ആലപ്പുഴ: മോഷണത്തിനിടെ വീട്ടുകാരുടെ ബുദ്ധിപൂർവമായ ഇടപെടലിനെത്തുടർന്ന് പോലീസ് പിടികൂടിയ തമിഴ്നാട് സ്വദേശിയായ മോഷ്ടാവ് റിമാൻഡിൽ. ലോറി ഡ്രൈവറും വിരുതുനഗർ സ്വദേശിയുമായ ശങ്കറിനെയാണ് മാവേലിക്കര മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ഇയാളെ ഞായറാഴ്ച പുലർച്ചെ കലവൂർ കയർബോർഡിന് സമീപത്തെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ മണ്ണഞ്ചേരി എസ്ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ആലപ്പുഴയിലെ വിവിധ ഹോൾസെയിൽ കടകളിൽ തമിഴ്നാട്ടിൽ നിന്നും ധാന്യങ്ങൾ എത്തിച്ചുനൽകുന്ന ലോറിയുടെ ഡ്രൈവറാണ് പിടിയിലായ ശങ്കർ. കടകളിൽ സാധനമെത്തിച്ച് മടങ്ങുന്നതുവഴി പ്രധാന കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്തതിനുശേഷം സമീപ വീടുകളിൽ മോഷണം നടത്തുകയായിരുന്നു ഇയാളുടെ പതിവ്. ഇത്തരത്തിലാണ് കയർബോർഡിന് കിഴക്കുവശത്തെ പുത്തൻപറന്പിൽ രവീന്ദ്രന്റെ വീട്ടിൽ ഇയാൾ മോഷണം നടത്താനെത്തിയത്. മോഷ്ടാവിനെ കണ്ട് കുരച്ച വളർത്തുനായയുടെ മുഖം ചാക്കുപയോഗിച്ച് മൂടികെട്ടുകയും വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ഫ്യൂസ് ഉൗരി വിച്ഛേദിക്കുകയും ചെയ്ത ശേഷം അടുക്കള ഭാഗത്തുനിന്നും…
Read MoreCategory: Alappuzha
നാളെ നിങ്ങളും..! അമ്മയുടെ പേരിലുള്ള സ്വത്ത് തട്ടിയെടുത്ത ശേഷം പുറത്താക്കി; മരിച്ചപ്പോൾ മൃതദേഹം വീട്ടിൽ കയറ്റിയില്ല
ഹരിപ്പാട്: ഏക മകൻ ഉപേക്ഷിച്ച വൃദ്ധ മാതാവിന്റെ മൃതദേഹം ചെങ്ങന്നൂർ ആർഡിഒയുടെ നിർദ്ദേശ പ്രകാരം പോലീസ് സംരക്ഷണത്തിൽ സ്വന്തം വീട്ടുവളപ്പിൽ സംസ്കരിച്ചു. ജനുവരി ഏഴിന് ആണ് പള്ളിപ്പാട് നീണ്ടൂർ കുറ്റുവിളയിൽ ലക്ഷ്മി (82) യെ സംരക്ഷിക്കുവാൻ ആരുമില്ലാത്തതിനാൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മറ്റിയ്ക്ക് കിട്ടിയ പരാതി പ്രകാരം ഏറ്റെടുത്തത്. സ്വന്തം പേരിലുള്ള 10 സെന്റ് സ്ഥലം എഴുതി വാങ്ങിയ ശേഷം മകൻ സുരേഷും ഭാര്യ ശശികലയും ചേർന്ന് ലക്ഷ്മിയെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് മകൾ പൊന്നമ്മയുടെ സംരക്ഷണത്തിൽ വാടക വീട്ടിലായിരുന്നു കഴിഞ്ഞു വന്നത്. പ്രമേഹ രോഗംമൂലം അവശയായ പൊന്നമ്മയ്ക്ക് ലക്ഷ്മിയുടെ സംരക്ഷണം സാധ്യമല്ലാതായ അവസ്ഥയിലാണ് ഹ്യൂമൻ റൈറ്റ്സ് പ്രവർത്തകരെ സമീപിച്ചത്. തുടർന്ന് ഇവരുടെ അഭ്യർഥന പ്രകാരം കൊട്ടാരക്കര ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് പ്രായാധിക്യം മൂലം അവശായ ലക്ഷ്മിയുടേയും മകളുടേയും…
Read Moreകളിഎന്നോടാ..! രണ്ടുക്ലാസ് മുറികൾക്കു അര ക്കോടി…? ശിലാസ്ഥാപന കർമം നിർവഹിക്കാ തെ മന്ത്രി ജി സുധാകരൻ മടങ്ങിപ്പോയി
