ത​ജി​ക്കി​സ്ഥാ​നി​ൽ നിന്നെത്തിയ വിദ്യാർഥികളെ കൊല്ലത്തെത്തിച്ച കണ്ണൂർ കെ​എസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കോവിഡ്; 40 ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്‍റൈ​നിൽ

ക​ണ്ണൂ​ര്‍: കെ​എസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ 40 ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​വാ​ൻ കെ​എ​സ്ആ​ർ‌​ടി​സി. വെ​ഹി​ക്കി​ൾ സൂ​പ്പ​ർ വൈ​സ​ർ​മാ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ന്ന​ത്. ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ലെ ഡ്രൈ​വ​റും മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി​യു​മാ​യ 42കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 26 ന് ​ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ത​ജി​ക്കി​സ്ഥാ​നി​ൽ പ​ഠി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​ണ്. ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച​വ​രെ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​സം​ഘ​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഡ്രൈ​വ​റു​ടെ​യും സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. തു​ട​ർ​ന്നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഡി​പ്പോ​യി​ലെ വി​ശ്ര​മ​മു​റി​യും ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട നാ​ല്പ​തോ​ളം ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​

Read More

വെ​ള്ളം കു​റ​വാ​ണെ​ങ്കി​ലും അ​ടി​യൊ​ഴു​ക്കും അ​പ​ക​ട​ക​ര​മാ​യ ചു​ഴികളും! ​ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ പ​യ്യാ​വൂ​ര്‍ പു​ഴ ക​വ​ര്‍​ന്ന​ത് എ​ട്ടു ജീ​വ​നു​ക​ള്‍…

ശ്രീ​ക​ണ്ഠ​പു​രം: നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ പ​യ്യാ​വൂ​ര്‍ പു​ഴ ക​വ​ര്‍​ന്നെ​ടു​ത്ത​ത് എ​ട്ടു ജീ​വ​നു​ക​ള്‍. 2016-ല്‍ ​പു​ഴ​യു​ടെ ച​മ​ത​ച്ചാ​ല്‍ ഭാ​ഗ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. മ​ധ്യ​വേ​ന​ല​വ​ധി​ക്ക് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് അ​ന്ന് മു​ങ്ങി​മ​രി​ച്ച​ത്. വെ​ള്ളം കു​റ​വാ​ണെ​ങ്കി​ലും അ​ടി​യൊ​ഴു​ക്കും അ​പ​ക​ട​ക​ര​മാ​യ ചു​ഴി​ക​ളു​മാ​ണ് പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ലു​ള്ള​ത്. ഇ​തൊ​ന്നു​മ​റി​യാ​തെ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​രു​ണും സ​നൂ​പും മ​നീ​ഷും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട പാ​റ​ക്ക​ട​വ് കൂ​ട്ടു​പു​ഴ പ​യ്യാ​വൂ​ര്‍ പു​ഴ​യും ഉ​ളി​ക്ക​ല്‍ പു​ഴ​യും ഒ​ത്തു​ചേ​രു​ന്ന ഭാ​ഗ​മാ​ണ്. വീ​തി​യു​ള്ള ക​ര​യും മ​ണ്‍​തി​ട്ട​ക​ളു​മു​ള്ള​തി​നാ​ല്‍ അ​വ​ധി​ദി​ന​ങ്ങ​ളി​ലും മ​റ്റും ഇ​വി​ടെ കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച ദു​ര​ന്ത​വു​മെ​ത്തി​യ​ത്. നാ​ലു പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​ണ് ക​റു​ത്ത വെ​ള്ളി​യാ​ഴ്ച​യാ​യി മാ​റി​യ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ജി​ത് കു​ളി​ക്കാ​നി​റ​ങ്ങി​യി​രു​ന്നി​ല്ല. അ​ജി​ത്തി​ന്‍റെ നി​ല​വി​ളി കേ​ട്ട് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ​യും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യേ​യും വി​വ​ര​മ​റി​യി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ മ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​ച്ച​യോ​ടെ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വെ​ള്ളം ക​ല​ങ്ങി​യ​ത്…

Read More

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ട​യാ​ള്‍ ബ​സി​ല്‍ ക​യ​റി; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ; സംഭവം പയ്യന്നൂരില്‍

