പി​ഞ്ചു​കു​ഞ്ഞി​ന് മ​രു​ന്ന് മാ​റി​ന​ൽ​കി​യ സം​ഭ​വം; മെ​ഡി​ക്ക​ൽ ഷോ​പ്പ് പൂ​ട്ടി; കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി

പ​ഴ​യ​ങ്ങാ​ടി: എ​ട്ടു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച മ​രു​ന്നി​നു പ​ക​രം മ​റ്റൊ​രു മ​രു​ന്ന ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഷോ​പ്പ് പൂ​ട്ടി.പ​ഴ​യ​ങ്ങാ​ടി​യി​ലെ ഖ​ദീ​ജ മെ​ഡി​ക്ക​ൽ ഷോ​പ്പ് എ​ന്ന സ്ഥാ​പ​ന​മാ​ണ് അ​ട​ച്ചി​ട്ട​ത്. മ​രു​ന്ന് മാ​റി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ, ബി​ജെ​പി സം​ഘ​ട​ന​ക​ൾ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലേ​ക്ക് മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി​യി​ൽ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പും ഡ്ര​ഗ്സ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​വും ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നി​രി​ക്കെ​യാ​ണ് ക​ട പൂ​ട്ടി​യ​ത്. ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ള്ള​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ചെ​റു​കു​ന്ന് പൂ​ങ്കാ​വ് സ്വ​ദേ​ശി​യു​ടെ എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​നി​യെ തു​ട​ർ​ന്ന് ഡോ​ക്ട​ർ എ​ഴു​തി​യ മ​രു​ന്നി​ന് പ​ക​രം മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നും മ​റ്റൊ​രു മ​രു​ന്ന് ന​ൽ​കി​യ​ത്.ശ​ക്തി​യേ​റി​യ…

Read More

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും കാ​ട്ടാ​ന​യാ​ക്ര​മ​ണം; ക​ള്ളു​ചെ​ത്ത് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ക​ള്ളു​ചെ​ത്ത് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്. അ​മ്പ​ല​ക്ക​ണ്ടി സ്വ​ദേ​ശി തേ​ക്കി​ല​കാ​ട്ട് ടി.​കെ. പ്ര​സാ​ദി​നാ​ണ് (50) കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബ്ലോ​ക്ക് മൂ​ന്നി​ൽ വ​ച്ചാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. ക​ള്ളു​ചെ​ത്താ​ൻ പോ​യ പ്ര​സാ​ദി​നെ രാ​ത്രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​തെ വ​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ന്ന് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. വാ​രി​യെ​ല്ലി​ന് ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ ക​ണ്ണൂ​ർ മിം​സ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന വൃ​ദ്ധ​ദ​മ്പ​തി​ക​ളാ​യ വെ​ള്ളി, ലീ​ല എ​ന്നി​വ​രെ ച​വി​ട്ടി കൊ​ന്ന​ത്. ഇ​തി​ന്‍റെ പ്ര​തി​ഷേ​ധം കെ​ട്ട​ട​ങ്ങു​ന്ന​തി​ന് മു​ൻ​പാ​ണ് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ചെ​ത്ത് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക് പ​റ്റി​യി​രി​ക്കു​ന്ന​ത്.

Read More

എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നു മ​രു​ന്നു മാ​റി ന​ല്കി; പ​ഴ​യ​ങ്ങാ​ടി​യി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പി​നെ​തി​രേ കേ​സെ​ടു​ത്തു

പ​ഴ​യ​ങ്ങാ​ടി: മ​രു​ന്നു​മാ​റി ന​ൽ​കി എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി​യി​ലെ ഖ​ദീ​ജ മെ​ഡി​ക്ക​ൽ​സി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ മ​റ്റൊ​രു മ​രു​ന്നു ന​ൽ​കി​യ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​റു​കു​ന്ന് പൂ​ങ്കാ​വി​ലെ ഇ.​പി. സ​മീ​റി​ന്‍റെ കു​ട്ടി​യെ ശ​നി​യാ​ഴ്ച​യാ​ണ് പ​നി​യെ​ത്തു​ട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി​യി​ലെ ഡോ​ക്ട​റെ കാ​ണി​ച്ച​ത്. ഡോ​ക്ട​ർ എ​ഴു​തി​യ മ​രു​ന്നി​നു പ​ക​രം മ​റ്റൊ​രു മ​രു​ന്ന് പ​ഴ​യ​ങ്ങാ​ടി​യി​ലെ ഖ​ദീ​ജ മെ​ഡി​ക്ക​ൽ​സി​ൽ നി​ന്നും ന​ൽ​കി​യ​താ​യാ​ണ് അ​ടു​ത്ത ബ​ന്ധു ഇ.​പി. അ​ഷ്റ​ഫ് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മ​രു​ന്ന് ക​ഴി​ച്ച കു​ട്ടി​ക്ക് ക്ഷീ​ണ​മ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഡോ​ക്ട​റു​ടെ അ​ടു​ത്ത് വീ​ണ്ടു​മെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൊ​ടു​ത്ത മ​രു​ന്നു മാ​റി​യ വി​വ​രം മ​ന​സി​ലാ​യ​ത്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

