പൊൻകുന്നം: ആത്മാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ആൽമരവും മാവും വിവാഹിതരാകുന്ന പുത്തൻ മുഹൂർത്തത്തിനു വേദിയാവുകയാണ് ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസമാജം എയ്ഡഡ് സ്കൂൾ അങ്കണം. ഏവരും ഉറ്റുനോക്കുന്ന വിവാഹം നാളെ ഉച്ചയ്ക്ക് 12.55നും 1.20നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് നടത്തുന്നത്. മോറേസി വൃക്ഷ രാജകുടുംബത്തിലെ ഹൈക്കസ് റിലീജിയോസ് എന്ന ശാസ്ത്രനാമത്തിലും പീപ്പൽ എന്ന ഇംഗ്ലീഷ് പേരിലും അറിയപ്പെടുന്ന നാൽപ്പാമരത്തിലെ പുത്രനുമായ അരയാലും പഴവർഗങ്ങളിലെ രാജ്ഞിയും മാൻജിഹെറാ ഇൻഡിക്ക എന്ന സസ്യനാമത്തിലും മാംഗോ എന്ന ഇംഗ്ലീഷ് പേരിലുമുള്ള തേന്മാവും തമ്മിലാണ് വിവാഹം. നൂറു വർഷത്തിലേറെയായി ഇരുവരും ഒരേ ചുവട്ടിലാണ് വളർന്നുനിൽക്കുന്നത്. സാധാരണ വിവാഹം പോലെയുള്ള എല്ലാ ചടങ്ങുകളും വൃക്ഷമാംഗല്യത്തിനും ഒരുക്കിയിട്ടുണ്ട്. നിറപറയെയും നിലവിളക്കിനെയും സാക്ഷിയാക്കി നാദസ്വരത്തിന്റെയും കൊട്ടിന്റെയും കുരവയുടെയും സാന്നിധ്യത്തിലാണ് ആലിന്റെയും മാവിന്റെയും താലികെട്ട്. ’ആത്മാവി’ന്റെ വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും തയാറാക്കി നൽകിയിരുന്നു. എത്തുന്നവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വിവാഹം നടക്കുന്ന…
Read MoreCategory: Alappuzha
ആരവം വേണ്ട, ആന മതി..!വിവാഹശേഷം വധുവരൻമാരെ ആന ആനയിച്ചുകൊണ്ടു പോയത് കാഴ്ചക്കാർക്കു കൗതുകം
കോഴഞ്ചേരി: സ്വന്തം ഉടമയുടെ വിവാഹം പാർവതിക്കും ആഘോഷമായി. ഉടമ ബിജുവിന്റെ വിവാഹത്തിനു ശേഷം വധുവരൻമാരെ പാർവതിയെന്ന ആന ആനയിച്ചപ്പോൾ കാഴ്ചക്കാർക്കും കൗതുകം. ഇതോടെ ഒപ്പം കൂടാനും ഏറെപ്പേരുണ്ടായി. ചെറുകോൽ കൂരാനത്ത് മലയിൽ മാധവനിവാസിൽ ബിജു വി. നായരുടെയും ചെറുകോൽ മേലേകൂറ്റ് വിദ്യാഭവനിൽ ആശാ വി നായരുടെയും വിവാഹം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലാണ് നടന്നത്. ബിജുവിന്റെ വീട്ടിലേക്കാണ് ആനയോടൊപ്പം വധുവരൻമാർ എത്തിയത്.
