വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയുടെ മലയോരമേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപകഭൂചലനം. ഇന്നു പുലര്‍ച്ചെ 1.35നും 1.40 നും ഇടയിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഇതോടെ ആളുകൾ വീട്ടില്‍നിന്നിറങ്ങിയോടി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം, വെള്ളമുണ്ട, അട്ടേങ്ങാനം, ചക്കിട്ടടുക്കം, ഒടയംചാല്‍, തടിയംവളപ്പ്, ബളാല്‍ പഞ്ചായത്തിലെ മാലോം, വള്ളിക്കടവ്, ആനമഞ്ഞള്‍, പറമ്പ, വെള്ളരിക്കുണ്ട്, ബളാല്‍, പാലംകല്ല്, വെസ്റ്റ് എളേരി നര്‍ക്കിലക്കാട്, ഭീമനടി, ഓട്ടമല, ചീര്‍ക്കയം, കള്ളാറിലെ രാജപുരം, ചുള്ളിക്കര, കൊട്ടോടി, കിനാനൂര്‍-കരിന്തളത്തെ പരപ്പ, കാലിച്ചാമരം എന്നിവിടങ്ങളിലാണ് ഭൂചനം അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ നാലഞ്ച് സെക്കൻഡ് അസാധാരണ മുഴക്കത്തോടെയുള്ള ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചു. ഇടിമുഴങ്ങുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലെ പാത്രങ്ങളും അലമാരയും കട്ടിലും നേരിയതോതില്‍ കുലുങ്ങിയതോടെയാണ് ഭൂചലനമാണെന്ന് മനസിലായത്. ചിലയിടത്ത് മേശയില്‍നിന്നു മൊബൈല്‍ ഫോണ്‍ താഴെ വീണു. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടി. ഒടയംചാല്‍ കുന്നുംവയല്‍ ഉത്സവത്തിനു പോയി മടങ്ങിവരികയായിരുന്നവര്ക്കും…
Read MoreCategory: Kannur
പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ; ഇരുപത്തിനാലുകാരനായ ആകാശിന്റെ പേരിൽ സമാനമായ നിരവധി കേസുകൾ
കണ്ണൂർ: പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ. പാച്ചപൊയ്ക സ്വദേശി കെ.പി. ആകാശിനെയാണ്(24) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. എടക്കാട് സ്റ്റേഷൻ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതോടെ ആകാശ് ഒളിവിൽ പോയി. തുടർന്ന് ഇന്നലെ എടക്കാട് എസ്ഐ എൻ. ദിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്തുപറമ്പിലെ ഒളി സങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ സമാനമായ രീതിയിൽ നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreവീട്ടുകാർ പുറത്തു പോയ സമയം മുൻവാതിൽ തകർത്ത് 40 പവൻ കവർന്നു; ജോലിക്കാരായ നേപ്പാളി ദന്പതികളെ കാണാനില്ല
തൃക്കരിപ്പൂർ: ചീമേനിയിൽ വീട്ടുകാർ പുറത്തു പോയ സമയത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് 40 പവൻ സ്വർണാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും കവർന്നു.വീട്ടിൽ കന്നുകാലികളെ പരിചരിച്ചിരുന്ന നേപ്പാളി സ്വദേശികളായ ദന്പതികളെ കാണാനുമില്ല. കണ്ണൂർ സ്വദേശിയായ സിവിൽ എൻജിനിയർ എൻ. മുകേഷിന്റെ ചീമേനി ചെന്പ്രകാനത്തെ വീട്ടിലാണ് കവർച്ച നടന്നത്. നേപ്പാളി സ്വദേശികളായ ഷാഹിയെയും ഭാര്യയെയുമാണ് സംഭവത്തിനുപിന്നാലെ കാണാതായത്. കവർച്ച നടത്തിയ ശേഷം മുങ്ങിയതാകാമെന്നാണ് നിഗമനം. മുകേഷുംകുടുംബവും കണ്ണൂരിലെ വീട്ടിൽ പോയി ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഡോഗ് സ്ക്വാഡും വിരലടയാള വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചീമേനി ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Read Moreപാർട് ടൈം ജോലി വാഗ്ദാനം: വാട്സാപ്പിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു; 57കാരിക്ക് 84 ലക്ഷം നഷ്ടമായി; കേസെടുത്ത് പോലീസ്
