ​ലീ​സി​നു ആ​ശ്വാ​സ​മാ​യി. തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തിയ ശേഷമാണ് പോലീസ് നടപടി പൂർത്തിയായത്.

Read More

മൊബൈയിൽ ഉള്ളവരുടെ ശ്രദ്ധയ്ക്ക്..! മൊ​ബൈ​ല്‍ ​ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി രിക്കേ വീടിനു മുകളിൽ നിന്ന് വീണ് പ​ത്താം​ക്ലാ​സു​കാ​ര​ന്‍ മ​രി​ച്ചു

അടൂർ: വീ​ടി​ന്‍​റെ ടെ​റ​സി​ല്‍ നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രു​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി പാ​ര​പ്പ​റ്റ് ഇ​ടി​ഞ്ഞു വീ​ണു മ​രി​ച്ചു. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് താ​ഴേ​തി​ല്‍ ശ്രീ​ജ​ത്ത് ഭ​വ​നി​ല്‍ ശ​ശാ​ങ്ക​ന്‍ – ശ്രീ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ഭി​ജി​ത്താ​ണ് (14)മ​രി​ച്ച​ത്. അ​ങ്ങാ​ടി​ക്ക​ല്‍ എ​സ്എ​ന്‍​വി എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​മ​ന്‍​റി​ട്ട് ഉ​റ​പ്പി​ക്കാ​ത്ത പാ​ര​പ്പ​റ്റി​ല്‍ ചാ​രി നി​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ജി​ത്ത്. ക​ട്ട ഇ​ള​കി താ​ഴെ കി​ണ​റ്റി​ന്‍റെ ക​ര​യി​ല്‍ ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പാ​ര​പ്പ​റ്റി​ലെ മ​റ്റു ക​ട്ട​ക​ളും ഇ​ള​കി അ​ഭി​ജി​ത്തി​ന്‍​റെ ത​ല​യി​ലും നെ​ഞ്ചി​ലും വീ​ണു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​മ്മ ശ്രീ​കു​മാ​രി സം​ഭ​വം ക​ണ്ട് ബോ​ധ​മ​റ്റ് വീ​ണു. സ​ഹോ​ദ​ര​ന്‍ ശ്രീ​ജി​ത്ത് നാ​ട്ടു​കാ​രെ വി​ളി​ച്ചു കൂ​ട്ടി അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും അ​ഭി​ജി​ത്ത് മ​രി​ച്ചു. സെ​നി​ക​നാ​യ ശ​ശാ​ങ്ക​ന്‍ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. എ​സ്.എൻ.വി ​സ്‌​കൂ​ളി​ലെ പ്ല​സ് ടു…

Read More

മുരടിപ്പ്മാറ്റാൻ രാപകൽ സമരം..! കുട്ടനാട്ടി ന്‍റെ വികസന മുരടിപ്പ് മാറ്റാന്‍ കേന്ദ്ര-സംസ്ഥാ ന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലി നായി കൊടിക്കുന്നിലിന്‍റെ രാപകൽ സമരം

മങ്കൊമ്പ്: കുട്ടനാടിന്റെ വികസന മുരടിപ്പ് പരിഹരിക്കാന്‍ ഈ ബജറ്റിലും എല്‍ഡിഎഫ് സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലന്ന് ഡിസിസി പ്രസിഡന്‍റ് എം. ലിജു. കുട്ടനാട് നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടിന്‍റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര നടപടി ഉണ്ടാകുന്നതിനും വേണ്ടിയാണ് മാര്‍ച്ച് 16 മുതല്‍ കൊടിക്കുന്നില്‍ സുരേഷ് എംപി 48 മണിക്കൂര്‍ രാപകല്‍ സമരം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരം കുട്ടനാടിന്‍റെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം, തകര്‍ന്ന റോഡുകള്‍, ഉപ്പുവെള്ള പ്രശ്‌നം എന്നിവ പരിഹരി ക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജോസഫ് ചേക്കോടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസുകുട്ടി മാത്യു, അലക്‌സ് മാത്യു, കെ.ഗോപകുമാര്‍, പ്രമോദ് ചന്ദ്രന്‍, വി.കെ.സേവ്യര്‍, ടിജിന്‍ ജോസഫ്, ജസ്റ്റിന്‍, ഇ.വി.കോമളവല്ലി, സിബിമൂലം കുന്നം, ജോര്‍ജ് മാത്യു പഞ്ഞിമരം, മാത്തുക്കുട്ടി കഞ്ഞിക്കര, വിജയകുമാര്‍ പൂമംഗലം എന്നിവര്‍ സംസാരിച്ചു.

