ഇരിട്ടി: കേളൻപീടികയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സ്നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്നേഹയെയാണ് (25) ഭർതൃവീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം. സ്നേഹ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്നാണ് കുറിപ്പിലുള്ളത്. സ്നേഹയുടെ ആത്മഹത്യ ഗാർഹിക പീഡനമാണെന്ന രീതിയിൽ സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകൾ അടക്കം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുവർഷം മുൻപ് വിവാഹിതരായ സ്നേഹയും ജിനീഷും തമ്മിൽ നിരന്തരപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സ്നേഹയുടെ ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ ഉളിക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പറയുന്നു . ഭർത്താവ് ജിനീഷിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട് . ഇവർക്ക് ഒരു…
Read MoreCategory: Kannur
ഡോക്ടർ രോഗിയെ പീഡിപ്പിച്ച പരാതിക്ക് ആയുസ് വെറും പത്തു മണിക്കൂർ: എല്ലാം തന്റെ തോന്നൽ ആയിരുന്നു എന്ന് യുവതി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ തന്നെ പീഡിപ്പിച്ചു എന്ന രോഗിയുടെ പരാതിക്ക് വെറും പത്തു മണിക്കൂർ ആയുസ്. രണ്ടുദിവസം മുന്‍പാണു സംഭവം. പീഡനപരാതിയുമായി രോഗി പോലീസ് സ്റ്റേഷൻവരെ എത്തിയതോടെ ഏകദേശം പത്തു മണിക്കൂറോളം ആശുപത്രിയും ഡോക്ടറും വലിയ അങ്കലാപ്പിൽ ആയിരുന്നു. പത്തു മണിക്കൂറിന് ശേഷം രോഗി സ്റ്റേഷനിൽ എത്തി തനിക്കു പരാതി ഇല്ലെന്ന് പറയുന്നു. കാരണം ചോദിച്ചപ്പോൾ പരാതിക്കാരി പറഞ്ഞ മറുപടി രസകരമായിരുന്നു. പീഡിപ്പിച്ചു എന്നത് എനിക്കു തോന്നിയതാനെന്നും പീഡനത്തിന്റെ വക്കിൽനിന്നു താൻ ഓടിരക്ഷപ്പെട്ടെന്നും തനിക്കു പരാതി ഇല്ലെന്നുമായിരുന്നു പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് അപ്പോഴേക്കും മറ്റൊരു പുലിവാൽ പിടിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ ഏക പരിഹാരം പരാതി നൽകിയ വ്യക്തിയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുക എന്നതായിരുന്നു. ആവശ്യമില്ലാതെ പുലിവാല് പിടിച്ച പാവം പോലീസിനു കിട്ടിയത് മജിസ്ട്രേട്ടിന്റെ കയ്യിൽ നിന്നു…
Read Moreകുടകിൽ കണ്ണൂർ സ്വദേശിയുടെ കൊലപാതകം: റിയൽ എസ്റ്റേറ്റ് കുടിപ്പകയോ?
ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ബി ഷെട്ടിഗേരി കൊങ്കണയിൽ കാപ്പി തോട്ടത്തിലെ വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ മലയാളിയുടെ കൊലപാതകത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് കുടിപ്പകയെന്ന് സംശയം. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപി (49)നെയാണ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെങ്കിലും സംഭവത്തിനു വ്യക്തത കൈവന്നിട്ടില്ല. വർഷങ്ങൾക്ക് മുൻപ് കുടകിൽ എത്തിയ പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നുവരുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കുടക് മേഖലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ കുടിപ്പക ഇതിന് മുൻപും കൊലപാതകങ്ങളിൽ കലാശിച്ചിട്ടുണ്ട് . ആന്ധ്രാ സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമയെ കാമുകി ഉൾപ്പെടുന്ന സംഘം തട്ടിക്കൊണ്ട് വന്ന് കുടകിലെ കാപ്പിത്തോട്ടത്തിൽ കൊന്ന് തള്ളിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ്…
Read Moreജ്വല്ലറിയിലെത്തി സ്വർണം വാങ്ങി; ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; 24കാരൻ പോലീസ് പിടിയിൽ
കണ്ണൂർ: ജ്വല്ലറിയിലെത്തി സ്വർണം വാങ്ങി പണം ഗൂഗിൾ പേ ചെയ്തെന്ന് പറഞ്ഞ് സ്ക്രീൻ ഷോട്ട് കാണിച്ച് കടയുടമയെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. അരോളി സ്വദേശി ഇ.ജി. അഭിഷോകിനെയാണ്(24) പിണറായിൽ വച്ച് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ചാലയിലെ ബാലൻ ജ്വല്ലറിയിൽ എത്തി 15 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയായിരുന്നു.കൈയിൽ കുറച്ച് പണമേയുള്ളുവെന്നും ബാക്കി പണം എടിഎമ്മിൽ നിന്ന് എടുത്ത് തരാമെന്നും പറഞ്ഞു. തുടർന്ന് എടിഎമ്മിൽ എത്തിയെങ്കിലും ബാങ്ക് അവധിയായതിനാൽ പണം കിട്ടിയില്ല. ഇതോടെ പണം ഗൂഗിൾപേ ചെയ്ത് തരാമെന്ന് കടയുടമയോട് പറഞ്ഞു. തുടർന്ന് നേരത്തെ ആക്കിവച്ചത് പ്രകാരം 1, 30,000 രൂപ ഗൂഗിൾപേ ചെയ്തുവെന്നതിന്റെ സ്ക്രീൻ ഷോട്ട് കാണിക്കുകയും ചെയ്തു. പണം അക്കൗണ്ടിൽ വന്നെന്ന വിശ്വാസത്തിൽ കടയുടമ സ്വർണാഭരണങ്ങൾ പ്രതിക്ക് നല്കി. എന്നാൽ, കുറച്ച് കഴിഞ്ഞ് അക്കൗണ്ട് ബാലൻസ് നോക്കിയപ്പോഴാണ് പണം…
Read Moreതണൽമരം കടപുഴകി കാറിനുമേൽ വീണു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയയ്ക്ക്; കാർ പൂർണമായും തകർന്നു
തലശേരി: റോഡരികിലെ തണൽ മരം കടപുഴകി കാറിനു മേൽ വീണ അപകടത്തിൽ തലനാരിഴയ്ക്ക് യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂണിറ്റ് പ്രസിഡന്റും വ്യാപാര പ്രമുഖനുമായ വി.കെ. ജവാദ് അഹമ്മദും കുടുംബാംഗങ്ങളുമാണ് സെക്കൻഡുകളുടെ ഇടവേളയിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീഴുന്നതിന് തൊട്ടു മുന്‍പ് യാത്രികർ കാറിൽ നിന്നിറങ്ങിയതിനാലാണ് ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ കൂത്തുപറന്പ് വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു സംഭവം. ചെന്നൈയിൽനിന്നു വിമാനമാർഗം മട്ടന്നൂർ എയർപോർട്ടിൽ എത്തിയ ജവാദ് അഹമ്മദ് കുടുംബത്തോടൊപ്പം കാറിൽ തലശേരിയിലേക്ക് പുറപ്പെട്ടതായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൂത്തുപറമ്പിലെ തന്റെ സ്ഥാപനത്തിൽ കയറുന്നതിനായി റോഡരികിൽ കാർ നിർത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനായിരുന്നു മരം കടപുഴകി കാറിനു മുകളിൽ വീണത്. കാർ പൂർണമായും തകർന്നു.
