സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റെ ഇ​രു​മ്പ് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി: യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റെ ഇ​രു​മ്പ് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ യ​ദു​കൃ​ഷ്ണ​ൻ എന്നയാളെ പി​ടി​കൂടി.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കൈ​യി​ൽ മ​ദ്യ​ക്കു​പ്പി​യു​മാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​വ​ന്ന പ്ര​തി പോ​ലീ​സു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യുകയായിരുന്നു. അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ പ്ര​തി തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.

ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​മ്പ് ക​സേ​ര ഉ​പ​യോ​ഗി​ച്ച് സി​ഐ​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ച​ത്. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​ത്തി പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

Related posts

Leave a Comment