തൃ​ക്കു​റ്റ്യേ​രി ക്ഷേ​ത്ര​ക​വ​ര്‍​ച്ച, പ്ര​തി വ​ല​യി​ല്‍! ക്ഷേ​ത്ര​കി​ണ​റ്റി​ല്‍​നി​ന്നും ക​മ്പി​പ്പാ​ര​യും ഭ​ണ്ഡാ​ര​വും സി​സി​ടി​വി ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു

പി​ലാ​ത്ത​റ(കണ്ണൂർ): തൃ​ക്കു​റ്റ്യേ​രി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ക​വ​ര്‍​ച്ച ചെ​യ്ത ഭ​ണ്ഡാ​ര​വും സി​സി​ടി​വി ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ര്‍​ച്ച​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ക​മ്പി​പ്പാ​ര​യും ക്ഷേ​ത്ര​ക്കി​ണ​റ്റി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ലെ സേ​നാം​ഗ​ങ്ങ​ളാ​ണ് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക്ഷേ​ത്ര​ക്കി​ണ​റ്റി​ല്‍ നി​ന്നും ഇ​വ മു​ങ്ങി​യെ​ടു​ത്ത​ത്. ക​ള​വു​പോ​യ നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ മോ​ണി​റ്റ​ര്‍, ഡി​വി​ആ​ര്‍, സ്റ്റീ​ല്‍ ഭ​ണ്ഡാ​രം എ​ന്നി​വ​യും മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ച്ച​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക​മ്പി​പ്പാ​ര​യു​മാ​ണ് ക്ഷേ​ത്ര​ത്തി​ന് പി​ന്നി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ക​ണ്ടെ​ടു​ത്ത​ത്. ഈ ​മാ​സം ഒ​ന്‍​പ​തി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും നാ​ലു വി​ര​ല​ട​യാ​ള​ങ്ങ​ള്‍ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ര്‍ ന​ട​ത്തി​യ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ല്‍ ചി​ല​ത് ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​പ്പ​റ്റി​യു​ള്ള കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നും ക​വ​ര്‍​ച്ച ചെ​യ്ത​വ​യി​ല്‍ ചി​ല​ത് കി​ണ​റ്റി​ല്‍ നി​ന്നും ക​ണ്ടു​കി​ട്ടി​യ​ത്. വേ​ലി​ക്കെ​ട്ടി​ന​ക​ത്തു​ള്ള കാ​ടു​ക​ള്‍ പ​ട​ര്‍​ന്നു​ക​യ​റി​യ കി​ണ​റി​ന്‍റെ പ​ടി​യി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ ഡി​വി​ആ​ര്‍ ത​ട​ഞ്ഞു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.​ ഇ​തോ​ടെ…

Read More

ലോ​ക്ക്ഡൗ​ണ്‍ കാലം; സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളുടെ ട​യ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ സൗ​ജ​ന്യ​മാ​യി ചെ​യ്ത് മൈ​ത്രി ജ​യ​ൻ