ജന​വാ​സ മേ​ഖ​ല​യിൽ മു​ള്ള​ന്‍​പ​ന്നി​യാ​ക്ര​മ​ണം: വ​ള​ര്‍​ത്തു​നാ​യ ച​ത്തു; മു​ള്ളു​ക​ള്‍ ഏ​ഴി​ഞ്ചോ​ളം ആ​ഴ​ത്തി​ല്‍ ത​റ​ച്ച​നി​ല​യി​ൽ

പ​യ്യ​ന്നൂ​ര്‍: ജ​ന​വാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യ മു​ള്ള​ന്‍ പ​ന്നി​യാ​ക്ര​മ​ണ​ത്തി​ല്‍ വ​ള​ര്‍​ത്തു​നാ​യ ച​ത്തു. താ​യി​നേ​രി എ​ന്‍​സി​സി റോ​ഡി​ലെ വി​ജ​യ​കു​മാ​ര്‍ ഷേ​ണാ​യി​യു​ടെ വീ​ട്ടി​ലെ ആ​റു​വ​യ​സു​ള്ള വ​ള​ര്‍​ത്തു​നാ​യ​യാ​ണ് ച​ത്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് വ​ള​ര്‍​ത്തു​നാ​യ​യു​ടെ നേ​രേ മു​ള്ള​ന്‍പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടു​ട​മ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ള്‍ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടി​ല്ല. കു​റ​ച്ചു ക​ഴി​ഞ്ഞ് നാ​യ​യെ വി​ളി​ച്ചി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും നോ​ക്കി​യ​പ്പോ​ഴാ​ണ് നാ​യ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. നാ​യ​യു​ടെ ക​ഴു​ത്തി​ലും ഹൃ​ദ​യ ഭാ​ഗ​ത്തും മ​റ്റു​മാ​യി മൂ​ന്ന് മു​ള്ളു​ക​ള്‍ ഏ​ഴി​ഞ്ചോ​ളം ആ​ഴ​ത്തി​ല്‍ ത​റ​ച്ച് ക​യ​റി​യ നി​ല​യി​ലാ​യി ഉ​ണ്ടാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യ മു​ള്ള​ന്‍ പ​ന്നി​യു​ടെ ആ​ക്ര​മ​ണം പ​രി​സ​ര​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്.

Read More

” 100 രൂ​പ​യ്ക്ക് 10 സെ​ന്‍റ് , 10 രൂ​പ​യ്ക്ക് നാ​ലു​സെ​ന്‍റ് ഭൂ​മി ‘; ചീ​മേ​നി സ്വ​ദേ​ശി​യു​ടെ അനധികൃത വാ​ട്സാ​പ് ലോ​ട്ട​റി