പ​യ്യ​ന്നൂ​ര്‍: ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ട​യാ​ള്‍ ബ​സി​ല്‍ ക​യ​റി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ബ​സ് സ​ര്‍​വീ​സ് മു​ട​ങ്ങി. ​പോ​ലീ​സെ​ത്തി യാ​ത്ര​ക്കാ​രെ സ​മാ​ധാ​നി​പ്പി​ച്ച് ഇ​യാ​ളെ ക്വാ​റ​ന്‍റൈ​നി​ലു​മാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ പ​യ്യ​ന്നൂ​രി​ൽനി​ന്ന് എ​ട്ടി​ക്കു​ള​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ലാ​ണ് സം​ഭ​വം. മും​ബൈ​യി​ൽനി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​യ ആ​ൾ അ​വി​ടെ​നി​ന്ന് ഓ​ട്ടോ​യി​ല്‍ പു​തി​യ​തെ​രു​വി​ലെ ഭാ​ര്യാ​വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ എ​ന്നാ​ല്‍ കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള​തി​നാ​ല്‍ വീ​ട്ടി​ല്‍ ക​യ​റാ​ന്‍ ഭാ​ര്യ അ​നു​വ​ദി​ച്ചി​ല്ല.​ പി​ന്നീ​ട് മു​ട്ട​ത്ത് വ​രെ ബ​സി​ലെ​ത്തി​യ അ​വി​ടെ​നി​ന്നും ക​ക്ക​മ്പാ​റ​യി​ലേ​ക്ക് ന​ട​ന്നെ​ത്തി. ഇ​വി​ടെ നി​ന്നാ​ണ് ബ​സി​ല്‍ ക​യ​റി​യ​ത്.​ ഇ​തോ​ടെ ബ​സി​ലെ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ചി​ല​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പോ​ലീ​സു​മെ​ത്തി ഇ​യാ​ളെ ബ​സി​ല്‍​നി​ന്നി​റ​ക്കി താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ച്ചെ​ങ്കി​ലും വാ​ട​ക വീ​ടാ​യ​തി​നാ​ല്‍ താ​മ​സി​പ്പി​ക്കാ​ന്‍ കെ​ട്ടി​ട ഉ​ട​മ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​റ്റൊ​രു സൗ​ക​ര്യം ക​ണ്ടെ​ത്തി​യാ​ണ് ഇ​യാ​ളെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

Read More

ക​ണ്ണൂ​ർ‌ കോ​ർ​പ​റേ​ഷ​ൻ‌; മൂ​ന്നാ​മ​ത്തെ മേ​യ​റാ​കാ​ൻ മു​സ്‌​ലിം ലീ​ഗി​ലെ സി.​ സീ​ന​ത്ത്

ക​ണ്ണൂ​ർ: കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ നാ​ലു മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ക​ണ്ണൂ​ർ കോ​ർ‌​പ​റേ​ഷ​ന്‍റെ മൂ​ന്നാ​മ​ത്തെ മേ​യ​റാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് മു​സ്‌​ലിം ലീ​ഗി​ലെ സി. ​സീ​ന​ത്തി​ന്. ഒ​രി​ക്ക​ൽ കൈ​വി​ട്ടു​പോ​യ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ത്തി​നു പ​ക​രം അ​തി​ലേ​റെ പ്ര​താ​പ​മു​ള്ള മേ​യ​ർ​സ്ഥാ​ന​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​ട്ടി​മ​റി​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ അ​ടു​ത്ത മേ​യ​ർ സി.​സീ​ന​ത്ത് ത​ന്നെ​യാ​കും. ക​ഴി​ഞ്ഞ ത​വ​ണ ക​ണ്ണൂ​ർ ന​ഗ​ര​സ​ഭ​യാ​യി​രു​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗു​മാ​യു​ള്ള ധാ​ര​ണ​പ്ര​കാ​രം ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം ലീ​ഗി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രു​ന്നു. വ​നി​താ​സം​വ​ര​ണ​മാ​യ​തി​നാ​ൽ മു​സ്‌​ലിം ലീ​ഗി​ൽ പു​തി​യ ചെ​യ​ർ​പേ​ഴ്സ​ണെ​ക്കു​റി​ച്ച് ച​ർ​ച്ച വ​ന്നു. 16 അം​ഗ ജി​ല്ലാ​ക​മ്മി​റ്റി​യി​ൽ ര​ണ്ടു പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. റോ​ഷ്നി ഖാ​ലി​ദി​ന്‍റെ​യും സി.​സീ​ന​ത്തി​ന്‍റെ​യും. ത​ർ​ക്ക​മു​യ​ർ​ന്ന​തോ​ടെ വോ​ട്ടെ​ടു​പ്പു ന​ട​ത്താ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. 16 അം​ഗ കോ​ർ​ക​മ്മി​റ്റി​യി​ൽ ര​ണ്ടു​പേ​ർ​ക്കും എ​ട്ടു വീ​തം വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ഒ​ടു​വി​ൽ സ​മ​വാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഷ്നി ഖാ​ലി​ദി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു. ചു​ണ്ടി​നും ക​പ്പി​നു​മി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട ന​ഗ​ര​മാ​താ​വി​ന്‍റെ പ​ദ​വി​യാ​ണ്…

