ദേ​ശീ​യപാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നാ​യി സി​മ​ന്‍റ് തേ​ച്ച് പി​ടി​പ്പി​ച്ച ഭാ​ഗ​വും ഇ​ടി​ഞ്ഞു

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ പാ​ത​യി​ൽ കു​പ്പം പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ച നി​ല​യി​ൽ. ഈ ​ഭാ​ഗ​ത്ത് റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി മ​ണ്ണ് മാ​റ്റി​യ ഭാ​ഗ​ത്തുനി​ന്നാ​ണ് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണി​ട്ടു​ള്ള​ത്. ഇ​ന്ന് രാ​വി​ലെ​യും മ​ണ്ണി​ടി​ഞ്ഞ് വീ​ണു. മ​ണ്ണി​ടി​യാ​തി​രി​ക്കാ​നാ​യി സി​മ​ന്‍റ് തേ​ച്ച് ഉ​റ​പ്പി​ച്ച ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്.ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ഈ ​ഭാ​ഗ​ത്ത് വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ​തോ​ടെ​ ഈ ​ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​ർ​ത്തി​വച്ചിരുന്നു. നി​ല​വി​ൽ പ​രി​യാ​രം ഭാ​ഗ​ത്തുനി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ ചു​ട​ല-കു​റ്റേ​രി വ​ഴി​യും, ചു​ട​ല മു​ക്കു​ന്ന് വ​ഴി​യു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് നി​ന്ന് പ​രി​യാ​രം ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഏ​ഴോം നെ​രു​വ​മ്പ്രം- പ​രി​യാ​രം വ​ഴി​യാ​ണ് വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

Read More

‌ക​ണ്ണൂ​രി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം; പ​ഴ​ശി അ​ണ​ക്കെ​ട്ടി​ലെ 13 ഷ​ട്ട​റു​ക​ൾ തു​റ​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി  അ​ധി​കൃ​ത​ർ

ക​ണ്ണൂ​ർ: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​റ്റി​ലും മ​ഴ​യി​ലും ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​രം പൊ​ട്ടി​വീ​ണ് വീ​ടു​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശം സം​ഭ​വി​ച്ചു. ക​ന​ത്ത കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ​തി​നാ​ൽ വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ജി​ല്ല ഇ​ന്ന​ലെ ഇ​രു​ട്ടി​ലാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നെത്തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ചാ​ർ​ജു​ക​ൾ തീ​ർ​ന്ന് ഓ​ഫാ​യി.​ രാ​ത്രി​യി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ചേ​ലോ​റ​യി​ൽ മരങ്ങൾ കടപുഴകിവീ​ണു. ത​ല​ശേ​രി​യി​ൽ നാ​ലാം മൈ​ലി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത‌​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ച് മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും മ​റ്റും ത​ക​ർ​ന്നു വീ​ണു. വ​ലി​യ​ന്നൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. എ​ള​യാ​വൂ​രി​ൽ വീ​ടി​ന്‍റെ മേ​ൽ​കൂ​ര ത​ക​ർ​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ല​ട​ക്കം നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ദി​സ​ങ്ങ​ളാ​യു​ള്ള മ​ഴ​യി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.​പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, മു​നീ​ശ്വ​ര​ൻ കോ​വി​ൽ,…

