കൈ​ത​പ്രം തൃ​ക്കു​റ്റ്യേ​രി​യി​ൽ ക്ഷേ​ത്ര ക​വ​ര്‍​ച്ച; 4ഭ​ണ്ഡാ​ര​ങ്ങ​ള്‍ ത​ക​ര്‍​ത്തു, കാ​മ​റാ സം​വി​ധാ​ന​ങ്ങ​ളും ക​വ​ര്‍​ന്നു

പി​ലാ​ത്ത​റ: മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള കൈ​ത​പ്രം തൃ​ക്കു​റ്റ്യേ​രി കൈ​ലാ​സ​നാ​ഥ ക്ഷേ​ത​ത്തി​ല്‍ ക​വ​ര്‍​ച്ച. ശ്രീ​കോ​വി​ലി​ന്‍റെ​യും ഓ​ഫീ​സി​ന്‍റെ​യും പൂ​ട്ടു​ക​ളും നാ​ലു ഭ​ണ്ഡാ​ര​ങ്ങ​ളും നി​രീ​ക്ഷ​ണ കാ​മ​റ​യും ത​ക​ര്‍​ത്തു. കാ​മ​റ​യു​ടെ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ ക​വ​ര്‍​ച്ച ചെ​യ്തു.‌ ഇ​ന്നു രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​വ​രാ​ണ് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ച്ച​ത്. പ​രി​യാ​രം എ​സ്ഐ എം.​വി.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള ഒ​രു കാ​മ​റ ത​ക​ര്‍​ത്ത നി​ല​യി​ലും ക്ഷേ​ത്രം ഓ​ഫീ​സി​ലെ മേ​ശ, അ​ല​മാ​ര എ​ന്നി​വ ത​ക​ര്‍​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​ണു​ള്ള​ത്. ക്ഷേ​ത്രം ഓ​ഫീ​സി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ മോ​ണി​റ്റ​റും ഡി​വി​ആ​ര്‍ സി​സ്റ്റ​വും ക​വ​ര്‍​ച്ച​ക്കാ​ര്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യി. ക്ഷേ​ത്ര​ത്തി​ന്‍റെ അ​ക​ത്തും പു​റ​ത്തു​മു​ള്ള നാ​ലു ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ ത​ക​ര്‍​ത്ത​ത്. ഒ​രു സ്റ്റീ​ലി​ന്‍റെ ഭ​ണ്ഡാ​രം ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യി. ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം യ​ഥാ​സ്ഥാ​ന​ത്ത് ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ചു​റ്റ​മ്പ​ല​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ​യാ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ അ​ക​ത്തേ​ക്ക് ക​യ​റി​യ​തെ​ന്നാ​ണ് അ​നു​മാ​നം. ക്ഷേ​ത്ര​പ​രി​സ​ര​ത്തു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ല്‍ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യ​തി​നാ​ല്‍…

Read More

അ​ന്ന് 3000, ഇ​ന്ന് 69,000, ഷോ​ക്ക​ടി​പ്പി​ച്ച് വൈ​ദ്യു​തി ബി​ല്ല്; ആദ്യം പണം അടയ്ക്ക്, പരാതി പിന്നീട് പരിഹരിക്കാമെന്ന് കെഎസ്ഇബി ജീവനക്കാർ