Read More“ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു’; ബിജെപിക്കെതിരേ പരോക്ഷ വിമർശനവുമായി ബിഷപ് മാർ ജോസഫ് പാംപ്ലാനി
കണ്ണൂര്‍: മതേതരത്വ ഭരണഘടന നാടിനു നല്കുന്ന ഏറ്റവും ശക്തമായ ഉറപ്പുണ്ടായിട്ടുപോലും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇന്നലെ കണ്ണൂർ നഗരത്തിൽ നടന്ന സംയുക്ത കുരിശിന്റെ വഴിയിൽ ദുഃഖവെള്ളിയുടെ സന്ദേശം നൽകുന്നതിനിടെയാണ് ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ് രംഗത്തെത്തിയത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ദുഖഃവെളളി ആചരിക്കുന്നതെന്നത്. കുരിശിന്റെ വഴി പോലും നടത്താന്‍ അനുവാദമില്ലാത്ത എത്രയോ നഗരങ്ങളാണ് നമ്മുടെ രാജ്യത്തുളളത്. ജബല്‍പൂരിലും മണിപ്പുരിലും കാണ്ഡഹാറിലുമെല്ലാം എത്രയോ മിഷനറിമാര്‍ ക്രിസ്ത്യാനികളായതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു. ക്രിസ്തുവും സുവിശേഷവും അവന്റെ അനുയായികളും ആദര്‍ശങ്ങളും രാജ്യദ്രോഹപരമായ കാര്യമായാണ് ഇന്ന് ചിത്രീകരിക്കപ്പെടുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ അനാവശ്യമായി സഖ്യം ചേരുമ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും നിഷ്കളങ്കര്‍ നിഷ്ഠുരമായി കൊല്ലപ്പെടുകയും നീതിയും സത്യവും കുഴിച്ചുമൂടപ്പെടുകയും ചെയ്യും. എല്ലാവര്ക്കും നീതി ലഭിക്കണമെന്നാണ് കുരിശിന്റെ വഴി ഓര്‍മിപ്പിക്കുന്നതെന്നും…
Read Moreദിവ്യ എസ്. അയ്യർക്കെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഴിഞ്ഞം തുറമുഖ എംഡിയായ ദിവ്യ എസ്. അയ്യർക്കെതിരെ ചീഫ് സെക്രട്ടറിയ്ക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ പരാതി നല്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് എതിരെയാണ് പരാതി. ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയതായി നിയമിതനായ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയെ അഭിവാദ്യം ചെയ്തത് ഐഎഎസ് ഉദ്യോസ്ഥർ പാലിക്കേണ്ട1968 ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടം (5) ൽ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു.
Read Moreസ്ട്രക്ചറിൽനിന്നു വീണ് വയോധികയ്ക്കു പരിക്ക്: ആശുപത്രി ജീവനക്കാരനെതിരേ കേസ്
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയ്ക്ക് സ്ട്രക്ചറിൽ നിന്ന് വീണ് പരിക്ക് പറ്റിയ സംഭവത്തിൽ ജീവനക്കാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചെറുകുന്ന് എടക്കപ്രം സ്വദേശി പി.വി. ലതീഷിന്റെ പരാതിയിലാണ് ആശീർവാദ് ആശുപത്രിയിലെ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് ആശീർവാദ് ആശുപത്രിയിൽ പരാതിക്കാരന്റെ മുത്തശി സാവത്രിയെ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതിയുടെ പ്രതിയുടെ അശ്രദ്ധ കാരണം സ്ട്രക്ചറിൽ നിന്ന് വീണ് മുത്തശിക്ക് സാരമായ പരിക്ക് പറ്റിയെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകണ്ണൂർ കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Read Moreവാഹനങ്ങൾ തമ്മിൽ സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം; ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
കാസര്‍ഗോഡ്: കര്‍ണാടക സ്വദേശിയായ ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതിയായ മുന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കര്‍ണാടക മുല്‍ക്കി കൊളനാട് സ്വദേശി മുഹമ്മദ് ഷെരീഫിനെ (52) കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക സൂറത്കല്‍ കല്ലാപ്പുസ്വദേശി അഭിഷേക് ഷെട്ടി (25) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പ് സ്കൂള്‍ ബസ് തന്റെ ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കാത്തതിനെതുടര്‍ന്ന് ഷെരീഫും അഭിഷേകും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെ അഭിഷേകിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഇതിന്റെ വിരോധത്തില്‍ ഈമാസം ഒമ്പതിന് മംഗളുരുവില്‍ നിന്ന് ഷെരീഫിന്റെ ഓട്ടോ വാടകയ്ക്കു വിളിച്ച അഭിഷേക് കാസര്‍ഗോഡ് മഞ്ചേശ്വരം മഹലിംഗേശ്വര അഡ്കപള്ളയിലെ വിജനമായ സ്ഥലത്തെത്തിക്കുകയും കൈയില്‍ കരുതിയ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി ആള്‍മറയില്ലാത്ത കിണറ്റില്‍ തള്ളുകയുമായിരുന്നു.
Read More