Read Moreഎന്നെങ്കിലും സമയത്ത് ഓടുമോ? സ്ഥിരമായി വൈകുന്നുവെന്ന് ആരോപിച്ച് വേണാട് എക്സ്പ്രസ് യാത്രക്കാർ തടഞ്ഞു
കോട്ടയം: സ്ഥിരമായി വൈകി വരുന്ന തിരുവനന്തപുരം-ഷൊർ ണൂർ വേണാട് എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം യാത്രക്കാർ തടഞ്ഞിട്ടു. ഇന്നു രാവിലെ 9.30 ഓടെയാണ് സ്ത്രീകളുൾപ്പെ ടെയുള്ള യാത്രക്കാർ ട്രെയിൻ തടഞ്ഞത്. യാത്രക്കാരെല്ലാം റെയിൽവേ പാളത്തിൽ കുത്തി യിരുന്നു പ്രതിഷേധിച്ചു. കോട്ട യം റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ ട്രെയിൻ എത്തിയതിനു ശേഷം വീണ്ടും പുറപ്പെടുന്പോൾ ഒരു സംഘം ആളുകൾ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയ ശേ ഷം പ്രതിഷേധവുമായി പാള ത്തി ൽ കയറി ഇരിക്കുകയായി രുന്നു. ഇതോടെ റെയിൽവേ പോലീസ് സ്ഥലത്ത് സമരക്കാരുമായി സംസാരിച്ചു. ട്രെയിൻ സ്ഥിര മായി വൈകുന്നതുമൂലം തങ്ങളിൽ പലർക്കും സമയത്ത് ഒാഫീസിൽ എത്താൻ കഴിയുന്നി ല്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സംഭവസ്ഥലത്ത് സംഘഷർഷാവസ്ഥ നിലനി ന്നതോടെ കോട്ടയം ഈസ്റ്റ് എസ്ഐ യു. ശ്രീജി ത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൂടുതൽ…
Read Moreകാണേണ്ടവർ കാണട്ടേ..! ആധാർ കാർഡില്ലാത്തതിന്റെ പേരിൽ കിടപ്പുരോഗിയായ യുവതിക്കു പെൻഷൻ നിഷേധിച്ചു ജീവനക്കാർ
എടത്വ: ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ജന്മനാ കിടപ്പുരോഗിയായ യുവതിയുടെ വികലാംഗ പെൻഷൻ നിഷേധിച്ചതായി പരാതി. തകഴി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ ചെക്കിടിക്കാട് ഇരുപത്തിനാലിൽചിറ ബാലകൃഷ്ണന്റെ മകൾ ഗിരിജ (32)യുടെ വികലാംഗ പെൻഷനാണ് പഞ്ചായത്ത് അധികൃതർ നല്കാത്തത്. ജന്മനാ സംസാരശേഷിയോ കേഴ്വിശക്തിയോ ഇല്ലാത്ത കിടപ്പുരോഗിയായ ഗിരിജയുടെ ശോഷിച്ച കൈകാലുകൾ നിവർത്താനോ, പരസഹായമുണ്ടങ്കിൽപോലും ചലിപ്പിക്കുവാനോ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ സെപ്റ്റംബർ മാസം വരെ വികലാംഗ പെൻഷൻ ലഭിച്ചിരുന്നു. തുടർന്ന് പെൻഷൻ ലഭിക്കാതെ വന്നതോടെ തകഴി പഞ്ചായത്തിൽ പിതാവ് ബാലകൃഷ്ണൻ വിവരം അന്വേഷിച്ചെത്തി. ആധാർ കാർഡ് ഇല്ലാത്തതാണ് പെൻഷൻ നിർത്തലാക്കാൻ കാരണമെന്ന് ജീവനക്കാർ അറിയിച്ചു. കിടപ്പുരോഗികളായവരുടെ ആധാർകാർഡ് വീട്ടിൽ ചെന്നെടുക്കണമെന്നിരിക്കേ അതിനുള്ള കരുണ പോലും ശയ്യാവംലംബയായ ഗിരിജയോടു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാട്ടിയില്ല. വിറക്കുന്ന ശരീരമായതിനാൽ ഗിരിജയുടെ ഫോട്ടോ എടുക്കാനോ, നിവർത്താനാകാത്ത കൈവിരലുകൾ യന്ത്രത്തിൽ പതിപ്പിക്കാനോ സാധിക്കാത്ത അവസ്ഥയിലുമാണ്. ആധാർ കാർഡില്ലെങ്കിൽ പെൻഷൻ…
Read Moreവാക്കിലല്ല, പ്രവൃത്തിയിലാണു കാര്യം..! വിഷ്ണുവിൽ ബേബിച്ചന്റെ വൃക്ക സ്പന്ദിച്ചു തുടങ്ങി