പ​ഴ​യ​ങ്ങാ​ടി: കോ​വി​ഡ് കാ​ര​ണം മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ക്കാ​തി​രു​ന്ന വൈ​ദ്യു​ത ബോ​ർ​ഡ് നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം റീ​ഡിം​ഗ് എ​ടു​ത്ത് ബി​ല്ല് ന​ൽ​കി​യ​പ്പോ​ൾ ഉ​പ​ഭോ​ക്താ​വ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഷോ​ക്ക​ടി​ച്ചു.​ര​ണ്ടു മാ​സം കൂ​ടു​മ്പോ​ൾ 1000 രൂ​പ വൈ​ദ്യു​ത ബി​ല്ലാ​യി കി​ട്ടി​യി​രു​ന്ന ഉ​പ​ഭോ​ക്താ​വി​ന് 10,000 രൂ​പ​യ്ക്ക് അ​ടു​ത്താ​യി ബി​ല്ല്. സെ​ക്ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പൈ​സ മു​ഴു​വ​നാ​യി അ​ട​യ്ക്ക​ണ​മെ​ന്നും പ​രാ​തി പി​ന്നീ​ട് പ​രി​ശോ​ധി​ക്കാ​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. മി​ക്ക​വാ​റും വീ​ടു​ക​ളി​ലെ വൈ​ദ്യു​ത ബി​ല്ലി​ലും ഇ​ത്ത​ര​ത്തി​ൽ വ​ർ​ധ​ന​യു​ണ്ട്. ര​ണ്ടു​മാ​സം 3000 രൂ​പ ബി​ല്ല് അ​ട​യ്ക്കു​ന്ന പു​തി​യ​ങ്ങാ​ടി കോ​ഴി​ബ​സാ​റി​ലെ ഒ​രു ഉ​പ​ഭോ​ക്താ​വി​ന് വ​ന്ന ബി​ല്ല് 69,275 രൂ​പ​യാ​ണ്. ബി​ല്ലി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് പ​ഴ​യ​ങ്ങാ​ടി മേ​ഖ​ലാ ക​മ്മി​റ്റി എ​രി​പു​രം വൈ​ദ്യു​തി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

Read More

ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍​ 1630 പേ​രു​മാ​യി ബം​ഗാ​ളി​ലേ​ക്ക് ഒ​രു ട്രെ​യി​ൻ​കൂ​ടി പു​റ​പ്പെ​ട്ടു; ഇതുവരെ മ​ട​ങ്ങി​യ​ത് 18,984 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍

ക​ണ്ണൂ​ർ: അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ഒ​രു ട്രെ​യി​ന്‍​കൂ​ടി ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് 1630 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബാ​ങ്കു​ര ജി​ല്ല​യി​ലേ​ക്ക് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. ജി​ല്ല​യി​ല്‍​നി​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ട്രെ​യി​നാ​ണ് ഇ​ന്ന​ലെ യാ​ത്ര​തി​രി​ച്ച​ത്. മാ​ഹി​യി​ല്‍​നി​ന്നു​ള്ള 22 പേ​ര​ട​ക്കം 1650 പേ​രാ​ണ് ക​ഴി​ഞ്ഞ മൂ​ന്നി​ന് പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്കു പു​റ​പ്പെ​ട്ട ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍​നി​ന്നു മ​ട​ങ്ങി​യ ബം​ഗാ​ളി​ല്‍​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 3280 ആ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 18,984 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ജി​ല്ല​യി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ക​ണ്ണൂ​രി​ൽ​നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ല്‍​നി​ന്നും പു​റ​പ്പെ​ട്ട ട്രെ​യി​നു​ക​ളി​ലാ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്കു മ​ട​ക്കി​അ​യ​യ്ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ​യെ​ത്തി​ച്ചാ​ണ് മ​ട​ക്ക​യാ​ത്ര​യ്ക്ക‌ു സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. കൂ​ടാ​തെ കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നു​ക​ള്‍ വ​ഴി ജ​മ്മു​കാ​ഷ്മീ​ര്‍, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യി​ട്ടു​ണ്ട്. 16 ട്രെ​യി​നു​ക​ളാ​ണ് ഇ​തി​നോ​ട​കം ജി​ല്ല​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട​ത്. മേ​യ് മൂ​ന്നി​നാ​യി​രു​ന്നു…

