ശ്രു​തി​വാ​യ​ന​ക്കാ​ര​നാ​യ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ സ്ഥി​ര​മാ​യി ജോ​ലി​ക്കെ​ത്താ​റി​ല്ല; പു​റ​ത്താ​ക്കി  ദേ​വ​സ്വം ഓ​ഫീ​സ​ർ; തി​രി​ച്ചെ​ടു​ക്കാ​ൻ സ​മ്മ​ർ​ദ​വു​മാ​യി സി​പി​എം

അ​മ്പ​ല​പ്പു​ഴ: ജോ​ലി​യി​ൽ​നി​ന്ന് പ​റ​ഞ്ഞു​വി​ട്ട ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ചെ​ടു​ക്കാ​ൻ സി​പി​എം സ​മ്മ​ർ​ദം. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശ്രു​തി വാ​യ​ന​ക്കാ​ര​നാ​യ താ​ത്കാലി​ക ജീ​വ​ന​ക്കാ​ര​നെ​യാ​ണ് ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഏ​താ​നും ദി​വ​സം മു​ൻ​പ് പി​രി​ച്ചു​വി​ട്ട​ത്. സ്ഥി​ര​മാ​യി ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ത് ചോ​ദ്യം ചെ​യ്ത അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽനി​ന്ന് പ​റ​ഞ്ഞുവി​ട്ട​ത്. ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ചെ​ടു​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​ക്കുമേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ്. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റിന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള മൗ​നാ​നു​വാ​ദ​ത്തോ​ടെ ബോ​ർ​ഡി​ലെ ചി​ല​രും ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ​ത്ത​ന്നെ​യാ​ണ് ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ.

Read More

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന! അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന. പ​രി​ശോ​ധ​ന​ക​ളു​മാ​യി പോ​ലീ​സ്. കേ​ര​ള​ത്തി​ല്‍ ജോ​ലി​ക്കാ​യി വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​പ​ണ​നം ന​ട​ത്തു​ന്ന സം​ഘ​മാ​ണ് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത​ള​ത്തു ന​ട​ത്തി​യ റെ​യ്ഡി​ല്‍ കു​ടു​ങ്ങി​യ​ത് ഈ ​സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ള്‍ ജ​ല്‍​പൈ​ഗു​രി സ്വ​ദേ​ശി കാ​ശി​നാ​ഥ് മൊ​ഹ​ന്താ​ണ് (56 ) മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. പ​ന്ത​ളം ക​ട​ക്കാ​ട് തെ​ക്ക് ഭാ​ഗ​ത്തെ ലേ​ബ​ര്‍ ക്യാ​മ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്തി​നും വി​ല്പ​ന​യ്ക്കു​മെ​തി​രെ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ക​ഞ്ചാ​വ് വേ​ട്ട. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത് ദാ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​പ്പ​റേ​ഷ​ന്‍ ഡി ​ഹ​ണ്ട് എ​ന്ന​പേ​രി​ല്‍ പോ​ലീ​സ് റെ​യ്ഡ്, അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ളും, സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ള​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ജി​ല്ല​യി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ല​ഹ​രി ഇ​ട​പാ​ട് സം​ഘ​ത്തി​ന്‍റെ ക​ണ്ണി​യാ​ണ്…

Read More

ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​റി​യ​ന്നൂ​ർ പ​ള്ളി​യോ​ട​ത്തി​ൽ വ​ര​വേ പ​മ്പാ​ന​ദി​യി​ലേ​ക്കു വീ​ണ് അ​ധ്യാ​പ​ക​ന് ദാ​രു​ണാ​ന്ത്യം

ആ​റ​ന്മു​ള: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന അ​ഷ്ട​മിരോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ​ള്ളി​യോ​ട​ത്തി​ൽ​നി​ന്നും പ​ന്പാ​ന​ദി​യി​ലേ​ക്കു വീ​ണ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ തോ​ട്ട​ത്തു​മ​ഠ​ത്തി​ൽ തോ​മ​സ് ജോ​സ​ഫാ​ണ് (സ​ണ്ണി -55 ) മ​രി​ച്ച​ത്. കു​റി​യ​ന്നൂ​ർ പ​ള്ളി​യോ​ട​ത്തി​ന്‍റെ അ​ട ന​യ​ന്പ് പി​ടി​ച്ചി​രു​ന്ന​ത് തോ​മ​സ് ജോ​സ​ഫാ​ണ്. പ​ള്ളി​യോ​ടം ആ​റ​ന്മു​ള​യി​ലെ​ത്തി ക്ഷേ​ത്ര​ക്ക​ട​വി​ൽ ചു​റ്റി​ത്തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ​ന്പാ​ന​ദി​യി​ലേ​ക്കു വീ​ണ​ത്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തേ​ത്തു​ട​ർ​ന്നാ​ണ് ന​ദി​യി​ലേ​ക്കു വീ​ണ​തെ​ന്നു ക​രു​തു​ന്നു. അ​പ​ക​ട​ത്തേ​ത്തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പ​ള്ളി​യോ​ട​ത്തി​ലെ​ത്തി​യ​വ​രും തെ​ര​ച്ചി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും സ​ത്ര​ക്ക​ട​വി​ൽ​നി​ന്നും ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ആ​ശ ജേ​ക്ക​ബ് (ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, തി​രു​വ​ല്ല ഈ​സ്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്). മ​ക്ക​ൾ:​അ​ശ്വി​ൻ, അ​നീ​ഷ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