Read More

രോഗം പടർത്താൻ ആരെയും അനുവദിക്കില്ല; ദേ​ശീ​യ​പാ​ത​യി​ൽ അ​ർ​ധ​രാ​ത്രി മ​ത്സ്യ​ക്ക​ച്ച​വ​ടം, നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ത​ട​ഞ്ഞു

ക​ണ്ണൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ത്തു​ന്ന മ​ത്സ്യ​ക​ച്ച​വ​ടം നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ത​ട​ഞ്ഞു. പു​ല​ർ​ച്ചെ താ​ഴെ​ചൊ​വ്വ​യി​ലാ​ണ് മ​ത്സ്യ​വി​ല്പ​ന നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മ​ത്സ്യ​ക​ച്ച​വ​ടം നി​ർ​ത്തി​വ​യ്പ്പി​ച്ചു.​ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ത​ല​ശേ​രി, ആ​യി​ക്ക​ര മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​ൻ​കി​ട മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​ർ ദേ​ശീ​യ പാ​ത​യി​ൽ ക​ച്ച​വ​ടം ആ​രം​ഭി​ച്ച​ത്. കീ​ഴ്ത്ത​ള്ളി, താ​ഴെ​ചൊ​വ്വ, ചാ​ല, പ​ള്ളി​ക്കു​ന്ന്, മു​ണ്ട​യാ​ട്, പു​തി​യ​തെ​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡ​രു​കി​ലാ​ണ് അ​ർ​ധ​രാ​ത്രി ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.​ ലോ​റി​ക​ളി​ലും ക​ണ്ടെ​യ്ന​റു​ക​ളി​ലും കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യം ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​ണ്. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​ലും വ​ലി​യ ലോ​റി​ക​ളി​ൽ മീ​നു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് എ​ത്തി​ക്കു​ന്ന മ​ത്സ്യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു എ​ത്തു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​ക്കു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ളു​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.…

Read More

തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്; തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ

പെ​രു​മ്പ​ട​വ്: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ പെ​രു​മ്പ​ട​വ് പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പെ​രു​മ്പ​ട​വി​ൽ നി​ന്ന് വെ​ള്ളോ​റ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​ൽ 7843 ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യും ചെ​യ്തു.‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ​യും പ​രി​ക്കു​ക​ളോ​ടെ ത​ളി​പ്പ​റ​മ്പ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രു​മ്പ​ട​വി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​ശ​ല്യം ഏ​റെ നാ​ളു​ക​ളാ​യി വ​ള​രെ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ​ക​ൾ പ​ക​ൽ സ​മ​യ​ത്ത് പോ​ലും ടൗ​ണി​ൽ കൂ​ട്ടം​കൂ​ട്ട​മാ​യി ന​ട​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​വി​ഹാ​ര​ത്തി​ന് ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

പുലർച്ചെ പാൽ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെ പി​ക്ക​പ്പ് വാ​നി​ടി​ച്ച് വയോധികന് ദാരുണ അന്ത്യം