Read More

മു​ഴ​പ്പി​ല​ങ്ങാ​ട് സം​ഘ​ർ​ഷം; എ​സ്ഡി​പി​ഐ-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ; 15 പേ​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട്ടെ സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. 15 പേ​ർ​ക്കെ​തി​രേ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഫ​ഹ​ദ് (26), സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ജു (32), ശ്രീ​ജി​ത്ത് (31) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ഴ​പ്പി​ല​ങ്ങാ​ട് മ​ഠം ജ​വാ​ൻ റോ​ഡി​ലാ​ണ് സം​ഭ​വം. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നും ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ത​ല​ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​ണ്. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ഴ​പ്പി​ല​ങ്ങാ​ട് മ​ഠം റോ​ഡ് ശു​ചീ​ക​രി​ക്കു​ന്ന എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ സി​പി​എം അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്ഡി​പി​ഐ ആ​രോ​പി​ച്ചു. മു​ഴ​പ്പി​ല​ങ്ങാ​ട് ജ​വാ​ൻ റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​രെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​പി​എ​മ്മും ആ​രോ​പി​ച്ചു. എ​ട​ക്കാ​ട് പോ​ലീ​സി​ന്‍റെ കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ​യും ലോ​ക്ക്ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ജനങ്ങളുടെയും വ്യാപാരികളുടെ ആശങ്കയകറ്റണം;ഇ​രി​ട്ടി ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ൺ പ്ര​ദേ​ശം വീ​ണ്ടും ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. ഇ​രി​ട്ടി​യി​ല്‍ കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തേ​ക്കു​റി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ര്‍​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​തെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച് ബ​സ്‌​സ്റ്റാ​ൻ​ഡും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​ക​യ​ല്ല വേ​ണ്ട​ത്. അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ​യി​ലും ഇ​ത്ത​ര​ത്തി​ല്‍ കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ പേ​രി​ൽ ഹോ​ട്ട്‌ സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച് നാ​ലു വാ​ർ​ഡു​ക​ളി​ലെ ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കി. ഒ​ടു​വി​ല്‍ രോ​ഗ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ ആ​ദി​വാ​സി സ്ത്രീ​ക്ക് രോ​ഗ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ലാ​ബ് റി​പ്പോ​ര്‍​ട്ടി​ലെ പി​ഴ​വാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കാ​നി​ട​യാ​യ​തെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ടാ​യി. രോ​ഗി ആ​ശു​പ​ത്രി വി​ട്ട് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് ഹോ​ട്ട്‌ സ്‌​പോ​ട്ടി​ല്‍​നി​ന്ന് വി​മു​ക്ത​മാ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. pഇ​ത്ത​രം ത​ല​തി​രി​ഞ്ഞ ന​ട​പ​ടി കാ​ര​ണം ജ​നം ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. പ​യ​ഞ്ചേ​രി​മു​ക്കി​ല്‍ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​യാ​ൾ​ക്ക് ഒ​രാ​ഴ്ച മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് ഇ​ന്ന​ലെ ഇ​രി​ട്ടി ടൗ​ൺ ഹോ​ട്ട്‌ സ്‌​പോ​ട്ടാ​ക്കി​യ​ത് എ​ന്തി​നെ​ന്ന്…

Read More

യു​വ​തി​ക്ക് രോ​ഗം ബാ​ധി​ച്ച​ത് ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക സം​ഘം! രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ല്‍ പു​തി​യ ആ​ശു​പ​ത്രി ഏ​റ്റെ​ടു​ക്കും

കോ​ഴി​ക്കോ​ട് : മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ശു​ശ്രൂ​ഷ​ക്കെ​ത്തി​യ യു​വ​തി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക സം​ഘം. ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​മാ​ണ് രോ​ഗം പ​ട​ര്‍​ന്ന​തെ​വി​ടെ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് ഡി​എം​ഒ വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ യു​വ​തി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 190 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തെ​ല്ലാം നെ​ഗ​റ്റീ​വാ​ണ്. അ​തേ​സ​മ​യം രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വ​തി​യു​ടെ ര​ണ്ടാ​മ​ത്തെ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നാ​ണ് വി​വ​രം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജി​ലാ​ണ് ആ​ദ്യ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ത് പോ​സി​റ്റീ​വാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. യു​വ​തി​യു​ടെ ര​ണ്ടാ​മ​ത്തെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്കാ​യി​രു​ന്നു അ​യ​ച്ച​ത്. ഈ ​പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ചി​ല കേ​സു​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ല്‍ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​വാ​റു​ണ്ടെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. യു​വ​തി​യു​മാ​യി…

Read More

ബ​ഹ്‌​റൈ​നി​ല്‍ എ​ത്തി​യ പ​യ്യോ​ളി സ്വ​ദേ​ശി​ക്ക് കോ​വി​ഡ്! പ​യ്യോ​ളി​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത; റൂ​ട്ട്മാ​പ്പ് ത​യാ​റാ​ക്കും