Read More

മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ആ​ഭ​ര​ണം ക​വ​ർ​ന്നു; സു​ധാ​ല​യ​ത്തി​ല്‍ ധ​നീ​ഷി​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

കാ​യം​കു​ളം: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഒ​ളി​ച്ചി​രു​ന്ന​ശേ​ഷം ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണും അ​പ​ഹ​രി​ക്കുക യും ചെയ്ത പ്ര​തി പി​ടി​യി​ല്‍. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ര്‍തെ​ക്ക് കാ​ട്ടു​പു​ര​യ്ക്ക​ല്‍ സു​ധാ​ല​യ​ത്തി​ല്‍ ധ​നീ​ഷ് (29) ആ​ണ് ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രിയിലാ യി​രു​ന്നു സം​ഭ​വം. വ​യോ​ധി​ക​ അറി​യാ​തെ അ​ക​ത്തു​ക​യ​റി ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ള്‍ രാ​ത്രി​യി​ല്‍ വ​യോ​ധി​ക​യെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​വും മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ചു​വാ​ങ്ങി​യ ശേ​ഷം വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ലാ​ക്കി വാ​തി​ല്‍ പൂ​ട്ടി​യ ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. ക​ത​കു​ക​ള്‍ തു​റ​ക്കാ​ത്ത​തി​നെത്തുട​ര്‍​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി ക​ത​കു തുറ​ന്നു വ​യോ​ധി​ക​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ആക്രമണ സം​ഭ​വം സം​ബ​ന്ധി​ച്ച് വ​യോ​ധി​ക പോലീ​സി​നു മൊ​ഴി ന​ല്‍​കി​യ​ത്. പി​ടി​യി​ലാ​യ പ്ര​തി മു​മ്പു പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് ക​ന​ക​ക്കു​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ടി​വി റീ​ചാ​ർ​ജ് ചെ​യ്തു ന​ൽ​കി​യി​ല്ല: മ​നോ​വി​ഷ​മ​ത്തി​ൽ ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി; കു​രു​ന്നി​ന്‍റെ മ​ര​ണ​ത്തി​ൽ തേ​ങ്ങി മു​ട്ടം​ഗ്രാ​മം; മേ​ൽ​ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

ഹ​രി​പ്പാ​ട്: ടി​വി റീ​ചാ​ർ​ജ് ചെ​യ്തു​കൊ​ടു​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ​മ​രി​ച്ചു. ഹ​രി​പ്പാ​ട് മു​ട്ടം എ​വി​ള​യി​ൽ ബാ​ബു-ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​ക്ക് (9)ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ർ​ത്തി​ക് അ​മ്മ​യോ​ട് ടി​വി റീ​ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.വൈ​കി​ട്ടത്തേക്കേ റീ​ചാ​ർ​ജ് ചെ​യ്തു ത​രാ​ൻ സാ​ധി​ക്കു എ​ന്ന് അ​മ്മ മ​റു​പ​ടി കൊ​ടു​ത്തു. ഉ​ട​ൻ ത​ന്നെ കാ​ർ​ത്തി​ക്ക് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ​ത്തി​ക് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മ​ര​ണപ്പെടുകയായിരുന്നു. മു​ട്ടം എ​ധീ​ന സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ഹോ​ദ​ര​ൻ: കൗ​ഷി​ക്.