അമ്പലപ്പുഴ: സ്കൂൾ കെട്ടിടത്തിനു കൂടുതൽ തുക ചെലവഴിക്കുന്നതിൽ പ്രതിഷേധിച്ച് ശിലാസ്ഥാപന കർമം നിർവഹിക്കാതെ മന്ത്രി മടങ്ങി. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്കൂളിൽ ക്ലാസ് മുറികൾ നിർമിക്കുന്നതിന് ആസ്തി വികസനഫണ്ടിൽനിന്ന് മന്ത്രി ജി. സുധാകരൻ 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെട്ടിട നിർമാണം മൂന്നുമാസം മുമ്പു ആരംഭിച്ചിരുന്നെങ്കിലും ശിലാസ്ഥാപന കർമം നടന്നിരുന്നില്ല. ഇതിനായി ഇന്നലെ സ്കൂളിലെത്തിയപ്പോഴാണ് 55 ലക്ഷം രൂപ ചെലവിൽ ക്ലാസ്സ്മുറികൾ മാത്രമാണ് നിർമിക്കുന്നതെന്ന് മന്ത്രിക്ക് മനസിലായത്. ഉടൻ തന്നെ ഇതിന്റെ വിശദീകരണം മന്ത്രി ഉദ്യോഗസ്ഥരോടും സ്കൂൾ അധികൃതരോടും തേടി. എന്നാൽ ഇവരുടെ മറുപടി തൃപ്തികരമല്ലാതിരുന്നതിനാൽ ശിലാസ്ഥാപനകർമം നിർവഹിക്കാതെ മന്ത്രി മടങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് കൂടുതൽ തുകയാണ് ചെലവഴിക്കുന്നതെന്ന് താൻ വിമർശനമുന്നയിക്കുമ്പോഴാണ് ഇത്രയും കൂടുതൽ തുക…
Read Moreചിതലും പൂപ്പലും പിടിക്കില്ല..! മരത്തടിയെ വെല്ലുന്ന കയർത്തടിയിൽ ഇനി വീടു നിർമിക്കാം; കെട്ടിനിർമാണത്തിന് പുത്ത ൻ ഉണർവും
ആലപ്പുഴ: കയർ വ്യവസായരംഗത്തിനു ഉണർവു നല്കി കയർത്തടിയിൽ നിർമിച്ച വീടു യാഥാർഥ്യമാകുന്നു. പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യ കെട്ടിട നിർമാണരംഗത്തു പുത്തൻ ഉണർവു നല്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആലപ്പുഴ നഗരചത്വരത്തിൽ 370 സ്ക്വയർഫീറ്റ് ചുറ്റളവിൽ നിർമിച്ചിട്ടുള്ള കയർത്തടിവീടിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30നു ധനകാര്യ കയർമന്ത്രി ഡോ. തോമസ് ഐസക് നിർവഹിക്കും. കെ.സി. വേണുഗോപാൽ എംപി വിശിഷ്ടാതിഥിയാകും. കയർബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കും. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സൂക്ഷ്മ ലഘു ചെറുകിട മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കയർ ബോർഡിന്റെ ഗവേഷണസ്ഥാപനമായ ബംഗളുരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ മീഡിയ എന്റർപ്രൈസസ് വികസിപ്പിച്ചെടുത്ത സാങ്കേതിക നാളീകേരത്തിന്റെ തൊണ്ടിൽനിന്നു വേർതിരിച്ചെടുക്കുന്ന ചകിരി പരിസ്ഥിതി സൗഹൃദമായ റസിനുമായി ഇടകലർത്തി ഹൈഡ്രോളിക്സ് മെഷീൻ ഉപയോഗിച്ചു ദൃഢപ്പെടുത്തിയാണു കയർത്തടി നിർമിക്കുന്നത്. ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന കയർത്തടിക്കു സാധാരണ മരത്തിൽനിന്നു ലഭിക്കുന്ന മരത്തടിയേക്കാൾ കാഠിന്യമുണ്ട്. കൂടാതെ…
Read Moreഅച്ഛന്റെ പേര് കളയാൻ..! കള്ളനോട്ട് കേസിൽ വൈക്കം മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ
മല്ലപ്പള്ളി: കള്ളനോട്ട് പിടികൂടിയ കേസിൽ വൈക്കം മുൻ എംഎൽഎയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മുൻ എംഎൽഎ നടുവിലേത്ത് കിഴക്കേനട ലക്ഷ്മിനാരായണഭവനിൽ പി. നാരായണന്റെ മകൻ അനിൽ കുമാറിനെയാണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഒക്ടോബറിൽ മല്ലപ്പള്ളിയിൽനിന്ന് 9,20,000 രൂപയുടെ കള്ളനോട്ട് മല്ലപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു. അന്നു പിടിയിലായ പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ അറസ്റ്റിലായ പ്രധാന പ്രതി അനീഷിനെ ചോദ്യം ചെയ്തതോടെയാണു പ്രമാദമായ തലയോലപ്പറമ്പ് കൊലപാതകത്തിന്റെ ചുരുൾ നിവർന്നത്. തലയോലപ്പറമ്പ് കാലായിൽ മാത്യുവിനെ കൊലപ്പെടുത്തി അനീഷ് കടമുറിക്കുള്ളിൽ കുഴിച്ചു മൂടിയെന്നായിരുന്നു മൊഴി. മല്ലപ്പള്ളിയിൽ വച്ചുണ്ടായ കള്ളനോട്ട് കേസിൽ അനിൽ കുമാറിനെ കീഴ്വായ്പൂര് പോലീസ് കസ്റ്റഡിയിൽ വാങ്ങി തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreലേലുഅല്ലു, ലേലുഅല്ലു..! പാതിരാത്രിയിൽ സ്ത്രീയുടെ വീട്ടിലെത്തിയ പോലീസുകാരനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു മർദിച്ചു
