കണ്ണൂർ: കഴിഞ്ഞദിവസം രാത്രിയിൽ കണ്ണൂരിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു പെൺകുട്ടിയുടെ ഫോൺ കോൾ എത്തി. അച്ഛൻ അമ്മയെ തല്ലുന്നു സാറേ… ഓടിവരണേ എന്നായിരുന്നു ഫോൺ കോൾ. ഉടൻ സ്റ്റേഷനിൽനിന്നു പോലീസ് ആ വീട്ടിലെത്തി. അച്ഛന്റെ ഉപദ്രവത്തിൽ അവശയായി കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന രണ്ട് പെൺകുട്ടികൾ. എന്തിനാണ് ഇത്ര ക്രൂരമായി ഭാര്യയെ ഭർത്താവ് മർദിച്ചതെന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. 14 ഉം ഏഴും വയസുള്ള പെൺമക്കളെ ലൈംഗികമായി ചൂഷണം ചെയ്തത് ചോദ്യം ചെയ്തത് പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ ഭർത്താവ് ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ണൂർ നഗരത്തിൽ രാത്രികാലങ്ങളിൽ ഓട്ടോ ഓടിക്കുന്നയാളാണ് 37 കാരനായ പ്രതി. “ചെറുപ്രായത്തിൽ പ്രണയിച്ച് വിവാഹം കഴിച്ചതാ സാറേ ഞങ്ങൾ രണ്ടും… ആദ്യം എനിക്ക് ഒന്നും അറിയില്ലായിരുന്നു. സ്കൂളിൽ പോയി വീട്ടിലേക്ക് വരാൻ കുട്ടികൾക്ക് ഭയങ്കര പേടിയായിരുന്നു. അവരെ എടുത്ത്…
Read MoreCategory: Kannur
ക്ഷേത്രോത്സവത്തിനിടയിൽ തലശേരിയിൽ എസ്ഐയെ കടിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
തലശേരി: തിരുവങ്ങാട് ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടയിൽ പോലീസിനെ അക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുട്ടിമാക്കൂൽ പൊയ്യേരി സഹദേവനെയാണ് (53) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിനിടയിൽ ടൗൺ എസ് ഐ അഖിലിന്റെ പുറത്ത് കടിക്കുകയും എസ്ഐയെ തള്ളി വീഴിക്കുകയും ചെയ്തത് സഹദേവനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് സഹദേവന്റെ റോൾ പോലീസ് തിരിച്ചറിഞ്ഞത്. വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.ഇന്നലെ വൈകുന്നേരം പച്ചക്കറി കൃഷിക്ക് വെള്ളം നനയ്ക്കുന്നതിനിടയിൽ വയൽ വളഞ്ഞാണ് സഹദേവനെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടയിൽ പോലീസ് പച്ചക്കറി കൃഷി നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. സിപിഎം പ്രവർത്തകനായ കുട്ടിമാക്കൂൽ പെരിങ്കളത്തെ നിലാവ് വീട്ടിൽ ലിനീഷിനെയാണ്…
Read Moreമോട്ടോർ വാഹനവകുപ്പ് കണ്ണടച്ചു; സർക്കാരിനു കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്
കണ്ണൂർ: മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരാജയംമൂലം 1.41 കോടി രൂപയുടെ നഷ്ടം സംസ്ഥാന സർക്കാരിന് ഉണ്ടായതായി അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ട്. യൂസ്ഡ് കാർ വിൽക്കുന്ന ഡീലർമാർ 2023 ഏപ്രിൽ ഒന്നുമുതൽ ആർടി ഓഫീസിൽനിന്ന് രജിസ്ട്രേഷൻ എടുക്കണമെന്നാണ് കേന്ദ്രനിയമം. അഞ്ചുവർഷത്തേക്ക് രജിസ്ട്രേഷൻ എടുക്കുന്നതിന് 25,000 രൂപയാണ് ഫീസ്. എന്നാൽ, കേരളത്തിൽ രജിസ്ട്രേഷൻ നടത്തിയത് ആകെ ഏഴ് യൂസ്ഡ് കാർ ഡീലർമാർ മാത്രമാണ്. എന്നാൽ, സംസ്ഥാനത്ത് 563 യൂസ്ഡ് കാർ ഡീലർമാർ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഇവർ ജിഎസ്ടി അടയ്ക്കുന്നുമുണ്ട്. ഒരു യൂസ്ഡ് കാർ ഡീലർ 25,000 വീതം ഫീസ് അടച്ചു സർട്ടിഫിക്കറ്റ് എടുക്കണം. ഇവർ രജിസ്ട്രേഷൻ നടത്താത്തത് കൊണ്ട് സർക്കാരിന് 1.41 കോടി രൂപയുടെ നഷ്ടം വന്നു എന്നാണ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരിക്കുന്നത്. രജിസ്ട്രേഷൻ ഇല്ലാത്ത യൂസ്ഡ് കാർ ഡീലർമാർ പ്രവർത്തിക്കുന്നത് വകുപ്പിലെ എൻഫോഴ്സമെന്റ്…
Read Moreകണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് നല്കി പീഡനം; എടക്കാട് സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: റിസോർട്ടിൽ കൂട്ടിക്കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പരാതിയിൽ എടക്കാട് സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരേ കേസെടുത്തത്. 2020 ജനുവരിയിൽ കണ്ണൂർ ട്രാഫിക് സ്റ്റേഷനു സമീപത്തുള്ള റിസോർട്ടിൽ ചങ്ങനാശേരി സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ നടത്തിയതായുമാണ് പരാതി.
Read Moreകണ്ണൂരിൽ മയക്കുമരുന്ന് ലഹരിയിൽ പ്രതി പോലീസുകാരെ ആക്രമിച്ചു; രണ്ട് എസ്ഐമാർക്ക് പരിക്ക്
കണ്ണൂർ: ഏച്ചൂരിൽ പോലീസ് സംഘത്തിനുനേരേ മയക്കുമരുന്ന് കേസ് പ്രതിയുടെ അക്രമണം. പിടികൂടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മാച്ചേരി അത്തിക്കൽ ഹൗസിലെ പി.വി. ജിതിനാണ് മയക്കുമരുന്ന് ലഹരിയിൽ എസ്ഐ മാരുൾപ്പെടെയുള്ള പോലീസ് സംഘത്തെ കൈയേറ്റം ചെയ്തത്. ചക്കരക്കൽ എസ്ഐ പ്രവീൺ പുതിയാണ്ടി, പ്രൊബേഷൻ എസ്ഐ വിശാഖ് കെ. വിശ്വൻ എന്നിവർക്ക് നിസാരപരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ പട്രോളിംഗിനിടെയാണ് സംഭവം. മാച്ചേരിക്കടുത്ത് പ്രതിയുടെ കെഎൽ13 വൈ 9350 നമ്പർ ജീപ്പ് പോലീസ് പരിശോധിക്കുന്നതിനിടെ ഒന്നിനെയും വച്ചേക്കില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴരയോടെ ഏച്ചൂരിനടുത്തു നിന്ന് പ്രതിയെ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ ചക്കരക്കൽ പോലീസ് പിടികൂടിയിരുന്നു.
Read Moreവിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം: ഭാര്യയെ കാണാനില്ലെന്ന് ഡോക്ടർ; വടകരയിൽ കാമുകനൊപ്പം താമസം തുടങ്ങിയെന്ന് പോലീസ്
പരിയാരം: ഡോക്ടറുടെ ഭാര്യയെ കാണാനില്ലെന്നു പരാതി. തലശേരി ധർമടം സ്വദേശിനിയായ 26 കാരിയെയാണ് ഇന്നലെ രാവിലെ വിളയോങ്കോടുള്ള ഭർതൃവീട്ടിൽനിന്നു കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി വടകരയിൽ കാമുകനൊപ്പം കഴിയുന്നതായി കണ്ടെത്തി. ഇന്നലെ യുവതി പോലീസുമായി ബന്ധപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾക്കു മുന്‍പായിരുന്നു യുവതിയുടെയും വിളയാങ്കോട് സ്വദേശിയായ ഡോക്ടറുടെയും വിവാഹം.