Read More

രാ​മ​ന്ത​ളി​യി​ൽ എ​ഴു​പ​ത്തി​യാ​റു​കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ന്‍റെ കാ​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു; മ​ക​നെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍: എ​ഴു​പ​ത്തി​യാ​റു​കാ​ര​നാ​യ ഗൃഹനാഥ​ന്‍റെ കാ​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത മ​ക​നെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​മ​ന്ത​ളി ക​ല്ലേ​റ്റും​ക​ട​വി​ലെ ക​ക്ക​ള​ത്ത് അ​മ്പു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് മ​ക​ന്‍ അ​നൂ​പി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ കു​ടും​ബ​ശ്രീ​ക്ക് പോ​യ​തി​നാ​ല്‍ വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു അ​ച്ഛ​നോ​ട് മ​ക​ന്‍റെ പ​രാ​ക്ര​മം. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ക​ട​വ​രാ​ന്ത​യി​ല്‍ പ​രാ​തി​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര​ത്ത​ടി​കൊ​ണ്ട് ഇ​ട​തു​കാ​ലി​ന​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. മ​ര്‍​ദ​ന​ത്തി​ല്‍ കാ​ലി​ന്‍റെ മു​ട്ടി​നു​താ​ഴെ എ​ല്ലു​പൊ​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വ​യോ​ധി​ക​ന്‍ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വ​യോ​ധി​ക​നി​ല്‍​നി​ന്നും മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മാ​ണ് പോ​ലീ​സ് മ​ക​നെ​തി​രെ കേ​സെ​ടു​ത്ത​ത്. കു​ടും​ബ​സ്വ​ത്ത് വീ​തം​വ​യ്ക്കു​ന്ന​തി​ന് വി​സ​മ്മ​തി​ച്ച​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യി പ​രാ​തി​യി​ലു​ള്ള​ത്.

Read More

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; നാ​ലു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാനത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത അ​ഞ്ചു ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട അ​തി​തീ​വ്ര മ​ഴ​യ്ക്കും ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​തീ​വ്ര​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 204.4 mm യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​തീ​വ്ര​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ബു​ധ​നാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ,…

Read More

ക്ഷീ​ര​ക​ർ​ഷ​ക​യാ​യ യു​വ​തി​ക്കു​നേ​രേ അ​തി​ക്ര​മം;   തൊ​ഴു​ത്തി​ലെ സ​ഹാ​യി​യായ നേ​പ്പാ​ളി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ക്ഷീ​ര ക​ർ​ഷ​ക​യാ​യ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. നേ​പ്പാ​ൾ ജാ​പ്പ​യി​ൽ സ്വ​ദേ​ശി മ​ഹേ​ഷ് ഹ​സ്ത​യെ (36) യാ​ണ് ഊ​ട്ടി മു​ള്ളി​ഗൂ​റി​ൽ വ​ച്ച് ചൊ​ക്ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക്ഷീ​ര​ക​ർ​ഷ​ക​യാ​യ യു​വ​തി​യു​ടെ പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു മ​ഹേ​ഷ് ഹ​സ്ത. തൊ​ഴു​ത്തി​ലെ​ത്തി​യ യു​വ​തി​യെ സ​മീ​പ​മു​ള്ള മു​റി​യി​ൽ താ​മ​സി​ക്കു​ന്ന മ​ഹേ​ഷ് പി​ന്നി​ലൂ​ടെ വ​ന്നു കൈ​കൊ​ണ്ടു വാ​യ​മൂ​ടി പി​ടി​ച്ച് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത​റി മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പ്ര​തി​യു​ടെ കൈ​യി​ൽ ക​ടി​ച്ച​തോ​ടെ​യാ​ണ് പി​ടി​ത്തം വി​ട്ട​ത്. ഉ​ട​ൻ ഉ​റ​ക്കെ നി​ല​വി​ളി​ച്ച​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം നാ​ട് വി​ട്ട പ്ര​തി ഊ​ട്ടി​യി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ഊ​ട്ടി​യി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ചൊ​ക്ലി…

Read More

ക​ണ്ണൂ​രി​ൽ കോ​ണ്‍​ഗ്ര​സ്-​സി​പി​എം സം​ഘ​ര്‍​ഷം പ​ട​രു​ന്നു; ത​ളി​പ്പ​റ​മ്പി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ചു, വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