പന്തളം: സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പെരുന്പുളിക്കൽ നിവാസികളൊരുക്കിയ കെണിയിൽ ആദ്യം കുടുങ്ങിയത് മോഷ്ടാക്കളെങ്കിൽ, രണ്ടാമൂഴത്തിൽ വലയിൽ വീണത് പോലീസു കാരൻ. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറൻ മേഖലയി ലെ പോലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് നാട്ടുകാർ കുടുക്കിയത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വിരമിച്ച ഒരു എസ്ഐയുടെ വീട്ടിൽ സൽക്കാരത്തിനു ശേഷമാണ് പോലീസുകാരൻ പെരുന്പുളിക്കൽ റൂട്ടിലേക്ക് തിരിച്ചത്. ഗുരുമന്ദിരം കവലയ്ക്ക് സമീപമുള്ള ഇടറോഡിലൂടെ തലങ്ങും വിലങ്ങും ബൈക്കിൽ കറങ്ങിയ ഇദ്ദേഹം ഒരു വേള റോഡിൽ വീണു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ വഴിതെറ്റിയെന്ന് പറഞ്ഞ് തടിതപ്പി. ഇവിടെ നിന്ന് മടങ്ങിയ പോലീസുകാരൻ വീണ്ടും വരുമെന്ന് സൂചന ലഭിച്ച നാട്ടുകാർ സംഘടിച്ച് പതുങ്ങിയിരുന്നു. അധികം വൈകാതെ പോലീസുകാരൻ അതേ റൂട്ടിൽ മടങ്ങി യെത്തി. വീട്ടമ്മ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ അദ്ദേഹം, വീടിന്റെ പിൻഭാഗത്തെത്തി കതകിൽ മുട്ടി. ക്ഷമകെട്ട നാട്ടുകാർ പോലീസുകാരനെ വളഞ്ഞു.…
Read Moreശ്രദ്ധിച്ചാൽ നിങ്ങൾക്കു ചുറ്റും കാണും..! തുരുത്തിയിൽ പിടിയിലായ വ്യാജ ഡോക്ട റുടെ വിദ്യാഭ്യാസം പത്താംക്ളാസ്
ചങ്ങനാശേരി: തുരുത്തിയിലുള്ള ഉദയാ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പ്രാക്ടീസ് നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ എസ്എൽ പുരം ചാലുങ്കൽ, രാമചന്ദ്രൻ (ഷിഹാബുദിൻ-57) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചങ്ങനാശേരി ഡിവൈഎസ്പി വി.അജിത്, സിഐ സിബി തോമസ്, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐ കെ.കെ.റെജി, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, പ്രകാശ് എന്നിവരാണ് അറസ്റ്റിനു നേതൃത്വം നൽകിയത്. കേസിനെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഒരു വർഷമായി ഇയാൾ ഈ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തിവരികയായിരുന്നു. മരുന്നു കുറിക്കുന്നതു സംബന്ധിച്ചു സംശയം തോന്നിയ രോഗികളിൽ ചിലർ പോലീസിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്. രാമചന്ദ്രൻ എന്ന പേരിലാണ് ഇയാൾ നേരത്തെ അറിയപ്പെട്ടിരുന്നത്. 1998ൽ ഇയാൾ…
Read Moreഅവരെ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ..! വിദ്യാർഥികളുടെ മരണത്തിൽ പരസ്പരം ആരോപണങ്ങളുമായി ബന്ധുക്കൾ