പ​യ്യ​ന്നൂ​ര്‍: പി​ക്ക​പ്പ് വാ​നി​ടി​ച്ച് സൈ​ക്കി​ള്‍ യാ​ത്രി​ക​നാ​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. കാ​ങ്കോ​ല്‍ പാ​നോ​ത്തെ മു​ണ്ട​യാ​ട്ട് വ​ള​പ്പി​ല്‍ കൃ​ഷ്ണ​ൻ (കു​ഞ്ഞ​പ്പ​ന്‍- 64) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍. ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ കു​ണ്ട​യം​കൊ​വ്വ​ലി​ലാ​ണ് അ​പ​ക​ടം. കു​ണ്ട​യം​കൊ​വ്വ​ലി​ല്‍ നി​ന്ന് പാ​ല്‍ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ സൈ​ക്കി​ളി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ‌ ത​ന്നെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കൃ​ഷ്ണ​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​രി​യാ​ര​ത്തെ​ത്തി​യ​പ്പോ​ള്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ:​ശാ​ന്ത. മ​ക്ക​ള്‍:​ഗീ​ത(​മം​ഗ​ളൂ​രു),ശ്രീ​ജ(​ഹൈ​ദ​രാ​ബാ​ദ്). മ​രു​മ​ക്ക​ള്‍: ര​മേ​ശ​ന്‍ (മം​ഗ​ളൂ​രു), ബാ​ബു(​ഹൈ​ദ​രാ​ബാ​ദ്). സ​ഹോ​ദ​ര​ങ്ങ​ള്‍: എം.​കു​ഞ്ഞി​രാ​മ​ന്‍ (മാ​സ്‌​റ്റേ​ഴ്‌​സ് ബേ​ക്ക​റി, കാ​ങ്കോ​ല്‍), പ​രേ​ത​നാ​യ ത​മ്പാ​ന്‍.

Read More

വീണ്ടും രാ​ഗേ​ഷ് ; ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫി​ന് വി​ജ​യം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ പി.​കെ രാ​ഗേ​ഷ് വി​ജ​യി​ച്ചു. ഇ​ന്നു രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. 11.10 ഓ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലും പു​റ​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​കെ.​രാ​ഗേ​ഷി​ന് 28 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എ​ൽ​ഡി​എ​ഫി​ലെ വെ​ള്ളോ​റ രാ​ജ​ന് 27 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. 55 അം​ഗ കൗ​ൺ​സി​ല​ർ​മാ​രാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഉ​ള്ള​ത്. ഇ​തി​ൽ എ​ൽ​ഡി​എ​ഫി​ന് 27ഉം ​യു​ഡി​എ​ഫ് 28 ഉം ​കൗ​ൺ​സി​ല​ർ​മാ​രാ​ണ് ഉ​ള്ള​ത്. ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​തോ​ടെ മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് രാ​ജി വ​യ്ക്കും. മു​സ്‌​ലിം​ലീ​ഗു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​ജി. ലീ​ഗി​ലെ സി.​സീ​ന​ത്താ​യി​രി​ക്കും പു​തി​യ മേ​യ​ർ. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ…

Read More

ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​തൈ… ക​വ​ര്‍​ച്ച​ക്കാ​ര്‍ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​യ​താ​യി അ​റ​സ്റ്റി​ലാ​യ ക​ള്ള​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍

പ​യ്യ​ന്നൂ​ര്‍: ക​വ​ര്‍​ച്ച​ക്കാ​ര്‍ സ​ര്‍​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​വ​ര്‍​ച്ച​ക്കി​ട​യി​ല്‍ ഇ​ന്ന​ലെ പെ​രി​ങ്ങോം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ക​ണ്ണ​വം സ്വ​ദേ​ശി പാ​റ​മ്മ​ല്‍ ഹൗ​സി​ല്‍ വ​രു​ണി​നെ (25) ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്. ജ​യി​ല്‍​ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ള​ട​ങ്ങി​യ സം​ഘ​മാ​ണ് ക​വ​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട് രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. പെ​ട്ടെ​ന്ന് പ​ണ​മു​ണ്ടാ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ചി​ല യു​വാ​ക്ക​ളും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. വ​രു​ണും കൂ​ട്ടു​കാ​ര​ന്‍ ദീ​പു​വും ക​വ​ര്‍​ച്ച​ക്കാ​യി കൊ​ണ്ടു​വ​ന്ന കാ​ര്‍ അ​യ​ല്‍​വാ​സി​യി​ല്‍ നി​ന്നും വാ​ട​ക​ക്കെ​ടു​ത്ത​താ​ണെ​ന്നും ഇ​വ​രു​ള്‍​പ്പെ​ടെ വ​ലി​യൊ​രു സം​ഘം​ത​ന്നെ ക​വ​ര്‍​ച്ച ന​ട​ത്താ​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ​താ​യും പോ​ലീ​സി​നോ​ട് ഇ​യാ​ള്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ഇ​തോ​ടെ നൈ​റ്റ് പ​ട്രോ​ളിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ന്നാ​ഹ​ങ്ങ​ളു​മാ​യി പോ​ലീ​സും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ പെ​രി​ങ്ങോം ഓ​ല​യ​മ്പാ​ടി​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ കെ.​എം.​ട്രേ​ഡേ​ഴ്സി​ന്‍റെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വ​രു​ണ്‍ എ​എ​സ്ഐ പി.​ജി.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പെ​രി​ങ്ങോം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. റ​ബ​ര്‍ ഷീ​റ്റു​ള്‍​പ്പെ​ടെ​യു​ള്ള മ​ല​ഞ്ച​ര​ക്ക് ഉ​ല്പ​ന്ന​ങ്ങ​ള്‍ കാ​റി​ല്‍ ക​ട​ത്തു​വാ​നു​ള്ള…