പാലാ: കാരുണ്യപ്രവൃത്തികൾ ചെയ്യണമെന്ന് മറ്റുള്ളവരോട് പറയുക മാത്രമല്ല സ്വന്തം വൃക്ക ദാനം ചെയ്തു മാതൃകയാകുകയാണ് പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പുരയിടത്തിൽ സെബാസ്റ്റ്യൻ ജോസഫ് (ബേബിച്ചൻ). നിർധന കുടുംബാംഗവും അന്യമതത്തിൽപ്പെട്ടതുമായ ഇരുപത്തിമൂന്നുകാരനാണ് ബേബിച്ചൻ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. എറണാകുളം പിവിഎസ് ഹോസ്പിറ്റലിൽ ഇന്നലെ നടന്ന ശസ്ത്രക്രിയയിലൂടെ ആലപ്പുഴ മുഹമ്മ സ്വദേശി വിഷ്ണുവിൽ ബേബിച്ചന്റെ വൃക്ക സ്പന്ദിച്ചു തുടങ്ങി. സ്വന്തം ചെലവിൽ ടെസ്റ്റുകൾ നടത്തി സൗജന്യമായാണ് ബേബിച്ചൻ വൃക്ക ദാനം ചെയ്തത്. ഈ സംരംഭത്തിന് പാലാ പേഷ്യന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ജിജി പറമുണ്ട മുൻകൈയെടുത്തു. പാലാ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് 25 വർഷമായി ജീവകാരുണ്യ മേഖലയിൽ സജീവമാണ്. ചികിത്സാസഹായത്തിനു പുറമെ പാലായിലെ മൂന്നു ഗവ. ആശുപത്രികളിലും 25 വർഷമായി എല്ലാ ദിവസവും ഭക്ഷണം നൽകി വരികയും ചെയ്യുന്നു. ഇടമലക്കുടി ആദിവാസി…
Read Moreഇരട്ടചങ്കിനും ഭയം..! മുഖ്യമന്ത്രിയുടെ മൗനത്തിനു പിന്നിൽ ആരയോ ഭയന്നിട്ടെന്ന് പി.കെ. കൃഷ്ണദാസ്
പത്തനംതിട്ട: ലോ അക്കാഡമി മാനേജ്മെന്റിന്റെ ശക്തിക്കുപിന്നിൽ പിണറായിയും കോടിയേരിയുമാണെന്ന് ബിജെപി ദേശീയനിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൗനവും കോടിയേരിയുടെ പ്രസ്താവനയും ഇതു വെളിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞ 18 ദിവസമായി സമരം നടത്തുന്ന വിദ്യാർഥികൾ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ശരിയെന്നു പൊതു സമൂഹം സമ്മതിച്ചതാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേയാണ് വിദ്യാർഥികൾ സമരരംഗത്തിറങ്ങിയത്. ഭരണപ്രതിപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥിസംഘടനകളും യുവജനസംഘടനകളും സമരത്തിലാണ്.എല്ലാവരുടേയും മുദ്രാവാക്യവും ആവശ്യവും ഒന്നാണ്. തന്റെ മൂക്കിനുതാഴെ ഇത്രയും രൂക്ഷമായ വിദ്യാർഥിസമരം നടന്നിട്ടും ഇതുവരെ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ലോ അക്കാഡമി വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനത്തിൽനിന്നും മനസിലാകുന്നത് അദ്ദേഹം ആരെയോ ഭയക്കുന്നു എന്നാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. 18 ദിവസമായി കേരളം മുഴുവൻ ചർച്ചചെയ്യുന്ന സംഭവം അറിഞ്ഞില്ലെന്ന റവന്യുമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. സ്വന്തം പാർട്ടിയുടെ വിദ്യാർഥിസംഘടനയും യുവജനസംഘടനയും സമരരംഗത്താണ്. എന്നിട്ടും മന്ത്രിക്ക് ഇതുസംബന്ധിച്ച് ഒന്നും അറിയില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും…