ത​ളി​പ്പ​റ​മ്പ്: മ​ല​പ്പ​ട്ട​ത്തെ കോ​ണ്‍​ഗ്ര​സ്-സി​പി​എം സം​ഘ​ര്‍​ഷം ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പ​ട​രു​ന്നു. കോ​ണ്‍​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യ എ​സ്.​ഇ​ര്‍​ഷാ​ദി​ന്‍റെ വീ​ടി​ന് നേ​രെ ഒ​രു സം​ഘം അ​ക്ര​മം ന​ട​ത്തി. കാ​റും സ്‌​കൂ​ട്ട​റും വീ​ടി​ന്‍റെ അ​ഞ്ച് ജ​ന​ല്‍ ചി​ല്ലു​ക​ളും അ​ക്ര​മി​സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്തു. ഇ​ന്ന​ലെ രാ​ത്രി 11.40 നാ​യി​രു​ന്നു സം​ഭ​വം. ഇ​ര്‍​ഷാ​ദി​ന്‍റെ തൃ​ച്ചം​ബ​ര​ത്തെ വീ​ടി​ന് നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. വീ​ട്ടി​ലേ​ക്ക് മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ഏ​ഴ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​ര്‍​ഷാ​ദി​ന്‍റെ ഉ​പ്പ കെ.​സി മു​സ്ത​ഫ​യു​ടെ കാ​റും സ്‌​കൂട്ട​റു​മാ​ണ് ത​ക​ര്‍​ത്ത​ത്. ഏ​ക​ദേ​ശം ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പ​ട്ട​ത്ത് ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ദ​യാ​ത്ര​യി​ല്‍ ധീ​ര​ജി​നെ കു​ത്തി​യ ക​ത്തി അ​റ​ബി​ക്ക​ട​ലി​ല്‍ എ​റി​ഞ്ഞി​ട്ടി​ല്ല എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സം​ഘ​ത്തി​ല്‍ ഇ​ര്‍​ഷാ​ദും ഉ​ണ്ടാ​യി​രു​ന്ന​താ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​കോ​പ​ന പോ​സ്റ്റു​ക​ള്‍…

Read More

പ​ഴ​യ​ങ്ങാ​ടി​യി​ൽ 16 കാ​രി​യെ പീ​ഡി​പ്പി​ച്ച 19 കാ​ര​ൻ അ​റ​സ്റ്റി​ൽ; ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കൂ​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച്  പീ​ഡി​പ്പി​ക്കു​ക​യാ​യി​രി​ന്നു

പ​ഴ​യ​ങ്ങാ​ടി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് 16 കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ  19 കാ​ര​ൻ അ​റ​സ്റ്റി​ൽ. വെ​ങ്ങ​ര സ്വ​ദേ​ശി വി.​വി. റി​സ്വാ​നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 16 കാ​രി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്.  ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കൂ​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് കൂ​ട്ടി​ക്കൊ​ണ്ട് വ​രി​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്.  തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്. പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 

Read More

വി​വാ​ഹവീ​ട്ടി​ൽ 30 പ​വ​ന്‍റെ മോ​ഷ​ണം: സ്വ​ർ​ണം ഉ​പേ​ക്ഷി​ച്ച പ്ര​തി​യെ പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍

പ​യ്യ​ന്നൂ​ര്‍: ആ​ദ്യരാ​ത്രി​യി​ല്‍ വ​ര​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും മോ​ഷ​ണം പോ​യ ന​വ​വ​ധു​വി​ന്‍റെ 30 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ചു കി​ട്ടി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ മോ​ഷ്ടാ​വി​നെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍. മോ​ഷ്ടാ​വ് ദൂ​രെ​യ​ല്ല എ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ ദു​രൂ​ഹ​ത​യ​ക​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മേ​യ് ഒ​ന്നി​നാ​ണ് ക​രി​വെ​ള്ളൂ​ര്‍ പ​ലി​യേ​രി​യി​ലെ എ.​കെ.​അ​ര്‍​ജു​ന​ന്‍റെ ഭാ​ര്യ കൊ​ല്ലം തെ​ക്കേ​വി​ള സ്വ​ദേ​ശി​നി ആ​ര്‍​ച്ച എ​സ്.​സു​ധി​യു​ടെ 30 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട സം​ഭ​വ​മു​ണ്ടാ​യ​ത്. വി​വാ​ഹ ദി​വ​സം വീ​ടി​ന് മു​ക​ള്‍ നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ ന​വ​വ​ധു അ​ഴി​ച്ചു വെ​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പി​റ്റേ ദി​വ​സം നോ​ക്കി​യ​പ്പോ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. 20 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള ന​വ​വ​ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രു​ന്നു. അ​ന്ന് വി​വാ​ഹ ച​ട​ങ്ങി​നെ​ത്തി​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ​യും ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥാ​പ​ന​ത്തി​ലെ സു​ഹൃ​ത്തു​ക്ക​ളെ​യും ക​ണ്ടെ​ത്തി പോ​ലീ​സ് സം​ഘം വി​ശ​ദ​മാ​യി…