ചീ​മേ​നി: 100 രൂ​പ​യ്ക്ക് 10 സെ​ന്‍റ് ഭൂ​മി, 10 രൂ​പ​യ്ക്ക് നാ​ലു​സെ​ന്‍റ് ഭൂ​മി… ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​ക്കാം…​ചീ​മേ​നി സ്വ​ദേ​ശി​യുടെ അ​ന​ധി​കൃ​ത ലോ​ട്ട​റി​യി​ലെ സ​മ്മാ​ന​വി​വ​ര​ങ്ങ​ളാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ​ണം ന​ൽകേ​ണ്ട​ത് ഗൂ​ഗി​ൾ പേ​യി​ലൂ​ടെ. പ്ര​ചാ​ര​ണം വാ​ട്സാ​പി​ൽ. കൊ​ട​ക്കാ​ട് വി​ല്ലേ​ജി​ൽ നി​ടും​മ്പ​യ്ക്ക​ടു​ത്താ​ണ് ഭാ​ഗ്യ​ക്കു​റി​യി​ൽ ന​റു​ക്ക് വീ​ണ​വ​ർ​ക്ക് കൊ​ടു​ക്കാ​നു​ള്ള ഭൂ​മി എ​ന്നാ​ണ് വാ​ട്സാ​പ് പ​ര​സ്യം.2025 ഏ​പ്രി​ൽ 30ന് ​ചീ​മേ​നി​ക്ക​ടു​ത്ത് ചെ​മ്പ്ര​ക്കാ​ന​ത്ത് വ​ച്ച് ആ​ദ്യ ന​റു​ക്കെ​ടു​പ്പെ​ന്നും ബാ​ക്കി​യു​ള്ള അ​ഞ്ചു​മാ​സ​വും 30 ​ന് ഇ​തേ സ്ഥ​ല​ത്തു​വ​ച്ച് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പ​റ​യു​ന്നു. ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ൽ ചേ​രാ​ൻ ആ​രാ​ണോ ഈ ​ഭാ​ഗ്യ​ക്കു​റി മെ​സേ​ജ് ഫോ​ർ​വേ​ഡ് ചെ​യ്ത​ത് അ​വ​ർ​ക്ക് യ​ഥാ​ക്ര​മം 5,000, 1,000 രൂ​പ​യും സ​മ്മാ​നം കൊ​ടു​ക്കു​മെ​ന്നും ഇ​വ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.ഏ​റ്റ​വും കു​ടു​ത​ൽ സ്റ്റാ​റ്റ​സ് വ​യ്ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​വും ഇ​വ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഓ​രോ മാ​സ​വും 14 സെ​ന്‍റ് വ​ച്ചാ​ണ് ന​റു​ക്കെ​ടു​പ്പ് എ​ന്നും ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ ആ​റ്…

Read More

ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു ല​ഹ​രി വി​ല്പ​ന: ക​ണ്ണൂ​രി​ൽ യു​വാ​വും പെ​ൺ​സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യ്ക്കെ​ത്തി​യ യു​വാ​വും പെ​ൺ​സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. താ​വ​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ നി​ഹാ​ദ് മു​ഹ​മ്മ​ദ് (31), ഇ​യാ​ളു​ടെ പെ​ൺ സു​ഹൃ​ത്ത് പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​നി അ​നാ​മി​ക സു​ദീ​പ് (26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 11.30 തോ​ടെ ടൗ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. നി​ഹാ​ദി​ൽ നി​ന്ന് 4 ഗ്രാം ​എം​ഡി​എം​എ​യും അ​നാ​മി​ക​യി​ൽ നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.​ ക​ണ്ണൂ​ർ കാ​പി​റ്റ​ൽ മാ​ളി​ന് സ​മീ​പം മു​ഴ​ത്ത​ടം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ കാ​പ്പി​റ്റ​ൽ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. യു​വാ​വും യു​വ​തി​യും മ​യ​ക്കു​മ​രു​ന്ന് കാ​രി​യ​ർ​മാ​രാ​ണെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​രു​വ​രും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും നി​ര​വ​ധി പേ​ർ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നുമുള്ള വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്…