Read More

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം: പ​ണം ത​ട്ടി​യ ര​ണ്ടാം പ്ര​തി ബാ​ബു​വി​നെ​യും അ​ക​ത്താ​ക്കി; മ​റ്റൊ​രു പ്ര​തി​യാ​യ സ്നേ​ഹ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി അ​മ്പ​ല​പ്പു​ഴ പോ​ലീ​സ്

അമ്പ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം കു​ന്ന​ത്തുനാ​ട് രാ​യ​മം​ഗ​ലം വി​ല്ലേ​ജി​ല്‍ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡി​ല്‍ കു​റു​പ്പും​പ​ടി രാ​യ​മം​ഗ​ലം ത​ട്ടാ​പ​റ​മ്പ് ചി​റ​ങ്ങ​ര സി.പി. ബാ​ബുവിനെ(55)യാ​ണ് അ​മ്പ​ല​പ്പു​ഴ ഇ​ന്‍​സ്പ​ക്ട​ര്‍ പ്ര​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ള്‍​ട്ട​യി​ലും മ​റ്റ് വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലും ജോ​ലി ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലെ വി​വിധ ജി​ല്ല​ക​ളി​ലെ നി​ര​വ​ധി പേ​രി​ല്‍​നി​ന്ന് പ്ര​തി പ​ണം ത​ട്ടി​യി​രു​ന്നു.2022 ജൂ​ലൈ മു​ത​ല്‍ 2023 മാ​ര്‍​ച്ച് വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം . പു​റ​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മാ​ള്‍​ട്ട​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി​ക്ക് കൊ​ണ്ടുപോ​കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​ലു​വ​യി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ന് അ​ടു​ത്ത് എ​ഫ്‌​വി​എ​ല്‍​വേ എ​ന്ന പേ​രി​ല്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ന​ട​ത്തി​യി​രു​ന്ന ഒ​ന്നാം പ്ര​തി സ്‌​നേ​ഹ എ​ന്ന് വി​ളി​ക്കു​ന്ന റു​ഷീ​ദ നേ​രി​ട്ട് ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ​യും ര​ണ്ടാം പ്ര​തി ബാ​ബു​വി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍…

Read More

സ്കൂ​ൾ​വി​ട്ടു വ​രു​ന്ന വ​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ​വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; പോ​ക്സോ കേ​സ് പ്ര​തി​ക്ക് ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം; ശി​ഷ്ട​കാ​ലം മു​ഴു​വ​ൻ ത​ട​വു​ശി​ക്ഷ

പ​ത്ത​നം​തി​ട്ട: അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ൾവി​ട്ടു ​വ​രു​ന്ന വ​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ​വ​ച്ച് ലൈംഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം. വ​ള്ളം​കു​ളം പ​ടി​ഞ്ഞാ​റുമു​റി​യി​ൽ ക​രു​വ​ള്ളി​പ്പാ​റ കൊ​ച്ചീ​ത്ര​യി​ൽ ഷാ​ജി​യെ(ബി​നു – 48)യാ​ണ് പ​ത്ത​നം​തി​ട്ട പോ​ക്സോ സ്പെ​ഷ​ൽ ജ​ഡ്ജ് ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 3.5 ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ മൂ​ന്നു വ​ർ​ഷം അ​ധി​ക ക​ഠി​ന ത​ട​വും ശി​ക്ഷ വി​ധി​ച്ചു. പോ​ക്സോ ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പ്ര​തി​ക്ക് മൂ​ന്നു ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ച്ച​ത്. പ്ര​തി​ ശി​ഷ്ട​കാ​ലം മു​ഴു​വ​ൻ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ശി​ക്ഷാ​വി​ധി​യി​ൽ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ഉ​ണ്ട്. 2017-18 കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ൾ വി​ദ്യാ​ർ​ഥിനി​യാ​യ പെ​ൺ​കു​ട്ടി​യെ ദി​വ​സേ​ന ഓ​ട്ടോ​റി​ക്ഷ​യി​ൽ സ്കൂ​ളി​ൽ കൊ​ണ്ടുപോ​കു​ന്ന​തി​നും തിരികെ കൊ​ണ്ടു​വ​രു​ന്ന​തി​നു​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​യാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ട​ക്ക​യാ​ത്ര​യി​ൽ മ​റ്റു കു​ട്ടി​ക​ളെ എ​ല്ലാം അ​തതു സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ക്കി​യശേ​ഷം പെ​ൺ​കു​ട്ടി​യെ പ്ര​തി…

Read More

ഏ​ഴു വ​യ​സു​കാ​ര​ന്‍റെ തു​ട​യി​ൽ സൂ​ചി ക​യ​റി​യ സം​ഭ​വം: കായംകുളം താലൂക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ആരോഗ്യവകുപ്പ്