മ​യ്യി​ല്‍: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്ത് മാ​തൃ​ക​യാ​കു​ക​യാ​ണ് മ​യ്യി​ൽ എ​സ്ബി​ടി ക്ക് ​സ​മീ​പ​ത്തെ മൈ​ത്രി ട​യേ​ർ​സ് ഉ​ട​മ ജ​യ​ൻ. വി​ശ്വാ​സ​ത്തി​ൽ തേ​യ്മാ​ന​മി​ല്ലാ​തെ എ​ന്ന​ത് ജ​യ​ന്‍റെ ക​ട​യു​ടെ ബോ​ർ​ഡി​ലെ വാ​ച​കം മാ​ത്ര​മ​ല്ല എ​ന്ന് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ത്ത​മ ബോ​ധ്യ​മു​ണ്ട്. 25 കൊ​ല്ല​മാ​യി ട​യ​ർ വ​ർ​ക്സ് ന​ട​ത്തു​ന്ന ജ​യ​നെ അ​റി​യാ​ത്ത​വ​ർ വി​ര​ള​മാ​ണ്. പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി ഇ​വി​ടെ​യെ​ത്തു​ന്ന സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് സേ​വ​നം സൗ​ജ​ന്യ​മാ​ണ്. ഏ​താ​നും വ​ർ​ഷം മു​മ്പ് പ​ഴ​യ​ങ്ങാ​ടി​യി​ലെ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഹ​ർ​ത്താ​ൽ ദി​വ​സം ബു​ദ്ധി​മു​ട്ടി​യ പോ​ലീ​സ് ജീ​പ്പി​ന് സ്വ​ന്തം ട​യ​ർ ന​ൽ​കി​യ​പ്പോ​ൾ പോ​ലീ​സ് അ​ത് നി​ര​സി​ച്ചു. യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി​യ ജ​യ​ൻ പോ​ലീ​സി​ന് ന​ൽ​കി​യ സേ​വ​ന​ത്തി​ൽ നി​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​വ​ശ്യ സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി സൗ​ജ​ന്യ​മാ​ക്കി​യ​തെ​ന്ന് ജ​യ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സൗ​ജ​ന്യ സേ​വ​ന വി​വ​രം അ​റി​ഞ്ഞ് ജ​യിം​സ് മാ​ത്യു…

Read More

ഉ​പ​കാ​രം ചെ​യ്ത​വ​രെ ഉ​പ​ദ്ര​വി​ക്ക​രു​ത്; ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ട്ടി​യി​ട്ട് ഒ​രാ​ഴ്ച; പ്ര​തി​ഫ​ലം കാ​ത്ത് ഉ​ട​മ​ക​ൾ

പ​യ്യ​ന്നൂ​ര്‍: സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വു പ്ര​കാ​രം ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ളാ​ക്കി മാ​റ്റി​യ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​യി​ട്ട് ഒ​രാ​ഴ്ച​യാ​യി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ കാ​ണാ​തെ സ്ഥാ​പ​ന​യു​ട​മ​ക​ള്‍. സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ള്‍​ക്ക് പു​റ​മെ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നാ​ണ് വി​ട്ടു​കി​ട്ടു​ക എ​ന്നു​പോ​ലു​മ​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണി​വ​ര്‍. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം നോ​ട്ടീ​സ് ന​ല്‍​കി ലോ​ഡ്ജു​ക​ളും ആ​ശു​പ​ത്രി​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​ത്. നാ​ലു​മാ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് പോ​യ​തി​നെ തു​ട​ര്‍​ന്ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​യൊ​ഴി​ച്ച് ബാ​ക്കി​യു​ള്ള​വ അ​ട​ച്ചു​പൂ​ട്ടി. എ​ന്നാ​ല്‍ അ​ധി​കൃ​ത​ര്‍ താ​ക്കോ​ല്‍ തി​രി​ച്ചേ​ല്‍​പ്പി​ക്കു​ക​യോ തു​ട​ര്‍ ന​ട​പ​ടി​ക​ളെ​പ​റ്റി അ​റി​യി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്ന​താ​ണ് സ്ഥാ​പ​ന​യു​ട​മ​ക​ളെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റി​യി​രു​ന്ന ലോ​ഡ്ജു​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ന​ട​ത്തു​ന്ന​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍ വേ​റേ​യു​മു​ണ്ട്.​സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം എ​പ്പോ​ഴാ​ണ് ല​ഭി​ക്കു​ക എ​ന്ന് ഇ​വ​ര്‍​ക്ക് ധാ​ര​ണ​യി​ല്ല. സ്ഥാ​പ​ന​ങ്ങ​ള്‍ വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ബെ​ഡു​ക​ളും വി​രി​പ്പു​ക​ളു​മു​ള്‍​പ്പെ​ടു​ന്ന സാ​ധ​ന…

