ആലപ്പുഴ: തീരക്കടലില്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോക്കോള്‍ നിര്‍മിത ചെറുവള്ളങ്ങള്‍ക്കു (പൊന്തുവള്ളം) നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. തെര്‍മോക്കോളില്‍ പ്ലാസ്റ്റിക് ഷീറ്റ് ചുറ്റി നിര്‍മിക്കുന്ന പൊന്തുവള്ളങ്ങള്‍ സുരക്ഷിതമല്ലെന്നും രാജ്യസുരക്ഷയ്ക്കു ഭീഷണിയാന്നെന്നും ചൂണ്ടിക്കാട്ടിയാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇത് ആലപ്പുഴ തീരദേശത്തെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്. അതിനാൽ ഏറ്റവും ചെലവു കുറഞ്ഞ മത്സ്യബന്ധന യാനമായ പൊന്തുവള്ളങ്ങള്‍ നിരോധിക്കരുതെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. തീരക്കടലില്‍ പൊന്തുവള്ളങ്ങള്‍ വലവിരിച്ചാല്‍ വിനോദസഞ്ചാര ബോട്ടുകളുടെ സര്‍വീസ് തടസപ്പെടുന്നതും കടല്‍മണല്‍ ഖനനം മുടങ്ങുന്നതും ഒഴിവാക്കാനാണു കോസ്റ്റ് ഗാര്‍ഡിനെ മറയാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആരോപണം. പ്രാദേശികമായി കൂട്ടായ്മകള്‍ ചേര്‍ന്നു പ്രതിഷേധ പരിപാടി ആവിഷ്കരിക്കുകയാണു സംഘടനകള്‍. പ്രചാരം വര്‍ധിപ്പിച്ചു ആലപ്പുഴയിൽ വ്യാപകമായും മറ്റു ജില്ലകളില്‍ ചെറിയ തോതിലുമാണ് ഈ വള്ളങ്ങള്‍ ഉപയോഗിക്കുന്നത്. എന്ജിന് ഘടിപ്പിക്കാത്ത വള്ളമായതിനാല്‍ പ്രവര്ത്തനച്ചെലവുകുറവാണ്. ഒരാള്‍ക്കു തനിയെ കടലില്‍ പോയി മീന്‍പിടിച്ചു തിരിച്ചെത്താനാകുമെന്നതും പൊന്തുവള്ളങ്ങളുടെ പ്രചാരം…
Read MoreCategory: Alappuzha
റാന്നി താലൂക്ക് ആശുപത്രിയില്‍ തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പ്! വേദനയിൽ പുളഞ്ഞ് രോഗി
പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ മുറുവില്‍ ഉറുമ്പിനെയും വച്ച് തുന്നിക്കെട്ടി. വേദന കൊണ്ടു പുളഞ്ഞ രോഗി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഉറുമ്പിനെ കണ്ടത്. തുടര്‍ന്ന് മുറിവിലെ തുന്നല്‍ അഴിച്ചുമാറ്റി ഉറുമ്പിനെ കളഞ്ഞശേഷം രണ്ടാമത് തുന്നിക്കെട്ടുകയായിരുന്നു. റാന്നി ബ്ലോക്ക്പടി സ്വദേശി സുനില്‍ ഏബ്രഹാമാണ് ചികിത്സ തേടിയത്.
Read Moreലൈഫ് വീടിനായി മൂന്നാം തവണയും അപേക്ഷ; ഭിന്നശേഷിക്കാരന് ഇനിയും വീടില്ല; ഏതുനിമിഷവും തകർന്നടിയാവുന്ന വീട്ടിൽ ഭീതിയോടെ ഒരു കുടുംബം
അന്പലപ്പുഴ: ലൈഫ് ഭവനപദ്ധതിയിൽ വീടിനായി 3 തവണ അപേക്ഷ നൽകിയ ഭിന്നശേഷിക്കാരന് ഇനിയും വീട് ലഭിച്ചില്ല. ഏതുനിമിഷവും തകർന്നടിയാവുന്ന വീട്ടിൽ ഭീതിയോടെ ഒരു കുടുംബം. പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് പഴയങ്ങാടി പുതുവൽ വേണുവാണ് തനിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള ഒരു വീടിനായി അലയുന്നത്. പോളിയോ ബാധയെത്തുടർന്ന് ഇരുകാലും തളർന്ന വേണു, ഭാര്യ ബിന്ദു, വിദ്യാർഥിനിയായ മകൾ എന്നിവർക്കൊപ്പം തകർന്നടിഞ്ഞ ഈ വീട്ടിലാണ് കഴിയുന്നത്. 60 വർഷത്തോളം പഴക്കമുള്ള ഈ വീടിന്റെ പലഭാഗവും പൊട്ടിത്തകർന്നിരിക്കുകയാണ്. ഭിത്തിയും കട്ടിളയുമെല്ലാം ഏതു നിമിഷവും തകരാവുന്ന നിലയിലാണ്. അടുക്കള ഭാഗം തകർന്നതിനാൽ ടാർപ്പോളിൻകൊണ്ട് മറച്ചിരിക്കുകയാണ്. ഷീറ്റു കൊണ്ടു നിർമിച്ച മേൽക്കൂര ഏതുനിമിഷവും താഴെ വീഴും. ഈ അവസ്ഥയിലാണ് തനിക്ക് ഒരു വീട് ലഭിക്കണമെന്നാവശ്യപ്പെട്ട് വേണു ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത്.മുട്ടിലിഴഞ്ഞു ജീവിക്കുന്ന വേണു ഈ ആവശ്യമുന്നയിച്ച് മൂന്നു തവണയാണ് അപേക്ഷ നൽകിയത്.…
Read Moreഓപ്പറേഷന് ഡി ഹണ്ട്; ഒന്നര മാസത്തിനകം 263 പേര് കുടുങ്ങി; കുറഞ്ഞളവിലെ കച്ചവടത്തിന് സ്റ്റേഷൻ ജാമ്യമെന്ന അവസരം മുതലെടുത്ത് വിൽപനക്കാർ