കോട്ടയം: മെഡിക്കൽ കോളജ് മോർച്ചറി പരിസരം ഇന്നലെ രാവിലെ നാടകീയരംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കോട്ടയം ഗാന്ധിനഗർ എസ്എംഇയിൽ പൊള്ളലിനെത്തുടർന്നു മരിച്ച വിദ്യാർഥികളായ ലക്ഷ്മി(22)യുടെയും ആദർശി (25)ന്റെയും പോസ്റ്റുമോർട്ടം നടക്കുന്പോൾ നിറമിഴികളോടെയാണ് സുഹൃത്തുക്കളും അധ്യാപകരും മോർച്ചറിയ്ക്കു മുന്നിൽ നിന്നത്. ലക്ഷ്മിയുടെ ഇൻക്വസ്റ്റ് നടപടികളാണ് ആദ്യം പൂർത്തിയാക്കിയത്. തുടർന്നു രാവിലെ 8.30ഓടെ പോസ്റ്റുമോർട്ടം ആരംഭിച്ചു ഒന്നര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറി. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം കണ്ട് സഹപാഠിയും ഉറ്റസുഹൃത്തുമായ ഭരണങ്ങാനം സ്വദേശി അശ്വതി കുഴഞ്ഞു വീണു. മൃതദേഹം വഹിച്ച ആംബുലൻസിനു പിന്നാലെ സഹപാഠികളും അധ്യാപകരും ലക്ഷ്മിയുടെ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം വീട്ടിലേക്ക് യാത്രതിരിച്ചു. ലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിനുശേഷമാണ് ആദർശിന്റെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. നടപടികൾ പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് രണ്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും ആന്തരവയവങ്ങൾക്കേറ്റ പൊള്ളലാണു മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 2016 ഒക്ടോബർ…
Read Moreഗെറ്റ് ഔട്ട് ഹൗസ്..! ചെന്നിത്തലയ്ക്കെതിരെ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി; ലൈക്കുകാർക്ക് വിശദീകരണം
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനുമായ എബിൻ ജോൺ തെക്കേമലയെ അന്വേഷണവിധേയമായി കോൺഗ്രസ് പാർട്ടിയിൽ നിന്നും ആറു വർഷത്തേക്ക് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. പോസ്റ്റ് ലൈക്ക് ചെയ്ത കോൺഗ്രസ് ഭാരവാഹികളിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി.
Read Moreചേട്ടൻബാബ അനിയൻ ബാബ..! സഹകരണ ബാങ്ക് അഴിമതിയിൽ സെക്രട്ടറി ഉറക്കം നടിക്കുന്നു; സിപിഎമ്മിനെ കുത്തി സിപിഐ
ആലപ്പുഴ: ജില്ലയിൽ സിപിഎമ്മിനെതിരെ വീണ്ടും സിപിഐ. സ്പിന്നിംഗ് മില്ലിന്റേതടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മുമായി വ്യത്യസ്ത നിലപാടുകളുമായി നിലകൊള്ളുന്ന സിപിഐ സഹകരണ ബാങ്ക് വിഷയത്തിലും സിപിഎമ്മിനെതിരെ രംഗത്തെത്തി. സഹകരണ ബാങ്ക് അഴിമതിയിൽ സിപിഎം ജില്ലാ സെക്രട്ടറി ഉറക്കം നടിക്കുകയാണെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ ആരോപണം. മാവേലിക്കരയിൽ നടന്ന പൊതുപരിപാടിയിൽ സിപിഐ നിലപാടിനെതിരെ അദ്ദേഹം നടത്തിയ പ്രതികരണം അതാണു തെളിയിക്കുന്നത്. അഴിമതിക്കെതിരെയുള്ള സമരത്തിൽ മുന്നണിയോ കൊടിയോ നോക്കി നിലപാട് സ്വീകരിക്കാൻ സിപിഐ തയാറല്ല. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ നടന്ന കോടികളുടെ വെട്ടിപ്പിനെതിരെ സിപിഐ സമരം ചെയ്യുന്നുണ്ടെന്നും ആഞ്ചലോസ് വ്യക്തമാക്കി. എന്നാൽ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎം നിലപാട് സംശയത്തിനു ഇടനൽകിയാൽ അതു എൽഡിഎഫിനെ ബാധിക്കും. യുഡിഎഫ് ഭരിക്കുമ്പോഴാണ് പട്ടണക്കാട് ബാങ്കിൽ കോൺഗ്രസ് ഭരണസമിതി വൻ അഴിമതി നടത്തിയത്. അന്നു സിപിഐ ബാങ്കിനു മുന്നിൽ നടത്തിയ…
Read More