Read More

വ​ന്ദേ ഭാ​ര​ത്; 157 യാ​ത്ര​ക്കാ​രു​മാ​യി കു​വൈ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ വി​മാ​നം ക​ണ്ണൂ​രി​ൽ പറന്നിറങ്ങി; വിവിധ സയമങ്ങളിലായി ഇന്ന് മൂന്ന് വിമാനങ്ങൾക്കൂടിയെത്തും

മ​ട്ട​ന്നൂ​ർ(കണ്ണൂർ): പ്ര​വാ​സി​ക​ളു​മാ​യി കു​വൈ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ വി​മാ​നം വീ​ണ്ടും ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. രാ​വി​ലെ 7.57 നാ​ണ് വി​ദേ​ശ വി​മാ​ന​മാ​യ ജ​സീ​റ എ​യ​ർ​വെ​യ്സ് ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി​യ​ത്. നാ​ല് പി​ഞ്ചു കു​ട്ടി​ക​ൾ അ​ട​ക്കം 157 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വി​ദേ​ശ വി​മാ​ന​മാ​ണ് പ്ര​വാ​സി​ക​ളു​മാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യി ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​ര​മാ​ണ് വി​ദേ​ശ വൈ​ഡ് ബോ​ഡി എ​യ​ര്‍​ക്രാ​ഫ്റ്റ് വി​മാ​നം ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ദേ​ശ വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ആ​ദ്യ വി​മാ​ന​ത്തി​ൽ 56 യാ​ത്ര​ക്കാ​രും ഇ​ന്ന​ലെ ആ​ദ്യ​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 777 വി​മാ​ന​ത്തി​ൽ ദ​മാ​മി​ൽ നി​ന്നു​ള്ള 332 പ്ര​വാ​സി​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 777 വി​മാ​നം ഇ​ന്നും ക​ണ്ണൂ​രി​ലെ​ത്തു​ന്നു​ണ്ട്. റി​യാ​ദി​ൽ നി​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ വൈ​ഡ് ബോ​ഡി വി​മാ​ന​മെ​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മെ…

Read More

കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ സ്വ​ന്തം മെ​ട്രോ ഹാജി..! സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തു​ന്ന ഏ​തൊ​രാ​ളെ​യും വെ​റും കൈ​യ്യോ​ടെ വി​ടു​ന്ന പ​തി​വ് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല…

കാ​ഞ്ഞ​ങ്ങാ​ട്: നി​ഷ്ക​ള​ങ്ക​മാ​യ മു​ഖം, പി​ഞ്ചു​കു​ട്ടി​ക​ളു​ടെ​തു പോ​ലെ പാ​ൽ​പു​ഞ്ചി​രി. കാ​ഞ്ഞ​ങ്ങാ​ട്ടെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മു​ഖം പോ​ലെ ത​ന്നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​മ​മ​ണ്ഡ​ല​വും. കാ​ഞ്ഞ​ങ്ങാ​ട് ന​വ​രം​ഗ് ബി​ൽ​ഡിം​ഗി​ൽ വ്യാ​പാ​രി​യാ​യി ജീ​വി​ത​മാ​രം​ഭി​ച്ച മു​ഹ​മ്മ​ദ് ഹാ​ജി പ്ര​വാ​സി​ജീ​വി​ത​കാ​ല​ത്താ​ണ് വ്യ​വ​സാ​യ-​വാ​ണി​ജ്യ സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ത​ന്‍റെ പേ​രി​നോ​ടൊ​പ്പം പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പേ​രു കൂ​ടി ചേ​ർ​ത്ത് അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്. ത​ന്‍റെ സം​രം​ഭ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ ന​ട​ത്തി​ക്കൊ​ണ്ടു പോ​കു​മ്പോ​ഴും മു​സ്‌​ലിം ലീ​ഗി​ന്‍റെ അ​മ​ര​ത്തി​ലൊ​രാ​ളാ​കാ​ൻ സ​മ​യം ക​ണ്ടെ​ത്തി. നി​ര​വ​ധി മ​ത-​ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നാ​കാ​നും പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നും സ​മ​യം ക​ണ്ടെ​ത്താ​ൻ മെ​ട്രോ ഹാ​ജി​ക്കാ​യി. പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തു​ന്ന ഏ​തൊ​രാ​ളെ​യും വെ​റും കൈ​യ്യോ​ടെ വി​ടു​ന്ന പ​തി​വ് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ഞ്ഞ​ങ്ങാ​ട്ടെ ഏ​തൊ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യും സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളു​മെ​ല്ലാം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യാ​ൽ സം​ഭാ​വ​ന​യ്ക്കാ​യി ആ​ദ്യം ചെ​ല്ലു​ന്ന​ത് മെ​ട്രോ​യു​ടെ അ​ടു​ത്താ​യി​രി​ക്കും. ജാ​തി​യോ മ​ത​മോ…