Read More

വ്യാ​ജ ബു​ക്കിം​ഗി​ലൂ​ടെ തി​യ​റ്റ​ർ കാ​ലി​യാ​ക്കി; സ​മീ​പ​ത്തെ മ​ൾ​ട്ടി​പ്ല​ക്സ് ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: പ​ര​സ്പ​രം പാ​ര പ​ണി​ത് മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ ന​ശി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തി​യ​റ്റ​ർ ഉ​ട​മ​ക​ളും പി​ന്നി​ല​ല്ലെ​ന്ന് തെ​ളി​യി​ച്ച് വ​ട​ക്കു​നി​ന്നൊ​രു സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ തി​യ​റ്റ​റി​ൽ ഒ​രു ഷോ​യ്ക്കു​ള്ള മു​ഴു​വ​ൻ ടി​ക്ക​റ്റു​ക​ളും മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നാ​യി ബു​ക്കു​ചെ​യ്യു​ക​യും അ​വ​സാ​ന​നി​മി​ഷം എ​ല്ലാം റ​ദ്ദാ​ക്കു​ക​യും ചെ​യ്ത് തി​യ​റ്റ​ർ കാ​ലി​യാ​ക്കി ര​ണ്ടു​ത​വ​ണ സി​നി​മാ പ്ര​ദ​ർ​ശ​നം മു​ട​ക്കി​യ​തി​ന് സ​മീ​പ​ത്തെ മ​ൾ​ട്ടി​പ്ല​ക്സ് ഉ​ട​മ​യ്ക്കെ​തി​രേ ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട് ദീ​പ്തി സി​നി​മാ​സ് ഉ​ട​മ രാ​ജ്കു​മാ​ർ ന​ല്കി​യ പ​രാ​തി​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടെ ത​ന്നെ വി​ജി​എം മ​ൾ​ട്ടി​പ്ല​ക്സ് ഉ​ട​മ പി.​കെ. ഹ​രീ​ഷി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ദീ​പ്തി സി​നി​മാ​സി​ലെ ടി​ക്ക​റ്റു​ക​ൾ കൂ​ട്ട​ത്തോ​ടെ ബു​ക്ക് ചെ​യ്യു​ക​യും റ​ദ്ദാ​ക്കു​ക​യും ചെ​യ്ത​ത് ഹ​രീ​ഷി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​യി​രു​ന്നു സം​ഭ​വം. രേ​ഖാ​ചി​ത്രം എ​ന്ന സി​നി​മ​യാ​ണ് ര​ണ്ട് തി​യ​റ്റ​റു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ദീ​പ്തി സി​നി​മാ​സി​ൽ ഷോ ​തു​ട​ങ്ങു​ന്ന​തി​ന് ഏ​റെ​നേ​രം മു​മ്പു​ത​ന്നെ എ​ല്ലാ ടി​ക്ക​റ്റു​ക​ളും ഓ​ൺ​ലൈ​നാ​യി…

Read More

ക​ണ്ണൂ​ർ ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന; വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം  ആ​ക്ര​മി​ച്ചു; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ്

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ന് സ​മീ​പ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഇ​രി​ട്ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി. ​സു​നി​ൽ​കു​മാ​റും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രേ ഇ​ന്ന് പു​ല​ർ​ച്ചെ 6.30 തോ​ടെ​യാ​യി​രു​ന്നു ആ​ന​യു​ടെ ആ​ക്ര​മ​ണം. എ​ട​പ്പു​ഴ റോ​ഡി​ൽ വെ​ന്ത​ചാ​പ്പ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പു​ല​ര്‍​ച്ചെ 5.15 ഓ​ടെ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ആ​റ​ളം-​അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന പ​ത്താ​ഴ​പ്പു​ര പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് നാ​ട്ടു​കാ​ര​നാ​യ പി.​എ​സ്. ത​ങ്ക​ച്ച​ൻ കാ​ട്ടാ​ന​യെ ക​ണ്ട​ത്. ഉ​ട​ൻ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. പു​ല​ർ​ച്ചെ 6.30 തോ​ടെ വെ​ന്ത​ചാ​പ്പ​യി​ൽ എ​ത്തി​യ ആ​ന പു​ഴ​യി​ലെ ച​പ്പാ​ത്തി​ൽ ഇ​റ​ങ്ങി നി​ല​യു​റ​പ്പി​ച്ചു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​രി​ക്കോ​ട്ട​ക്ക​രി എ​ട​പ്പു​ഴ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട വ​നം വ​കു​പ്പ് വാ​ഹ​ന​ത്തി​നു​നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും വ​നം വ​കു​പ്പ്…

Read More

ത​ല​ശേ​രി​യി​ൽ മോ​ഷ​ണം ആ​രോ​പി​ച്ച് വ​നി​താ ഡോ​ക്‌​ട​റെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗോ​ഡൗ​ണി​ൽ പൂ​ട്ടി​യി​ട്ടു; പരാതി നൽകി ഡോക്ടർ