Read More

സുധാകര മൊഴിമുത്തുകൾ…! മ​നു​ഷ്യ​ൻ പി​റ​ന്നു​വീ​ണ​തു​ ത​ന്നെ സ്വ​ത​ന്ത്ര​നാ​യി​ട്ട്, ആ ​സ്വാ​ത​ന്ത്ര്യം ന​മ്മു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ണെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മ​നു​ഷ്യ​കു​ല​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ക​യെ​ന്ന​താ​ക​ണം ക​ല​യു​ടേ​യും സാ​ഹി​ത്യ​ത്തി​ന്റേ​യും ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്നും ഭ​യ​പ്പെ​ടാ​തി​രി​ക്കു​ക എ​ന്ന​താ​ണ് ഈ ​കാ​ല​ത്തി​ൽ ക​ലാ​കാ​ര​ൻ ചെ​യ്യേ​ണ്ട​തെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. വി​ല​ക്കു​ക​ൾ​ക്കെ​തി​രെ യു​വ എ​ഴു​ത്തു​കാ​രു​ടെ സാം​സ്കാ​രി​ക പ്ര​തി​രോ​ധം ഉ​യ​ർ​ത്തി​വി​ട്ടു​കൊ​ണ്ട് സം​സ്‌​ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘എ​ഴു​ത്ത​കം’ ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​നു​കൂ​ലി​ക്കു​ന്ന​വ​രേ​യും എ​തി​ർ​ക്കു​ന്ന​വ​രേ​യും ഒ​രു​പോ​ലെ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് മാ​ന​വി​ക​ത. എ​ല്ലാ വി​പ്ല​വ​ങ്ങ​ളു​ടേ​യും അ​ടി​സ്‌​ഥാ​നം മാ​ന​വി​ക​ത​യാ​ണ്. ഏ​തു ക​രി​ങ്ക​ല്ലി​നേ​യും ല​യി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന മാ​ന​വി​ക​ത​യെ ഉ​ണ​ർ​ത്താ​ൻ സാ​ഹി​ത്യ, സി​നി​മാ, ക​ലാ​രൂ​പ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്ക​ണം. ന​മ്മു​ടെ ക​ലാ​ല​യ​ങ്ങ​ളി​ല​ട​ക്കം സ്നേ​ഹ​വും മാ​ന​വി​ക​ത​യും ഉ​ണ്ടാ​കു​ന്ന​ത് പു​തു​ത​ല​മു​റ​യെ ഉ​ണ​ർ​ത്താ​ൻ ഉ​പ​ക​രി​ക്കും. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​വും ചി​ന്ത​ക​ളും നൈ​സ​ർ​ഗി​ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ആ​രേ​യും ത​ട​സ​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും സാ​ധ്യ​മ​ല്ല. മ​നു​ഷ്യ​ൻ പി​റ​ന്നു​വീ​ണ​തു​ത​ന്നെ സ്വ​ത​ന്ത്ര​നാ​യി​ട്ടാ​ണ്. ആ ​സ്വാ​ത​ന്ത്ര്യം ന​മ്മു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ണ്. ഒ​രു പു​രോ​ഗ​മ​ന ആ​ശ​യ​ത്തേ​യും ആ​ർ​ക്കും ത​ട​യാ​ൻ ക​ഴി​യി​ല്ല. ത​ട​യാ​നാ​കു​മെ​ന്നു ക​രു​തു​ന്ന​വ​ർ പ​മ്പ​ര വി​ഡ്ഢി​ക​ളാ​ണ്. കൈ​വി​ല​ങ്ങു​ക​ളേ​യും കാ​ൽ​ച്ച​ങ്ങ​ല​ക​ളേ​യു​മ​ട​ക്കം എ​ല്ലാ…

Read More

രക്തസാക്ഷികളെ ഉണ്ടാക്കുന്നതോ ..! ആല പ്പുഴയില്‍ വീണ്ടും കൊലപാതകം; യുവാവ് ബന്ധുവിന്‍റെ കുത്തേറ്റു മരിച്ചു; ജില്ലയിൽ നടക്കുന്ന അഞ്ചാമത്തെ കൊലപാതം

കരുവാറ്റ: ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഹരിപ്പാട് കരുവാറ്റ കാരമുക്ക് വാലുചിറില്‍ സുജിത്ത് (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധു രാജീവനെ പോലീസ് തെരയുന്നു. ഞായറാഴ്ച രാത്രി 10 ഓടെ കാരമുക്കിലായിരുന്നു സംഭവം. കുത്തേറ്റ സുജിത്തിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ 10.30 ഓടെ മരിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആലപ്പുഴയില്‍ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്. എന്നാല്‍, ഇപ്പോഴത്തെ സംഭവത്തിന് രാഷ്ട്രീയം ഇല്ലെന്നു പോലീസ് അറിയിച്ചു.