Read More

കാലവർഷം കനക്കുന്നു; ഈ ​മ​ണ്ണ് മാ​റ്റി​യി​ല്ലെ​ങ്കി​ൽ ഇ​രി​ട്ടി ടൗ​ൺ വെ​ള്ള​ത്തി​ലാ​കും

ഇ​രി​ട്ടി: ടൗ​ണി​ലെ ഓ​വു​ചാ​ലു​ക​ളി​ൽ ചെ​ള‌ി​യും മ​ണ്ണും നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ കാ​ല​വ​ർ​ഷം ക​ന​ത്താ​ൽ ഇ​രി​ട്ടി ടൗ​ൺ വെ​ള്ള​ത്തി​ലാ​കും. പ്ര​ശ്‌​ന​ത്തി​ല്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ട്ടി മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്കും ന​ഗ​ര​സ​ഭ​യ്ക്കും നി​വേ​ദ​നം ന​ല്‍​കി. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​രി​ട്ടി ന​ഗ​രം പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്. ദി​വ​സ​ങ്ങ​ളോ​ളം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ​ത്. അ​തി​ല്‍ മു​ക്ത​മാ​യി ക്ര​മേ​ണ വ്യാ​പാ​രി​ക​ള്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി വ്യാ​പാ​രി​ക​ളെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ​ത്. അ​തി​ല്‍ നി​ന്നും മു​ക്ത​മാ​കും മു​ന്‍​പ് അ​ടു​ത്ത പ്ര​ള​യ​ത്തി​ലേ​ക്കാ​ണ് ഇ​രി​ട്ടി അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ള​യം​മൂ​ലം എ​ത്തു​ന്ന വെ​ള്ള​ത്തി​ന് ഒ​ഴു​കി​പ്പോ​കാ​നു​ള്ള ടൗ​ണി​ലെ ഓ​വു​ചാ​ലു​ക​ളി​ല്‍ ചി​ല​തെ​ല്ലാം മ​ണ്‍​കൂ​ന വ​ന്നു നി​റ​ഞ്ഞ് വെ​ള്ളം ഒ​ഴു​കാ​നാ​കാ​ത്ത നി​ല​യി​ലാ​ണ്. ഈ ​പ്ര​ശ്‌​ന​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണെ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​രി​ട്ടി മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്കും ന​ഗ​ര​സ​ഭ​യ്ക്കും നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

Read More

വി​റ്റ​ഴി​ക്കാ​നാ​വാ​തെ മ​ൺ​പാ​ത്ര​ങ്ങ​ൾ; ചാ​വ​ശേ​രി​പ്പ​റ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

