മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 89,69,068 രൂപ വരുന്ന 997.9 ഗ്രാം വരുന്ന സ്വർണമാണ് കാസർഗോഡ് സ്വദേശിയിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജിദ്ദയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയതായിരുന്നു കാസർഗോഡ് സ്വദേശി. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. ഈ മാസത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ 16 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 21.3 ലക്ഷം രൂപ വരുന്ന 262.7 ഗ്രാം സ്വർണവും 15.6 ലക്ഷം വരുന്ന 13 കിലോ കുങ്കുമപ്പൂവും വിദേശ സിഗരറ്റുകളുമാണ് പിടികൂടിയത്.
Read MoreCategory: Kannur
പയ്യന്നൂരില്‍ വന്‍ മയക്കുമരുന്നുവേട്ട; എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. രാമനാട്ടുകരയില്‍നിന്നു കൊണ്ടുവന്ന 166.68 ഗ്രാം എംഡിഎംഎയുമായാണ് മൂന്നു യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും പോലീസ് പിടികൂടി. \കോഴിക്കോട് അത്തോളി കൊങ്ങന്നൂര് മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജുദിന് സമീപത്തെ പി.കെ. ആസിഫ് (29), വടക്കുമ്പാട് ജിഎംയുപി സ്കൂളിന് സമീപത്തെ മുഹമ്മദ് മുഹദ് മുസ്തഫ (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടോടെയാണ് പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജില്‍നിന്നു ലക്ഷങ്ങള്‍ വിലയുള്ള മാരക മയക്കുമരുന്നായ 166.68 ഗ്രാം എംഡിഎംഎയുമായി മൂവര്‍ സംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിൽ ഷംനാദ് താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് പിടികൂടിയത്.നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം വാങ്ങി വഞ്ചിച്ചു: ആറുപേർക്കെതിരേ കേസ്
കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്കൈ ഓക്സി വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്കൈ ഓക്സി വെഞ്ചേഴ്സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ഇടച്ചേരിയിലെ കപില്‍ നമ്പ്യാരുടെ(45)പരാതിയിൽ കൂത്തുപറമ്പ് മൂര്യാട് വലിയവെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.ജെ.തോമസ്, മധുസൂദനന്, സുരേഷ്, ജിഷ്ണു, ഷാജന്, ഏയ്ഞ്ചല്‍ മാത്യു, സജി എന്നിവരുടെ പേരിലാണു കേസെടുത്തത്. 2022 ഡിസംബര്‍ മാസത്തില്‍ സ്കൈ വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിലും ഫാക്ടറിയിലും അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 2023 മെയ് 4 മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവില്‍ വിവിധ തീയതികളിലായി 5 ലക്ഷം രൂപയും1,000 രൂപ പ്രവേശന ഡെപ്പോസിറ്റായും വാങ്ങിയതായാണ് പരാതി.
Read Moreമട്ടന്നൂരിൽ ലഹരിവേട്ട; 195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
മട്ടന്നൂർ: മട്ടന്നൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ 195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. മരുതായി പയ്യപ്പറമ്പ് സ്വദേശി കെ. നിഷാദിനെ (23) യാണ് പോലീസ് പിടികൂടിയത്.രഹസ്യവിവരത്തത്തുടർന്ന് നടത്തിയ പരിശോ ധനയിലാണ് യുവാവ് പിടിയിലായത്. രാവിലെ ബംഗളൂരുവിൽനിന്ന് ബസിലെത്തിയ യുവാവ് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഇരിട്ടി റോഡ് വഴി പോകുന്നതിനിടെ പിടിയിലാകുകയായിരുന്നു. നിഷാദിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ചെറിയ 55 ബോട്ടിലുകളിൽ നിറച്ചാണ് കൊണ്ടുവന്നത്. ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതിനാണ് ബോട്ടിലിൽ നിറച്ചുകൊണ്ടുവന്നത്. ബോട്ടലിൽനിന്ന് മാറ്റിയ ഹാഷിഷ് ഓയിൽ 195 ഗ്രാമാണ് ലഭിച്ചത്. നിഷാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്നു മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.