Read More

​പ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രുടെ നേതൃത്വത്തിൽ നാ​ളെ പ​ണി​മു​ട​ക്ക്

ഗാ​ന്ധി​ന​ഗ​ർ: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി നാ​ളെ സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്തും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ബോ​ണ്ട് വ്യ​വ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് സൂ​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. യു​ജി ക​ഴി​യു​ന്ന​വ​ർ​ക്കു ഒ​രു വ​ർ​ഷ​വും പി​ജി​യും സൂ​പ്പ​ർ​സ​പെ​ഷ്യാ​ലി​റ്റി ക​ഴി​യു​ന്ന​വ​ർ​ക്കു മൂ​ന്നു​വ​ർ​ഷം വീ​ത​വും ബോ​ണ്ട് വ്യ​വ്സ​ഥ​യി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്. ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്പോ​ൾ പ്രാ​യം ക​ഴി​ഞ്ഞു​പോ​കു​ന്ന​തി​നാ​ൽ പി​എ​സ്സി പ​രീ​ക്ഷ​ക​ളൊ​ന്നും എ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.    ഇ​തി​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തെ​ന്ന് പി​ജി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ ക്രി​സ്റ്റ​ഫ​ർ ഉ​ദ​യ​ൻ പ​റ​ഞ്ഞു. അ​ത്യാ​ഹി​ത വി​ഭാ​ഗം, ശ​സ്ത്ര​ക്രീ​യ, തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗം, ലേ​ബ​ർ റൂം ​എ​ന്നീ​വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Read More

വല്ലാത്ത ശരിയാക്കായിപ്പോയി..! പു​റം​പോ​ക്കി​ൽ ക​ഴി​യു​ന്ന അ​ന്ധ​യാ​യ വീ​ട്ട​മ്മ​യെ ബി​പി​എ​ല്ലി​ൽ ​നി​ന്നും ഒ​ഴി​വാ​ക്കി; എന്തുചെയ്യണ മെന്നറിയാതെ വീട്ടമ്മ

എ​ട​ത്വ: സ​ർ​ക്കാ​ർ പു​റം​പോ​ക്കി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന അ​ന്ധ​യാ​യ വി​ധ​വ​യു​ടെ കു​ടും​ബ​ത്തെ ബി​പി​എ​ൽ ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് തു​രു​ത്തി​മാ​ലി പ​രേ​ത​നാ​യ ഔ​സേ​ഫ് തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ഔ​സേ​ഫി​ന്‍റെ റേ​ഷ​ൻ കാ​ർ​ഡാ​ണ് ബി​പി​എ​ൽ ലി​സ്റ്റി​ൽ​നി​ന്ന് വെ​ട്ടി​മാ​റ്റി നോ​ൺ​പ്ര​യോ​റി​റ്റി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ജ​ന്മ​ന അ​ന്ധ​രാ​യി​രു​ന്ന ഔ​സേ​ഫ്–​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ റേ​ഷ​ൻ​കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നു​മു​മ്പ് ബി​പി​എ​ൽ ലി​സ്റ്റി​ൽ അ​ന്ത്യോ​ജ​ന​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കാ​ർ​ഡ് പു​തു​ക്കി​യ​ശേ​ഷം ര​ണ്ടാം​ഘ​ട്ടം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ഴും ഈ ​കു​ടും​ബം അ​ന്ത്യോ​ജ​ന​യി​ലാ​യി​രു​ന്നു ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ റേ​ഷ​ൻ​കാ​ർ​ഡി​ലെ തെ​റ്റ് ഗ്രാ​മ​സ​ഭ വ​ഴി തി​രു​ത്തി മൂ​ന്നാം​ഘ​ട്ടം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ഴാ​ണ് നോ​ൺ​പ്ര​യോ​റി​റ്റി ലി​സ്റ്റി​ൽ ഉ​ൾ​പെ​ട്ട​ത്. മൂ​ന്നു​സെ​ന്റ് കു​ടി​കി​ട​പ്പി​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഴി​ഞ്ഞു കൂ​ടു​ന്ന വി​ധ​വ​യാ​യ ത​ന്നോ​ട് അ​നീ​തി​യാ​ണ് കാ​ട്ടി​യ​തെ​ന്ന് ഏ​ലി​യാ​മ്മ പ​റ​യു​ന്നു. ഒ​മ്പ​തു​വ​ർ​ഷം മു​മ്പ് മ​ര​ണ​പ്പെ​ട്ട അ​ന്ധ​നാ​യ ഔ​സേ​ഫ് വ​ഴി​യ​രി​കി​ൽ ക​പ്പ​ല​ണ്ടി വി​റ്റാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. മ​ക്ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ന്ധ​യും നി​ത്യ​രോ​ഗി​യു​മാ​യ ഏ​ലി​യാ​മ്മ​യു​ടെ…

Read More