Read More

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഴാ​ത്ത മു​ഖ്യ​ന്‍റെ ത​ട്ട​കം; കോ​വി​ഡ് കാ​ല​ത്ത് കൂ​ട്ടം കൂ​ടി നി​ന്ന പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ വി​ര​ട്ടി​യ സി​ഐ​ക്കും സ്ഥ​ലം മാ​റ്റം

ത​ല​ശേ​രി:​ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ട്ട​ക​മാ​യ ത​ല​ശേ​രി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ല്‍ ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ ആ​റാ​മ​ത്തെ ഡി​വൈ​എ​സ്പി​യി​യാ​യി മ​ല​പ്പു​റം സ്വ​ദേ​ശി മൂ​സ വ​ള്ളി​ക്കാ​ട​ന്‍ ചു​മ​ത​ല​യേ​റ്റു.​കോ​ഴി​ക്കോ​ട് ടൗ​ണി​ല്‍ നി​ന്നാ​ണ് മൂ​സ വ​ള്ളി​ക്കാ​ട​ന്‍ ത​ല​ശേ​രി​യി​ലെ​ത്തി​യി​ട്ടു​ള്ള​ത്. കൂ​ത്തു​പ​റ​മ്പ് സി​ഐ യാ​യി​രു​ന്ന എം.​പി ആ​സാ​ദി​നും സ്ഥാ​ന​ച​ല​നം. ത​ല​ശേ​രി ഡി​വൈ​എ​സ്പി യാ​യി​രു​ന്ന വേ​ണു​ഗോ​പാ​ല​നെ ഭ​ര​ണ​പ​ക്ഷ​ത്തെ പ്ര​മു​ഖ നേ​താ​വി​ന്‍റെ അ​സം​തൃ​പ്തി​യെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഡി​സി​ആ​ര്‍​ബി​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് റോ​ഡി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന ഭ​ര​ണ​പ​ക്ഷ​ത്തെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ വി​ര​ട്ടി​യോ​ടി​ച്ച​തി​നാ​ണ് കൂ​ത്തു​പ​റ​മ്പ് സി​ഐ എം.​പി ആ​സാ​ദി​ന്‍റെ ക​സേ​ര തെ​റി​ച്ച​ത്. ആ​സാ​ദി​നെ പ​യ്യോ​ളി സി​ഐ​യാ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. കൂ​ത്തു​പ​റ​മ്പ് സി​ഐ യാ​യി ബി​നു മോ​ഹ​നെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ത​ല​ശേ​രി എ​സ്‌​ഐ യാ​യി​രു​ന്ന ബി​നു മോ​ഹ​ന്‍ തി​ങ്ക​ളാ​ഴ്ച കൂ​ത്ത​പ​റ​മ്പി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കും.​ത​ല​ശേ​രി സ​ബ് ഡി​വി​ഷ​നി​ല്‍ ഇ​ട​തു പ​ക്ഷം അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന സാ​ജു പോ​ളി​നെ മാ​റ്റി​ക്കൊ​ണ്ട് പ്രി​ന്‍​സ് അ​ബ്ര​ഹാ​മാ​നെ​യാ​ണ് നി​യ​മി​ച്ച​ത്. പി​ന്നീ​ട് ഐ​പി​എ​സു​കാ​രാ​യ ചൈ​ത്ര തെ​രേ​സ ജോ​ണും,…

Read More