Read Moreകണ്ണൂരിൽ തെരുവുനായ ആക്രമണം: ഒരാളുടെ നില ഗുരുതരം ; 30ഓളം പേർക്കു പരിക്ക്
കണ്ണൂർ: ചക്കരകല്ല് ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞുങ്ങളുൾപ്പെടെ 30 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരം. ഇന്ന് രാവിലെ ഏഴോടെ ചാല കോയിയോട്, പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ, ചക്കരക്കല്ല് സോനാ റോഡ്, ചക്കരക്കൽ സിവിലിന് സമീപം എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കുകളോടെ ടി.കെ. രാമചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ സ്വദേശികളായ ശാന്ത (70), അനിഘ(10)സിനി അനിൽ(35)സുമ (47),വിനായകൻ(4), മുഹമ്മദ്(8)സുൽഫർ(13), പനേരിച്ചാൽ സ്വദേശികളായ രഘു രാജൻ(59)എ. എം.രമേശൻ(65), ഷൈജു(42), ഷൈനി (44) ശ്രീജ(49) രാമകൃഷ്ണൻ(54) സജിനി (45) രഹില (34) ജിപേഷ്(38) മനോഹരൻ(56) ഗോപി(42) താഹിറ (53) സനിത(38) രാജേഷ്(44) സാജിദ്(18) ശ്രേയ(46) ശിവന്യ(15) രതുല(40) മുഴപ്പലാ സ്വദേശി പ്രസന്ന (70), ഇതര സംസ്ഥാന തൊഴിലാളി ആലം ഹുസൈൻ(21) ആർവി മെട്ടയയിലെ ശ്രീജൻ(46),കോളജ് വിദ്യാർഥി വിഷ്ണു(18), അനഘ(21)…
Read Moreകണ്ണൂർ വിമാനത്താവളം; നടപടികൾ വേഗത്തിലാക്കാൻ ഈമാസം യോഗമെന്നു മന്ത്രി കെ. രാജൻ
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം സംബന്ധിച്ച് നടപടികൾ വേഗത്തിൽ ആക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. കൂടുതൽ ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുന്നു. രേഖകൾ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിർണയിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്തുവെന്നും രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു.
Read Moreകണ്ണൂർ ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മർദനം; ഓടിരക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സന്ദർശക പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് അക്രമം ഉണ്ടായത്. കുഞ്ഞിന് പോളിയോ നൽകാൻ എത്തിയതാണെന്നാണ് യുവാവ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പോളിയോ കൊടുക്കുന്നത് അപ്പുറത്താണെന്ന് പറഞ്ഞെങ്കിലും മുകൾ നിലയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഇതോടെ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനോട് തട്ടിക്കയറുകയും തള്ളി നിലത്തിടുകയുമായിരുന്നു. ബഹളം കേട്ട് മറ്റ് ജീവനക്കാർ എത്തുന്പോഴേക്കും യുവാവ് കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയതാണെന്ന് കണ്ടെത്തി. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ആശുപത്രികൾക്കും ജീവനക്കാർക്കുമെതിരായ അതിക്രമം തടയൽനിയമ പ്രകാരമാണ്…
Read Moreബസ് യാത്രികന്റെ ബാഗിൽനിന്ന് പണംകവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പ്രതിയെ അറസ്റ്റ് ചെയ്തത് എസിപിയുടെ പ്രത്യേക അന്വേഷണ സംഘം