Read Moreബഡ്സ് സ്കൂൾ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടതായി അമ്മയുടെ പരാതി; സംഭവം കണ്ണൂർ കൈതേരിയിൽ
കണ്ണൂർ: മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിലെ ശിശുമിത്ര ബഡ്സ് സ്കൂളിൽ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടതായി അമ്മയുടെ പരാതി. സ്കൂളിൽ വിദ്യാർഥിനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മയാണ് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. എഴുപത്തിയഞ്ച് ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ അനങ്ങാൻ പോലും കഴിയാത്ത വിധം കസേരയിൽ വിരിഞ്ഞുമുറുക്കി കെട്ടിയിട്ടെന്നാണ് പരാതി. ഈ മാസം നാലിനാണ് സംഭവം. സ്കൂൾ പിടിഎ യോഗത്തിൽ പങ്കെടുക്കാൻ 20 മിനുട്ട് നേരത്തെ സ്കൂളിൽ എത്തിയപ്പോഴാണ് മകളെ കെട്ടിയിട്ടതായി ശ്രദ്ധയിൽ പെട്ടതെന്നും കുട്ടിയുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നതായി കണ്ടതായും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് മാങ്ങാട്ടിടം പഞ്ചായത്തിലും ഇവർ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. അനങ്ങാൻ സാധിക്കാത്ത വിധത്തിൽ കുട്ടിയെ കെട്ടിയിട്ടു’” എന്റെ മകളെ ഒന്ന്…
Read Moreകാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റിക്കാരനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ
ഉപ്പള: കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കൊല്ലം ഏഴുകോൺ സ്വദേശി സുരേഷിനെ(45) കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. ഉപ്പള പത്വാടിയിലെ സവാദിനെയാണ്(24) മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലാണ് സുരേഷ് കുത്തേറ്റു മരിച്ചത്. പ്രതി കർണാടകയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തത്തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം മൂന്ന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു. മഞ്ചേശ്വരത്തെ ബന്ധുവീടിനു സമീപത്തുനിന്നാണ് സവാദ് പിടിയിലായത്. സുരേഷ് ജോലിചെയ്തിരുന്ന കെട്ടിടത്തിനു സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് സവാദ് പോലീസിന് നല്കിയ മൊഴി. തന്നെ അസഭ്യം പറഞ്ഞപ്പോഴാണ് സു
Read Moreമദ്യപാനത്തിനിടെ പയ്യന്നൂർ സ്വദേശി കുത്തേറ്റുമരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ; പോലീസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാസര്‍ഗോഡ്: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് വാച്ച്മാന് മരിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഉപ്പള പത്വാടി കാര്‍ഗില്‍ നഗര്‍ സ്വദേശി സവാദാണ് (23) പിടിയിലായത്. നിരവധി കവര്‍ച്ചകേസുകളില്‍ പ്രതിയാണ് സവാദ്. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേല്‍ ഈസ്റ്റിലെ ആര്.സുരേഷാണ് (49) മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വയറിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഉപ്പള മത്സ്യമാര്‍ക്കറ്റിനു സമീപത്തെ ഫ്ലാറ്റില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്.മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പ്രതിയെ മഞ്ചേശ്വരം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Read Moreവാട്സാപ് ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞു; യുവാവിനെയും അമ്മയെയും വീടുകയറി ആക്രമിച്ചു
തളിപ്പറമ്പ്: ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്സാപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയെയും രണ്ടംഗസംഘം വീട്ടില്‍കയറി ആക്രമിച്ചു. വെള്ളാവ് പേക്കാട്ട്വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി. ജയേഷ് (43), അമ്മ ശകുന്തള(60) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കി. തൈകക്കല്‍ ഭഗവതിക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസാബോര്‍ഡാണ് കാണാതായത്. ഇത് സംബന്ധിച്ച് വാട്സാപ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ജയേഷ് അഭിപ്രായം പറഞ്ഞതിനാണ് മർദനം. ഇന്നലെ വൈകുന്നേരം 6.40ന് കെ.വി. പ്രവീണ്‍, ഒ.കെ. വിജയന് എന്നിവരാണ് ഇരുവരെയും ആക്രമിച്ചത്.തളിപ്പറമ്പ് പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു.
Read More