Read Moreഅപ്പോ പിന്നെ എങ്ങനെയാ..! അടച്ചുപൂട്ടി പരിഹരിക്കാവുന്നതല്ല മദ്യത്തിന്റെ ഉപയോഗമെന്ന് മന്ത്രി
ഏറ്റുമാനൂർ: മദ്യഷാപ്പുകൾ അടച്ചുപൂട്ടി പരിഹരിക്കാവുന്നതല്ല മദ്യത്തിന്റെ ഉപയോഗമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഏറ്റുമാനൂർ ഗവണ്മെന്റ് ഐടിഐയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെയാണു മദ്യനയം പരാമർശിച്ചത്. സമൂഹത്തെ ലഹരിയിൽനിന്നു വിമുക്തമാക്കുകതന്നെ വേണം. എന്നാൽ അത് മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതുകൊണ്ടു ഫലപ്രാപ്തിയിലെത്തില്ല. ജീവിതശൈലിയിൽ മാറ്റം വരുത്തിക്കൊണ്ടു ലഹരി ഉപയോഗം നിയന്ത്രിക്കാനാകും. അതിനു വ്യാപകമായ ബോധവത്കരണം വേണം. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് വ്യാപകമായ ബോധവത്കരണത്തിനു തുടക്കംകുറിക്കും. അന്ന് കുടുംബശ്രീ പ്രവർത്തകർ സംസ്ഥാനത്തെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് സ്റ്റിക്കർ പതിക്കും. കാന്പസുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ലഹരി മാഫിയ ഉന്നമിടുന്നതു കാന്പസുകളെയാണ്. കാന്പസിൽ ആരും ലഹരി ഉപയോഗിക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്താൽ മറ്റു വിദ്യാർഥികൾതന്നെ അക്കാര്യം അധ്യാപകരെ അറിയിക്കുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി വിദ്യാർഥികൾക്കു തിരുത്തൽ നൽകുകയും വേണം.വിദ്യാർഥികളുടെമേൽ ശിക്ഷണ നടപടി വേണ്ട. എന്നാൽ കാന്പസുകളിൽ ലഹരിവസ്തുക്കൾ എത്തിക്കുന്ന…
Read Moreതെറിവിളികേട്ട് മടുത്തിട്ടാ..! ഉച്ചകഴിഞ്ഞ് അപകടങ്ങൾക്ക് മാത്രം ചികിത്സയെന്ന് ജൂനിയർ ഡോക്ടർമാർ;പനിക്കാർ വരണ്ട
ഗാന്ധിനഗർ: ഉച്ചയ്ക്കുശേഷം അപകടങ്ങളല്ലാത്ത നിസാര രോഗങ്ങളുമായി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കില്ലെന്നു കോട്ടയം മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ. അത്യാഹിത വിഭാഗത്തിൽ ജലദോഷം, പനി, ചുമ, തലവേദന തുടങ്ങിയ രോഗവുമായി എത്തുന്നവരെ ഉച്ചയ്ക്കു ശേഷം പരിശോധിക്കേണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഇത്തരക്കാർ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്കുള്ള ഒപിയിൽ പോയി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും ഇവർ പറയുന്നു. വിവിധ ആശുപത്രികളിൽ നിന്നും അപകടത്തിൽപ്പെട്ടും വരുന്ന രോഗികളെ യഥാസമയം പരിശോധിച്ച് ചികിത്സ നൽകുവാൻ കഴിയാത്തതിന്റെ പേരിൽ ജൂണിയർ ഡോക്്ടർമാർ പലപ്പോഴും രോഗികളുടെ കൂടെയെത്തുന്നവരുടെ ശകാരത്തിനും, വാക്ക് തർക്കങ്ങൾക്കും വിധേയമാകാറുണ്ട്. അത്തരത്തിലുള്ള ബഹളങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരം കർശന നിലപാടു സ്വീകരിക്കുവാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഉച്ചയ്ക്കുശേഷം അത്യാഹിതവിഭാഗത്തിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിയെ ആദ്യം പരിശോധന നടത്തുന്നത് ജൂണിയർ…