പത്തനംതിട്ട: ലഹരിക്കെതിരേ കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 31 വരെ ഡി ഹണ്ട് എന്ന പേരില്‍ പോലീസ് നടത്തിയ പ്രത്യേക പരിശോധനകള്‍ക്കിടെ 258 കേസുകളിലായി 263 പേര് അറസ്റ്റില്‍.ഇവരില്‍ നിന്നായി 6.571 ഗ്രാം എംഡിഎംഎ യും 3.657 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് ബീഡി വലിച്ച 228 പേരെയും പിടികൂടി. റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്നും ലഹരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ പറഞ്ഞു.ഈവര്‍ഷം ഇതേവരെ 0.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പെടെ 17 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ആറു ഗ്രാം ഹാഷിഷ് ഓയിലും 3.67 ഗ്രാം എംഡിഎംഎയും1.01 ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുമാസത്തിനിടെ പിടികൂടാനായത് മുന്‍വര്‍ഷങ്ങളിലെ ഇക്കാലയളവില്‍ പിടികൂടിയതിനേക്കാള്‍ കൂടുതല്‍ അളവിലുള്ള ലഹരിവസ്തുക്കളാണ്. 2024ല്‍ മൊത്തം 48 കിലോയിലധികം കഞ്ചാവും…
Read Moreഹൈബ്രിഡ് കഞ്ചാവ് വേട്ട; ആലപ്പുഴയിലെ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും; കഞ്ചാവ് നൽകിയവരെക്കുറിച്ച് വിവരം ലഭിച്ചു
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുവേട്ടക്കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. തസ് ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചെന്നാണു സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ ഒരാൾ ലഹരിക്കേസുകളിൽ മുന്‍പും അറസ്റ്റിലായിട്ടുണ്ട്. തസ് ലിമയ്ക്ക് കാർ വാടകയ്ക്ക് എടുത്തുനൽകിയതു മറ്റൊരു സ്ത്രീയാണ്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇവരെ പ്രതി ചേർക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു. ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ കണ്ണികൾക്കായി അന്വേഷണത്തിലാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമാമേഖലയിൽ സജീവയാണ് പിടിയിലായ തസ് ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ് ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ ഇന്നലെ പറഞ്ഞിരുന്നു.…
Read Moreജാതി അധിക്ഷേപവും വധിക്കുമെന്ന ഭീഷണിയും; വനിതാ ജീവനക്കാരിയെ ആക്ഷേപിച്ച ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
മാന്നാർ: ആരോഗ്യവകുപ്പ് ജീവനക്കാരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതീയമായും വിശ്വാസപരമായും ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എൽ. ശ്രീജിത്തി നെയാണ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ജമുനാ വർഗീസ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ചിത്രാ സാബുവിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലിക്കിടെ കഴിഞ്ഞദിവസമാണ് യുവതിയെ ശ്രീജിത്ത് ഫോണിൽ വിളിച്ച് അനാവശ്യങ്ങൾ പറയുകയും കൊന്നുകളയുമെന്ന് വധഭീഷണി മുഴക്കുകയും ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തത്. ഈ സംഭവത്തിൽ ഇയാൾക്കെതിരേ യുവതി മാന്നാർ പോലീസിലും ആരോഗ്യവകുപ്പ് അധികാരികൾക്കും പരാതി നൽകിയിരുന്നു. ഇതിനു മുൻപും പലതരത്തിലുള്ള…
Read Moreകിടപ്പുരോഗിയായ വയോധികയ്ക്കുനേരേ ബലാത്സംഗശ്രമം:74കാരനായ പൊടിയൻ പിടിയില്‍; പരിക്കേറ്റ വൃദ്ധ ആശുപത്രിയിൽ
പത്തനംതിട്ട: രോഗബാധിതയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസില്‍ 74കാരൻ പിടിയിൽ. കോന്നി വി. കോട്ടയം വകയാര്‍ കൊല്ലന്‍പടി മുകളുവിള വീട്ടില്‍ പൊടിയനാണ് (74) അറസ്റ്റിലായത്. സ്ത്രീകളോടു മോശമായി പെരുമാറിയതിനടക്കം ഇയാള്‍ക്കെതിരേ മുമ്പും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ്് 3.30ഓടെ ഇവരുടെ വീട്ടില്‍ അതിക്രമിച്ചകയറിയ ഇയാള്‍, കിടപ്പുരോഗിയായ വയോധികയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. മകള്‍ക്കൊപ്പമാണ് ഇവരുടെ താമസം. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ബഹളം കേട്ട് മകള്‍ ഓടിയെത്തിയപ്പോഴേക്കും പൊടിയന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മൊഴിയെടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കിയ അന്വേഷണത്തില്‍ സംഭവശേഷം മുങ്ങിയ ഇയാളെ വകയാറില്‍ നിന്നു കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണം; ആൺസുഹൃത്തിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് കുടുംബം