മ​ട്ട​ന്നൂ​ർ: മ​ൺ​പാ​ത്ര​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നാ​കാ​തെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ചാ​വ​ശേ​രി​പ്പ​റ​മ്പി​ലെ 15 കു​ടും​ബ​ങ്ങ​ൾ നി​ർ​മി​ച്ച മ​ൺ​പാ​ത്ര​ങ്ങ​ളാ​ണ് വാ​ങ്ങാ​നാ​ളി​ല്ലാ​തെ വീ​ടി​നു​മു​ന്നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ൾ വി​ഷു ല​ക്ഷ്യ​മി​ട്ടാ​ണ് മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച​ത്. 15 വീ​ടു​ക​ളി​ലാ​യി സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള 25 പേ​ർ ചേ​ർ​ന്നാ​ണ് വി​വി​ധ​ത​രം മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു ഷെ​ഡ് കെ​ട്ടി​യാ​ണ് കു​ടും​ബ​ങ്ങ​ൾ മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. വി​ഷു​വി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​നും വി​ൽ​ക്കാ​നും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​രു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ഇ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു. ഓ​രോ വീ​ടു​ക​ളി​ലും ആ​യി​രം മു​ത​ൽ ര​ണ്ടാ​യി​രം വ​രെ മ​ൺ​പാ​ത്ര​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. വീ​ടി​ന​ക​ത്തും മു​റ്റ​ത്തു​മാ​യാ​ണ് പാ​ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പാ​ത്ര​ങ്ങ​ൾ ചൂ​ള​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കാ​തെ വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​റി​ച്ച​ട്ടി, കൂ​ജ, കു​ടു​ക്ക, ചെ​ടി​ച്ച​ട്ടി തു​ട​ങ്ങി​യ​വ​യാ​ണ് വീ​ടു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ചാ​വ​ശേ​രി​പ്പ​റ​ന്പി​ൽ കെ.​പി. കൃ​ഷ്ണ​ൻ, കെ.​ഉ​ഷ, എ.​ശ്രീ​ജ, കെ.​ല​ക്ഷ്മി, എ.​സി.​നാ​രാ​യ​ണ​ൻ…

Read More

എ​ത്ര​യും പെ​ട്ട​ന്ന് ത​ട​വു​ചാ​ടു​ക; ഒ​രു പ​ക​ൽ നീ​ണ്ട ആ​ലോ​ച​ന; ക​ണ്ണൂ​രി​ലെ ത​ട​വു​കാ​രു​ടെ ജയിൽ ചാ​ട്ടത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ …

ക​ണ്ണൂ​ർ: ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​രി​ച​യ​മെ​ങ്കി​ലും റി​മാ​ൻ​ഡ് പ്ര​തി​ക​ളാ​യ ആ​റ​ള​ത്തെ മ​ണി​ക്കു​ട്ട​നും കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി റം​സാ​നും ത​ട​വു ചാ​ട്ടം ആ​സൂ​ത്ര​ണം ചെ​യ്ത​ത് ഒ​രു പ​ക​ൽ നീ​ണ്ട ആ​ലോ​ച​ന​യി​ൽ. പെ​ട്ടെ​ന്ന് അ​വ​രു​ടെ ബ​ന്ധം വ​ള​രു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ഒ​രേ​ല​ക്ഷ്യ​മാ​യി​രു​ന്നു. എ​ത്ര​യും പെ​ട്ട​ന്ന് ത​ട​വു​ചാ​ടു​ക​യെ​ന്ന​ത്. ഇ​ന്ന​ലെ പ​ക​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും എ​ങ്ങ​നെ പു​റ​ത്തു ക​ട​ക്ക​ണം എ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു ഈ ​ര​ണ്ടു​പേ​രും. കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​യ​തു​കൊ​ണ്ട് റി​മാ​ൻ​ഡ് ത​ട​വു​കാ​ർ​ക്ക് ന​ല്ല സ്വാ​ത​ന്ത്ര്യ​വു​മു​ണ്ടാ​യി​രു​ന്നു.​ഇ​ത് മു​ത​ലെ​ടു​ത്താ​ണ് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രും ഒ​ന്നി​ച്ച് കു​ളി​ക്കാ​നാ​യി ബാ​ത്ത് റൂ​മി​ൽ ക​യ​റു​ക​യും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ ക​മ്പി ഇ​ള​ക്കി ര​ക്ഷ​പെ​ടു​യും ചെ​യ്ത​ത്. ഇ​രു​വ​രും ഒ​ന്നി​ച്ച് ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ ര​ണ്ട് ദി​ശ​ക​ളി​ലേ​ക്കാ​ണ് തി​രി​ഞ്ഞ​ത്. എ​ന്നാ​ൽ മു​ഴ​പ്പ​ല​ങ്ങാ​ട് വ​ച്ച് പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ മ​ണി​ക്കു​ട്ട​നെ എ​ട​ക്കാ​ട് സി​ഐ പി.​കെ. മ​ണി, എ​സ് ഐ ​ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.​റെ​യി​ൽ​വേ…