Read Moreശരിക്കും കിട്ടി..! അലക്ഷ്യമായി വാഹനമോടി ച്ചയാളെ കസ്റ്റഡിയിലെടുത്തു; സുഹൃ ത്തും നാട്ടുകാരും ചേർന്ന് പോലീസിനെ മർദിച്ചു
തണ്ണിത്തോട്: പോലീസിനെ കണ്ട് നിർത്താതെ വാഹനം ഓടിച്ചുപോയ ആളെ കസ്റ്റഡിയിലെടുത്തത് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് തണ്ണിത്തോട്ടിലാണ സംഭവം. എലിമുള്ളുംപ്ലാക്കൽ പുത്തൻ വീട്ടിൽ ഉല്ലാസ്, സുഭാഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ തണ്ണിത്തോട് പോലീസ് കോന്നിയിൽ നിന്നും തിരികെ പോകുന്ന വഴി സുഭാഷ് അലക്ഷ്യമായി കാറോടിച്ചു പോകുന്നതു കണ്ടതിനെ തുടർന്ന് പോലീസ് ഇയാള പിന്തുടർ ന്നു. എലിമുള്ളുംപ്ലാക്കൽ പേരുവാലിയിലെ കാട്ടിലേക്ക് പോകുന്ന വഴിയിൽ സുബാഷ് വാഹനം ഓടിച്ച് കയറ്റുകയും പിന്തുടർന്നു വന്ന പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു. സുബാഷിനെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നാലെ പട്രോളിംഗിനു വന്ന മറ്റൊരു പോലീസ് ജീപ്പ് സുഹൃത്ത് ഉല്ലാസ് തടഞ്ഞതിനെ തുടർ ന്നാണ് പ്രശ്നം വഷളായത്. പ്രദേശ വാസികളും സംഭവത്തിൽ ഇടപെട്ടതിനേ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഉല്ലാസിന്റെ മാതാവ് ഓമന, മകൻ അഭിജിത്ത്, ഭാര്യ അനിത എന്നിവർക്കും പോലീസ്…
Read Moreഇവിടെ ചർച്ച മറ്റ് പലതും..! മെഡിക്കൽ കോളജിലെ ലക്ചർ ഹാൾ സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെ താവളം
അമ്പലപ്പുഴ: സുരക്ഷാ സംവിധാനം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജ് വളപ്പിൽ പുതുതായി നിർമിച്ച ലക്ചർ ഹാൾ പരിസരം സാമൂഹ്യ വിരുദ്ധ താവളമാകുന്നതായി ആക്ഷേപം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് വളപ്പിൽ പുതുതായി നിർമിച്ച ഗ്യാലറി ടൈപ്പ് ലക്ച്ചർ ഹാൾ കെട്ടിടമാണ് സന്ധ്യയ്ക്ക് ശേഷം സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നത്. നാലുമാസം മുന്പ് നിർമാണം പൂർത്തിയാക്കിയ ലക്ച്ചർ ഹാൾ ആഴ്ചകൾക്ക് മുന്പാമ് ഉദ്ഘാടനം ചെയ്തത്. ആളൊഴിഞ്ഞ ഭാഗത്തെ കെട്ടിടം രാത്രികാലങ്ങളിൽ മദ്യപാനികളായ സാമൂഹ്യ വിരുദ്ധർ താവളമാക്കുകയാണെന്നാണ് ആക്ഷേപം. ഈ ഭാഗത്ത് വെളിച്ചമില്ലാത്തത് ഇവരുടെ വിളയാട്ടത്തിന് സഹായകരമായിരിക്കുകയാണ്. ലക്ച്ചർ ഹാളിന് സമീപത്താണ് ആശുപത്രിയുടെ പഴയ ഗെയിറ്റ്. 24 മണിക്കൂറും തുറന്ന് കിടക്കുന്ന ഈ ഗേറ്റിലൂടെയാണ് സാമൂഹ്യവിരുദ്ധർ ലക്ച്ചർ ഹാളിന് സമീപത്തേക്കെത്തിച്ചേരുന്നത്. ലെക്ച്ചർ ഹാളും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിയ്ക്കുന്നതിന് മുന്പായി പഴയ ഗെയിറ്റ് അടച്ചു പൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തെതുടർന്ന് സർക്കാർ…
Read More