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​മ​ധ്യ​ത്തി​ലെ സ്വ​കാ​ര്യ​മാ​ളി​ലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ഗോ​ഡൗ​ണി​ൽ വ​നി​താ ഡോ​ക്‌ടറെ ഒ​ന്ന​ര​മ​ണി​ക്കൂ​ർ പൂ​ട്ടി​യി​ട്ട് പ​തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11.30 തോ​ടെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ പ​ദ​വി​യി​ലു​ള്ള വ​നി​താ ഡോ​ക്‌ടർ​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ക​സ്റ്റ​മ​റാ​യ ഡോ​ക്‌ടറെ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണ് സ്വ​കാ​ര്യ​മാ​ൾ അ​ധി​കൃ​ത​ർ ഒ​ന്ന​ര​മ​ണി​ക്കൂ​ർ കു​ടി​വെ​ള്ളം പോ​ലും കൊ​ടു​ക്കാ​തെ പൂ​ട്ടി​യി​ട്ട​ത്. തു​ട​ർ​ന്ന് പി​ഴ​യാ​യി പ​തി​നാ​യി​രം രൂ​പ ഈ​ടാ​ക്കു​ക​യും ചി​ല രേ​ഖ​ക​ളി​ൽ ഒ​പ്പി​ടു​വി​ക്കു​ക​യും ചെ​യ്തു.ക്യൂ​ട്ടെ​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണം അ​ട​യ്ക്കാ​ൻ കൗ​ണ്ട​റി​ലെ​ത്തി​യ ഡോ​ക്‌ട​റെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ താ​ഴെ​യു​ള്ള ഗോ​ഡൗ​ണി​ലേ​ക്ക് ബ​ല​മാ​യി കൂ​ട്ടി​ക്കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗോ​ഡൗ​ണി​ൽ പൂ​ട്ടി​യി​ട്ടു. ഇ​തി​നി​ട​യി​ൽ ചി​ല ജീ​വ​ന​ക്കാ​ർ എ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞു. പ​ണം വാ​ങ്ങി​യെ​ടു​ക്കു​ക​യും രേ​ഖ​ക​ൾ ഒ​പ്പി​ടു​വി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഡോ​ക്‌ടറെ പു​റ​ത്തേ​ക്കു വി​ട്ട​ത്. ക​ടു​ത്ത മാ​ന​സി​ക…

Read More

ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ൽ ത​ട​വു​കാ​രി​ക്ക് മ​ർ​ദ​നം: ഷെ​റി​ൻ കാ​ര​ണ​വ​ർ​ക്കെ​തി​രേ കേ​സ്; മ​ർ​ദ​ന​മേ​റ്റ​ത് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി​ക്ക്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ൽ ത​ട​വു​കാ​രി​യാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി​ക്ക് സ​ഹ​ത​ട​വു​കാ​രി​യു​ടെ മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ ഭാ​സ്‌​ക്ക​ര കാ​ര​ണ​വ​ര്‍ വ​ധ​ക്കേ​സി​ലെ പ്ര​തി ഷെ​റി​ന്‍ കാ​ര​ണ​വ​ര്‍, ത​ട​വു​കാ​രി ഷ​ബ്ന എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി കാ​നേ സിം​പോ ജൂ​ലി​ക്കാ​ണ് (33) മ​ർ​ദ​ന​മേ​റ്റ​ത്. 24 ന് ​രാ​വി​ലെ 7.45 ന് ​ഷെ​റി​നും മ​റ്റൊ​രു ത​ട​വു​കാ​രി​യാ​യ ഷ​ബ്‌​ന​യും ചേ​ര്‍​ന്ന് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. രാ​വി​ലെ കു​ടി​വെ​ള്ളം എ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ഷെ​റി​ൻ കാ​ര​ണ​വ​ർ ത​ള്ളി​യി​ടു​ക​യും​ഷ​ബ്ന അ​സ​ഭ്യം പ​റ​ഞ്ഞ് മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് കാ​ണി​ച്ച് കാ​നേ സിം​പോ ജൂ​ലി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 24 ന് ​രാ​വി​ലെ ന​ട​ന്ന സം​ഭ​വം ജ​യി​ല​ധി​കൃ​ത​ർ ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ ത​ട​വു​കാ​രി വ​നി​താ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന് ന​ല്‍​കി​യ പ​രാ​തി സൂ​പ്ര​ണ്ട് ടൗ​ണ്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ടൗ​ൺ പോ​ലീ​സ് ജ​യി​ലി​ലെ​ത്ത് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ഷെ​റി​ൻ കാ​ര​ണ​വ​രെ വി​ട്ട​യ​ക്കാ​നു​ള്ള വി​വാ​ദ​മാ​യ സ​ര്‍​ക്കാ​ര്‍…

Read More