Read More

കൂ​ടി​യ​നി​ര​ക്ക് പു​നഃ​സ്ഥാ​പി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ല; സ്വ​കാ​ര്യ ബ​സു​ക​ൾ പേ​രി​നു​മാ​ത്രം

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ച അ​ധി​ക നി​ര​ക്ക് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് പേ​രി​ലൊ​തു​ങ്ങി. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മി​ല്ലാ​തെ വ​ർ​ധി​പ്പി​ച്ച ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭൂ​രി​പ​ക്ഷം ബ​സു​ക​ളും ഇ​ന്ന് നി​ര​ത്തി​ലി​റ​ങ്ങാ​തി​രു​ന്ന​ത്. അ​തി​നി​ടെ കൂ​ടി​യ നി​ര​ക്ക് പു​നഃ​സ്ഥാ​പി​ച്ച ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന​റി​യു​ന്നു. പ​ഴ​യ നി​ര​ക്കി​ലാ​ണ് ( മി​നി​മം എ​ട്ടു​രൂ​പ) ഇ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ പ്ര​തി​ദി​നം 2500 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​താ​യി ജി​ല്ലാ ബ​സ് ഉ​ട​മ​സ്ഥ​സം​ഘം ഭാ​ര​വാ​ഹി രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അം​ഗീ​ക​രി​ച്ചാ​ൽ ബ​സ് ചാ​ര്‍​ജ് നി​ര​ക്കു​ക​ളി​ല്‍ വ​ന്‍ മാ​റ്റം വ​രും. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​കും.​അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ വ​രെ​യാ​ണ് മി​നി​മം ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും ഒ​രു…

Read More

പാ​തി വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച വീ​ട് നാട്ടുകാരുടെ സഹായത്തോടെ ഏ​റ്റെ​ടു​ത്ത് സി​പി​എം

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പൊ​റോ​റ​യി​ൽ പാ​തി വ​ഴി​യി​ൽ കി​ട​ന്ന വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കു​ന്നു. സു​ലോ​ച​ന​യു​ടെ വീ​ടാ​ണ് സി​പി​എം താ​ഴെ പൊ​റോ​റ ബ്രാ​ഞ്ച് ക​മ്മി​റ്റി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കു​ന്ന​ത്. പി​എം​എ​വൈ പ്ര​കാ​രം മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നാ​ല് വ​ർ​ഷം മു​മ്പ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു​വെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. ചു​മ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം മു​ന്നോ​ട്ടു​ള്ള പ്ര​വൃ​ത്തി ന​ട​ത്താ​ൻ ക​ഴി​യാ​തെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ കി​ട​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ സു​ലോ​ച​ന​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന ഓ​ടു​മേ​ഞ്ഞ വീ​ടി​ന്റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പു​തു​ക്കി പ​ണി​യാ​തെ​യി​ട്ടി​രു​ന്ന വീ​ട്ടി​ലാ​ണ് കു​ടും​ബം ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രെ​ക്കു​റി​ച്ച് അ​റി​ഞ്ഞ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എം. ​മനോ​ഹ​ര​ൻ ചെ​യ​ർ​മാ​നാ​യും കെ.​സ​ജീ​വ​ൻ ക​ൺ​വീ​ന​റാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. വീ​ടി​ന്റെ കോ​ൺ​ക്രീ​റ്റ്…

Read More