Read More

സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ദി; പ​ങ്കി​ട്ട​തി​നെ​ച്ചൊ​ല്ലി വി​വാ​ദം

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ പ​രി​പാ​ടി​യു​ടെ വേ​ദി​യി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച വി​ഷ​യം രാ​ഷ്‌​ട്രീ​യ ച​ർ​ച്ച​യാ​കു​ന്നു. ഇ​ന്ന​ലെ മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം സ​മ​ഗ്ര ബീ​ച്ച് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ വേ​ദി​യി​ലാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് സം​ഘാ​ട​ക​ർ ഇ​രി​പ്പി​ട​മൊ​രു​ക്കി​യ​ത്. മു​ൻ എം​പി എ​ന്ന നി​ല​യി​ലാ​ണ് കെ.​കെ.​ രാ​ഗേ​ഷി​നെ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പ​ടു​ത്തി​യ​തെ​ന്നാ​ണ് ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​ർ പ​ത്ര​ക്കുറി​പ്പി​ൽ പ​റ​ഞ്ഞ​ത്. അ​തേ സ​മ​യം​ജി​ല്ല​യി​ലെ മ​റ്റ് മു​ൻ എം​പി​മാ​രെ ആ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യതുമി​ല്ല. മു​ൻ എം​പി​യെ​ന്ന നി​ല​യ്ക്കോ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യ്ക്കോ കെ.​കെ. രാ​ഗേ​ഷി​നെ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇ​തോ​ടെ കെ.​കെ.​രാ​ഗേ​ഷ് എ​ങ്ങി​നെ സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ വേ​ദി​യി​ലെ​ത്തി എ​ന്ന കാ​ര്യം ച​ർ​ച്ച​യാ​കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് രാ​ഗേ​ഷ്…

Read More

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; ടി.​വി. പ്ര​ശാ​ന്ത​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നീ​ട്ടി

പ​രി​യാ​രം: എ​ഡി​എം കെ.​ന​വീ​ൻ ബാ​ബു​വി​നെ​തി​രേ കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഇ​ല​ക്്ട്രിക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ ടി.​വി. പ്ര​ശാ​ന്ത​ന്‍റെ സ​സ്പെ​ൻ​ഷ​ൻ മൂ​ന്നു മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ്. എ​ഡി​എ​മ്മി​നു കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​തും സ​ർ​ക്കാ​ർ ജീ​വ​ന ക്കാ​ര​നാ​യി​രി​ക്കെ സ്വ​കാ​ര്യ ബി​സി​ന​സ് സം​രം​ഭ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തും ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​വും പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് ആ​റ് മാ​സം മു​ൻ​പ് ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.​ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ഇ​നി പ്ര​ശാ​ന്ത് ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു.ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ൻ ഖോ​ബ്ര​ഗ​ഡെ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഡോ ​കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​രി​യാ​ര​ത്ത് എ​ത്തി പ്ര​ശാ​ന്ത​നി​ൽ നി​ന്നു മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ശാ​ന്ത​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണ​മോ കൂ​ടു​ത​ൽ അ​ച്ച​ട​ക്ക…

Read More