കാ​യം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഏ​ഴുവ​യ​സു​കാ​ര​ന്‍റെ തു​ട​യി​ൽ സൂ​ചി തു​ള​ച്ചുക​യ​റി​യെ​ന്ന പ​രാ​തി​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രോ​ട് ആ​രോ​ഗ്യവ​കു​പ്പ് വി​ശ​ദീ​ക​ര​ണം തേ​ടി. സം​ഭ​വദി​വ​സം ഡ്യു​ട്ടി​യി​ലുണ്ടാ​യി​രു​ന്ന മൂ​ന്നു ഷി​ഫ്റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി. സം​ഭ​വദി​വ​സം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സതേ​ടി​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യവ​കു​പ്പ് തേ​ടി.രോ​ഗ​വി​വ​രം, രോ​ഗ​ത്തി​ന് ന​ൽ​കി​യ മ​രു​ന്നു​ക​ൾ ഏ​തൊ​ക്കെ തു​ട​ങ്ങി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഡി​എം​ഒ​യു​ടെ​ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞദി​വ​സം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ര​ണ്ടാ​ഴ്ചയ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പ​നി ബാ​ധി​ച്ച് കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ കു​ട്ടി​യെ ക​ട്ടി​ലി​ൽ കി​ട​ത്തി​യ​പ്പോ​ൾ സൂ​ചി തു​ട​യി​ൽ തു​ള​ച്ചു​ക​യ​റി​യ​ത്.

Read More

ത​ല​കു​നി​ക്കേ​ണ്ടി​വ​ന്ന​ത് നാ​ലു​വ​ർ​ഷം; പ​തി​നാ​ലു​കാ​രി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; പ്ര​തി​യാ​യ അ​മ്മ​യെ​യും ബ​ന്ധു​വി​നെ​യും വെ​റു​തെ​വി​ട്ടു

ചേ​ര്‍​ത്ത​ല: പ​തി​നാ​ലു വ​യ​സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ പ്ര​തി​ക​ളാ​യി​രു​ന്ന അ​മ്മ​യെ​യും പി​തൃ​സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വി​നെ​യും കു​റ്റ​ക്കാ​ര​ല്ലെ​ന്നു ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ഒ​റീ​സ സ്വ​ദേ​ശി മ​ഞ്ജു ജി​ത്തു, അ​രൂ​ര്‍ നി​വാ​സി ഔ​സേ​ഫ് ഡാ​ര്‍​വി​ന്‍ എ​ന്നി​വ​രെ​യാ​ണ് ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി വെ​റു​തെ വി​ട്ട് ഉ​ത്ത​ര​വാ​യ​ത്. 2020 ഡി​സം​ബ​റി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​രൂ​രി​ല വാ​ട​ക​വീ​ട്ടി​ല്‍ ഒ​ന്നാം​പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്നും ജോ​ലി​ക​ഴി​ഞ്ഞെ​ത്തി​യ അ​മ്മ ഇ​തു​ഭീ​ഷ​ണി​പെ​ടു​ത്തി മ​റ​ച്ചു​വ​ച്ചു​വെ​ന്നു​മാ​യി​രു​ന്നു കേ​സ്. ആ​ന്‍​ഡ​മാ​നി​ല്‍ അ​ച്ഛ​ന്‍റെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി​യ കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ന്‍​ഡ​മാ​ന്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​രൂ​ര്‍ പോ​ലീ​സാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്നു​ള്ള 18 സാ​ക്ഷി​ക​ള​ട​ക്കം 20 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ച്ച​ത്. പ്ര​തി​ക​ള്‍​ക്കാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ചേ​ര്‍​ത്ത​ല, പി.​എ​സ്. സു​ജി​ത്ത്, ടി. ​ച​ന്ദ്ര​ന്‍, എ​ന്‍.​പി. വി​മ​ല്‍, ആ​ര്‍. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Read More

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു  ജോ​ലി നേ​ടി; സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ൽ ക​ള്ള​ത്ത​രം പൊ​ളി​ഞ്ഞു; ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി ജോ​ലി നേ​ടി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മ​യേ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ല​പ്പു​ഴ​യി​ലെ ത​മീം കൊ​ച്ചി​ൻ​ങ്ങ​പ​റ​മ്പി​നെ​തി​രേ (24) പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​മീം ഹൈ​ദരാബാ​ദു​ള്ള ഡാ​റ്റ​ഫ്ലോ സ​ർ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്‍റ​ർ​വ്യൂ​വിനുശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ക​മ്പ​നി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​ബ്ല​വും സീ​ലും ഉ​പ​യോ​ഗി​ച്ച് ബി​ടെ​ക് ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More