പ​യ്യോ​ളി: ബ​ഹ്‌​റൈ​നി​ല്‍ എ​ത്തി​യ പ​യ്യോ​ളി സ്വ​ദേ​ശി​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ ര​ണ്ടി​നാ​ണ് പ​യ്യോ​ളി സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ല്‍ എ​ത്തി​യ​ത്. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​നി​ല്‍ നി​ന്ന് മ​ല​യാ​ളി​ക​ളു​മാ​യി ക​രി​പ്പൂ​രി​ലെ​ത്തി​യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു തി​രി​ച്ചു​ള്ള യാ​ത്ര. ബ​ഹ്‌​റൈ​നി​ലേ​ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍​ക്ക് വ​രു​ന്ന​തി​ല്‍ വി​ല​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ​യ്യോ​ളി സ്വ​ദേ​ശി തി​രി​ച്ചു പോ​യ​ത്. ബ​ഹ്‌​റൈ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തി​യ പി​സി​ആ​ര്‍ ടെ​സ്റ്റി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ണ് ര​ണ്ടി​ന് ബ​ഹ്‌​റൈ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല് വ​ന്നി​റ​ങ്ങി​യ​യു​ട​ന്‍ പ​രി​ശോ​ധ​ന​ക്കാ​യി മൂ​ക്കി​ല്‍ നി​ന്ന് സ്ര​വ​മെ​ടു​ത്ത ശേ​ഷം ക്വാ​റ​ന്‍റൈ​ന്‍ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് ബാ​ന്‍​ഡ് കൈ​യി​ല്‍ ധ​രി​പ്പി​ച്ചാ​ണ് പ​യ്യോ​ളി സ്വ​ദേ​ശി​യെ പു​റ​ത്തേ​ക്ക് വി​ട്ട​ത്. ക​മ്പ​നി അ​ക്ക​മ​ഡേ​ഷ​നി​ല്‍ ധാ​രാ​ളം പേ​ര്‍ താ​മ​സി​ക്കു​ന്ന​തി​നാ​ല്‍ സാ​മൂ​ഹി​ക സം​ഘ​ട​ന ഏ​ര്‍​പ്പെ​ടു​ത്തി​യ ഹൂ​റ​യി​ലെ ക്വാ​റ​ന്‍റൈ​ന്‍ അ​പ്പാ​ർട്ട​മെ​ന്‍റിലാ​ണ് താ​മ​സം. പി​റ്റേ ദി​വ​സം ത​ന്നെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ നി​ന്ന് അ​റി​ഞ്ഞു. അ​ന്നു​ത​ന്നെ ബ​ഹ്‌​റൈ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ സി​ത്ര​യി​ലെ…

Read More

ആ​പ്പി​ൽ കി​ട്ടി​യ​ത് ആ​പ്പാ​യി; മ​ദ്യ​പാ​നം പ​തി​വാ​ക്കി​യ ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി

പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​ത്താ​വി​ന്‍റെ മ​ദ്യ​പാ​ന​ത്തി​ല്‍ പൊ​റു​തി മു​ട്ടി​യ ഭാ​ര്യ ഒ​ടു​വി​ല്‍ ന​ട​ത്തി​യ​ത് അ​റ്റ​കൈ പ്ര​യോ​ഗം. ഭാ​ര്യ​യു​ടെ ക​സേ​ര​കൊ​ണ്ടു​ള്ള അ​ടി​യും കൈ​കൊ​ണ്ടു​ള്ള പ്ര​ഹ​ര​ങ്ങ​ളു​മേ​റ്റ് പ​രി​ക്ക് പ​റ്റി​യ ഭ​ര്‍​ത്താ​വ് ഒ​ടു​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​മാ​യി. തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ മു​പ്പ​തു​കാ​രി​യാ​ണ് മു​പ്പ​ത്ത​ഞ്ചു​കാ​ര​നാ​യ ഭ​ര്‍​ത്താ​വി​നെ നേ​ര്‍​വ​ഴി ന​ട​ത്താ​ന്‍ ഒ​ടു​വി​ല്‍ ര​ണ്ടും ക​ല്‍​പി​ച്ച് പൊ​രു​തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലു​ള്ള ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​ത​ക​ള്‍ അ​തി​രു​ക​ട​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പ​ല​രും ഇ​ട​പെ​ട്ടി​ട്ടും ഭ​ര്‍​ത്താ​വ് പി​ന്മാ​റാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ലെ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ടു​ത്തി​യു​ള്ള ഇ​യാ​ളു​ടെ ലീ​ലാ​വി​ലാ​സ​ങ്ങ​ള്‍ വീ​ണ്ടും അ​ര​ങ്ങേ​റി​യ​പ്പോ​ഴാ​ണ് ക്ഷ​മി​ച്ചും സ​ഹി​ച്ചും മ​ടു​ത്ത ഭാ​ര്യ ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. കൈയില്‍ കി​ട്ടി​യ​ത് ക​സേ​ര​യാ​ണ്. ​ഇ​തു​കൊ​ണ്ടു​ള്ള അ​ടി കി​ട്ടി​യ​ത് ഭ​ര്‍​ത്താ​വി​ന്‍റെ ത​ല​യ്ക്കും. പി​ന്നീ​ട് കൈ​കൊ​ണ്ടു​ള്ള പ്ര​ഹ​ര​ങ്ങ​ളാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ കൈ​ക്ക​രു​ത്ത് ബോ​ധ്യ​മാ​യ​തോ​ടെ എ​തി​ര്‍​ക്കാ​നാ​കാ​തെ അ​വ​ശ​നാ​യ ഭ​ര്‍​ത്താ​വി​നെ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് പ​യ്യ​ന്നൂ​രിലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ു. ആ​പ്പി​ല്‍ കി​ട്ടി​യ സാ​ധ​നം ആ​പ്പി​ലാ​ക്കി​യ​തി​ല്‍ സ​ങ്ക​ട​മു​ണ്ടെ​ങ്കി​ലും ഇ​നി ഇ​പ്പ​ണി​ക്ക് താ​നി​ല്ലെ​ന്നാ​ണ് ബോ​ധോ​ദ​യം വ​ന്ന​പ്പോ​ള്‍ ഇ​യാ​ള്‍…