പത്തനംതിട്ട: തിരുവനന്തപുരം എയര്‍പോര്‍ട്ട് ഐബി ഉദ്യോഗസ്ഥയായിരുന്ന അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില്‍ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഐബി ഉദ്യോഗസ്ഥന് മലപ്പുറം സ്വദേശി സുകാന്തിനെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം. മേഘയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനാകാത്തവിധം നഷ്ടമായ സാഹചര്യത്തില്‍ സുകാന്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ഇതില്‍നിന്നു ലഭ്യമാകും. മകളെ സുകാന്ത് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി അച്ഛന് മധുസൂദനന് പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസിനും ഐബിക്കും മധുസൂദനന് പരാതി നല്‍കിയിട്ടുണ്ട്. ഐബിയില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണ് സുകാന്ത്. മേഘ തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനസമയത്ത് കേരളത്തിനു പുറത്തായിരുന്നപ്പോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതോടെ സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായിരുന്നുവെന്നും എന്നാൽ സുകാന്ത് പിന്മാറുകയായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
Read Moreകട്ടുപൂച്ചനില്നിന്ന് തൃശൂരിലെ കുറുവ സംഘത്തലവനെക്കുറിച്ച് വിവരം; കട്ടുപൂച്ചന് മോഷണം നടത്തിയിരുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച്
ആലപ്പുഴ: സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആര്‍ നഗറില്‍ കട്ടുപൂച്ചനില്(56)നിന്നാണു പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പ്രതിയായ മറ്റു കേസുകളിലെ ചില കൂട്ടുപ്രതികളെ സംബന്ധിച്ചും സൂചന കിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു കട്ടുപൂച്ചന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ ഇതുവരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ മധുര, സേലം ഭാഗത്ത് ഇപ്പോഴുണ്ടെന്ന പ്രധാന വിവരവും ലഭിച്ചു. ഈ വിവരങ്ങള്‍ തൃശൂര്‍ പോ ലീസിനു കൈമാറി. ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങളില്‍ കട്ടുപൂച്ചനൊപ്പമുണ്ടായിരുന്ന സന്തോഷ് ശെല്‍വത്തിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കാറായതിനാല്‍ ഇയാള്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്കു തിരിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്. അതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പുന്നപ്ര, പുളിങ്കുന്ന് എന്നിവിടങ്ങള്‍ക്കു പുറമേ…
Read Moreആലപ്പുഴയെ അന്താരാഷ്ട്ര ജല ടൂറിസം കേന്ദ്രമാക്കാന്‍ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി; 493.177 കോടി രൂപയുടെ പദ്ധതിക്ക് അനുമതി
ആലപ്പുഴ: സ്വദേശ് ദര്ശന് 2.0 പദ്ധതിക്ക് കീഴില്‍ ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതിക്ക് 93.177കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 9.3177 കോടിരൂപ നീക്കിവച്ചു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകര്ഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാല്‍ തീരങ്ങള്‍, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ളവികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാന്‍ 24.45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, ദീപാലങ്കാരങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ്, സൂചന ബോര്‍ഡുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ട്, പ്രദര്‍ശന വേദികള്‍, കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനുകള്‍, കായികവേദികള്‍, സിസിടിവികള്‍, മാലിന്യസംസ്കരണ സംവിധാനങ്ങള്‍ എന്നിവയെല്ലാമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയുടെ…
Read More