കണ്ണൂർ: ബസ് യാത്രക്കാരന്റെ ബാഗ് കീറി പണം കവർന്ന കുപ്രസിദ്ധ പോക്കറ്റിക്കാരൻ അറസ്റ്റിൽ. പെരുന്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് എന്ന നിസാറിനെയാണ് എസിപി ടികെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചക്കരക്കൽ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളുരുത്തിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ് ജനുവരി 24ന് കണ്ണൂരിൽ സ്വകാര്യ ബസിൽ വച്ച് പി.പി. പ്രദീപൻ എന്നയാളുടെ ബാഗ് കീറി 61,290 രൂപ കവർന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കണ്ണൂർ ജില്ലാ പ്രൈവറ്റ് ബസ് കോ-ഓപറേറ്റീവ് സൊസൈറ്റി കളക്ഷൻ ഏജന്റായ പ്രദീപൻ ബാങ്കിലടയ്ക്കാൻ കൊണ്ടു പോകുകയായിരുന്നു പണമായിരുന്നു കവർന്നത്. കവർച്ചയുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കായി അന്വേഷണം നടത്തി വരുന്നതിനിടെ പള്ളുരുത്തിയിലെ ഒരു കേന്ദ്രത്തിലുണ്ടെന്ന വിവരം…
Read Moreമുഴപ്പിലങ്ങാട് സൂരജ് വധം: വിധി 21 ന്; ആസൂത്രിത കൊലപാതകമെന്ന് പ്രോസിക്യൂഷൻ, രാഷ്ട്രീയപ്രേരിത കേസെന്ന് പ്രതിഭാഗം
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി 21ന് വിധി പറയും. കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. വിചാരണയുടെ അടിസ്ഥാനത്തിലുള്ള വാദവും പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയും സൂരജിനു നേരെ വധശ്രമം നടന്നിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ കേസ് തീർത്തും രാഷ്ട്രീയ പേരിതമാണെന്ന് പ്രതിഭാഗം വാദത്തിൽ പറഞ്ഞു. വിചാരണയുടെ അടിസ്ഥാനത്തി പ്രതികളെ കോടതി ചോദ്യം ചെയ്യൽ നേരത്തെപൂർത്തിയായിരുന്നുവെങ്കിലും പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു. 28 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു. ഒൻപത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കേസിൽ രണ്ട് സാക്ഷികൾ കൂറുമാറി. 44 സാക്ഷികളാണ് ഉണ്ടായിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്ന് പേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ രണ്ടു…
Read Moreമുഖസൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ മോഡലിന് “പണികിട്ടി’; പയ്യന്നൂരിൽ ഡോക്ടർക്കെതിരേ കേസ്
പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിക്ക് ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസ്. മലപ്പുറത്തെ മുപ്പത്തേഴുകാരിയുടെ പരാതിയിലാണ് പയ്യന്നൂരിലെ ഡോ. നമ്പ്യാര്‍സ് സ്കിന്‍ ഹെയര്‍ ലേസര്‍ ഈസ്തെറ്റിക്കിലെ ഡോ. വരുണ്‍ നമ്പ്യാര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ സ്കിന്‍ ആൻഡ് ഹെയര്‍ ക്ലിനിക്ക് പ്ലാസ്റ്റിക് സര്ജന് എന്ന പ്രചാരണം ശ്രദ്ധയില്‍പെട്ടതോടെയാണ് പരാതിക്കാരിയായ യുവതി പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ നവംബര്‍ 27, ഡിസംബര്‍ 16 എന്നീ തിയതികളില്‍ യുവതി ഫെയ്സ് ലിഫ്റ്റിംഗ് ട്രീറ്റ്മെന്റിന് വിധേയയായതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ചികിത്സാ പിഴവുമൂലം പാര്‍ശ്വഫലങ്ങളുണ്ടായി. യുവതി പിന്നീട് ഡോക്ടറെ സമീപിച്ചിട്ടും പ്രശ്നപരിഹാരത്തിനുള്ള തുടര്‍ ചികിത്സ നല്‍കിയില്ല. ചികിത്സയ്ക്കായി പരാതിക്കാരിയില്‍നിന്നും വാങ്ങിയ 50,000 രൂപ തിരിച്ച് നല്‍കിയതുമില്ല. മുഖത്തുണ്ടായ പാര്‍ശ്വഫലങ്ങള്‍ കാരണം യുവതിക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നു. ഇതേതുടര്‍ന്നാണ് യുവതി…
Read More