Read More

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ക​ള്ളു​ഷാ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി; നാലു ജില്ലകളിലായി തുറന്നത് 652 ഷോപ്പുകൾ

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ മു​ത​ല്‍ കൂ​ടു​ത​ല്‍ ക​ള്ളു​ഷാ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. മാ​ര്‍​ച്ചി​ൽ ന​ട​ന്ന ലേ​ല ന​ട​പ​ടി​ക​ള്‍ കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ര്‍​ത്തി​വ​ച്ച ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ 652 ഷാ​പ്പു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വു​മാ​ണ് വി​ല്പ​ന ന​ട​ത്തി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 70 ഗ്രൂ​പ്പു​ക​ളി​ലാ​യി 384 ഷാ​പ്പു​ക​ളു​ണ്ട്. ഇ​തി​ല്‍ മൂ​ന്നു ഗ്രൂ​പ്പു​ക​ളി​ലു​ള്ള 15 ഷാ​പ്പു​ക​ളു​ടെ വി​ല്പ​ന​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​ല്പ​ന നി​ര്‍​ത്തി​വ​ച്ച 369 ക​ള്ളു​ഷാ​പ്പു​ക​ളാ​ണ് വി​ല്പ​ന ന​ട​ത്തി ഇ​ന്ന​ലെ മു​ത​ല്‍ തു​റ​ന്ന​ത്. മേ​യ് 29, 30, ജൂ​ണ്‍ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ൽ വ​ച്ചാ​ണ് ഇ​വ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച തു​ക​യ്ക്ക് വി​ല്പ​ന ന​ട​ത്തി​യ​ത്. ഇ​തു​വ​ഴി മൂ​ന്നു​കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ന് ല​ഭി​ച്ച​ത്. ലേ​ല​ത്തി​ല്‍ വി​റ്റു​പോ​കാ​ത്ത ക​ള്ളു​ഷാ​പ്പു​ക​ള്‍ എ​ങ്ങ​നെ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന്…

Read More

ക​ണ്ണൂ​രി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​ക്ക് കോ​വി​ഡെ​ന്ന് പ്ര​ചാ​ര​ണം ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു, ഉ​ത്ഭ​വം കാ​ടാ​ച്ചി​റ​യി​ൽ നി​ന്ന്

ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​വാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ലെ പ്ര​ധാ​ന പ​ച്ച​ക്ക​റി സ്ഥാ​പ​ന​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​റോ​ണ പോ​സി​റ്റീ​വ് എ​ന്ന നി​ല​യി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ വ്യ​ക്തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഓ​ഡി​യോ ശ​ബ്ദ​ത്തി​ൽ നി​ന്ന് ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ചാ​ലാ കാ​ടാ​ച്ചി​റ ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​ത്ഭ​വം എ​ന്നാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യേ​ക്കും.

Read More