കണ്ണൂർ: പാർടൈം ജോലി വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ചക്കരക്കല്ല് സ്വദേശിനിയായ 57 കാരിയുടെ പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്. 2024 ജൂലൈ മാസത്തിലാണ് തട്ടിപ്പിന് തുടക്കമായത്. പാർട് ടൈം ജോബുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അവർ പറഞ്ഞ ഫോം പൂരിപ്പിച്ച് നൽകുകയായിരുന്നു. ജോബിന് സെലക്ഷൻ കിട്ടാൻ മൂന്ന് ടാസ്കുകൾ നൽകുകയും ചെയ്തു. ഇതിൽ വിജയിച്ച യുവതിക്ക് ചെറിയ തുക അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. കൂടുതൽ ടാസ്കുകൾ ചെയ്യാൻ ആദ്യം പണം അയച്ച് നൽകണമെന്നും ടാസ്കിൽ വിജയിച്ചാൽ വൻതുക ലാഭം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 2024 ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പല തവണകളായി 84 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreസീഡ് സൊസൈറ്റി തട്ടിപ്പ്: സിപിഎം മൗനത്തില്‍; ഡിവൈഎഫ്ഐ രംഗത്ത്
കണ്ണൂര്‍: സീഡ് സൊസൈറ്റി തലവന്‍ മൂവാറ്റുപുഴയില്‍ അറസ്റ്റിലായതോടെ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും മറ്റും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ ചുരളുകളഴിയുമ്പോള് മാത്തില്‍ പ്രദേശത്ത് തട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. അതേസമയം, നാട്ടില്‍ അരങ്ങേറിയ തട്ടിപ്പിനെപ്പറ്റി പാര്‍ട്ടിതലങ്ങളില്‍ ചര്‍ച്ച നടന്നിട്ടും സിപിഎം മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നു. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ഒന്‍പത് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴയിലെ ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിലെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാന വ്യാപകമായി 62 സീഡ് സൊസൈറ്റികള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറിയത്. പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയത്. സീഡ് സൊസൈറ്റിയുടെ പേരില്‍ അരങ്ങേറിയ…
Read Moreബിരുദ സർട്ടിഫിക്കറ്റിലെ വ്യാജ അറ്റസ്റ്റേഷൻ; കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി
ഷാർജ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി.ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു നീതിന്യായ മന്ത്രാലയം നൽകിയ പരാതിയിലായിരുന്നു സജേഷിനെ കുറ്റക്കാരനായി ആരോപിച്ചത്. 2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് നാട്ടിലുള്ള സുഹൃത്ത് വഴി 1998 ലെ ഡിഗ്രി സർട്ടിഫിക്കേറ്റ് 2010 ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയുമായിരുന്നു. സർട്ടിഫിക്കറ്റ് പരിശോധധനയിൽ അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സജേഷിനെ ഷാർജ പോലീസിന് കൈമാറി അറസ്റ്റ്…
Read Moreനിക്ഷേപിച്ച 50 ലക്ഷം തിരിച്ച് നൽകിയില്ല: കണ്ണൂരിൽ സഹകരണ സ്ഥാപനത്തിനെതിരേ കേസ്
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ സിപിഎംനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എടക്കാട് കണ്ണൂർ സിറ്റി ഫിഷർമെൻ ഡവലപ്മെന്റ് ആന്റ് വെൽഫെയർ കോ. ഓപ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ വീണ്ടും കേസ്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച 50 ലക്ഷം രൂപ തിരിച്ചുനൽകിയില്ലെന്ന എളയാവൂർ സ്വദേശി നാരായണന്റെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. സൊസൈറ്റി സെക്രട്ടറി സുനിത, പ്രസിഡന്റ് സത്യബാബു, ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് കേസ്. വർഷങ്ങളായി സൊസൈറ്റിയിൽ നാരായണൻ പണം നിക്ഷേപിച്ച് വരികയായിരുന്നു. കാലാവധി കഴിഞ്ഞതോടെ പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ വഞ്ചിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.നിരവധിയാളുകളാണ് ബാങ്ക് ഭരണ സമിതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്രമക്കേടുകളെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്ന് ഭരണ സമിതി പറയുന്നുണ്ടെങ്കിലും ഇതുവരെയും തിരിച്ചു ലഭിക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
Read Moreനരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ കവർച്ച: സഹോദരങ്ങളായ പ്രതികൾ റിമാൻഡിൽ
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ നരിക്കടവ് ആന്റി പോച്ചിംഗ് ക്യാമ്പിൽ മോഷണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായ സഹോദരങ്ങൾ റിമാൻഡിൽ. ആറളം ഫാം ബ്ലോക്ക് ഒന്‍പതിൽ താമസക്കാരായ പറമ്പത്ത് വീട്ടിൽ അനീഷ് (31), വിനോദ് ( 27) എന്നിവരാണ് റിമാൻഡിൽ ആയത്. ഡിസംബർ രണ്ടിനും 11നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപം വനംവകുപ്പിന്റെ ആന്റി കോച്ചിംഗ് ക്യാമ്പിൽ അതിക്രമിച്ചു കയറി പാത്രങ്ങൾ, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സിസിടിവി, വയറിംഗ്, സോളാർ പാനൽ, സ്ലീപ്പിംഗ് ബെഡ്, വാതിലുകൾ എന്നിവ നശിപ്പിച്ചിരുന്നു. സംഭവത്തിൽ വനം വകുപ്പ് ആറളം പോലീസിൽ പരാതി നൽകിയിരുന്നു. കോളനികളിലെ ഊരുമൂപ്പന്മാരിൽനിന്നു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിനു ലഭിക്കുന്നത്. സംഭവത്തിനു ശേഷം ഇവർ ഒളിവിൽ ആയിരുന്നു. കഴിഞ്ഞദിവസം രാത്രി ആറളം ഫാം ബ്ലോക്ക് ഒമ്പതിലെ വീടിനു…
Read Moreറേഷൻ വ്യാപാരികളുടെ സമരം തീർന്നെങ്കിലും അരി കിട്ടാൻ കാത്തിരിക്കണം
കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായെങ്കിലും അരിവിതരണം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. സംസ്ഥാനത്ത് 50 ശതമാനം മാത്രമാണ് ഈ മാസത്തെ അരി വിതരണം പൂർത്തിയായത്. ഡിസംബറിലെ വിഹിതത്തില്‍ ബാക്കിയുള്ള ധാന്യങ്ങളാണ് ഈ മാസം തുടക്കത്തില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. ഇനിയും 50 ശതമാനം വിതരണം നടക്കാനുണ്ട്. കുടിശിക തുക ലഭിക്കാതായതോടെ എഫ്സിഐ ഗോഡൗണുകളില്‍നിന്ന് സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും അരി ലോറികളില്‍ എത്തിക്കുന്ന വിതരണക്കരാര്‍ ജീവനക്കാർ കഴിഞ്ഞ ഒന്നുമുതൽ സമരം നടത്തിയതോടെ റേഷൻകടകളിലൊന്നും സാധനങ്ങളെത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച അവരുടെ സമരം ഒത്തുതീർപ്പായിരുന്നെങ്കിലും ഇന്നലെ റേഷൻ വ്യാപാരികൾ സമരം നടത്തിയതോടെ കടകളിലൊന്നും സാധനങ്ങളെത്തിക്കാൻ സാധിച്ചില്ല.നിലവിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ആട്ട, ഗോതമ്പ്, മട്ടയരി തുടങ്ങി എല്ലാം തീർന്നിരിക്കുകയാണ്. റേഷന്‍കടകളിലേക്ക് സ്റ്റോക്ക് എത്താൻ വൈകിയാൽ സാധാരണക്കാര്‍ക്ക് അരി കിട്ടാതാകും. ഇന്ന് മുതൽ റേഷൻകടകളിൽ സാധനം എത്തിക്കാൻ…
Read Moreചെങ്ങളായി പ്രചോദനമായി; നിധി തേടി പുരാതന കോട്ട കുഴിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
കുമ്പള: കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ മാസങ്ങൾക്കുമുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി കുഴിക്കുന്നതിനിടയിൽ പുരാതനകാലത്തെ സ്വർണനാണയങ്ങൾ കണ്ടെത്തിയ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സംരക്ഷിത സ്മാരകത്തിൽ കുഴിച്ചുനോക്കിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. കാസർഗോഡ് ജില്ലയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ് ലിംലീഗ് നേതാവുമായ മുജീബ് കമ്പാറിനെയും സംഘത്തെയുമാണു നാട്ടുകാർ തടഞ്ഞുവച്ച് കുമ്പള പോലീസിന് കൈമാറിയത്. സ്വന്തം പഞ്ചായത്തിൽ പുരാവസ്തുക്കളൊന്നും ഇല്ലാത്തതിനാൽ അയൽ പഞ്ചായത്തായ കുമ്പളയിലാണ് വൈസ് പ്രസിഡന്റ് നിധി തേടിപ്പോയത്. പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്മാരകമായ ആരിക്കാടി കോട്ടയിലെ കിണറിനുള്ളിലാണ് പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കുഴിച്ചുനോക്കിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കോട്ടയ്ക്കുള്ളിൽ കുഴിക്കുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഘത്തെ പിടികൂടിയത്. വെള്ളമില്ലാത്ത കിണറിനുള്ളിലായിരുന്നു ഇവർ കുഴിച്ചുനോക്കിയത്. സംഘം കൊണ്ടുവന്ന മൺവെട്ടികളും മറ്റുപകരണങ്ങളും കോട്ടയ്ക്കകത്തുണ്ടായിരുന്നു. മുജീബ് കമ്പാർ എന്ന കെ.എം. മുജീബ്…
Read More